ചക്രവ്യൂഹം – 7 6

“അഭി. …എന്താ ഈ കാട്ടണെ. …”

അവൾ ഞെട്ടലോടെ അവനിലേക്ക് മുഖം ഉയർത്തി. …ഇരുട്ടിൽ തുറന്നുവരുന്ന കണ്ണുകളിൽ നന്ദന വിറച്ചു. …

“ആരാ നീ. ..”

ദൂമ്ര നിറത്തിൽ തിളങ്ങുന്ന കൂർമയേറിയ അവന്റെ കണ്ണുകളിലേക്ക് നന്ദന ഭയത്തോടെ നോക്കി. … പലവട്ടം അഭിയിൽ വന്നുമറഞ്ഞ ആ ഭാവത്തിന്റെ യഥാർത്ഥ അവകാശിയിലേക്ക് നന്ദന സകലവും മറന്നതുപോലെ ആശ്ചര്യത്തോടെ നോക്കിനിന്നു…പക്ഷെ! !!! ഈ ഭാവം താൻ ഭയന്ന അസുരന്റേതല്ല ….

“ഞാൻ അഭി തന്നെയാട്ടോ. ..”

“അഭി നീ. …നിന്റെ കണ്ണുകൾ. …നിന്റെ കണ്ണുകൾ. …”

“ഇതും ഒരു രഹസ്യമാ…”

അവനവളെ വിട്ടുപിരിഞ്ഞ് വാർഡ്രോബ് തുറന്ന് ഒരു നൈറ്റി ‌ എടുത്ത് അവൾക്ക് എറിഞ്ഞുകൊടുത്തു. …നന്ദന ഒന്ന് ഞെട്ടി. ..തന്നിൽ ഒരു തുണ്ട് തുണിപോലും ഇല്ലെന്ന് ഓർക്കേ അവൾക്ക് ലജ്ജതോന്നി. …അവൻ കൊടുത്ത വസ്ത്രവും മാറോട് ഇരുട്ടിലൂടെ തപ്പിപ്പിടിച്ച് ബാത്‌റൂമിലേക്ക് ഓടി., വസ്ത്രം മാറി തിരികെ വരുമ്പോഴേക്കും അഭി കിടന്നിരുന്നു. …അവൾ അവന്റെ നെഞ്ചിലേക്ക് തലവച്ചു

.
.
.

പിറ്റേന്ന് ഞായറാഴ്ചയുടെ പുലരി വിടർന്നത് കലാപത്തിലേക്ക് കൂപ്പുകുത്തി വീണ കേരളത്തെ കണികണ്ടുകൊണ്ടാണ്. …ഡോക്ടർ ക്രിസ്റ്റീനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ആശുപത്രി ജീവനക്കാർ ഒന്നാകെ തെരുവിലേക്ക് ഇറങ്ങി. ….മനുഷ്യജീവന് ഈ സർക്കാർ എന്ത് സുരക്ഷയാണ് ഒരുക്കുന്നത് എന്നായിരുന്നു ചോദ്യം

പ്രതിപക്ഷം ഈ ദുർമരണത്തെ ഭരണഭക്ഷത്തിനുനേരെ ഉപയോഗിച്ചു. …. …ഇറച്ചി കിട്ടിയ നായ്ക്കളെപ്പോലെ പത്രമാധ്യമങ്ങൾ ഓരോ ചെറിയ വാർത്തകളും കടിച്ച് കുടഞ്ഞു….

കാലത്തെ ലക്ഷ്മി നിർബന്ധിച്ചിട്ട് നന്ദന അമ്പലത്തിലേക്ക് പോയിവന്നു

“അഭി എണീറ്റില്ലേ അമ്മേ. ..”

അടുക്കളസ്ലാബിൾ നിരത്തിയിട്ടിരുന്ന പാത്രങ്ങൾ കഴുകി ഒതുക്കുന്നതിനിടയിൽ നന്ദന ചോദിച്ചു. ..അമ്പലത്തിൽ നിന്ന് വന്ന് കേറിയ അതേ കോലത്തിൽ അടുക്കളയിലേക്ക് കയറിയതിനു ലക്ഷ്മിയുടെ വായിലുള്ളത് മുഴുവൻ കേട്ടിട്ടുള്ള ചോദ്യമായിരുന്നു

“എണീറ്റു. …കഴിക്കാൻ വരാൻ പറഞ്ഞപ്പോ വിശപ്പില്ലെന്ന് പറഞ്ഞ് വീണ്ടും കിടന്നു. …”

“അതുശെരി. ..”

“മ്മ്ഹ്. …അവൻ ഒത്തിരി മാറിയതുപോലെ. …വലിയ കുട്ടി ആയി ഇപ്പൊ. ..”
ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു. …നന്ദന മറ്റൊന്നും പറയാതെ അവരെ നോക്കി നിന്നു…. അമ്മ അവനെ ഷർട്ട്‌ ഇല്ലാതെ കാണാതിരുന്നത് നന്നായി….

അടുക്കളയിലെ ഒരുവിധം പണികൾ ഒതുക്കി മുറിയിലേക്ക് പോകാൻ തുടങ്ങിയ നന്ദന ടിവിയിൽ കേൾക്കുന്ന വാർത്തയിലേക്ക് ശ്രദ്ധ തിരിച്ചു

“മരണപെട്ടത് ഡോക്ടർ ആണല്ലോ. ..”

“നീയൊന്നും അറിഞ്ഞില്ലേ. …അതെങ്ങനെ ഇരുപത്തിനാല് മണിക്കൂറും ആ സാധനം തോണ്ടി അല്ലെ ഇരിപ്പ്. …ലോകത്ത് നടക്കുന്നതൊന്നും അറിയണ്ടല്ലോ. ..”

“cooldown ഡാഡി. …എന്താ വിഷയം. ..”

“അവളെ ആരാണ്ടോ വെട്ടികൊന്നു….”

“ഉയ്യോ. …എന്താ പേര്
. ..ക്രി. …സ്റ്റീ. …ന. ..ജോ…സഫ് …”

ടീവിയിൽ ഓടിമറയുന്ന പേര് നന്ദന കൂട്ടി വായിച്ചു. …ക്രിസ്റ്റീന ജോസഫ്. …അവളുടെ ഉള്ളിൽ തീ ആളി ….

“….അഭി ….”

ഓടിക്കിതച്ച് മുറിയിലേക്ക് വന്ന നന്ദനയെ കാത്ത് അഭിമന്യു ജനലോരം നിൽപ്പുണ്ടായിരുന്നു. …അവൻ അവളെനോക്കി തന്റെ വലതുകൈ ഉയർത്തി. …പെരുവിരൽ കൊണ്ട് ചൂണ്ടുവിരലിൽ അമർത്തി വെടി പൊട്ടിച്ചു. …

“വാർത്ത കേട്ടായിരുന്നോ …”

“അഭി. …നീ. …നീ ആണോ അവളെ. ..?.”
നന്ദന വിറച്ചുപോയി. …

“ഞാനല്ല. …ഇന്നലെ പറഞ്ഞില്ലെ ഇവിടെ ഒരാൾ ഉണ്ടെന്ന്. …”

അഭി തന്റെ ഹൃദയത്തിൽ തൊട്ടുകാണിച്ചു. …തന്നെ പിടിച്ചുകിടത്തി ഉപദ്രവിക്കാൻ ശ്രമിച്ചൊരു രൂപം നന്ദനയുടെ ഉള്ളിൽ ഓടിയെത്തി

“അഭി എനിക്കൊന്നും മനസ്സിലാകുന്നില്ല. …”

“ഇങ്ങ് വാ. …”

ഇടതു കൈ ഉയർത്തി അഭി അവളെ തന്നിലേക്ക് വിളിച്ചു….നന്ദന അവന്റെ മുഖത്തേക്ക് ഒരുനിമിഷം നോക്കി. …അവന്റെ കണ്ണുകളിൽ കെട്ടിനിന്ന ദുഃഖഭാവം മറഞ്ഞിരിക്കുന്നു. …പകരം അവിടെ മറ്റെന്തോ സ്ഥാനം പിടിച്ചു. …ശക്തി. …ആത്മവിശ്വാസത്തിന്റെ വെളിച്ചം തിളങ്ങുന്ന കണ്ണുകൾ

Leave a Reply

Your email address will not be published. Required fields are marked *