നന്ദന അവന്റെ നെഞ്ചിലേക്ക് തലമുട്ടിച്ച് നിന്നു…അഭി അവളുടെ തലയിൽ പതിയെ
“ചേച്ചിയെന്നെ ഓർത്ത് വേദനിക്കുന്നുണ്ടെന്ന് അറിയാം. …അത് ചിലപ്പോ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഓർത്തായിരിക്കും, അല്ലെങ്കിൽ എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടായിരിക്കും
ഒന്നിനെക്കുറിച്ചോർത്തും ഭാരപ്പെടരുത്. …മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ മുന്നോട്ടും. ….“
”അഭി ഞാൻ. ….അവര്, ഞാൻ കാരണം അല്ലെ. …എനിക്കുവേണ്ടി അല്ലെ നിന്നോട് ഇത്രയും ദ്രോഹം ചെയ്തേ. …..പറയ്, എന്നെ എന്തിനാ അവർക്ക്. …അറിയണം എനിക്ക്. …ഇത്രയും നിന്നെ ദ്രോഹിക്കാനും മാത്രം എന്താ അവർക്ക് എന്നിലെന്ന് വേണ്ടത്. …?“
”പറയാം. …പക്ഷെ അതും ഓർത്ത് എന്റെ മുന്നിൽ ഇരുന്ന് കരയരുത്….“
അഭി അവളെ കൂർപ്പിച്ച് നോക്കി
”പോടാ. …“നന്ദന അവനെ നോക്കി ചുണ്ട് പിളർത്തി. …”പറയ് അഭി. …ഞാൻ കരയില്ല “
”മ്മ്ഹ്……ഇന്നലെ ക്രിസ്റ്റീന പറഞ്ഞത്, നിന്നെവച്ച് അവർക്കൊരു സ്നഫ് ഫിലിം ഷൂട്ട് ചെയ്യണമെന്ന്. ….പക്ഷെ എനിക്കത് അത്ര വിശ്വാസം വന്നില്ല, കാരണം സ്നഫ് ഫിലിം എടുക്കാൻ ആണെങ്കിൽ ബോധം വേണ്ട, എന്നെ ട്രാപ്പിൽ ആക്കിയതുപോലെ എന്തെങ്കിലും ചെയ്താൽ മതിയല്ലോ, അവരങ്ങനെ പലരെയും ഉപയോഗിച്ചിട്ടും ഉണ്ട്. …പക്ഷെ ഇത് മറ്റെന്തോ ആണ്. …നിന്നെ അവർക്ക് ബോധത്തോടെ വേണം. ..“
”എന്തിനാവും അഭി. …അവർക്ക്. ..“
”അറിയില്ല. …ചിലപ്പോ. …“
ജനൽവഴി ഉള്ളിലേക്ക് കടന്നുവീശിയ കാറ്റിൽ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വച്ച് കള്ളചിരിയോടെ അവൻ അവളെ നോക്കി
”ചിലപ്പോ എന്താ. ..“
നന്ദന കടുപ്പിച്ച് ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് വിലങ്ങനെ തലയാട്ടി
”പറയടാ ചിലപ്പൊ എന്താ. …“
നന്ദന അവന്റെ കണ്ണിലേക്ക് ആഴ്ന്നു. …അവൾപോലും അറിയാതെ ഒരു വസന്തകാലം നന്ദന അഭിമന്യുവിന്റെ കണ്ണുകളിൽ തിരഞ്ഞു
”ഇത്രേം സുന്ദരി അല്ലെ. …ആർക്കെങ്കിലും ബോധത്തോടെ വേണമായിരിക്കും. …“
”ഡാ. …“
അവൾ അവന്റെ ചെവിയിൽ പിടിത്തമിട്ടു
”ഔഫ് വിട് വിട് നോവുന്നു. …“
”ഇനി ഇത് പോലെ വൃത്തികേട് പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴിതെടുക്കും. …“
”ഔ ഇല്ല ഇല്ല. …വിട്. …“
”മ്മ്ഹ്ഹ്. ….“അവളൊന്ന് ഇരുത്തി മൂളി. …കൈ അയഞ്ഞതും അഭിമന്യു അവളെ തട്ടിമാറ്റി ചിരിയോടെ പുറത്തേക്ക് ഓടി. …
.
.
.
.
മുറിക്ക് പുറത്തേക്ക് എത്തിയ അഭിയുടെ മുഖത്തെ ചിരി മാഞ്ഞു. …വല്ലാത്ത ഭാവത്തോടെ വലത് കൈ ഉയർത്തി ചൊടക്ക് പൊട്ടിച്ചുകൊണ്ട് അഭി കഴുത്ത് സ്‌ട്രെച്ച് ചെയ്തു
.
.
.
.
ദേവർ മഠം ആയുർവേദ മെഡിക്കൽ കോളേജ്
നൂറ്റാണ്ടുകളായി വൈദ്യപാരമ്പര്യം നിലനിർത്തിപോകുന്ന, ഹോസ്റ്റൽസ് , ഹെർബൽ ഗാർഡൻസ് തുടങ്ങിയവ
നിലകൊള്ളുന്ന ഇരുപത് ഏക്കറോളം വിസ്തീർണമുള്ള ദേവർമഠം ആയുർവേദ ഹോസ്പിറ്റലിന്റെ ഇന്നത്തെ അവകാശിയും നടത്തിപ്പുക്കാരിയുമായ സുധകുമാരി. …തുടർച്ചയായി മൂന്നുതവണ കലാതിലകം പട്ടം നേടിയ സുധകുമാരിയുടെ വിദ്യാർത്ഥികളിൽ ഒരാൾ ആയിരുന്നു കൃഷ്ണവാര്യത്തെ സന്തതി അഭിമന്യു. ..ദേവർമഠത്തിന്റെ പഴയ മീറ്റിംഗ് ഹാളിൽ വച്ച് നടക്കുന്ന ഡാൻസ് ക്ലാസ്സുകളിൽ അഭിമന്യു വലിയൊരു ഭാഗം വഹിച്ചു. ….
അന്നത്തെ ക്ലാസ്സ് കഴിഞ്ഞു ,അവിടെയാകെ തണൽതീർത്ത് വളർന്നു പന്തലിച്ചുനിൽക്കുന്ന വലിയ മരങ്ങൾക്ക് ഇടയിലൂടെ അഭി റോഡിലേക്ക് നടക്കുകയാണ്. ….ഒക്കെ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരാണ്ടൊക്കെയോ നട്ടുവളർത്തിയ ഔഷധ മരങ്ങൾ….
ഓയ് അഭി. …”
പരിചിതമായൊരു ശബ്ദം. …തിരിഞ്ഞുനോക്കിയ അഭിമന്യു ശരിക്കും ഞെട്ടി. …പച്ച പട്ടുപ്പാവായും ബ്ലൗസും അണിഞ്ഞ് ആകസ്മികത നിറഞ്ഞ മുഖത്തോടെ വൈദേഹി അവന്റെ മുന്നിലേക്ക് ഓടിവന്നു…
“…അഭി എന്താ ഇവിടെ ..”
..വലിയ മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ നൂണ്ടിറങ്ങിയ അസ്തമയസൂര്യന്റെ സ്വർണരശ്മികൾ പതിച്ച് അവളുടെ നീലമൂക്കുത്തി തിളങ്ങുന്നത് അഭി നോക്കിനിന്നു….എന്തോ ഒന്ന് തന്നെ അതിലേക്ക് വലിച്ച് അടുപ്പിക്കുന്നതുപോലെ….അതിലൊന്ന് തൊട്ട് നോക്കാൻ അവന്റെ കൈ പിടച്ചു
