ചങ്ങലകൾ – 2 3

അവനെ ആശ്വസിപ്പിക്കുവാനെന്നോണം അവൾ പുഞ്ചിരിച്ചു “ദേ ഉമ്മയും വച്ചു, ഒന്നും സംഭവിച്ചില്ല പൊട്ടാ” അത് പറയുമ്പോൾ അവരുടെ ചുണ്ടുകൾ ഇതുവരെ അടുക്കാത്ത അത്രയും അടുപ്പത്തിൽ പരസ്പരം നോക്കി ഇരുന്നു. അവൻ ഒരൽപം മുന്നോട്ട് നീങ്ങി അവന്റെ ചുണ്ടുകൾ കൊണ്ട് ചേച്ചിയുടെ ചുണ്ടിൽ സ്പർശിച്ചു. അവ കൂട്ടിമുട്ടി, ആരോ ഒരാൾ പിന്നിലേക്ക് വലിഞ്ഞു, ഉമിനീരിന്റെ ഒരു പാലം അവർക്കിടയിൽ രൂപം കൊണ്ടു. പാലം പൊട്ടും മുൻപ് അവൻ ഒരിക്കൽക്കൂടി അവളുടെ ചുണ്ടുകളെ നുണഞ്ഞു. അവന്റെ ശിരസ്സ് താളത്തിൽ ആടി, അവളുടെ ചുണ്ടിലൂടെ തേൻ ഉറ്റിക്കുടിച്ചു.

ചേച്ചിയുടെ വയറിന്റെ ഇരുവശത്തും അവന്റെ കൈകൾ സ്ഥാനം പിടിച്ചു. ചുംബനത്തോട് സമന്വയിച്ച് കൈകൾ അവളെ തഴുകി മുകളിലെക്കും താഴേക്കും നീങ്ങി. അവന്റെ നാവ് അതിന്റെ ജോഡിയെ തിരഞ്ഞു. കൈകൾ മെല്ലെ അമർന്നു മുകളിലേക്ക് നീങ്ങി, മുലകളോട് വല്ലാതെ അടുത്തു. പൊടുന്നനെ അവളുടെ കൈ തട്ടി കാർ ഹോൺ മുഴങ്ങി. അവൾ അവനെ തട്ടി മാറ്റി തിരികെ സീറ്റിൽ ഇരുന്നു. അവൾ തന്റെ ചുണ്ട് കൈ കൊണ്ട് മറച്ചു, വിറക്കുന്ന കൈവിരലുകൾ ചുണ്ടിൽ പിയാനോ വായിച്ചു.

യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയ അവൻ വാതിൽ തുറന്ന് പുറത്തേക്കു ചാടി ഇറങ്ങി. “സോറി ദേവു.. സോറി.. ശേ..” പരിഭ്രാന്തനായ അവന്റെ നിലക്കാത്ത ക്ഷമാപണം അവളുടെ കാതിൽ മുഴങ്ങി കേട്ടു. ഞെട്ടി വരണ്ട അവളിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നില്ല.

ബാലു തുടർന്നു “പ്ലീസ് നീ എന്റെ പിന്നാലെ ഇനി വരരുത്. നമ്മൾ ഇനി കാണരുത്. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം..” വേഗത്തിൽ നടപ്പാതയിലൂടെ നടന്ന അവൻ ഇരുട്ടിലേക്ക് അലിഞ്ഞു.

 

ഭാഗം 2
ദിവ്യ

പുറത്ത് ഇളം കാറ്റിൽ മരങ്ങൾ ആടി, ഇല പൊഴിച്ചു, പൂവുകളും. സ്റ്റിയറിങ്ങിൽ അള്ളിപ്പിടിച്ചിരുന്ന അവൾ തല താഴ്ത്തി ഇരുന്നു. ചുവന്ന ഒരു വാകപ്പൂ കാറിന്റെ വിൻഡ് ഷീൽഡിൽ പതിച്ചു. ഓർമ്മകൾ അവളിലേക്ക് കൊടുംകാറ്റായി എത്തി.

പൂത്തുനിൽക്കുന്ന ഗുൽമോഹർ മരങ്ങളുടെ ചുവന്ന സമുദ്രത്തിൽ നീന്തിത്തുടിച്ച കോളേജ് ക്യാമ്പസ്. ദൂരെനിന്നു നടന്നടുത്ത വിനായകിനെ കണ്ട് അവൾ ഒന്ന് പരുങ്ങി. അവനിൽ നിന്ന് ഒളിക്കുവാൻ ഒരിടം നോക്കി, പക്ഷെ അപ്പോഴേക്കും അവൻ ദിവ്യയെ കണ്ടിരുന്നു. അവൻ കൈകാട്ടിയപ്പോൾ അവൾ ഒരു വ്യർദ്ധമായ ചിരി തൊടുത്തു.

“ഹായ് ദിവ്യ” പതിവിൽ വിപരീതമായി അളവിലുപരി ഉത്സാഹം ആയിരുന്നില്ല അവന്റെ മുഖത്ത്. ക്ഷീണവും സങ്കടവും അവന്റെ വാക്കുകളിലും ശരീരത്തിലും പ്രകടമായിരുന്നു.

വിനായക് സൂപ്പർ സീനിയർ ആയിരുന്നു, അവൾ ആദ്യ വർഷക്കാരിയും. അവൻ വല്ലപ്പോഴും ക്യാമ്പസ്സിൽ വരുന്നത് തന്നെ അടി ഉണ്ടാക്കാനാണ്. എല്ലാവര്ക്കും അവനെ ഭയമായിരുന്നു. അതുകൊണ്ട് തന്നെ ദിവ്യക്ക് അവനെ തീരെ ഇഷ്ടം ആയിരുന്നില്ല. തന്റെ ആദ്യ വർഷം മുഴുവൻ പിന്നാലെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞു ശല്യം ചെയ്തവരിൽ പ്രധാനി. റിജക്ഷൻ കിട്ടിയാലും മണപ്പിച്ച് നടക്കുന്ന നാണവും മാനവും ഇല്ലാത്ത കൂട്ടം.

“ഹായ് ചേട്ടാ” മനസ്സില്ലാ മനസ്സോടെ അവൾ പറഞ്ഞു. ധൃതി ഉണ്ടെന്ന് കാട്ടാൻ അവൾ വാച്ചിൽ നോക്കി.

“ഓ.. ഒരുപാട് സമയം എടുക്കില്ല, പ്രോമിസ്” വിനായക് തുടർന്നു “മ്മ്.. ഞാൻ ഒരു ബൈ പറയാൻ വന്നതാണ്, കോഴ്സ് തീരും മുൻപ് പോവാണ് പപ്പയുടെ കൂടെ ദുബൈയിൽ. സപ്ലി എല്ലാം കൂടി കൂറേ ഉണ്ടല്ലോ. വീട്ടുകാർക്കൊക്കെ എന്നെ ഇപ്പൊ വെറുപ്പാണ്. എനിക്കും എല്ലാം മതിയായി.”

മനസ്സിൽ ആശ്വാസം തോന്നിയെങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി താൻ വെറുത്ത വ്യക്തി തന്നെ ആണ് അതെന്ന് അവൾക്ക് വിശ്വസിക്കാൻ ആയില്ല. ജീവിതത്തിന്റെ യാഥാർഥ്യം അറിഞ്ഞപ്പോൾ, ഒറ്റപെട്ടപ്പോൾ അവന്റെ മുഖംമൂടി അഴിഞ്ഞു വീണതായി അവൾക്ക് തോന്നി.

അവൻ തുടർന്നൂ “ശെരിക്കും നിങ്ങൾ തമ്മിൽ ആണ് ചേർച്ച, എനിക്ക് എപ്പോഴും തോന്നാറുണ്ട്, പക്ഷെ അസൂയകൊണ്ട് പറഞ്ഞില്ലെന്ന് മാത്രം.”

“ആര്?”

“കമ്മോൺ ദിവ്യ, കോളേജിൽ എല്ലാവർക്കും അറിയാം. അവൻ നിന്നെ ഡെയിലി ക്യാമ്പസ്സിനു വെളിയിൽ ഡ്രോപ്പ് ചെയ്യുന്നത് ഞാൻ കാണാറുണ്ട്. നിങ്ങളെ ബീച്ചിൽ വച്ചും, റെസ്റ്റാറ്റാന്റിൽ വച്ചും, പാർക്കിൽ വച്ചും ഒക്കെ കണ്ടിട്ടുണ്ട്. രണ്ടുപേരുടെ നോട്ടവും സംസാരവും ചിരിയും കളിയും ഒക്കെ കണ്ടാൽ എന്തായാലും ബ്രദർ ഒന്നും അല്ലെന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ഒക്കെ എനിക്കുണ്ട്. ഞാൻ അത്ര പൊട്ടൻ ഒന്നും അല്ല കേട്ടോ. ഹഹ..”

Updated: April 20, 2025 — 1:56 pm

Leave a Reply

Your email address will not be published. Required fields are marked *