ചങ്ങലകൾ – 2 3

“ഈശ്വര.. ഇവൾ എന്തൊക്കെയാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്, ഞാൻ എങ്ങനെ ഇവളെപറഞ്ഞു മനസ്സിലാക്കും.” അവൻ പിറുപിറുത്തു. മനുഷ്യന്റെ മനസ്സുപോലെ നിഗൂഢമായ മറ്റൊന്ന് ഈ ലോകത്തിലില്ല.

ഒരു കോച്ച് കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു “എന്തെങ്കിലും പറയാൻ ഉണ്ടേൽ ഉറക്കെ പറ”

“ശെരിയാ, എനിക്ക് സ്നേഹം ഇല്ല. സ്നേഹത്തിന്റ ഈ കോംപറ്റീഷൻ നീ ജയിച്ചു.” അവൻ തോൽവി സമ്മതിച്ച അപ്പൂർവം ചില നിമിഷങ്ങളിൽ ഒന്ന്. സീറ്റ് പിന്നിലേക്ക് മുഴുവനായി ചായ്ച്ച്, ഇരു കൈകളും നെറ്റിയിൽ വച്ച് കണ്ണും പൂട്ടി അവൻ കിടന്നു. ഇനിയും സംസാരിച്ചാൽ സത്യങ്ങൾ നാവിൽ നിന്ന് തെന്നി വീണേക്കാം എന്ന് ഭയന്നിട്ടാവാം. “കാണുന്നതെല്ലാം അതുപോലെ വിശ്വസിക്കരുത് ദേവു. കരയാൻ അറിയാത്തവരുടെ മനസ്സിലെ തീ അത് പൊട്ടിത്തെറിക്കും വരെ ആരും അറിയില്ല.”

ബാലു മനസ്സിൽ പറഞ്ഞു: സ്നേഹിക്കുന്നവരെ ആസിഡ് എറിയുന്നവരെ എല്ലാവരും അറിയും, പക്ഷെ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരെത്തന്നെ മറക്കുവാൻ തയ്യാറാകുന്നവരെ ആരും അറിയില്ല.

അവനിൽനിന്ന് ഇന്ന് വരെ കാണാത്ത ഭാവങ്ങളും കേൾക്കാത്ത വാക്കുകളും ചേച്ചിയെ ആശയക്കുഴപ്പത്തിൽ ആഴ്ത്തി. അവൾ ആശ്വസിപ്പിച്ചു “ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, പക്ഷെ നീ എന്തൊക്കെയോ പറയാതൊളിപ്പിച്ച് വെക്കുന്നത് പോലെ. ഇവിടിപ്പോ നമ്മളല്ലേ ഒള്ളു. എന്നോട് പറയാൻ പറ്റുന്നതാണേൽ പറ, കുറച്ച് ദിവസം.. പിന്നെ ഞാൻ പറക്കും..”

“ചില അപ്രിയ സത്യങ്ങൾ മൂടി വെക്കുന്നതാണ് നല്ലത്. എന്നെന്നേക്കുമായി നിന്നെ പിരിയാൻ ആഗ്രഹം ഇല്ല.. വല്ലപ്പോഴും ശബ്ദം കേൾക്കാനും, വർഷങ്ങൾ കൂടുമ്പോൾ എങ്കിലും കാണാനും പറ്റുമല്ലോ. അതുമതി.”

“മനസ്സിലായില്ല”

“അടുത്ത യാത്ര അയപ്പിനും എന്നെ പ്രതീക്ഷിക്കണ്ട. അത് കാണാനുള്ള ശക്തി എനിക്കില്ല. നീ ഇല്ലാത്ത ആ വീട്ടിൽ എനിക്ക് പറ്റില്ല..” അവന്റെ കൈകൾ വിറച്ചു, മുഖം ചുവന്നു. “ഒരു കാര്യം എനിക്ക് ഉറപ്പാണ്, നിന്നെ ഞാൻ സ്നേഹിക്കുന്ന അത്രയും ഈ ലോകത്ത് ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. സത്യം! നിന്റെ അത്രയും ഭംഗിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ശ്രമിച്ചു നോക്കി, പലരെയും പ്രേമിച്ചുനോക്കി, പക്ഷെ..” അവളുടെ മുഖത്തേക്ക് നോക്കാതെ തലകുനിച്ചിരുന്ന് അവൻ പറഞ്ഞു.

ബാലു തുടർന്നു “വീട്ടിൽ പിത്തിയിൽ തൂക്കിയ ഫോട്ടോകളിൽ ഞാൻ നിന്നിൽ നിന്ന് അകന്നു നിൽക്കുന്നുണ്ടാവാം. പക്ഷെ ഞാൻ വരച്ച ചിത്രങ്ങളിൽ, എഴുതിയ കവിതകളിൽ എല്ലാം നിന്നെ ഞാൻ ചേർത്തുപിടിച്ചിട്ടുണ്ട്.. എപ്പോഴും.. ആരും കാണാതെ. അതുകൊണ്ട് നീ അടുത്ത് വരുമ്പോൾ എനിക്ക് പേടിയാണ്. നിന്നെ തൊടാൻ.. നിന്റെ ചുംബനം ഏറ്റുവാങ്ങൽ എനിക്ക് ഭയമാണ്.”

ദിവ്യ ആകെ അമ്പരന്നു, കാതുകളെ അവൾക്ക് വിശ്വസിക്കുവാൻ ആയില്ല, അവളെ അത് ആശങ്കയിൽ ആഴ്ത്തി. കാറിനുള്ളിൽ എങ്ങും മൗനം വ്യാപിച്ചു. അവർ പരസ്പരം നോക്കിയില്ല. അൽപ്പനേരത്തിന് ശേഷം എതിർ ദിശയിൽ നിന്ന് ചീറി അടുത്ത ഒരു ലോറി അവളെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവന്റെ വിറയ്ക്കുന്ന കൈയിൽ അവൾ അമർത്തി നിർവീര്യമാക്കി. ജാള്യത വമിക്കുന്ന ആ നിശബ്ദതയെ കൊല്ലുവാനുള്ള ഒരു പാഴ്ശ്രമം “ദേ ഞാൻ തൊട്ടു. എന്ത് പറ്റി?”.

കണ്ണുകൾ തുറന്ന് അവരുടെ കൈകളിലും പിന്നീട് അവളുടെ മുഖത്തേക്കും ബാലു നോക്കി. ദയനീയമായ ആ നോട്ടം അവൾക്ക് കണ്ടുനിക്കുവാൻ ആയില്ല.

“ഒര് അടിയാണ് ഞാൻ പ്രതീക്ഷിച്ചത്” അവൻ പറഞ്ഞു.

“വേണോ?”

അവളുടെ തീർവ്രത കുറഞ്ഞ പ്രതികരണം അവനിൽ അസ്വസ്ഥത പരത്തി. ഒന്ന് തല്ലിയെങ്കിൽ കുറ്റബോധം ഒരല്പം കുറഞ്ഞു കിട്ടിയേനെ.

ഒരിക്കൽ കൂടി അവൾ കളിയായി ചോദിച്ചു “തല്ല് വേണോ?” ചാരി കിടക്കുന്ന അവനിലേക്ക് അവൾ ചാഞ്ഞു. അവന്റെ കർണങ്ങളിൽ അവളുടെ ചൂടേറിയ നിശ്വാസം പതിഞ്ഞു. ബാലുവിന്റെ കവിളുകളെ തഴുകിക്കൊണ്ട് മൃദുലമായ അവളുടെ ചുണ്ടുകൾ ഒരു സ്നേഹചുംബനം നൽകി. അവന്റെ കവിളിൽ മനോഹരമായ അവളുടെ ചുണ്ടുകളുടെ ഒരു ചുവന്ന ചിത്രം വരക്കപെട്ടു. അവളുടെ തണുത്ത ഉമിനീർ അവന് കവിളിൽ അനുഭവപെട്ടു. അതവനിൽ എന്തോ ഒന്നിനെ ഉണർത്തി, അത് നുണയുവാൻ അവന് അടങ്ങാത്ത ആഗ്രഹം തോന്നി.

Updated: April 20, 2025 — 1:56 pm

Leave a Reply

Your email address will not be published. Required fields are marked *