ചതികുഴികൾ – 1 1

“രണ്ടും എങ്ങനെ ഉണ്ട് മനു… നീ സീരീസിന്റെ സ്ക്രിപ്റ്റ് ഒന്ന് മാറ്റ് … ഈ തവണ ഞാൻ രക്ഷപെടും … ഉഴപ്പ് ….രസപെട….” ഇത് പറഞ്ഞ് രാഹുൽ സോഫയിലേക്ക് മറിഞ്ഞ് വീണു.

********

നാല് ദിവസങ്ങൾ കഴിഞ്ഞു. രമ്യയും ഫർസാനയും പരമാവധി ശ്രമിച്ചിട്ടും ആകെ കിട്ടിയത് 5000 രൂപയാണ്. ജോൺ നിരന്തരം ഫോണിൽ വിളിച്ച് പൈസയുടെ കാര്യം ചോദിച്ചു കൊണ്ടേ ഇരുന്നു. ചുരുക്കി പറഞ്ഞാൽ ആ സംഭവത്തിന് ശേഷം ഉറക്കം നഷ്ട്ടമായത് ഇവർ മൂന്ന് പേർക്കും ആണ്.

അങ്ങനെ നാലാം ദിവസം രാത്രി കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് രാധ വാതിൽ തുറന്നു നോക്കി.

“ആ…. പാച്ചിയാണോ ….വാടി, ഭക്ഷണം കഴിച്ചാ?….. ഇല്ലേ വാ , നല്ല മീൻ കറി ഉണ്ട് ..”

“വേണ്ട അമ്മേ… അവൾ എവിടെ ?”

“ റൂമിൽ ഉണ്ട് ….. രമ്യേ … ടീ …. ദേ നിന്റെ കെട്ടിയോള് വന്നേക്കുന്നു “ രാധ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഈ അമ്മക്ക് വട്ടാണ് …വാടീ…ഞാൻ ഇവിടെ ഉണ്ട് “ റൂമിന്റെ കതക് തുറന്ന് രമ്യ പറഞ്ഞു.

“നീ ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തത് : … എനിക്ക് ദേഷ്യം വരുന്നുണ്ട് “ റൂമിൽ കയറി കതകടച്ച ശേഷം ഫർസാന ദേഷ്യത്തോടെ ചോദിച്ചു.

“നീ വിളിച്ചിരുന്നോ? ഞാൻ ഫോൺ ഒരു മനസമാധാനത്തിന് സൈലന്റ് ആക്കി വെച്ചത്താ, ആ അയാൾ വിളിച്ചിട്ട് ഭ്രാന്ത് പിടിച്ചു. നീ നോക്ക് ഇപ്പോൾ തന്നെ 36 മിസ്ഡ് കോൾ ആയി … ദേ പിന്നേം വിളിക്കുന്നു..” രമ്യ കട്ടിലിൽ ചെന്നിരുന്നു.

“ താ… ഞാൻ എടുത്ത് സംസാരിക്കാം … എടുത്തില്ലേൽ പിന്നേം വിളിക്കും…” ഫർസാന രമ്യയുടെ അടുത്ത് വന്നിരുന്നു call എടുത്തു.

“ഹലോ”

“നിങ്ങൾ ഇത് എവിടെ പോയി കിടക്കാണ് …. ഫോൺ എന്താണ് എടുക്കാത്തത് ?

“ അത് ചേട്ടാ … കുറച്ച് തിരക്ക് ആയപ്പോ …”

“എന്തേലും ആവട്ടേ … പൈസ ഫുൾ റെഡി അല്ലേ ?”

“ആ… അതെ അതെ റെഡി ആണ് “

“ ഉറപ്പല്ലേ?”

“ഉറപ്പ് “

“എങ്കിൽ നാളെ വൈകീട്ട് 6 മണിക്ക് സ്റ്റേഡിയത്തിന്റെ അവിടെ കാണാം “

“ ശെരി ചേട്ടാ..”

“അത് , ഇനി വിളിക്കുമ്പോൾ ഫോൺ എടുക്ക് പ്ലീസ് … ശെരി എന്നാ…”

ഫോൺ വെച്ച ശേഷം രമ്യ ഫർസാനയെ ഒന്ന് നോക്കി ചിരിച്ചു.“ ബാക്കി പൈസക്ക് എന്താ ചെയ്യാ? “ ഫർസാന ചോദിച്ചു.

“ ഒരു വഴി ഉണ്ട്. പക്ഷേ ചൂടാവരുത് “

“എന്താടി?”

“ നീ നാസർക്കാടും തസ്നിയോടും കാര്യം പറഞ്ഞാൽ നടക്കും….. പറ്റുമെങ്കിൽ ചോദിക്ക് … “

“ നല്ല കാര്യം, നിനക്ക് അറിഞ്ഞൂടെ ഇക്കാക്ക് ഈയിടെ ആയി എന്നെ കാണുമ്പോൾ സ്വഭാവം മോശമാണ്. ഇപ്പോൾ സഹായിക്കാൻ പറഞ്ഞ് ചെന്ന് ഇക്ക സഹായിച്ചാൽ പിന്നെ എനിക്ക് ബാധ്യത ആവും “ ഫർസാനയുടെ വാക്കുകളിൽ നിരാശയും സങ്കടവും നിറഞ്ഞ് നിന്നു.

“ ഹും..പക്ഷേ നീ പറയും പോലെ നാസർക്ക ഒരു കോഴിയാണെന് എനിക്ക് തോന്നിയിട്ടില്ല…. അത് വിട്ട് … നമുക്ക് ഒരു കാര്യം ചെയ്യാം… അയാൾക്ക് പൈസക്ക് അത്യാവശ്യം ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ നിർത്താതെ വിളിക്കുന്നത് … നമ്മുടെ കൈയ്യിൽ ഉള്ളതും എന്റെ വളയും കൂടെ കൊടുത്ത് … ബാക്കി ഉള്ളതിന് അവധി പറയാം … “

“ സമതിച്ചിലെങ്കിൽ … ഒച്ച വച്ചാൽ …. ഒച്ച വച്ചാൽ ഞാൻ അവിടെ വീഴും “ ഫർസാന രമ്യയുടെ ചുമലിൽ തല വെച്ച് കൊണ്ട് പറഞ്ഞു.

“നിന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ അയാളുടെ മുഖം അടിച്ചു പൊട്ടിക്കും …. നീ എന്തിനാ പേടിക്കുന്നത് ? ഞാൻ ഇല്ലേ കൂടെ …. “ ഇത് പറഞ്ഞ് കൊണ്ട് രമ്യ ഫർസാനയുടെ മുഖം ഉയർത്തി അവളുടെ തുടുത്ത കവിളിലും വിടർന്ന ചുണ്ടിലും പതിയെ പെട്ടെന്ന് ചുംബിച്ചു. ഫർസാന ഒരു നിമിഷത്തേക്ക് അനങ്ങാതെ ഇരുന്ന് പോയി. ആദ്യമായാണ് ഒരാൾ പ്രായപൂർത്തി ആയ ശേഷം തന്റെ ചുണ്ടിൽ ചുംബിക്കുന്നത്. അതും തന്റെ കളി കൂട്ടുക്കാരി… അറിയാതെ അവൾ ഒന്ന് ചിരിച്ച് പോയി.

“എന്താ ടി ചിരിക്കുന്നത്”

“ ഒന്നും ഇല്ല “ ഇത് പറഞ്ഞ് കൊണ്ട് ഫർസാന രമ്യയുടെ തുടയിൽ ഒന്ന് നുള്ളി അവിടെ നിന്നും എഴുന്നേറ്റ് പോയി.

“ ഔ …. ടീ നിന്നോട് പറഞ്ഞിട്ടുണ്ട് തുടയിൽ പിച്ചരുത് എന്ന് …. ദ്രോഹി…”

5ാം ദിവസം വൈകുന്നേരം 6 മണിക്ക് ….

“നിങ്ങൾ ഇത് എന്താന്ന് ആളെ കളിയാക്കുകയാണോ? നിന്നോട് എല്ലാം ആയിരം വട്ടം ചോദിച്ചതല്ലേ പണം ഫുൾ റെഡി ആന്നോ എന്ന്?… എന്നിട്ടിപ്പോൾ ….എന്റെ ജീവിതം വെച്ചാണ് നീ എല്ലാം കളിക്കുന്നത്.. എനിക്ക് മുഴുവൻ പണവും ഇപ്പോൾ തന്നെ കിട്ടണം “ ജോണിയുടെ മുന്നിലേക്ക് ആകെ ഉള്ള 5000 രൂപയുo 3 ഗ്രാമിന്റെ ഒരു ലോക്കറ്റും കൊണ്ട് ചെന്ന അവരോട് അയാൾ കയർക്കാൻ തുടങ്ങി.

“ചേട്ടാ പതിയെ, ആളുകൾ ശ്രദ്ധിക്കുന്നു “ രമ്യ ഇടപെട്ടു. ഫർസാനയുടെ മുഖം വിളറി വെളുത്തു .

“ഇന്നലെ രാത്രി എങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നില്ലേ ? ഞാൻ റെഡി ആകിയേനെ … ഇത് ഞാൻ എവിടുന്ന് ഉണ്ടാക്കാനാ ഇപ്പോൾ ?… നിങ്ങൾ കാശ് തന്നിട്ട് പോയാൽ മതി. എന്റെ കുടുംബം കുട്ടി ചോറാവുന്ന വിഷയം ആണ്…. മൈര്… രണ്ടും എവിടേയും പോവരുത് ഇവിടെ തന്നെ നിക്കണം” ജോണിന് സർവത്ര പരിസര ബോധവും നഷ്ടപ്പെട്ടു. ഫോൺ എടുത്ത് രാഹുലിന് വിളിച്ച് മാറി നിന്നു എന്തോ സംസാരിക്കുവാൻ തുടങ്ങി. ജോണിന്റെ പേടി വേറെ ഒന്നും തന്നെ ആയിരുന്നില്ല. രാഹുലിന്റെ വീട്ടിൽ ജോലിക്ക് പോയ തന്റെ ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി അയാൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇന്ന് പണം കിട്ടിയിലെങ്കിൽ അതെല്ലാം പുറത്ത് വന്നാൽ പിന്നെ ഉള്ള അവസ്ഥയെ പറ്റി ചിന്തിച്ചിട്ടാണ് ഈ വേവലാതി.

ഫോൺ കട്ട് ചെയ്തു ജോൺ അവരുടെ 2 പേരുടേയും അറികിലേക്ക് വന്നു.

“ ഞാൻ ഇനി കാര്യം പറയാം …. അന്ന് നിങ്ങൾ തകർത്തത് എന്റെ ക്യാമറ അല്ല , അത് എന്റെ ബോസിന്റെ ആണ്… പണം കൊടുത്തിലെങ്കിൽ എന്റെ ജീവിതം കുട്ടി ചോറാവുന്ന കാര്യമാണ്….”

ഇയാൾ ഇത് എന്ത് തേങ്ങയാണ് പറയുന്നത് എന്ന അർത്ഥത്തിൽ രമ്യയും ഫർസാനയും കേട്ട് കൊണ്ടിരുന്നു.

“ അത് കൊണ്ട് ബോസ് പറയുന്നത് നിങ്ങൾ രണ്ട് പേരും ഡയറക്റ്റ് ചെന്ന് ഡീൽ ചെയ്യാൻ ആണ്. നിങ്ങൾ ചെന്ന് ആളോട് കാര്യം പറഞ്ഞ് ഒരു അവധി മേടിക്ക് … ഞാൻ പറയുന്നത് കേട്ടിട്ട് അയാൾ വിശ്വസിക്കുന്നില്ല : … നിങ്ങൾ നേരിട്ട് ചെന്ന് പറഞ്ഞാല്ല പുള്ളി വിശ്വസിക്കു…. എന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണം”

ഇത് കേട്ടപ്പോൾ അവർ 2 പേർക്കും നല്ല ആശ്വാസം ആയി.

“ശെരി ചേട്ടാ, ഞങ്ങൾ ചേട്ടന്റെ ബോസിനെ പോയി കണ്ട് എല്ലാം ശരിയാക്കാം….” രമ്യ പറഞ്ഞു.ഇത് കേട്ട ജോണിന്റെ മുഖത്ത് ചിരി പടർന്നു.

“ വളരെ ഉപകാരം …. വയോ വന്ന് വണ്ടിയിൽ കയറ്”

“ ചേട്ടാ … ഇന്ന് അല്ല, ഞങ്ങൾ നാളെ പകൽ വന്ന് കാണാം … ഇന്ന് ഈ സമയം ആയില്ലേ …ഞങ്ങളുടെ വീട്ടിൽ തിരക്കും, ഒരു നുണ പറഞ്ഞു ഉ ഇറങ്ങിയതാണ്.”

“അയ്യോ .. ചതിക്കല്ലേ …. ഇന്ന് തന്നെ പോവണം … സാറ് ഇന്ന് രാത്രി ഡൽഹിയിൽ പോവും…. പ്ലീസ് “

Leave a Reply

Your email address will not be published. Required fields are marked *