ചതികുഴികൾ – 1

ചതികുഴികൾ – 1

Chathikuzhikal | Author : Mallu Story Teller


ബ്രേക്ക് ടൈം അല്ലാത്തത് കൊണ്ട് തന്നെ കോളേജ് കാന്റീനിൽ തിരക്ക് വളരെ കുറവായിരുന്നു. ജോലിക്കാർ എല്ലാം തന്നെ ഉച്ചയ്ക്ക് മീൽസ് തയ്യാറാക്കുവാൻ ഉള്ള തിരക്കിലാണ്.

“എടീ, നീ ഈ മൊബൈലും തോണ്ടി കൊണ്ട് ഇരിക്കാതെ ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ച് കേൾക്ക് “ ചുറ്റും നോക്കി ആരും തന്നെ താൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി പതിഞ്ഞ ശബ്ദത്തിൽ ഫർസാന രമ്യയോട് പറഞ്ഞു.

“ഉം.. പറ “ ഇത് പറയുമ്പോഴും രമ്യയുടെ ശ്രദ്ധ മൊബൈൽ സ്ക്രീനിൽ ആയിരുന്നു.

“നീ ഇത് അവിടെ വെച്ചേ …ഞാൻ പറയുന്നത് കേൾക്ക് “ ഫർസാന രമ്യയുടെ ഫോൺ തട്ടി പറിച്ച് വാങ്ങി അവളുടെ ബാഗിൽ വെച്ചു.

“ ടീ … ടീ … താ… …. പ്ലീസ് താ… “

“പറ്റില്ല , നിനക്ക് റീൽസ് കാണാൻ വേണ്ടി അല്ല ക്ലാസും കട്ട് ചെയ്തു ഇവിടെ വന്നത്, എനക്ക് ഒരു കാര്യം പറയാൻ ഉണ്ട് “ ഫർസാന കടുപ്പിച്ച് പറഞ്ഞു.

“ പറഞ്ഞ് തൊലക്ക് …. എനിക്ക് വിശക്കുന്നു……” രമ്യ മെനു കാർഡ് കയ്യിൽ എടുത്ത് വായിക്കാൻ തുടങ്ങി.

“ഹും… ഞാൻ പറയാം…” ഇത് പറഞ്ഞ് ഫർസാന ചുറ്റും നോക്കി ആരും അരികിൽ ഇല്ല എന്ന് ഉറപ്പ് വരുത്തി സംസാരം തുടർന്നു. “ ടീ … കുറച്ച് നേരം മുൻപ് എനിക്ക് ഒരു വാട്ട്സ് ആപ്പ് മെസേജ് വന്നിരുന്നു…. “

“എന്ത് മെസേജ് ?? ആര് അയച്ചു..??” രമ്യയുടെ മുഖഭാവം പെട്ടെന്ന് തന്നെ മാറുവാൻ തുടങ്ങി

“ അത്…. ആ രാഹുൽ …. എനിക്ക് ആകെ പേടിയാവുന്നു ….” ഫർസാനയുടെ വാക്കുകൾ മുറിഞ്ഞു പോയി.

“എന്ത് മെസേജ് പാച്ചി ?? നീ നിന്റെ ഫോൺ ഇങ്ങോട്ട് താ…. ആരെങ്കിലും കളിപ്പിക്കുന്നതാവും” മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ രമ്യ കൈ നീട്ടി.

ഫർസാന വിറക്കുന്നെ കൈകളോടെ അവളടെ ഫോൺ എടുത്ത് രമ്യക്ക് നേരെ നീട്ടി. ഫർസാന പറഞ്ഞെ മെസേജ് വായിക്കുമ്പോൾ രമ്യയുടെ നെറ്റി തടങ്ങൾ വിയർക്കാൻ തുടങ്ങിയിരുന്നു.

അന്ന് ആദ്യമായാണ് ഫർസാന രമ്യയുടെ കണ്ണുകളിൽ ഭയം കണ്ടത്ത്. മെസേജ് വായിച്ചേ ശേഷം അവർ പരസ്പരം നിസഹായതയോടെ നോക്കി. കാന്റീനിലെ പഴയ ഫാനിന്റെ നേരിയ ശബ്ദം അവരുടെ ചെവിയിൽ മുഴങ്ങുന്ന ശബ്ദമായി അനുഭവപെടുവാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ മരവിച്ച ശരീരവുമായി അവർ ഇരുന്നു.

“ഇന്നാ മക്കളെ ചായ ….” മൂസക്ക ചായ ടേബിളിൽ വച്ചപ്പോൾ ആണ് രണ്ട് പേരും സ്വലോകത്തേക്ക് തിരിച്ച് വന്നത്.

“ എന്താണ് രണ്ടാളും കിളിപോയ പോലെ ഇരിക്കണത്? രാവിലത്തെ വട ഉണ്ട് എടുക്കട്ടെ?” മൂസാക്ക ചോദിച്ചു. മൂസാക്കയുടെ ചോദ്യത്തിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി രമ്യ നെറ്റിയിലെ വിയർപ്പ് തുടച്ച് മാറ്റി. മൂസാക്ക പോയത്തോടെ അത് വരെ സ്വയം നിയന്ത്രിച്ച് നിന്ന ഫർസാനക്ക് പിടി വിട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കാൻ തുടങ്ങിയിരുന്നു.

“നമ്മൾ ഇനി എന്താ ചെയ്യുക?” അവളുടെ ശബ്ദം ഇടറി. മറുപടി പറയാർ ആവാതെ രമ്യ ഫർസാനയുടെ കൈകൾ മുറുകെ പിടിച്ചു ചില്ല് പൊട്ടിയ ജനൽ വാതിലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

********

വെയ്റ്റ്, വെയ്റ്റ് , വെയ്റ്റ് … അവരുടെ കഥയിലേക്ക് വൈകാതെ തന്നെ നമ്മുക്ക് തിരിച്ച് വരാം. നിങ്ങളിൽ കുറച്ച് പേരെങ്കിലും ചിന്തിക്കുന്നുണ്ടാവും ആരാണ് ഈ രാഹുൽ എന്ന്? രാഹുൽ ആരാണ് എന്നറിയുന്നതിന് മുൻപ് ഫർസാനയും രമ്യയും ആരാണ് എന്ന് അറിയണം.

ഫർസാന … 22 വയസുള്ള ഒരു ഉമ്മച്ചി കുട്ടി. ഇപ്പോൾ PG ചെയ്യുന്നു. കാണാൻ ആരും മോശം പറയാത്ത നല്ല ഇരുനിറമുള്ള തുടുത്ത ശരീരമാണ് അവൾക്ക്. നെഞ്ചിലെ മുഴപ്പ് ഏതൊരാണിനേയും ഒന്ന് മോഹിപ്പിക്കും എങ്കിലും പർദ്ദയും ഷാളും എല്ലാം ഇട്ട് നടക്കുന്നത് കൊണ്ട് തന്നെ അത് അത്രയും പെട്ടെന്ന് അധികം ആരുടേയും കണ്ണിൽ പെട്ടിട്ടില്ല ഇത് വരെ . വീട്ടിൽ ഉപ്പ ഇല്ല , ഫർസാന കുഞ്ഞായിരിക്കുമ്പോഴേ മരിച്ച് പോയതാണ്. തെങ്ങ് കയറ്റക്കാരൻ ആയിരുന്നു മജീദ്,ജോലി ചെയ്യുന്നതിനിടയിൽ നിലത്ത് വീണാണ് മജീദ് മരിച്ചത്. അത് കൊണ്ട് തന്നെ നല്ല രീതിയിൽ കഷ്ട്ടപ്പെട്ടാണ് ഫർസാനയേയും ഇത്ത തസ്നിയേയും അവരുടെ ഉമ്മ മൈമൂന വളർത്തി വലുതാക്കിയത്.

ജീവിതത്തിന്റെ പല വിഷമ ഘട്ടങ്ങളിലും തളർന്ന് പോയ മൈമൂനയേയും 2 പെൺമക്കളേയും സ്വന്തം കുംടുംബക്കാർ പോലും ഒറ്റപെടുത്തിയപ്പോൾ സഹായിച്ച് ചേർത്ത് നിർത്തിയത് അയൽവാസിയായ ദിവാകരൻ ചേട്ടനും കുടുംബവും ആണ്. ദിവാകരൻ ചേട്ടന്റെ മകളാണ് രമ്യ . ഫർസാനയും രമ്യയും ജനിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ്. അത് കൊണ്ട് തന്നെ ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് വളർന്നതാണ് രണ്ട് പേരും. നഴ്സറി മുതൽ ഇപ്പോൾ കോളേജ് വരെ പഠിച്ചെതെല്ലാം ഒരുമിച്ച്, എവിടെ പോയാലും രണ്ട് പേരും ഒന്നിച്ചേ പോകു, അവരുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ല , രണ്ട് ശരീരം ആണെങ്കിലും ഒരു മനസ്സുമായി ജീവിക്കുന്ന ഇണ കുരുവികൾ എന്ന് വേണമെങ്കിൽ ഇവരെ വിളിക്കാം. ചെറുപ്പത്തിൽ കൂട്ടുക്കാരികൾ അവരെ സയാമീസ് ഇരട്ടകൾ എന്നാണ് കളിയാക്കി വിളിക്കാറ്. ഫർസാനയുടെ ഉമ്മ ഇടയ്ക്ക് രമ്യയുടെ അമ്മയോട് കളിയായി പറയും “നമ്മുടെ രമ്യ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എനിക്ക് പാച്ചിക്ക് (ഫർസാന ) വേറെ ചെക്കനേ നോക്കേണ്ടി വരില്ലായിരുന്നു, രാധക്ക് നല്ല മരുമോളേയും കിട്ടിയേനെ” . നല്ല പേടിക്കാരിയായ ഫർസാനയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കൊടുക്കുന്നത് തന്റേടിയായ രമ്യ ആണ്.

നാസർ … ഫർസാനയുടെ സഹോദരി തസ്നിയുടെ ഭർത്താവാണ്. താമാസം ഭാര്യ വീട്ടിൽ ആണ് , അതിന് കാരണം ഉണ്ട്. നാട്ടിൽ കൂലി തല്ലും പല കേസുകളും ആയി നടന്നിരുന്ന നാസറിന്റേയും തസ്നിയുടേയും പ്രണയ വിവാഹം ആയിരുന്നു. ശെരിക്കും ഉള്ള പേര് അനന്തൻ എന്നാണ്. തസ്നിയെ കെട്ടാൻ പേരും മതവും മാറി നാസറായി, അതോടെ പുള്ളിക്കാരൻ വീട്ടിൽ നിന്ന് പുറത്തായി, ഭാര്യയുടെ വീട്ടിൽ സ്ഥിരതാമസമായി. പണ്ട് വലിയ ചട്ടമ്പി ആയിരുന്നെങ്കിലും കല്യാണം കഴിഞ്ഞു കുട്ടി ആയത്തോടെ ആളൊരെ മാന്യൻ ആയി മാറി. ഇപ്പോൾ ചുമട്ടുതൊഴിലാളി ആണ് .

********

ഫർസാനയും രമ്യയുടെ ഇപ്പോൾ ഇരുന്ന് സംസാരിക്കുന്നതിന് ഏകദേശം 2 മാസം മുൻപായിരുന്നു അവരുടെ കോളേജിലെ ഓണാഘോഷ പരിപാടികൾ . പൂക്കളം ഇട്ട് തീർക്കാൻ പൂ തികയാതെ വന്നപ്പോൾ ആണ് രമ്യ ഫർസാനയേയും കൂട്ടി ഒരു കൂട്ടുക്കാരിയുടെ പുതിയ ആക്റ്റീവയും എടുത്ത് ടൗണിലേക്ക് പോയത്. ഒരു ആവശ്യവും ഉണ്ടായിരുന്നില്ല, ക്ലാസിലെ ആൺകുട്ടികൾ പോകാമെന്ന് പറഞ്ഞതാണ് … പറഞ്ഞിട്ട് കാര്യമില്ല, ഈ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന ചൊല്ല് അന്വർഥമാക്കി കൊണ്ട് തിരികെ വരുന്ന വഴിയിൽ അവരുടെ വണ്ടി റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരു ചെറുച്ചക്കാരനെ ഇടിച്ചു. അതും സീമ്പ്രാ ക്രോ സിൽ വെച്ച് … വണ്ടി ഓടിച്ചിരുന്ന് ലൈസൻസ് പോലും ഇല്ലാത്ത ഫർസാന ആയിരുന്നു. രമ്യ നിർബദ്ധം പിടിച്ചിട്ടാണ് നേരാവണം വണ്ടി ഓടിക്കാൻ അറിയാത്ത അവൾ അന്ന് ആ സാഹസത്തിന് മുതിർന്നത്.

Leave a Reply

Your email address will not be published. Required fields are marked *