അതുമ്പറഞ്ഞവർ പശുവിനേയുംകൊണ്ട് വയലിലേയ്ക്കിറങ്ങി…
…കോപ്പ്.! പാച്ചാൻവിട്ടനേരത്ത് ഒരു പശൂനെമേടിച്ചുതന്നിരുന്നേൽ അതിനേം മേയിച്ചിങ്ങനെ നടന്നാമതിയായ്രുന്നു…
ഇതിപ്പൊ പേരിനൊരു ബികോമുണ്ടെന്നല്ലാതെ അതുകൊണ്ടെന്തേലും പ്രയോജനമുണ്ടോ..??
അവരുചൂണ്ടിക്കാണിച്ച വീട്ടിലേയ്ക്കുനടക്കുമ്പോൾ എന്റെ ചിന്തമുഴുവനതായ്രുന്നു…
എങ്ങനെയൊക്കെയോ തട്ടിമുട്ടിയൊരു ഡിഗ്രികിട്ടി… എന്നാൽ പട്ടീടെകയ്യില് മുഴുവൻതേങ്ങ കിട്ടിയപോലെ അതിങ്ങനെ കൊണ്ടുനടക്കുന്നെന്നല്ലാതെ ഒരു പണീംകിട്ടിയുമില്ല, കിട്ടിയാത്തന്നെ ചെയ്യാനുള്ള കോൺഫിഡെൻസുമില്ല.!
വീട്ടുകാർക്കാണേൽ
ജോലിയ്ക്കുപോടാന്നു പറഞ്ഞാമതി… എന്റവസ്ഥയെന്താന്ന് എനിയ്ക്കല്ലേയറിയൂ.!
അങ്ങനെയിരിയ്ക്കേയാണ് അച്ഛന്റെയൊരു കൂട്ടുകാരൻ ദുബായ്ലൊരു അക്കൌണ്ടിങ് ജോബ് തരപ്പെടുത്തിയെന്നുംപറഞ്ഞ് കെട്ടിയെടുത്തത്… അതോടെ വീട്ടിലടുത്തങ്കവുംതുടങ്ങി… അവസാനം ജോലിചെയ്യാനുള്ള കോൺഫിഡെൻസൊന്നുമില്ലാന്നു വിളിച്ചങ്ങുപറഞ്ഞപ്പോഴാണ്,
“”…എന്നാഞാൻ പദ്മയെവിളിച്ചുപറയാം… അവൾടെമോള് സിഎക്കാരിയല്ലേ, അവള് വർക്കൊക്കെ പഠിപ്പിച്ചുതന്നോളും..!!”””_ എന്നയുപാധിയുമായി മമ്മീജി ഇടയ്ക്കുവീണത്… അതോടണ്ണാക്കിൽ സെന്റർഫ്രഷ്കേറി…
നാവിന് വിലങ്ങുംവീണു…
പിന്നവരുടിഷ്ടംപോലെ
ആയിക്കോട്ടേന്നുവെച്ച് ഞാനിങ്ങിറങ്ങുവേംചെയ്തു…
ഒടുവിലാച്ചേച്ചി ചൂണ്ടിക്കാണിച്ച വീടിനുമുന്നിലെത്തി…
വെള്ളയിൽ ഇളംറോസ്നിറത്തിൽ ബോർഡറുവരച്ച മതിൽ..
അതിൽ ഗേയ്റ്റിനോടുചേർന്ന് കറുത്തബോർഡിൽ സ്വർണ്ണനിറംകൊണ്ട് കൊത്തിവെയ്ക്കപ്പെട്ട
‘വൃന്ദാവനം’ ന്ന നെയിംബോർഡ്..
അതിനുതൊട്ടുതാഴെയായി ഇളംനീലയിൽ വെള്ളയക്ഷരങ്ങളാൽ കുറിയ്ക്കപ്പെട്ട മറ്റൊരുബോർഡുമുണ്ട്;
‘ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ്’
എന്നാലതിനൊപ്പമുണ്ടായ്രുന്ന മറ്റൊരുകുറിപ്പായ്രുന്നു എന്നിൽ
പുച്ഛമുണ്ടാക്കീത്…
സിഎ ചാന്ദ്നി ശ്രീധരൻ എംബിഎ, ഡിഐഎസ്എ, സിഎഫ്എ, എഫ്ആർഎം.!
…കാശിന്റെകഴപ്പ്.! അല്ലേപ്പിന്നെ
ഇങ്ങനൊക്കെ പറിച്ചുകൂട്ടേണ്ട വല്ലകാര്യോമുണ്ടോ..?? മൂന്നാല് ഡിഗ്രികൂടി എഴുതിച്ചേർത്തിരുന്നെങ്കി മതിലിനുപെയ്ന്റടിയ്ക്കുന്ന കാശ് ലാഭിയ്ക്കാമായ്രുന്നു.!
ആട്ടിതുപ്പിക്കൊണ്ട് ഗേയ്റ്റിന്റെലോക്കുമിളക്കി
അകത്തുകയറുമ്പോഴും മനസ്സിനൊരു സുഖവുംതോന്നിയിരുന്നില്ല…
എന്നാലകത്തേയ്ക്കു കയറിയതും മനസ്സൊന്നുകുളിർത്തു…
ഗേയ്റ്റിനകത്ത് ഇരുവശങ്ങളിലുമായി ചുവപ്പുംവെള്ളയും നിറത്തിലുള്ള ബോഗൻവില്ലച്ചെടികൾ നട്ടുപിടിപ്പിച്ചിരിയ്ക്കുന്നു…
അതൊരാർച്ചുപോലെ വളഞ്ഞുമേലേയ്ക്കുചെന്ന്
പൂക്കളിടകലർന്നു നിൽക്കുന്നതുകാണാൻ അപാരഭംഗിതന്നെയായ്രുന്നു…
കൂട്ടത്തിൽ നടപ്പാതയ്ക്കുമാത്രമായി ബോർഡർതിരിച്ച് ഇന്റർലോക്കിട്ടശേഷം ബാക്കിഭാഗമെല്ലാം പച്ചപ്പുല്ലുനാട്ടി ഗംഭീരമായി അലങ്കരിച്ചിരിയ്ക്കുന്നു…
പോരാതെ അതിന്റെ രണ്ടുഭാഗങ്ങളിലുമായി ചെടികളുടേംപൂക്കൾടേം ഒരു കൂട്ടംതന്നെയുണ്ടായ്രുന്നു…
അതിനൊപ്പം ഉച്ചസമയത്തുപോലും സൂര്യപ്രകാശം താഴെയെത്താൻ സമ്മതിയ്ക്കാത്തവിധം മുറ്റത്തുതന്നെ
രണ്ടു തടിമാടൻ മാവുകളുമുണ്ട്…
അവിടെയുള്ള രണ്ടാമത്തെ ഗേയ്റ്റുവഴിയാണ് വണ്ടികൾകയറുക… അതിനോടുചേർന്നായി
ചെറിയൊരു കുളംപോലെ പണിതിട്ടുണ്ട്… അടുത്തായിത്തന്നെയൊരു കൊക്കിന്റെപ്രതിമയും.!
മ്മ്മ്.! അറിഞ്ഞിട്ടപേരുതന്നെ;
വൃന്ദാവനം.!
…ഇവടെവല്ല തോട്ടക്കാരന്റേം വേക്കൻസിയുണ്ടായ്രുന്നേൽ അതുനോക്കായ്രുന്നു..!!
…അല്ലേവേണ്ട.! ഇപ്പോളത്യാവശ്യം വൃത്തിയോടിരിയ്ക്കുന്നത് നശിപ്പിയ്ക്കണ്ട.!
അല്ലേലുമതിനു സമ്മതിയ്ക്കൂലല്ലോ.! സ്റ്റാൻഡേർഡ് കുറഞ്ഞുപോവൂലേ..??
മോനെ കൊമ്പത്തെ
ജോലിക്കാരനാക്കിയാലല്ലേ
നാട്ടുകാർക്കുമുമ്പിൽ ആളാവാമ്പറ്റൂ… അതിനുവേണ്ടി സകലമാന
