കൈവീശി
അതിലൊന്നുപൊട്ടിച്ചാൽ സ്പ്രിങ്ങിൽഘടിപ്പിച്ചതുപോലെ അവറ്റകള് തുള്ളിവിറയ്ക്കും.!
…ഇനി മംഗളംവാരികയിൽ സ്ത്രീചിത്രം വരയ്ക്കുന്നവൻ മോഡലാക്കീത് ഇവളെയായ്രുന്നോ..??
അപ്പോഴേയ്ക്കുമവളാ ഏസിറൂമിലൂടെ അകത്തുള്ള ക്യാബിനിലേയ്ക്കു നടന്നപ്പോൾ
ഞാനവിടെനിന്ന് ചുറ്റുപാടുമൊന്നു
കണ്ണോടിച്ചു…
വെള്ളയും ഇളംനീലയും
പെയിൻ്റുകൾകൊണ്ട് ഭംഗിയാക്കിയ സാമാന്യംവലുപ്പമുള്ളൊരു
ഓഫീസ് സ്പേസായ്രുന്നത്…
കയറിചെല്ലുമ്പോൾ മാലചാർത്തി വിളക്കുവെച്ചനിലയിൽ കൃഷ്ണന്റെയൊരു ഫോട്ടോയും തൊട്ടരികെയായി ഒരു നെറ്റിപ്പട്ടവുമുണ്ട്…
നേരേ നോക്കുമ്പോൾ
ആദ്യംകാണുന്നതൊരു വലിയടേബിളും റിവോൾവിങ് ചെയറുമാണ്… അതിലൊരു ടാപ്ടോപ്പും എന്തൊക്കെയോ ഫയലുകളുമെല്ലാം അടുക്കിവെച്ചിരിയ്ക്കുന്നു…
അതിനെതിരെയായി വിസിറ്റേഴ്സിനുള്ള ചെയറുകളും നിരന്നുകിടപ്പുണ്ട്…
ഇരുവശത്തും ബുക്ക്റാക്ക്‌സ്, അതിലെല്ലാം നിരവധി പുസ്തകങ്ങളും മാഗസിൻസുമൊക്കെയായി അത്യാവശ്യം നല്ലരീതിയിൽത്തന്നെ അവിടം സെറ്റ്ചെയ്തിട്ടുണ്ട്…
അതിൽ ചാന്ദിനിയുടെ ക്യാബിൻമാത്രം ഗ്ലാസ്സിട്ടൊന്നു തിരിച്ചിട്ടുണ്ട്… ബാക്കിയുള്ള ടേബിളുകളെല്ലാം ഒരുമിച്ചുകിടക്കുന്നു… അവയ്ക്കിടയിൽ തിരിവൊന്നുമില്ല.!
…ഇവിടെ സീസി ടീവിയില്ലേ..??
ഡെക്കറേഷനിലൊരു
കുറവുമില്ലാത്തതുകൊണ്ട് മനസ്സിലൊരു
കുറ്റംകണ്ടുപിടിച്ചു ഞാൻ കൃതാർത്ഥനായി.!
“”…പ്ലീസ് സിറ്റ്..!!”””_ ടേബിളിലിരുന്ന ലാപ്ടോപ്പെടുത്ത് ഓൺചെയ്തശേഷം മുന്നിലെകസേരയിലേയ്ക്കു ചൂണ്ടിയവൾപറഞ്ഞു…
ഞാനവൾചൂണ്ടിയ ചെയറിലേയ്ക്കിരിയ്ക്കുമ്പോഴേയ്ക്കും പുള്ളിക്കാരത്തി തുടർന്നു;
“”…ടു ബി വെരി ഫ്രാങ്ക്, എനിയ്ക്കിപ്പോളൊരു സ്റ്റാഫിനെ അപ്പോയിന്റ്ചെയ്യേണ്ട ആവശ്യമൊന്നുമില്ല… പ്രത്യേകിച്ചൊരു ട്രെയ്നിയെ… അതിനുള്ള വർക്ക്സൊന്നും ഞാനങ്ങനെ പുറത്തൂന്നെടുക്കാറില്ല…
പ്രത്യേകിച്ചീ ഫിനാൻഷ്യലിയർ മുന്നേ കണ്ടിന്യൂചെയ്തുകൊണ്ടിരിയ്ക്കുന്ന ക്ലൈന്റ്സിനുമാത്രം അസിസ്റ്റ്ചെയ്താൽ മതിയെന്നാ തീരുമാനം..!!”””_ ലാപ്പിൽത്തന്നെ കണ്ണുംനട്ടിരുന്ന്
ആരോടോപറയുമ്പോലവൾ ഇരുന്നുചെലച്ചപ്പോൾ ഇറങ്ങിയങ്ങുപോയാലോന്നുപോലും
ചിന്തിച്ചതാ…
പക്ഷെ ഇവളൊക്കെ വീട്ടിലുവിളിച്ചെന്തേലും പറഞ്ഞുകൊടുത്താൽ പിന്നെന്റെ അത്താഴമൂമ്പും… അതുകൊണ്ടുമാത്രം ഒന്നുംമിണ്ടാതെ ഞാനെല്ലാം സഹിച്ചിരുന്നു…
“”…ഞാൻ പറഞ്ഞു വന്നതെന്താന്നുവെച്ചാൽ എനിയ്ക്കു തന്നെയിവിടെ അലോട്ട് ചെയ്യാനൊരുതാല്പര്യവുമില്ല… തന്നെ ഞാനിവിടെ അപ്പോയിൻ്റ് ചെയ്തതുകൊണ്ട് എനിയ്ക്കു യാതൊരു പ്രയോജനവുമില്ല… പിന്നെ മമ്മിയുടെ ഫ്രണ്ടിന്റെമോനെന്ന ഒറ്റ കൺസിഡെറേഷന്റെപേരിൽ
ഞാനിവിടെയൊരു സ്ലോട്ട്തരാമെന്നുമാത്രം..!!”””_ ഒരുതാല്പര്യോമില്ലാത്ത രീതിയിലുള്ള അവൾടെവർത്താനവും ജാഡയുമൊക്കെക്കണ്ടപ്പോൾ ചെവിയ്ക്കല്ലുനോക്കിയൊന്നു പൊട്ടിച്ചിട്ട് സ്ലോട്ടുംപറീമൊക്കെ നിന്റച്ഛനുകൊണ്ടോയി കൊടെടീന്നുപറയാനാണ് നാവുതരിച്ചത്…
പിന്നെന്റവസ്ഥയാലോചിച്ചുമാത്രം ഞാനൊന്നടങ്ങുവായ്രുന്നു…
“”…ആം.! പിന്നെ ഇൻസെന്റീവായ്ട്ട് മന്ത്ലി സിക്സ്തൗസന്റ്തരും… അപ്പൊ നാളെമുതൽ ജോയ്ൻചെയ്തോ..!!”””_ പറഞ്ഞശേഷം അവൾ ഫോണെടുത്താരെയോ വിളിയ്ക്കാൻതുടങ്ങി… ഒപ്പം പുറത്തേയ്ക്കു പോയ്ക്കൊള്ളാനായി കൈകാണിയ്ക്കുവേം ചെയ്തു…
…മൈര്.! ആറായിരം കുണുവയോ..?? അതുവെച്ചെന്തുണ്ടാക്കാൻ..?? മൂക്കിപ്പൊടിവാങ്ങാൻ തികയില്ലല്ലോ അത്.!
എന്നാലതതുപറയുമ്പോഴുള്ള
അവൾടഹങ്കാരവോ..??
ലക്ഷങ്ങൾ ശമ്പളംകൊടുക്കുന്ന
ജോലികൊടുത്ത ഭാവം.!
പുണ്ടച്ചീനെ കാലേവാരിയടിയ്ക്കാൻ ആളില്ലാത്തേന്റെ കേടാ..!!_ മുരണ്ടുകൊണ്ട് ഞാൻപുറത്തേയ്ക്കിറങ്ങി…
“”…എന്തായീ മോനേ..?? അവളെന്തോപറഞ്ഞു..??”””_
പുറത്തെത്തീതും ആന്റിയടുത്തേയ്ക്കുവന്നു…
“”…ആന്റീ… ഉള്ളതുപറയാലോ, എന്നെക്കൊണ്ടിവടെ പറ്റോന്നുതോന്നുന്നില്ല… ഞാനിവടെ ശെരിയാവില്ല… അതോണ്ട് ഞാന്തിരിച്ചുപോവുവാ..!!”””_ വരുംവരായ്കയൊന്നും ചിന്തിയ്ക്കാതെ അറുത്തുമുറിച്ചങ്ങു പറഞ്ഞിട്ട് സെറ്റിയിലിരുന്ന ബാഗ്പാക്ക് കയ്യിലെടുത്തതും പദ്മാന്റി കുറുകേകേറിനിന്നു…
