ചാരുലത ടീച്ചർ – 6 4അടിപൊളി  

ചാരുലത ടീച്ചർ 6

Charulatha Teacher Part 6 | Author : Jomon

[ Previous Part ] [ www.kambi.pw ]


ഇന്നാണാ ദിവസം…. എന്റെ കലാലയ ജീവിതത്തിലെ ആദ്യത്തെ ദിനം….. ഒട്ടും ലേറ്റ് ആവണ്ടെന്ന് കരുതി തന്നെയാണ് രാവിലെ തന്നെ അലാറം വെച്ച് എണീറ്റത്……. പല്ലു തേപ്പും കുളിയും കഴിഞ്ഞതോടെ പ്രധാനപ്പെട്ട പരുപാടികളൊക്കെ കഴിഞ്ഞു… യൂണിഫോം മാത്രമിട്ട് ക്ലാസ്സിൽ പോയി ശീലിച്ചത് കൊണ്ട് തന്നെ കോളേജിലേക്ക് ഏത് ഡ്രെസ്സിട്ട് പോണമെന്നൊരു സംശയം….. അലമാര മുഴുവൻ തപ്പി തപ്പി ഒടുക്കം ഞാനധികം ഇട്ട് പഴകിക്കാത്തയൊരു കടും ഗ്രീൻ ഷർട്ട് കണ്ടുപിടിച്ചു…. അതിന് ചേർന്നതായി തോന്നിയൊരു ലൈറ്റ് ഗ്രേ കളർ പാന്റും എടുത്തിട്ടു….. അത്യാവശ്യം നല്ല വെളുത്ത ശരീരമായത് കൊണ്ട് തന്നെ ഗ്രീൻ കളർ ഷർട്ടെനിക്ക് നന്നായി ചേരുന്നുണ്ട്…. മുടിയെല്ലാമൊന്നൊതുക്കി കൊറച്ചു പൌഡർ കൂടി ഇട്ടപ്പോൾ ആകെക്കൂടെയൊരു മനുഷ്യക്കോലം വന്നത് പോലെ…. പിന്നെന്റെ സൈഡ് ബാഗ് എടുത്ത് പുതിയ രണ്ടു ബുക്കുകൾ കൂടെയതിൽ തിരുകി കയറ്റി ഞാൻ താഴേക്ക് ഇറങ്ങി

 

“അമ്മാ ചായ….!!!!

 

ഹാളിലേക്ക് ഇറങ്ങിക്കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു

 

“ദാ വരുന്നു….”

 

അടുക്കളയിൽ നിന്നമ്മയുടെ ശബ്ദം കേട്ടതും ഞാൻ സോഫയിലേക്ക് ഇരുന്നു… മറുപുറം തന്നെ പത്രവും നോക്കി അച്ഛനിരുപ്പുണ്ട്…. ഇങ്ങേർക്കിന്ന് പണിക്ക് പോണ്ടേ…

 

“എന്താടാ നീ ഓഫീസിലേക്ക് ഇറങ്ങിയതാണോ…?

 

പെട്ടെന്നായിരുന്നു പത്രത്തിൽ തലയിട്ടിരുന്ന അച്ഛനെന്നേ നോക്കി ചോദിച്ചത്

 

“ഓഫിസിലേക്കോ.. ഞാൻ എന്നാത്തിനാ അങ്ങോട്ട് വരണേ…”

 

അച്ഛന്റെ ചോദ്യം മനസിലാവാതെ ഞാൻ ചോദിച്ചു.. മറുപടിയൊന്നുമില്ല… പകരമൊരു ചിരിയോടെ വീണ്ടും പത്രത്തിലേക്ക് കൂപ്പുകുത്തി….

 

“എന്താടാ വല്ല കല്യാണവുമുണ്ടോ…?

 

ഒരു ഗ്ലാസ്സ് ചായയും മറുകയ്യിൽ പാത്രത്തിലാക്കിയ രണ്ടു മൂന്ന് ദോശയുമായി എന്റടുക്കെ വന്നുകൊണ്ടമ്മ തിരക്കി…

 

“കല്യാ… അല്ല നിങ്ങൾക്ക് ഇതെന്താ പറ്റിയെ… രാവിലെ തന്നെ ഒരാൾ ചോദിക്കുന്നു ഓഫീസിലേക്ക് ആണോന്ന് ഇപ്പൊ അമ്മ ചോദിക്കുന്നു കല്യാണത്തിനാണോന്ന്…”

 

ഒന്നും മനസിലാവാതേ നിന്ന എന്റെ കയ്യിലേക്ക് ചായ ഗ്ലാസ്സ് തന്നോണ്ടമ്മ ചിരിയോടെ പറഞ്ഞു

 

“അല്ല കുട്ടാ… നീയിങ്ങ്നെ കുളിച്ചൊരുങ്ങി വന്നിരുന്നത് കണ്ടു ചോദിച്ചതാ ഞാൻ… മോൻ ഷെമിക്ക്…”

 

“ഓ….. ഫസ്റ്റ് ഡേ അല്ലേ.. അതോണ്ട് കൊറച്ചു മെനയായി പോകാമെന്നു കരുതി…”

 

വല്യ താല്പര്യം കൊടുക്കാത്തത് പോലെ ഞാൻ ഗ്ലാസ്സ് വാങ്ങി കൊണ്ട് പറഞ്ഞു…

 

“ഹ്മ്മ്… പെൺപിള്ളേര് കൊറേ കാണുമല്ലോ.. അതിന്റെ ഇളക്കമാ ചെക്കന്…”

 

രാവിലെ തന്നെയെന്നെ കളിയാക്കികൊണ്ടച്ചൻ പറഞ്ഞു… കൂട്ടിനു ചിരിക്കാൻ അമ്മയും… ഞാൻ പിന്നെ വല്ലതും പറഞ്ഞു തുടങ്ങിയാൽ രണ്ടും കൂടെ എന്നെയിട്ട് വാരും… വെറുതെ എന്തിനാ കുളിച്ചൊരുങ്ങി വന്നിവരുടെ ഊക്ക് വാങ്ങുന്നതെന്ന് കരുതി ഞാനൊന്നും പറയാൻ നിന്നില്ല…. കഴിച്ചു കഴിഞ്ഞതും ഞാൻ വേഗമവിടെ നിന്നിറങ്ങി….

 

“അച്ഛാ പോകുവാ… അമ്മ..!

 

പാത്രത്തിൽ തന്നെ തളർന്നു കിടന്നിരുന്ന അച്ഛനെയും അടുത്തു തന്നെയിരുന്നു ചരമകോളം തപ്പുന്ന അമ്മയെയും നോക്കി ഞാൻ ഇറങ്ങുവാണെന്ന് പറഞ്ഞു..

 

“നേരമിരുട്ടും മുൻപേയിങ് പോന്നോണം…”

 

എന്റെ സ്വഭാവം കൃത്യമായി അറിയുന്നത് കൊണ്ടമ്മ പറഞ്ഞു…

 

“ആ അതാലോചിക്കാം…!!

 

അതും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവിയുമെടുത്തു വെളിയിലേക്ക് ഇറങ്ങി… രണ്ടു ദിവസം മുൻപാണ് ചാരുവിന്റെ നാട്ടിൽ നിന്നും തിരികെയെത്തിയത്… അന്നത്തെ ഞങ്ങളുടെയാ സംസാരത്തിനു ശേഷം പിന്നീട് കണ്ടുമുട്ടാനൊരു വഴിയും കിട്ടിയിരുന്നില്ല… മതില് ചാടാമെന്ന് വച്ചെങ്കിലും അവളുടെ വീട്ടുകാർ തിരികയെത്തിയത് കൊണ്ടാ പ്ലാനും നടന്നില്ല എന്ന് പറയുന്നതാവും സത്യം…. പിന്നവൾ വീട്ടിലായത് കൊണ്ട് തന്നെ ഞാനങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ നിന്നില്ല…പക്ഷെ ഇന്നത്തെ പോക്കിന്റെ പ്രധാന ലക്ഷ്യമെന്നത് അവളെയൊന്ന് കാണാനും പിന്നെന്നോട് ആദ്യമായി ചോദിച്ചൊരു കാര്യം സാധിച്ചു കൊടുക്കാനുമാണ്… വേറൊന്നുമില്ല ഞാനവളുടെ വരച്ച ഫോട്ടോ എന്നോടവൾ ചോദിച്ചതായി ഓർമ്മയില്ലേ…. അതിന്ന് കൊടുക്കും.. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്…. അത് സർപ്രൈസ് ആണ്…

 

വണ്ടിയുമെടുത്തിറങ്ങിയ ഞാനാദ്യം പോയത് അജയന്റെ വീട്ടിലേക്കാണ്…… സാധാരണ പോലൊരു ഇരുനില വീട്… അവിടെ അവനും പെങ്ങളും അച്ഛനുമമ്മയുമാണ് താമസം… അവർക്കൊക്കെ എന്നെവല്യ കാര്യവുമാണ്… കാര്യം ഞങ്ങൾ നാട്ടിലെ ഒട്ടുമിക്ക വള്ളിക്കെട്ടുകളിലും പോയി ചാടുമെങ്കിലും മോശമെന്ന് പറയത്തക്ക രീതിയിൽ ഒന്നും തന്നെ ചെയ്തിട്ടില്ല ഇതുവരെ…. അല്ലെങ്കിൽ അങ്ങനെയൊന്നും ചെയ്യുകില്ലെന്നൊരു വിശ്വാസം ഇരു വീട്ടിലും ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതും നല്ലത്….

 

രണ്ടു മൂന്ന് ഹോണടിച്ചതും അവനിറങ്ങി വന്നു…

 

“നീയിത്ര നേരത്തെ എത്തിയോ…”

 

വന്നപാടെ വണ്ടിയിലേക്ക് കയറികൊണ്ടവൻ ചോദിച്ചു…

 

“ആഹ്… കോളേജിൽ കേറുന്നേനു മുൻപൊരിടം വരെ പോകാനുണ്ട്….”

 

വണ്ടി സ്റ്റാർട്ട്‌ ചെയ്തോണ്ട് ഞാനവനെ നോക്കി…

 

“എവിടേക്ക്…”

 

എന്റെ പ്ലാനൊന്നുമറിയാതെ അവൻ ചോദിച്ചു…

 

“ചാരുവിന്റെയൊരു ഫോട്ടോ ഇല്ലേ ഞാൻ വരച്ചത്.. അതൊന്ന് ഫ്രെയിം ചെയ്യിക്കാൻ ഇന്നലെ കൊടുത്തിരുന്നു… അത് വാങ്ങി വേണം കോളേജിലേക്ക് പോകാൻ…”

 

ഇരു വശവും നോക്കി ഞാൻ മെയിൽ റോഡിലേക്ക് വണ്ടിയിറക്കി…

 

“ഓഹോ ഹോ…… ടീച്ചറെ സോപ്പിടാൻ…അല്ല അന്ന് നാട്ടിൽ പോയിട്ട് എന്തായി.. നീ പിന്നേം മതില് ചാടിയാ…”

 

അവനൊരു ചിരിയോടെ എന്നോട് ചോദിച്ചു.. അന്നത്തെ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ എന്റെ ചുണ്ടിലുമതേ ചിരിവരുന്നുണ്ട്…. എന്തൊക്കെയാ ഞാനന്നവളോട് പറഞ്ഞത്… ഹോ… ഒന്നൂടെ പറയാൻ പറഞ്ഞാൽ ഞാൻ ശെരിക്കും പെട്ട് പോകും….

 

“ഇല്ലെടാ… പറ്റിയ അവസരമൊന്നും കിട്ടീല….”

 

“ഹ്മ്മ്… എന്തായാലും നിങ്ങടെ കാര്യം സെറ്റ് ആയല്ലോ…. ഇനിയിതാരുമറിയാതെ കൊണ്ടുപോയാൽ മതി…”

 

അവനെനിക്കൊരു മുന്നറിയിപ്പ് തന്നു… നേരാണ്… ഈ കോളേജിലെ പടുത്തം കഴിയുന്നത് വരെയെങ്കിലും മറ്റാരുമറിയാതെ കൊണ്ടു പോകണമിത്…. അല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാൻ പോണത് ചാരുവിനായിരിക്കും….

 

അതുകൊണ്ട് തന്നെ കോളേജിൽ വച്ചുള്ള നോട്ടവും സംസാരവും മാക്സിമം ഒഴുവാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….

 

കോളേജിലേക്ക് പോകുന്ന വഴിയിൽ തന്നെയുള്ളൊരു സ്റ്റുഡിയോയിൽ കയറി ഞാൻ സാധനം മേടിച്ചു… പറഞ്ഞേൽപ്പിച്ചത് പോലെ തന്നെയാണവർ അത് ചെയ്ത് തന്നത്… അതികം സൈസ് ഒന്നുമില്ല… എന്നാലും കാണാൻ തന്നെ വല്ലാത്തൊരു ഭംഗിയാണ്… അല്പം ഗ്രേ കളർ ഫ്രെയിം ആണ് പറഞ്ഞിരുന്നത് ഞാൻ.. ഡിസൈൻ ഒന്നും ചേർക്കാതെ തന്നെ കാണാൻ നല്ല ഭംഗിയിൽ തന്നെയവർ പണിതിരുന്നു…. അത് വാങ്ങി ഭദ്രമായി ബാഗിലെക്ക് വച്ചു ഞാൻ തിരിച്ചിറങ്ങി…. കോളേജിലേക്ക് അജയനാണ് വണ്ടിയൊടിച്ചത്….. വലിയ ഗേറ്റ് കടന്നതും അകത്തു കൂടെ കൂട്ടം കൂട്ടമായി അഴിച്ചു വിട്ട കോഴികളെ പോലെ തോന്നിയ വഴി പോകുന്ന പിള്ളേരെയാണ് ഞങ്ങൾ കാണുന്നത്…. സ്റ്റുഡന്റസിന്റെ വണ്ടികൾ പാർക്ക് ചെയ്യാനുള്ള ഭാഗത്തേക്ക്‌ അജയൻ വണ്ടിയൊതുക്കി…

Leave a Reply

Your email address will not be published. Required fields are marked *