“എനിക്കിപ്പോ സമയമില്ല…. ഞാനിതു കാണുവാ…”
ഒട്ടും തന്നെ മയമില്ലാതെ അമ്മ പറഞ്ഞു…
“ഓഹോ… എന്നാ കൊറച്ചു നീങ്ങിയിരി…”
അതും പറഞ്ഞമ്മയെ ഞാൻ തള്ളി തള്ളി സോഫയുടെ ഒരരികിലേക്ക് മാറ്റി… പിന്നെ ഞാനമ്മയുടെ മടിയിലേക്ക് തലവച്ചു കിടന്നു…. ഇപ്പൊ കിട്ടും നല്ലൊരു ഹെഡ് മസ്സാജ്…………… ഞാൻ വിചാരിച്ചപോലെ തന്നെ പുള്ളികാരിയുടെ വിരലുകൾ മെല്ലെ മെല്ലെയെന്റെ മുടിയിലേക്ക് ആഴ്ന്നിറങ്ങി….. പക്ഷെ ശ്രദ്ധയിപ്പോളും സീരിയലിൽ തന്നെയാണ്…..
പതിയെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു….., പിന്നെ കണ്ണ് തുറക്കുമ്പോ സമയം നാലുമണി… ഞാൻ കണ്ണു തുറന്നമ്മയെ നോക്കി… എവിടുന്ന് അമ്മയിരുന്നിടത്തൊരു പൂച്ചകുഞ്ഞു പോലുമില്ല… കണ്ണും തുറന്നിരുന്നു സ്വപ്നം കാണുന്ന എന്നെയും നോക്കിക്കൊണ്ടാണ് അച്ഛൻ കയറി വന്നത്….
“മതിയെടാ കിടന്നത്… പോയി കുളിക്കാൻ നോക്ക്…”
വന്നപാടെ കയ്യിൽ ബാഗ് എടുത്തു സോഫയിലേക്ക് ഇട്ടുകൊണ്ടച്ചൻ പറഞ്ഞു… നാലു മണിക്കേ കേറി കുളിച്ചൊരുങ്ങി ഇരിക്കാൻ ഞാൻ എന്താ വല്ല പെൺകൊച്ചുമാണോ…. ശെടാ……
ഉറക്കമെണീറ്റതെ തൊണ്ടയൊക്കെ വരണ്ടിരുന്നത് കൊണ്ട് തന്നെ ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു… നല്ലൊരു ചൂട് ചായ തന്നെയാണ് ലക്ഷ്യം…… അപ്പോളേക്കുമുണ്ട് അമ്മയൊരു ഗ്ലാസ്സ് ചായയുമായി നടന്ന് വരുന്നു… കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്…. വെള്ള തോർത്തുകൊണ്ട് മുടി മുഴുവനും കെട്ടിപൊതിഞ്ഞു കൊണ്ടാണ് വരവ്
“ആഹ് ഞാനൊരു ചായ തപ്പി വന്നതായിരുന്നു… എന്താ ടൈമിംഗ്…”
അമ്മക്ക് നേരെ കൈ നീട്ടികൊണ്ട് ഞാൻ പറഞ്ഞു…
“എന്നാലേ എന്റെ മോന്റെ ടൈമിംഗ് തെറ്റി… ഇതച്ചനുള്ള ചായയ… നിനക്കൊള്ളത് അടുക്കളയിൽ ഉണ്ട്…”
അതും പറഞ്ഞമ്മയൊരു പോക്ക്… ഹ്മ്മ് കെട്ടിയോനുമായി ശൃംഗരിക്കാനുള്ള പോക്കാ…. ഞാൻ പിന്നെയവിടെ നിന്ന് ചുറ്റി കറങ്ങാതെ അടുക്കളയിൽ കയറിയൊരു ഗ്ലാസ്സ് ചായയെടുത്തു.. അതും കൊണ്ട് അടുക്കള വാതിൽ കഴിഞ്ഞുള്ള സ്ലാബിൽ കേറിയിരുന്നു ഫോണെടുത്തോരോ റീലും കണ്ടിരുന്നു…. ഡെയിലി ഡാറ്റ തീരും വരെ ഞാനാ ചായയും പിടിച്ചവിടെയിരുന്നു…. ജിയോ ആയതോണ്ട് പറയാതിരിക്കാൻ വയ്യ… ചായയുടെ ചൂടാറും മുൻപേ ഒന്നര ജിബി വാണം വിട്ട പോലെ തീർന്നു… ഹോ…. വീട്ടിൽ വൈഫൈ ഉള്ളതോണ്ട് ഞാൻ രക്ഷപെട്ടു…. അല്ലായിരുന്നേൽ ഈ ഊമ്പിയ സിമ്മും വെച്ചൊരു വാണം വിടാൻ കേറിയാൽ അണ്ടി പൊങ്ങും മുൻപേ ഡാറ്റാ തീർന്നേനെ……… സമ്മതിക്കണം മോനെ അംബാനി നിന്നെ….
ഓരോ മണ്ടത്തരങ്ങളും കണ്ടു ഞാൻ എണീറ്റകത്തേക്ക് കയറി… പ്രത്യേകിച്ചിനി പണിയൊന്നുമില്ല… ഒരാറരവരെ ടിവി കണ്ടും ഫോണിൽ കളിച്ചും സമയം കളയണം… ബാക്കിയൊക്കെ പിന്നെ…. മുൻപായിരുന്നേലിപ്പോ ബൂട്ടും കെട്ടി ഗ്രൗണ്ടിലേക്ക് ഇറങ്ങിയാൽ മതിയായിരുന്നു ഈ സമയം…. പിള്ളേർക്കൊക്കെ ക്ലാസ് തുടങ്ങിയത് കൊണ്ടിപ്പോ കളിയുമില്ല…. ആഹ് എല്ലാത്തിന്റെയുമൊന്ന് ചൂടാറി വരണം വീണ്ടും കളി തുടങ്ങണേൽ.. അതുവരെ ഇങ്ങനെ തിന്നും കുടിച്ചും കിടക്കാൻ തന്നെ ആണ് പ്ലാൻ….
“പക്കുവടയോ… ഞാനിതു കണ്ടില്ലല്ലോ…!
അടുക്കളയിൽ നിന്നമ്മയൊരു പ്ലെയ്റ്റ് പക്കുവട കൊണ്ടുവരുന്നത് കണ്ടു ഞാൻ ചോദിച്ചു… മുൻപേ ചായയെടുക്കാൻ അടുക്കളയിൽ കേറിയപ്പോ ശ്രദ്ധിച്ചിരുന്നില്ല ഞാൻ….
“നീയാ ഒറക്കപ്പിച്ചിൽ അടുക്കളയിൽ കേറിയിരുന്നാൽ ഇതെങ്ങനെ കാണാനാ കുട്ടാ… ന്നാ ചൂട് കൊറച്ചു കുറവാ…”
“അതൊന്നും സാരമില്ല..!
ഞാനാ പ്ലെയ്റ്റ് വാങ്ങി മടിയിൽ വെച്ചു കഴിക്കാൻ തുടങ്ങി… ടീവി കണ്ടുകൊണ്ടാണ് ഇരിപ്പ്
“എടാ മലയാളം സിനിമയൊന്നുമില്ലേ…. ഏത് നേരവും ഇംഗ്ളീഷും ഹിന്ദിയും…”
അടുത്തിരുന്നമ്മ പിറുപിറുത്തു…
“ഞാനെന്നാ സീരിയല് വെച്ചു തരട്ടെ…?
അമ്മയുടെ ഇരുപ്പ് നോക്കി ഞാൻ ചോദിച്ചു… കളിയാക്കുകയാണെന്ന് മനസിലായതേ ഒളികണ്ണിട്ടെന്നെയൊന്നു തുറിച്ചു നോക്കി….
