പെട്ടെന്നായിരുന്നു അവളുടെയാ ചോദ്യം….
“വേണ്ട…. പക്ഷെ ജോലിക്കൊന്നും പോയില്ലേൽ അച്ഛന്റെ കൂടെ ബിസിനസ്സിൽ ശ്രദ്ധിക്കേണ്ടി വരും….”
ഞാൻ കൊറച്ചു നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു…
“എടാ സ്വന്തം തന്നെ അല്ലേ അതൊക്കെ… പിന്നെ എനിക്കും ജോലിയുണ്ട്…. അപ്പൊപ്പിന്നെ പണിക്ക് പോവാത്ത കെട്ടിയോന് ചിലവിന് കൊടുക്കാൻ വല്യ ബുദ്ധിമുട്ടില്ല….”
“ശോ… നീയിത്രയുമൊക്കെ ആലോചിച്ചോ ചാരുവേ….. നമ്മള് കൊറച്ചു കൂടെ മുൻപേ കാണേണ്ടവർ ആയിരുന്നല്ലേ…”
അവളുടെ കയ്യിൽ കയറി പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു… ഉദ്ദേശം മറ്റൊന്ന…. നല്ല മണമാ പെണ്ണിന്…. കൊറച്ചു നേരം ചേർന്നു നിന്ന മണവും ആസ്വദിച്ചാ എഫക്റ്റിൽ പോയി ക്ലാസ്സിൽ കേറാനാണ് പ്ലാൻ….
“അച്ചോടാ… ആദ്യം നീയൊന്ന് വിരിയട്ടെ… എന്നിട്ട് നമുക്ക് പറക്കാംട്ടോ…. പോയി ക്ലാസ്സിൽ കേറെടാ… അവൻ കൊഞ്ചാൻ വന്നേക്കുന്നു….!!!!
ചന്തി ചൂടാക്കും പോലൊരടിയും തന്നവളെന്നെ ഓടിച്ചു… ഇനിയും വാങ്ങി കൂട്ടാൻ മെനക്കെടാതെ ഞാൻ തിരിഞ്ഞു പോലും നോക്കാതെ ഓടി……. രണ്ടടി കിട്ടിയാലെന്താ കൊറച്ചു നേരം സൊള്ളാൻ പറ്റിയല്ലോ….. എന്റെ ഡിപ്പാർട്ട്മെന്റിലേക്ക് നടക്കുമ്പോളാണ് പോക്കറ്റിൽ കിടന്ന ഫോണൊന്ന് വൈബ്രേറ്റ് ചെയ്തത്…. ക്ലാസ്സിൽ കേറുന്നതിന് മുൻപേ ഞാനത് സൈലന്റ് ആക്കിയതാണ്…
ഫോണെടുത്തു നോക്കിയപ്പോ കണ്ടത് ചാരുവിന്റെയൊരു വാട്സ്ആപ്പ് മെസ്സേജ് ആണ്… എന്താണതെന്നറിയാൻ വേണ്ടി ഞാനത് ഓപ്പൺ ചെയ്തു…..
ചാരു : Your gift was not just a present; it was a presence…. Love you
അവളയച്ച മെസ്സേജ് വായിച്ചതും എനിക്കെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം വരുന്നത് പോലെ…… അതിന്റെ ബാക്കിയായി ചുണ്ടിൽ മൊട്ടിട്ട വെകിട ചിരിയുമായാണ് ഞാൻ ക്ലാസ്സിലേക്ക് കയറിയത്….. പിള്ളേര് കൊറച്ചു പേരൊക്കെ എന്റെയീ പൊട്ടൻ ചിരി കാണുന്നുണ്ട്… പക്ഷെ എനിക്കെന്തോ അവിടെനിന്നൊരു പൂന്തോട്ടത്തിൽ എത്തിയ എഫ്ഫക്റ്റ് ആണ് തോന്നുന്നത്….
“എന്നാ മൈര നീ പൊട്ടൻ പൂറു കണ്ടത് പോലിരുന്നു ചിരിക്കുന്നെ…ഏഹ്…!!
എന്റെയീ കളിയൊന്നും ഇഷ്ടപ്പെടാതിരുന്ന അജയൻ പിറുപിറുത്തു… പക്ഷെ ഞാനൊന്നും തിരിച്ചു പറഞ്ഞില്ലാട്ടോ… അല്ലേലും വളച്ച പെണ്ണുങ്ങളെയെല്ലാം ഈരണ്ടു മാസം കൂടുമ്പോ വെള്ളം പോലും ചേർക്കാതെ തേച്ചൊട്ടിക്കുന്ന ഇവനൊന്നും ഈ ഫീൽ പറഞ്ഞാൽ കിട്ടില്ല…. അത്രതന്നെ….
“അല്ല നിന്റെ ടീച്ചറെന്തു പറയുന്നു….?
പോയ കാര്യം നടപടിയായോ എന്നറിയാൻ വേണ്ടിയവൻ ചോദിച്ചു… പക്ഷെ ഉത്തരമെന്റെ ചുണ്ടിൽ തന്നെ തെളിഞ്ഞു കാണുന്നത് കൊണ്ടവൻ പിന്നൊന്നും പറഞ്ഞില്ല…
“പിന്നളിയാ അടുത്ത ബെല്ലും കൂടി അടിച്ചാൽ നമുക്ക് വീട്ടിൽ പോകാം…”
പെട്ടെന്നെന്തോ ഓർത്തത് പോലവൻ പറഞ്ഞു…
“അതെന്ത്….?
“എടാ മണുക്കൂസേ ഫസ്റ്റ് ഡേ ആയോണ്ട് ഉച്ചക്ക് ശേഷം എല്ലാത്തിനോടും വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു….”
ഹോ… അപ്പൊ ഞാൻ വിചാരിച്ചത് പോലെ തന്നെ… അല്ലേലും ഫസ്റ്റ് ഡേ തന്നെ ഞങ്ങളെയെല്ലാവരെയും പഠിപ്പിച്ചു ഡോക്ടറും വക്കീലുമാക്കാൻ പോകുവല്ലേ…. ഏതായാലും അത്രക്ക് കഴപ്പുള്ള സാറുമ്മാരൊന്നും കേരളത്തിൽ കാണില്ല…
“എടാ ബെല്ലടിക്കുന്നത് വരെ നിക്കണോ… നമുക്ക് ക്യാന്റീനിൽ പോവാ…”
എന്റെയാ ചോദ്യം കേട്ടതും അജയൻ കയ്യിൽ പിടിച്ചിരുന്ന ബാഗ് എടുത്തു തോളിലൂടെ ഇട്ടതും ഒരുമിച്ചാണ്… പിന്നെ വല്ലതും ഞാൻ പറയാൻ നിക്കണോ… വെച്ചടിച്ചൊരു പോക്കായിരുന്നു തോമസേട്ടന്റെ അങ്കപ്പുരയിലേക്ക്………. ചെന്നതേ കാലിയടിച്ചൊരു വട്ടമേശക്ക് ചുറ്റിനുമായി ഞാനും അജയനുമിരുന്നു…..
“എടാ രണ്ടു ബിരിയാണി മിസ്സിന്റെ പറ്റിൽ തട്ടിയാലോ…?
ചുറ്റിനും കണ്ണോടിച്ചുകൊണ്ട് അജയൻ ചോദിച്ചു… ഈ വവ്വാല് മൈരനല്ലേ രാവിലെ ഇവിടെനിന്നു നെടുനീളൻ ഡയലോഗ് അടിച്ചത്….
