“പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം… അല്ലാണ്ട് വേഷം കെട്ടിറക്കാൻ നിൽകുവോ… ഏഹ്…. പറയെടാ…..!!!!!!
“അആഹ്….. വിടെടി വിടെടി…. പ്ലീസ് നല്ല വേദനയാ…. ആഹ് ടീച്ചറെ പ്ലീസ്…. പിടി വിട് മിസ്സേ… ഔ…..”””””””””
എന്റെ ചെവി പിടിച്ചു പൊന്നാക്കി കൊണ്ടായിരുന്നവളുടെ അടുത്ത സ്നേഹ പ്രകടനം………… നിലവിളിച്ചു പറഞ്ഞിട്ടും അവളൊരു തരി പോലും പിടി വിട്ടില്ലെന്ന് മാത്രമല്ല…ചെവി പിടിച്ചു രണ്ടു തിരി കൂടി തിരിച്ചാണ് അവളൊന്നു അടങ്ങിയത്…. പുല്ല്…. ഇങ്ങോട്ട് വരണ്ടായിരുന്നു…. ആകെപ്പാടെ എനിക്ക് ദേഷ്യം വരാൻ തുടങ്ങി….. ഇവിടെ വച്ചാണെൽ ഒന്നും തിരിച്ചു പറയാനും പറ്റില്ല…. പല്ലു രണ്ടും കൂടിപിടിച്ചു ഞാനവളെയൊന്ന് നോക്കി…. അവിടെയും നോട്ടത്തിന് വല്യ മാറ്റമൊന്നുമില്ല….. പക്ഷെ എന്റെ നിൽക്കും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു ആളൊരല്പം ശാന്തമായി….
“ആദി… നീ ഇവിടെ വന്നത് പഠിക്കാൻ ആണ്… അതിനായിരിക്കണം ആദ്യം ഇമ്പോര്ടന്റ്റ്‌സ് കൊടുക്കാൻ…. ബാക്കിയൊക്കെ പിന്നെ…. നിന്നോടന്നിത് പറയണമെന്ന് കരുതിയതാ പിന്നെ ഞാനത് മറന്നു…. ഞാൻ പറയുന്നതൊക്കെ മനസിലാവുന്നുണ്ടോ നിനക്ക്…”
അവളെന്നെ ഓരോന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയാണ്… പക്ഷെ ദേഷ്യം കേറി നിന്ന എന്റെ തലയിലിത് വല്ലോം കേറുവോ…. അപ്പൊ നിങ്ങള് കരുതും ഞാനവളുടെ തന്തക്കും വിളിച്ചിട്ടിറങ്ങി പോരുമെന്ന്… പക്ഷെ തെറ്റി മക്കളെ….. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണെന്നു തോന്നുന്നു ജന്മനാ എനിക്ക് ഈ ദേഷ്യത്തെ അതിന്റെ മാക്സിമം വരെ പിടിച്ചു നിർത്താൻ സാധിക്കുമായിരുന്നു…… അതുകൊണ്ട് എപ്പോഴും ഗുണമൊന്നും ഉണ്ടാവാറില്ലെങ്കിലും ഇതുപോലെത്തെ ചില സന്ദർഭങ്ങളിൽ എനിക്കതൊരു നല്ലകാര്യമായി തോന്നാറുണ്ട്… പിന്നെ അവള് പറയുന്നതിൽ തെറ്റായിട്ടൊന്നും തന്നെയില്ല….. ആ ഒരു ബോധം എവ്‌ടെയൊക്കെയോ ഉള്ളത് കൊണ്ടും ഞാൻ മിണ്ടാതെ നിന്നു… അപ്പൊ നിങ്ങള് കരുതും ഞാനെന്തൊരു തോൽവി ആണെന്ന്….. ഒരു പെണ്ണ് ചെവി പിടിച്ചു കുങ്കുമകളറാക്കി വിട്ടിട്ടും മിണ്ടാതെ നിൽക്കാൻ വേറൊരു കാരണമുണ്ട്…. ചാരു എന്റെ ടീച്ചർ ആണ്.. അതിവിടെ കോളേജിൽ മാത്രം… വെളിയിൽ വച്ചവളെയും അവളുടെ ചെവിയെയും എനിക്ക് സുഗമായി കയ്യിൽ കിട്ടുമെന്ന നല്ല പ്രതീക്ഷയുമുണ്ട്… പിന്നെ ഞാനെന്തിനിപ്പോ ഓവർ റിയാക്ട് ചെയ്തു സീൻ കൊളമാക്കണം…….
“കയ്യിൽ കിട്ടുമെടി നിന്നെ…”
ശബ്ദം തീരെ താഴ്ത്തി പിറുപിറുത്തു കൊണ്ടിരുന്ന എന്നെയവൾ വീണ്ടും സംശയത്തോടെ നോക്കി..
“ഞാൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലായോ ആദി….?
അവൾ കയ്യിൽ പിടിച്ചിരുന്ന ഫോട്ടോയിലേക്ക് നോകിയൊന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു… പക്ഷെ ഞാനൊന്നും പറഞ്ഞില്ല
“എന്റെ ആദി നീയിങ്ങ്നെ പിള്ളേരെ പോലെ മുഖം വീർപ്പിച്ചു നിക്കല്ലേടാ….. നീയൊന്ന് ആലോചിച്ചു നോക്കിക്കേ… നമുക്കൊരുമിച്ചൊരു ജീവിതം വേണ്ടേട…. അങ്ങനെ ഒകെ ആവണേൽ നമ്മുടെ രണ്ടു പേരുടെയും വീട്ടുകാർ സമ്മതിക്കണ്ടേ…. അപ്പൊ നിനക്ക് അവരോടു പറയാൻ പേരിനെങ്കിലും ഒരു ജോലി വേണ്ടേ….”
കൊച്ചു പിള്ളേരെ പറഞ്ഞു പഠിപ്പിക്കും പോലവൾ വരാനിരിക്കുന്ന ഞങ്ങളുടെ ഭാവി എന്നോട് പറഞ്ഞു…. കേൾക്കുമ്പോ ഒരു ചിരിയൊക്കെ വരുന്നുണ്ട്….. പക്ഷെ ലാസ്റ്റ് പറഞ്ഞയാ ഡയലോഗ് എനിക്കങ്ങു ഇഷ്ടപ്പെട്ടു….
“പേരിനു മാത്രം ജോലി മതിയോ….?
പൊതുവെ ഉള്ളെയെന്റെ വെടക്ക് ചിരിയുമായി ഞാനവളെ നോക്കി…. ഈ ചിരി പിന്നൊരു പകർച്ചവ്യാദി പോലെയാണ്… അടുത്തു നിൽക്കുന്നവനും പകരും….
അതേ ചിരിയോടെ തന്നെ ചാരുവും എന്നെ നോക്കി…. ദേഷ്യമൊക്കെ മാറിയിട്ടുണ്ട്…. ബാധ ഒഴിഞ്ഞെന്നു തോന്നുന്നു….
“നിന്റെ കൈകൊണ്ടൊരു താലിചരട് കഴുത്തിൽ വീഴുന്നത് വരെ മാത്രം മതിയാവും…. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം….”
“നോക്കിക്കോളാമെന്ന് പറഞ്ഞാൽ….?
“എടാ പൊട്ടാ… നിന്റെ വീട്ടിൽ നീ പഠിച്ചൊരു ജോലി ഉണ്ടാക്കിയിട്ട് വേണോ അടുപ്പ് പുകയാൻ….?
