ചാരുലത ടീച്ചർ – 6 4അടിപൊളി  

 

ബില്ലടക്കാൻ ചെന്നപ്പോളാണ് തോമസേട്ടനോട് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് നടന്നകന്നു പോണ ചാരുവിനെ കണ്ടത്… ഇവൾക്ക് പൈസയൊന്നും കൊടുക്കണ്ടേ…

 

ഞാൻ വെറുതെയൊരു ചിരിയോടെ അയാളുടെ മുന്നിലേക്ക് നടന്നു…. എന്തൊക്കെയോ സാധനങ്ങൾ വാങ്ങിയ കണക്കെഴുതി കൂട്ടുന്ന തിരക്കിലാണ് തോമസേട്ടൻ…

 

“അല്ല തോമസേട്ടാ ഇവിടെ പറ്റ് ബുക്കുണ്ടോ…?

 

ഉള്ളിൽ തോന്നിയൊരു കുരുട്ടു ബുദ്ധിയോടെ ഞാൻ ചോദിച്ചു

 

“പറ്റോ… മോനെന്താ അങ്ങനെ ചോദിച്ചേ…?

 

അയാളൊരു ചിരിയോടെ എന്നെ നോക്കി…

 

“അല്ല ആ പോയ ആള് പൈസയൊന്നും തന്ന് കണ്ടില്ല…!

 

വരാന്തായിലൂടെ നടന്നു പോകുന്ന ചാരുവിനെന്നോക്കി ഞാൻ ചോദിച്ചു

 

“ആഹ് അത് ചാരുലത ടീച്ചറ… അതിവിടെ വരുന്നത് പതിവാ.. രാവിലെയും ഉച്ചക്കും ഭക്ഷണം ഇവിടുന്നാ കഴിക്കുക… പൈസയെല്ലാം കൂടി ആഴ്ച്ചാവസാനം തന്ന് തീർക്കും…”

 

“ആണല്ലേ എനിക്കും തോന്നി…. ഏതായാലും ഞാനങ്ങളുടെ ബില്ല് കൂടി പുള്ളിക്കാരിയുടെ പറ്റിൽ ചേർത്തോ…. കസിനാ ടീച്ചറുടെ…”

 

പൊട്ടി വന്ന ചിരിയെ ചുണ്ടിലൊതുക്കി പിടിച്ചു ഞാൻ പറഞ്ഞു…ഞാൻ ആണോ കസിൻ എന്നൊരു സംശയത്തോടെ പുള്ളി നോക്കുന്നുണ്ട്….

 

“ഇന്നാ ചേട്ടാ… എന്റെ ബില്ല് ഈ പറ്റിൽ കൂട്ടണ്ട… വേണേൽ ഇവന്റെ കൂട്ടിക്കോ…”

 

അതും പറഞ്ഞൊരു അമ്പതിന്റെ നോട്ടെടുത്തു തോമസേട്ടന്റെ കയ്യിൽ കൊടുത്തുകൊണ്ട് അജയൻ പറഞ്ഞു… ഇവനിതെപ്പോ പൊട്ടി മുളച്ചു….

 

“ആഹ് ശെരി…”

 

അജയനുള്ള ബാക്കി കൊടുത്തയാൾ അടുത്ത ആളുകളിലേക്ക് തിരിഞ്ഞു…

 

“നീയിപ്പോ എന്തിനാ പൈസ കൊടുത്തേ..?

 

എനിക്ക് മുൻപേ കേറി നടന്നവനെ നോക്കി ഞാൻ ചോദിച്ചു..

 

“പൊന്നു മോനെ… നീ അവൾക്കൊരു പണി കൊടുക്കാൻ വേണ്ടി ചെന്നതല്ലേ അവിടെ…. തല്ക്കാലം നീ മാത്രം മതി അതിൽ…”

 

“വോ…നിനക്ക് പേടിയാണെൽ അത് പറ..!

 

അവനെനോക്കിയൊരു പുച്ഛത്തോടെ ഞാൻ നടക്കാൻ തുടങ്ങി….

 

“ആടാ പേടി തന്നാ….ക്ലാസ്സ്‌ ടീച്ചറുടെ പറ്റിൽ ചായ കുടിച്ചിട്ട് അവളുടെ ക്ലാസ്സിൽ തന്നെ കേറി ചെന്നിരിക്കാൻ എനിക്ക് തലക്ക് നിന്റത്ര ഓളമൊന്നുമില്ല…”

 

ചുമ്മാ അവനങ്ങനെ ഓരോന്ന് പറയുന്നതേ ഉള്ളു…. ഇനിയിപ്പോ ശെരിക്കും ചാരു കലിപ്പ് ഇടുമോ….. ഓരോന്നോർത്തു ഞങ്ങൾ ക്ലാസ്സിലേക്ക് കയറി…. പിള്ളേരൊക്കെ പാതിമുക്കാലോളം എത്തിയിരുന്നു…. പെൺപിള്ളേർ കുറവാണ് ആണുങ്ങളെ അപേക്ഷിച്ചു… പക്ഷെ എന്റെ ചാരുവിന്റെ അരികിൽ നിർത്താൻ മാത്രം പോന്ന ലുക്ക് ഉള്ളതുങ്ങൾ ഒന്നുമില്ല….

 

ആളൊഴിഞ്ഞ പിറകിലെ ബെഞ്ചിൽ ഞങ്ങൾ വന്നിരുന്നു….

 

അപ്പോളാണ് അജയന്റെ മുഖത്തെ സങ്കടഭാവം ഞാൻ ശ്രദ്ധച്ചത്… ഞാൻ നോക്കുന്നത് മനസിലാക്കിയെന്നവണ്ണം അവനെന്നോട് പറഞ്ഞു…

 

“ചതിയായി പോയെടാ….”

 

“ചതിയോ… ഇതെന്ത് പറി…!!!

 

ഒന്നും മനസിലാവാതേ ഞാനവനെ നോക്കി

 

“എന്റെ സങ്കല്പങ്ങൾ ഒന്നും ഇങ്ങനെ ആയിരുന്നില്ലെടാ… എണ്ണിയാൽ തീരാത്ത പെൺപിള്ളേരും റാഗിങ്ങും കൊറച്ചു അലമ്പ് ഗാങ്ങുകളും.. ഹോ…. നീ ഇതൊന്ന് നോക്കിയേടാ…. നാലും മൂന്ന് ഏഴ് പെണ്ണുങ്ങൾ….കാറ്റടിച്ചാൽ ഒടിഞ്ഞു വീഴുമെന്ന് പറഞ്ഞിരിക്കുന്ന പഠിപ്പിസ്റ്റ് ചെക്കന്മാരും…… നീയൊന്നവളെ നോക്കിക്കേ… കണ്ടാലറിയാം വായിലണ്ടിയിട്ട് കുത്തിയാൽ പോലും മിണ്ടുകേലന്ന്…”

 

മുൻപിലിരിക്കുന്ന നീണ്ടു മെലിഞ്ഞ കണ്ണടവെച്ച പെണ്ണിനെ നോക്കിയവൻ പറഞ്ഞുകൊണ്ടൊരു നെടുവീർപ്പിട്ടു…

 

“നീ ഇതിനാണോ മൈര ഇവിടെ വന്നത്…”

 

അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു ഞാൻ ചോദിച്ചു…

 

“നീ പിന്നെന്തു മൂഞ്ചാനാ കുറ്റീം പറച്ചിങ് പൊന്നേ…”

 

ഞാൻ ചോദിച്ചയതേ രീതിയിൽ തന്നെയവൻ എന്നോട് ചോദിച്ചു… പഠിക്കാൻ ആണെന്നെങ്ങാനും പറഞ്ഞാൽ തീർന്നു…. എന്ന് കരുതി സത്യവും വിളിച്ചു പറയാൻ പറ്റാത്ത അവസ്ഥ…. സത്യമെന്ന് പറഞ്ഞാൽ ഒരേയൊരു സത്യം… ചാരുലത… രാവിലെ തന്നെ കെട്ടിയൊരുങ്ങിയിങ്ങനെ വന്നിരിക്കാനുള്ള പ്രചോദനം തന്നെ അവളാണ്…….

 

പെട്ടെന്നാണ് ക്ലാസ്സിനെയാകെ നിശബ്ദതമാക്കിക്കൊണ്ട് ചാരു വന്നു കയറിയത്…… ഇളം കാപ്പി നിറത്തിലുള്ള സാരിയാണ്….. മുടിയെല്ലാം നല്ല ഭംഗിയിൽ തന്നെ പിറകിലേക്ക് അഴിച്ചിട്ടിരുന്നു…. കയ്യിലൊരു വലിയ ബുക്കും അതുപോലെ തന്നൊരു അറ്റന്റൻഡൻസ് റിപ്പോർട്ടുമുണ്ട്…..

 

“Good morning all…..!!!!!!!

 

ഒടയതമ്പുരാനെവരെ മയക്കാൻ കെൽപ്പുള്ളയവളുടെ ചിരിയുമായി ചാരു ക്ലാസ്സിലേക്ക് കയറി….. അവൾക്കായുള്ള ടേബിളിൽ ബുക്കെല്ലാം വച്ചവൾ ക്ലാസ് മുറിയുടെ നടുവിലായി വന്നു നിന്നു…. ചുണ്ടുകളിലതേ ചിരിയുണ്ടെങ്കിലും കണ്ണുകളാരെയോ തിരയുകയാണ്……

 

“ദേ നിന്നെ തപ്പുന്നു…”

 

അവളുടെയാ നോട്ടം കണ്ടജയൻ എനിക്ക് മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…അവന്റെ സംസാരം കേട്ടെനിക്ക് ചിരി വന്നെങ്കിലും ഞാനവളെ കണ്ടിട്ടില്ലായെന്ന ഭാവത്തിൽ ക്ലാസ്സ്‌ മുറിയിലെ ഡെസ്ക്ക്കളുടെ എണ്ണമെടുക്കാൻ തുടങ്ങി…..

 

ഒരറ്റം മുതൽ ഇങ്ങേ തലക്കൽ വരെ ആകെ മൊത്തം ഇരുപത്തിരണ്ടു ബെഞ്ചുകൾ… ഹോ വലിയ ക്ലാസ്സ്‌ മുറി തന്നെ…… ചുമ്മാ ഓരോന്നാലോചിച്ചു ഞാൻ ചാരുവിനെ നോക്കി… പക്ഷെ അവളെ കാണാനില്ല… ഇനി വന്ന വഴിയേ പോയോ… എന്റെ നോട്ടം വീണ്ടും വാതിക്കലേക്ക് തിരിഞ്ഞു… പെട്ടെന്നാണ് എന്റെ ഇടതു വശത്തു നിന്നൊരു ശബ്ദം കേട്ടത്…

 

“എണ്ണമെടുത്തു കഴിഞ്ഞോ…?

 

ചാരുവിന്റെ ശബ്ദം കേട്ടതും ഞാൻ തലയുയർത്തി നോക്കി…. ദേ നിക്കുന്നു… കൈകൾ രണ്ടും കെട്ടിയെന്നെയും നോക്കിക്കൊണ്ട്….

 

പെട്ടെന്നവളെ അടുത്തു കണ്ടതും എന്ത് പറയണമെന്നറിയാതെ ഞാൻ ഉഴറി… നെറ്റിയിലാകെ വിയർപ്പ് പൊടിഞ്ഞു… എന്റെ വെപ്രാളം കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവളൊരു ആക്കിച്ചിരിയോടെ വീണ്ടും മുൻപിലേക്ക് നടന്നു

 

“അപ്പൊ സ്റ്റുഡന്റസ്…ഇന്ന് മുതൽ ഞാനായിരിക്കും നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ….. എന്റെ പേര് ചാരുലത…. ഞാൻ നിങ്ങൾക്ക് എടുക്കുന്ന സബ്ജെക്ട് ഇംഗ്ളീഷ് ആണ്… പിന്നെ തല്കാലത്തേക്ക് ഇന്ന് ക്ലാസ്സൊന്നുമെടുക്കാൻ പ്ലാൻ ചെയ്തിട്ടില്ല….”

 

“അതെന്താ മിസ്സ്‌….?

 

പെട്ടെന്നാണ് പിറകിൽ നിന്നൊരു പൊട്ടൻ ചോദിച്ചത്… ആരെടാ ഇവനൊക്കെ….

 

“വെറുതെ….ഫസ്റ്റ് ഡേ അല്ലേ നിങ്ങളുടെ.. നമുക്ക് എല്ലാവർക്കും ജസ്റ്റ്‌ ഒന്ന് പരിചയപ്പെടാം…. പിന്നെ ഇതൊക്കെ കാലാകാലങ്ങളായുള്ള ആചാരാനുഷ്ട്ടാനങ്ങൾ അല്ലേ… എന്ന് കരുതി നാളെയും ഈ പരുപാടി നടക്കുമെന്ന് കരുതണ്ടട്ടോ…”

 

ഇരു കൈകളും പിറകിലെ ടേബിളിൽ കുത്തി ചാരി നിന്നു കൊണ്ടാണവൾ പറയുന്നത്… പിന്നീട് അങ്ങോട്ട് ഓരോരുത്തരുടെയും പേരും ഊരും ജാതകവും ചോദിക്കലായി ആകെ ബഹളമായിരുന്നു…. എന്നാൽ എന്റെ ചെവിയിലതൊന്നും കേറുന്നുമില്ല….. ചാരുവിൽ തന്നെയായിരുന്നു എന്റെ കണ്ണുകൾ….. ഓരോരുത്തരോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവളെ ഞാനാകെ മൊത്തമൊന്ന് സ്കാൻ ചെയ്യാൻ തുടങ്ങി… അവളുടെയാ നടപ്പ്…. ഈ ഫാഷൻ ഷോയിൽ റാമ്പിലൂടെ പെണ്ണുങ്ങൾ നടക്കുന്നത് പോലാണ് പക്ഷെ സാരി ഉടുത്തത് കൊണ്ട് പെട്ടന്നാർക്കും അത് മനസിലാവില്ല….. നല്ല വെളുത്ത കാൽ വിരലുകളാണ്…. പക്ഷെ ക്യൂട്ടൻസ് ഇട്ടതൊന്നും നശിപ്പിച്ചിട്ടില്ല…. റോസ് നിറത്തിൽ വള്ളികൾ പോലെ തോന്നിക്കുന്ന ഡിസൈൻ ഉള്ളൊരു ചെരുപ്പ്…. സാരി പിന്നെ പറയണ്ടല്ലോ… അതുപോലെ ആണ് ഉടുത്തിരിക്കുന്നത്.. പെട്ടെന്നാണ് എന്തോ ഓർമ്മ വന്നത് പോലെ ഞാനവളുടെ ഇടുപ്പിലേക്ക് ശ്രദ്ധച്ചത്.. ഇല്ല…. ആ പാൽ നിറമുള്ള അണിവയറിന്റെ ഒരംശം പോലും പുറത്തേക്ക് കാണുന്നില്ല… അതുപോലെ ആണവൾ സാരി ചുറ്റിയത്….. കയ്യിലേക്ക് വന്നാൽ വലിയ വലുപ്പമില്ലാത്ത രണ്ടു ഗോൾഡൻ വളകൾ… വലത്തേ കയ്യിലൊരു ബ്ലാക്ക് സ്ട്രാപ്പ് ഉള്ളൊരു ലേഡീസ് വാച്ച് കെട്ടിയിട്ടുണ്ട്…. നല്ല രീതിയിൽ ഒതുക്കി വെട്ടിയ കൈ നഗങ്ങൾ… ഇതെല്ലാം എന്റെ സൂക്ഷ്മ നീരീക്ഷണത്തിൽ കണ്ടു പിടിക്കുന്നതാണ്… പക്ഷെ തള്ള വിരലിലെ നഗത്തിനൊരല്പം നീളം കൂടുതൽ… ദൈവമേ ഇവൾക്ക് അടുത്തിരിക്കുന്നവനെ നുള്ളി വേദനിപ്പിക്കുന്ന സ്വഭാവം ഉണ്ടാവരുതേ….. ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു…. അവളുടെ കൈക്കും മുഖത്തിനും ഒരേ നിറമാണ്… പക്ഷെ മുഖത്തോരല്പം റോസ് നിറം കലർന്നത് പോലെ തോന്നും…മൈക്കപ്പ് ഒന്നുമല്ല ജന്മനാ കിട്ടിയ കഴിവ് തന്നെ ആണ്… ആരെന്തു പറഞ്ഞാലും ഇണ്ടിക്കേറ്റർ ഇട്ടത് പോലെ ചുവപ്പിച്ചു കാണിക്കാൻ ആണ്….. റോസ് നിറത്തിലുള്ള ചുണ്ടുകളും വണ്ണമില്ലാതെ നീണ്ട മൂക്കും നീട്ടിയെഴുതിയ കണ്ണുകളും… ആകെ മൊത്തം ക്ലാസ്സ്‌ എടുക്കാനൊരു പാവക്കുട്ടി വന്നത് പോലെ…..

Leave a Reply

Your email address will not be published. Required fields are marked *