ചാരുലത ടീച്ചർ – 6 4അടിപൊളി  

 

ഓരോന്നോർത്തവളുടെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുബോ ആണ് അജയനെന്നെ തട്ടി വിളിച്ചത്…

 

“മതിയെടാ നാറി അതിനെയിങ്ങനെ നോക്കി പെഴപ്പിച്ചത്…!!!!

 

അവന്റെയാ സംസാരം കേട്ട് ഞാനൊരൂമ്പിയ ചിരിയോടെ മാന്യനായിരിന്നു…. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ഇടകിക്കിടെ എന്നിലേക്ക് പാളി വീഴുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. അവളെന്നെ നോക്കുന്നെന്ന് ഞാൻ കണ്ടാല്ലപ്പോ തന്നെ അവിടെയൊരു പരിഭ്രമമാണ്…. പിന്നൊരഞ്ചു മിനിറ്റത്തേക്ക് ആണുങ്ങളുടെ ആ ഭാഗത്തേക്ക്‌ നോക്കത്തേ ഇല്ല… എങ്കിലും അവളുടെ അനുവാദം വാങ്ങാൻ കാത്തു നിൽക്കാതെയാ കണ്ണുകൾ വീണ്ടുമെന്നേ തിരഞ്ഞു തുടങ്ങും… ഒടുക്കം പേര് ചോദിക്കൽ എല്ലാം കഴിഞ്ഞു കഴിഞ്ഞവസാനം അജയനിലെത്തി… അവൻ നല്ല വെടിപ്പായി സ്വയം പരിചയപ്പെടുത്തി…. ഇനി അടുത്തത് ഞാനാണ്… അവനിരുന്നതും ഞാൻ മെല്ലെയെണീക്കാൻ തുടങ്ങി….

 

പക്ഷെ ആരുടെ ഭാഗ്യത്തിനോ ഭാഗ്യക്കേടിനോ ആണെന്നറിയില്ല പഴയ മോഡൽ സൈക്കിളിലേതു പോലൊരു മണി ശബ്ദം അവിടെ മുഴങ്ങി…. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ചാരു വാച്ചിലേക്ക് നോക്കിയൊരു ചിരിയോടെ സ്റ്റുഡന്റ്സിനോട് പറഞ്ഞു

 

“ഇന്നത്തെയെന്റെ പിരീഡ് കഴിഞ്ഞു… So നമുക്ക് ബാക്കിയുള്ളവരെ നാളെ പരിചയപ്പെടാം…”

 

അതും പറഞ്ഞവളിറങ്ങി പോയി… പോണ പോക്കിലെന്നെയൊന്നിടം കണ്ണുകൊണ്ട് നോക്കാനും മറന്നില്ല…………………

 

മിനിറ്റുകൾ കഴിഞ്ഞു…. മറ്റു വിഷയങ്ങൾ എടുക്കുന്നുന്ന ആളുകൾ വന്നു ഓരോരുത്തരായി പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു….. ആദ്യ ദിവസം തന്നെ ഇതുപോലെ ഊമ്പി തെറ്റി ഇരിക്കേണ്ടി വരുമെന്ന് ഞങ്ങൾ ഇരുവരും കരുതിയിരുന്നില്ല…… അങ്ങനെ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുമ്പോ ആണ് അജയനെന്നോട് ഒരു കാര്യം ചോദിച്ചത്…

 

“നമുക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്താലോ….?

 

അവന്റെയാ ചോദ്യം കേട്ട ഞാനൊന്നവനെ ഇരുത്തി നോക്കി…..

 

“എടാ ഫസ്റ്റ് ഡേ അല്ലേ… നമ്മെളെ ഇവിടുള്ളവർക്ക് ആർക്കും തന്നെ അറിയുകയുമില്ല…. പിന്നെന്താ കട്ട്‌ ചെയ്താൽ….?

 

എന്റെ നോട്ടം കണ്ടിട്ടവൻ പറഞ്ഞു…..

 

“ഉച്ചവരെ നോക്കാം… അത് കഴിഞ്ഞും ക്ലാസ്സ്‌ വെക്കുവാണേൽ നമുക്ക് ചാടാം…”

 

ഉള്ളിലപ്പോ തോന്നിയ കാര്യം ഞാൻ പറഞ്ഞു…. ഒരല്പം മടിയോടെ ആണെങ്കിലും അവൻ സമ്മതിച്ചു….. നേരം 12 മണി കഴിഞ്ഞതും ക്ലാസ്സിലേക്കാരും വന്നില്ല…. പിള്ളേരൊക്കെ ഇരുന്ന് ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്… എനിക്കാണേൽ ഇങ്ങനെ തന്നെ ഇരുന്നിട്ട് ആകെ ഭ്രാന്തു പിടിക്കുന്നു….

 

അങ്ങനെ തലയും ചൊറിഞ്ഞവിടെ ഇരുന്നപ്പോളാണ് അടുത്തുള്ള ജനലിലൂടെ ചാരു നടന്നു പോകുന്നത് കണ്ടത്….

 

ഇവളിത് എവിടെ പോണു… വേറെ ക്ലാസ്സ്‌ വല്ലതും ഉണ്ടാവോ…. പക്ഷെ കയ്യിൽ ബുക്ക്‌ ഒന്നും തന്നെയില്ല…… ആകെ മൊത്തമൊരു സംശയം തോന്നിയ ഞാൻ അജയനോട് ഇപ്പൊ വരാമെന്ന് പറഞ്ഞെണീറ്റ് നടന്നു… പിന്നീടാണ് എന്തോ ഓർമ്മ വന്നത് പോലെ ഞാൻ രാവിലെ വാങ്ങി ബാഗിൽ വെച്ച ഫോട്ടോ എടുത്തു അരയിൽ തിരുകി.. അത് കണ്ടപ്പോ തന്നെ അജയന് കാര്യം മനസിലായി…. നടക്കട്ടെ നടക്കട്ടെ എന്നൊരു ഭാവത്തോടെയുള്ള അവന്റെ ചിരിക്ക് നല്ല വൃത്തിയായി തിരിച്ചൊരു ചിരികൂടെ കൊടുത്തു ഞാൻ വെളിയിലേക്ക് നടന്നു…

 

പെട്ടെന്നാണ് വെളുത്തു മെലിഞ്ഞയൊരു കൈ എനിക്ക് നേരെ നീണ്ടത്… ഇതാരാ….

 

ആരാണെന്ന് നോക്കാൻ വേണ്ടി മുഖമുയർത്തിയപ്പോ ആണ് കണ്ടത് കാണാൻ അത്യാവശ്യം കൊഴപ്പമില്ലാത്തൊരു പെണ്ണ്….. വെളുപ്പ് നിറമാണ്.. വല്യ തടിയുമില്ല… മുടിയിലൊക്കെ ഗോൾഡ് കളർ അവിടെയിവിടെയായി ചെയ്തിട്ടുണ്ട്… എന്നാലതൊട്ടും തന്നെയവൾക്ക് ചേരുന്നുമില്ല….. കറുത്ത നിറത്തിൽ ക്രിസ്റ്റൽസ് പോലെ തിളങ്ങുന്ന എന്തൊക്കെയോ കല്ലുകൾ സ്റ്റിച് ചെയ്ത ചുരിദാറാണ്.. അതിന് മാച്ചിംഗ് ആയൊരു വെള്ള ഷാലും……..

 

“എന്താ…..?

 

അപ്പോളും എനിക്ക് നേരെ നീട്ടിപ്പിടിച്ച കൈയിലേക്ക് നോക്കി ഞാൻ ചോദിച്ചു…. ഇനിയിപ്പോ ഞാനരയിൽ തിരുകിയ ഫോട്ടോ വല്ലതും ചോദിക്കുന്നതാണോ…..

 

“ഒന്ന് കൈ താടോ മാഷേ… പരിചയപ്പെടാൻ അല്ലേ…”

 

അവളൊരു ചിരിയോടെ പറഞ്ഞു… പക്ഷെ ഞാനിപ്പോ അതിനുള്ള മൂഡിൽ അല്ലല്ലോ… നമുക്ക് കൈ തരേണ്ട ആളിപ്പോ വരാന്തായിലൂടെ നടക്കുന്നുണ്ട്… അവളെവിടെയെങ്കിലും കേറിയൊളിക്കും മുൻപേ എനിക്ക് അവിടെയെത്തണം….

 

“അതേ കുട്ടി എനിക്കിപ്പോ തീരെ സമയമില്ല… അതുകൊണ്ടീ നീട്ടിപിടിച്ച കൈ കൊറച്ചു മാറ്റി വച്ചിരുന്നെങ്കിൽ എനിക്കങ്ങു പോകാമായിരുന്നു…”

 

നല്ലൊരു ചിരിയോടെ ഞാനവളോട് പറഞ്ഞു…. ദേഷ്യം കൊണ്ടാണോ എന്നറിയില്ല അവളുടെ കണ്ണുകൾ കുറുകി കഴുത്തിലെ ഞരമ്പുകൾ എഴുന്നു വരുന്നത് ഞാൻ കണ്ടെങ്കിലും പെട്ടെന്നെന്തോ ഓർത്തത്‌ പോലവൾ ഒരു ചിരിയോടെ മാറി നിന്നു….

 

“താങ്ക്സ്…”

 

അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി… പിന്നൊരൊറ്റ പോക്കായിരുന്നു…. ചാരു പോയ വഴിയേ തേടി നടന്ന് അന്വേഷിച്ചെങ്കിലും കണ്ടില്ല അവളെ…

 

“ആ കാലമാടത്തിക്ക് മുൻപിൽ കേറി നിൽക്കാൻ കണ്ട നേരം….”

 

കൊറച്ചു മുൻപേ കണ്ട വെള്ളപ്പാറ്റയെ മനസ്സിൽ തെറിവിളിച്ചുകൊണ്ട് ഞാനവിടെയെല്ലാം നോക്കി….. ആകെ ഈ വരാന്തയുടെ അവസാനം നാലു ക്ലാസുകൾ ആണുള്ളത്… അതിൽ മൂന്നിലും സാറുമ്മാർ ഉണ്ട്… ബാക്കി അവശേഷിക്കുന്നത് ലൈബ്രറിയാണ്…….. എന്റെയുള്ളിലെ ഷെർലക് ഹോംസിനെ വെളിയിലെടുത്തു ഞാൻ അവിടെയാകമൊത്തം ഒന്ന് നോക്കിയിട്ട് മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി…. എത്രയൊക്കെ ചിന്തിച്ചാലും അവസാനം എത്തി നില്കുന്നത് ലൈബ്രറിയിലാണ്…..

 

ഞാൻ മെല്ലെ അകത്തേക്ക് കയറി…. ലൈബ്രറിയുടെ ചുമതലയുള്ള ആളാണെന്നു തോന്നിക്കും വിധം പ്രായമതികം ഇല്ലാത്തൊരു മനുഷ്യനവിടെ ഇരിക്കുന്നത് കണ്ടു………. ആദ്യം ഇയാളെ ചാക്കിലാക്കണം…. കാരണം മറ്റൊന്നുമല്ല… ചാരുവിന്റെ സ്ഥിരം സ്പോട്ടാണിതെങ്കിൽ ഇയാളെ വലയിലാക്കിയാൽ എനിക്ക് ഗുണങ്ങാൻ മാത്രമേ ഉണ്ടാവൂ…..

 

ഇത്രയധികം ദീർഘവീക്ഷണവുമായി ഞാനയാളുടെ മുൻപിലേക്ക് വന്നു നിന്നു…….

 

“ഹ്മ്മ് എന്ത് വേണം….?

 

ഞാൻ വന്നതറിഞ്ഞിട്ടും വായിച്ചു കൊണ്ടിരുന്ന ബുക്കിൽ നിന്നും തലയുയർത്താതെ തന്നെയയാൾ ചോദിച്ചു…. മൈരന് ജാടയാണോ…. പണി ആക്കല്ലേ ദൈവമേ…

 

“സർ ആണോ ലൈബ്രറി നോക്കി നടത്തുന്നെ….?

 

വളരേ വിനേയകുലീനതയോടെ ഞാൻ ചോദിച്ചു…. കേട്ട ഭാവമില്ല പുണ്ടക്ക്…..

 

“അതേ ഇവിടെയീ ഓ…. ഓമനയുടെ നാരങ്ങാവെള്ളം നോവൽ ഉണ്ടാവുമോ…?

 

അവിടെയാകമാനം ഒന്ന് ചാരുവിനെ തപ്പികൊണ്ട് ഞാൻ ചോദിച്ചു…. മറുപടി വരാത്തത് കൊണ്ടയാളെ നോക്കിയപ്പോ ആണ് കണ്ടത് കൈ രണ്ടും കെട്ടി എന്നെത്തന്നെ നോക്കി ഇരിക്കുകയാണ് മൈരൻ…. ഇനി ഞാൻ ചോദിച്ചത് മാറിപ്പോയോ…

Leave a Reply

Your email address will not be published. Required fields are marked *