ചാരുലത ടീച്ചർ – 6 4അടിപൊളി  

 

പെട്ടെന്നെന്തോ ഓർത്തത്‌ പോലവൻ പറഞ്ഞു…

 

“അതെന്ത്….?

 

“എടാ മണുക്കൂസേ ഫസ്റ്റ് ഡേ ആയോണ്ട് ഉച്ചക്ക് ശേഷം എല്ലാത്തിനോടും വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു….”

 

ഹോ… അപ്പൊ ഞാൻ വിചാരിച്ചത് പോലെ തന്നെ… അല്ലേലും ഫസ്റ്റ് ഡേ തന്നെ ഞങ്ങളെയെല്ലാവരെയും പഠിപ്പിച്ചു ഡോക്ടറും വക്കീലുമാക്കാൻ പോകുവല്ലേ…. ഏതായാലും അത്രക്ക് കഴപ്പുള്ള സാറുമ്മാരൊന്നും കേരളത്തിൽ കാണില്ല…

 

“എടാ ബെല്ലടിക്കുന്നത് വരെ നിക്കണോ… നമുക്ക് ക്യാന്റീനിൽ പോവാ…”

 

എന്റെയാ ചോദ്യം കേട്ടതും അജയൻ കയ്യിൽ പിടിച്ചിരുന്ന ബാഗ് എടുത്തു തോളിലൂടെ ഇട്ടതും ഒരുമിച്ചാണ്… പിന്നെ വല്ലതും ഞാൻ പറയാൻ നിക്കണോ… വെച്ചടിച്ചൊരു പോക്കായിരുന്നു തോമസേട്ടന്റെ അങ്കപ്പുരയിലേക്ക്………. ചെന്നതേ കാലിയടിച്ചൊരു വട്ടമേശക്ക് ചുറ്റിനുമായി ഞാനും അജയനുമിരുന്നു…..

 

“എടാ രണ്ടു ബിരിയാണി മിസ്സിന്റെ പറ്റിൽ തട്ടിയാലോ…?

 

ചുറ്റിനും കണ്ണോടിച്ചുകൊണ്ട് അജയൻ ചോദിച്ചു… ഈ വവ്വാല് മൈരനല്ലേ രാവിലെ ഇവിടെനിന്നു നെടുനീളൻ ഡയലോഗ് അടിച്ചത്….

 

“വോ വേണ്ട….രാവിലത്തെ പറ്റിന്റെ ബാക്കി എനിക്കിനി കിട്ടാനുണ്ട്… അതിനിടയിൽ ബിരിയാണി കൂടെ താങ്ങില്ല….”

 

മുൻപത്തെ ഓർമ്മയിൽ ചെവി പിടിച്ചൊന്ന് തിരുമിക്കൊണ്ട് ഞാൻ പറഞ്ഞു….

 

“ചേട്ടാ രണ്ടു ബിരിയാണി… ബീഫ് തന്നെ എടുത്തോ…!

 

അരികിലൂടെ ചായയുമായി പാഞ്ഞു പോയ തോമസേട്ടനെ പിടിച്ചു നിർത്തികൊണ്ട അജയൻ പറഞ്ഞു… ആളൊരു ചിരിയോടെ തന്നെ അടുക്കളയിലേക്ക് നടന്നു… പിന്നതികം വൈകാതെ തന്നെ രണ്ടു പ്ലെയ്റ്റ് ആവി പറക്കുന്ന ബിരിയാണിയുമായി ചങ്ങാതിയെത്തി…..

 

അത്യാവശ്യം സൈസ് ഉള്ളൊരു ബീഫിന്റെ പീസും ഒട്ടും തന്നെ പിശുക്കു കാണിക്കാതെ എടുത്ത ബിരിയാണി റൈസും… സൈഡ് ആയിട്ട് നാരങ്ങാ അച്ചാറും സാലടും…. ഇതൊക്കെ പോരെ വെടിയും പുകയും വരാനായി കാത്തിരിക്കുന്ന വയറിനെ ശമിപ്പിക്കാൻ… പിന്നൊട്ടും തന്നെ ആർത്തിയില്ലാതെ ഞങ്ങളു രണ്ടാളും പാത്രത്തിലേക്ക് വീണു… പത്തു പതിനഞ്ചു മിനുറ്റ് കൊണ്ടു തന്നെ ഞങ്ങളാ പാത്രം കാലിയാക്കി….

 

“കൊള്ളാലെ…?

 

പല്ലിനിടയിൽ കുത്തികൊണ്ടാണ് അജയൻ സാറിന്റെ ചോദ്യം……….. ബില്ലും കൊടുത്തു ഞങ്ങൾ നേരെ പാർക്കിങ്ങിലേക്ക് നടന്നു… പോണ വഴിയിൽ തന്നെ കണ്ടു സാറുമാരുടെ പാർക്കിങ്ങിൽ വെയിലും കൊണ്ടു വാടിയിരിക്കുന്ന ചാരുവിന്റെ നീല ഫസീനോയെ….. അത് കണ്ട കാലം മുതലുള്ളൊരു ആഗ്രഹം ആണ് ചാരുവിനെയും പിറകിലിരുത്തി ഈ വണ്ടിയൊന്ന് ഓടിക്കണമെന്ന്… ആഹ്… സമയമുണ്ടല്ലോ……..

 

“ഡേയ് നിന്ന് സ്വപ്നം കാണാതെ വന്നു വണ്ടിയെടുക്ക്…. ഈ ഊമ്പിയ വെയിലിനിയും കൂടും മുൻപ് കുടുംബത്തു കയറട്ടെ….!

 

എന്റെ പൾസറും ചാരി നിന്നവൻ പറഞ്ഞു… ഞാൻ അപ്പൊ തന്നെ പോക്കറ്റിൽ നിന്നും താക്കോലെടുത്തവനെറിഞ്ഞു കൊടുത്തു… കീ കിട്ടിയ പാടെ വണ്ടിയിൽ കേറിയവൻ എന്റടുക്കലേക്ക് വന്നു…

 

“എന്താടാ സ്കൂട്ടി അടിച്ചു മാറ്റാൻ പ്ലാൻ ഇടുവാണോ….?

 

എന്റെ നിൽപ്പും ഭാവവും കണ്ടവൻ ചോദിച്ചു…

 

“ഏയ്‌ ചുമ്മാ…. ഇതിന്റെ കാറ്റഴിച്ചു വിട്ടിട്ട് ഞാൻ ടീച്ചർക്കൊരു ലിഫ്റ്റ് കൊടുത്താലോ…”

 

ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് ഞാൻ പിറകിൽ കയറി…

 

“ഹ്മ്മ്…. ഇത് ചില്ലറ കഴപ്പല്ല… കൊറച്ചു കൂടിയതാ…”

 

എന്റെ വാക്കുകളെ പാടെ പുച്ഛിച്ചു കൊണ്ടവൻ വണ്ടിയെടുത്തു…. അല്ലേലും ബുദ്ധിയുള്ളവരെ ലോകം അംഗീകരിക്കാറില്ലെന്ന് പറയുന്നത് നേര് തന്നാ…..

 

ഒടുക്കം അവനെയും വീട്ടിലാക്കി ഞാൻ വണ്ടിയുമെടുത്തു പമ്പിലേക്ക് വിട്ടു… മുൻപേ പറഞ്ഞിരുന്നല്ലോ അച്ഛന്റെ ബിസിനസ്സിൽ ഒന്ന് രണ്ടു പമ്പുകളും ഉണ്ടെന്നു…. അതുകൊണ്ട് തന്നെ വണ്ടിയിൽ എണ്ണയില്ലെന്ന് തോന്നിയാൽ ഞാനോടിയിവിടെ വരും….. അരടാങ്ക് പെട്രോളും അടിച്ചു ഞാനവിടെ നിന്നിറങ്ങി… അച്ഛനെങ്ങനെ എപ്പോഴും ഇവിടേക്ക് വരാറില്ല….. രണ്ടു ദിവസം കൂടുമ്പോൾ കണക്കു നോക്കാൻ മാത്രം കേറും….. ആഹ് ഈ പടുത്തം കൂടി കഴിഞ്ഞാൽ ഇതെല്ലാം പിടിച്ചെന്റെ തലയിൽ വക്കുമോന്ന് ആണ് എന്റെയിപ്പോളത്തെ പേടി….

 

അതികം ചുറ്റി കറങ്ങാതെ തന്നെ ഞാൻ വീട്ടിലേക്ക് കേറി…. നേരത്തെ വന്നത് കൊണ്ടാണെന്നു തോന്നുന്നു ഹാളിലിരുന്നു തലേന്നത്തെ സീരിയലിന്റെ റിപ്പീറ്റ് കാണുന്ന അമ്മയെന്നെ കണ്ടില്ല….

 

“എന്റെ പൊന്നു തള്ളേ നിങ്ങടെ തലക്കെന്ന വല്ല ഓളവുമുണ്ടോ…. ഈ കണ്ട എപ്പിസോഡ് തന്നെയിരുന്നു വീണ്ടും കാണാൻ….”

 

“ഒന്ന് പോടാ….. ഞാൻ ഇതിന്നിലെ കണ്ടില്ല… അതോണ്ടാ…”

 

ഞാൻ പറഞ്ഞതിഷ്ഠപെടാത്തത് പോലമ്മ മുഖവും വീർപ്പിച്ചിരുന്നു….

 

“അച്ചോടാ… അപ്പോളേക്കും പിണങ്ങിയോ…”

 

അമ്മയുടെ അരികിലേക്ക് ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു… ചില സമയം അങ്ങനെ ആണമ്മ… പിള്ളേരെ പോലാ… നിന്ന നിൽപ്പിൽ മുഖം വീർപ്പിച്ചു കളയും… അച്ഛന്റെ അടുത്തീ ഉഡായിപ്പൊക്കെ നടക്കും.. പക്ഷെ എന്റടുത്തേൽക്കില്ല….

 

“ഇങ്ങനെയിരിക്കാതെ പോയൊരു നല്ല ചായയിട്ടു വന്നേയമ്മേ…”

 

ഒന്ന് സോപ്പിടാൻ വേണ്ടി ഞാൻ പറഞ്ഞു…. മൂന്ന് മണി പോലും ആയിട്ടില്ല…… എന്നാലും വെറുതെയൊരു ചായ കുടിക്കാൻ ആഗ്രഹം

 

“എനിക്കിപ്പോ സമയമില്ല…. ഞാനിതു കാണുവാ…”

 

ഒട്ടും തന്നെ മയമില്ലാതെ അമ്മ പറഞ്ഞു…

 

“ഓഹോ… എന്നാ കൊറച്ചു നീങ്ങിയിരി…”

 

അതും പറഞ്ഞമ്മയെ ഞാൻ തള്ളി തള്ളി സോഫയുടെ ഒരരികിലേക്ക് മാറ്റി… പിന്നെ ഞാനമ്മയുടെ മടിയിലേക്ക് തലവച്ചു കിടന്നു…. ഇപ്പൊ കിട്ടും നല്ലൊരു ഹെഡ് മസ്സാജ്…………… ഞാൻ വിചാരിച്ചപോലെ തന്നെ പുള്ളികാരിയുടെ വിരലുകൾ മെല്ലെ മെല്ലെയെന്റെ മുടിയിലേക്ക് ആഴ്ന്നിറങ്ങി….. പക്ഷെ ശ്രദ്ധയിപ്പോളും സീരിയലിൽ തന്നെയാണ്…..

 

പതിയെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു….., പിന്നെ കണ്ണ് തുറക്കുമ്പോ സമയം നാലുമണി… ഞാൻ കണ്ണു തുറന്നമ്മയെ നോക്കി… എവിടുന്ന് അമ്മയിരുന്നിടത്തൊരു പൂച്ചകുഞ്ഞു പോലുമില്ല… കണ്ണും തുറന്നിരുന്നു സ്വപ്നം കാണുന്ന എന്നെയും നോക്കിക്കൊണ്ടാണ് അച്ഛൻ കയറി വന്നത്….

 

“മതിയെടാ കിടന്നത്… പോയി കുളിക്കാൻ നോക്ക്…”

 

വന്നപാടെ കയ്യിൽ ബാഗ് എടുത്തു സോഫയിലേക്ക് ഇട്ടുകൊണ്ടച്ചൻ പറഞ്ഞു… നാലു മണിക്കേ കേറി കുളിച്ചൊരുങ്ങി ഇരിക്കാൻ ഞാൻ എന്താ വല്ല പെൺകൊച്ചുമാണോ…. ശെടാ……

 

ഉറക്കമെണീറ്റതെ തൊണ്ടയൊക്കെ വരണ്ടിരുന്നത് കൊണ്ട് തന്നെ ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു… നല്ലൊരു ചൂട് ചായ തന്നെയാണ് ലക്ഷ്യം…… അപ്പോളേക്കുമുണ്ട് അമ്മയൊരു ഗ്ലാസ്സ് ചായയുമായി നടന്ന് വരുന്നു… കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്…. വെള്ള തോർത്തുകൊണ്ട് മുടി മുഴുവനും കെട്ടിപൊതിഞ്ഞു കൊണ്ടാണ് വരവ്

Leave a Reply

Your email address will not be published. Required fields are marked *