ചാരുലത ടീച്ചർ – 6 4അടിപൊളി  

 

പടപടായെന്ന് ഹൃദയമിടിക്കാൻ തുടങ്ങിയതും ഞാൻ തപ്പിപ്പിടിഞ്ഞ ഗ്രൂപ്പിൽ കയറി അവളുടെ പേരെഴുതിയ നമ്പർ എടുത്തു….

 

ഓൺലൈൻ എന്ന് പറഞ്ഞാ അക്കൗണ്ട് കണ്ടതും ഉള്ളിലെവിടെയോ ഒരു വെള്ളിടി വെട്ടിയ അവസ്ഥ…… കൊറച്ചു ആറ്റിട്യൂട് ഇട്ട് നിന്നെങ്കിലും ഇടക്കെപ്പോഴോ എന്റെയുള്ളിലെ കോഴിതലയറിയാതെ പുറത്തു വന്നിരുന്നോ എന്നൊരു സംശയം…. അതുകൊണ്ടാണീ പേടിയിപ്പോ….

 

വേഗം തന്നെ ഞാൻ ചാറ്റിൽ നിന്നും ബാക് എടുത്തപ്പോ കണ്ടു ഏറ്റവും മേളിലായി ഞാൻ പിൻ ചെയ്തിട്ടിരുന്ന ചാരുവിന്റെ ചാറ്റിനടിയിലായി രണ്ടു മൂന്ന് കടുക്മണികൾ പോലുള്ള ഡോട്ടുകൾ ഓടി കളിക്കുന്നു…..

 

“ദൈവമേ പെണ്ണ് കാര്യമായിട്ടെന്തോ ടൈപ്പ് ചെയ്തു കൂട്ടുന്നുണ്ടല്ലോ…!

 

പക്ഷെ രണ്ടുമൂന്നു മിനുറ്റ് കഴിഞ്ഞിട്ടും അവളെഴുതി കൂട്ടികൊണ്ടിരുന്ന മെസ്സേജ് എനിക്ക് കിട്ടിയില്ല… ഇനി വല്ല എസ്സേയും എഴുതുവാണോ…..ടൈപ്പിംഗ്‌ ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നുമില്ല….

 

ഓരോന്നാലോചിച്ചു നിന്നപ്പോളാണ വിളി വന്നത്…… ഒട്ടും സംശയം തോന്നിക്കാത്ത വിധം ഞാൻ കാൾ എടുത്തു ചെവിയോടെ ചേർത്തു

 

“ഹലോ….!!!

 

വളരേ സാവധാനം തന്നെ ഞാൻ വിളിച്ചു…..

 

“ഹ്മ്മ്… കഴിഞ്ഞായിരുന്നോ സാറിന്റെ തിരക്കുകൾ…..?

 

ആക്കിക്കൊണ്ടുള്ള ഒരു ചോദ്യം തന്നെയാണ് ആദ്യമേ.. പക്ഷെ പുള്ളിക്കാരി ചിരിച്ചുകൊണ്ട് ചോദിച്ചതിനാൽ എന്റെയുള്ളിലെ ടെൻഷനൊക്കെ എവിടെയോ പോയി മറഞ്ഞു.. മെല്ലെ മെല്ലെ ഞാനും ഫോമിലായി..

 

“അതൊക്കെ കഴിഞ്ഞു…അല്ലെന്തു പറ്റിയിപ്പോ വിളിക്കാൻ തോന്നാൻ….”

 

ബെഡിൽ കിടന്നൊന്നുരുണ്ട് കൊണ്ടു ഞാൻ ചോദിച്ചു…… വേണന്നു വെച്ചിട്ടില്ല ഇതൊക്കെ അങ്ങ് ഓട്ടോമാറ്റിക്കായി സംഭവിച്ചു പോണതല്ലേ….

 

“ചുമ്മാ….നീ ഇങ്ങനെ പൂവൻ കോഴി നടക്കണ പോലെ കൊക്കികൊക്കി നടക്കുന്നത് കണ്ടു വിളിച്ചതാ…. കൂട്ടിൽ കേറണ്ടേ നമുക്ക്…!

 

ഹ്മ്മ്… അപ്പൊ എന്റെ ഒലിപ്പിക്കലൊക്കെ നല്ല വെടിപ്പായി കണ്ടിട്ടുണ്ട്….

 

“എന്റെ ചാരുവേ… ഞാൻ അതൊക്കെ ചുമ്മാ പറയുന്നതല്ലേ… ഒന്നുമില്ലേലും രണ്ടുമൂന്നു കൊല്ലം ഒരേ ക്ലാസ്സിലിരിക്കേണ്ടവരല്ലേ.. അപ്പൊ പിന്നെയൊന്ന് പരിചയപ്പെട്ടു കളയാമെന്ന് കരുതി അതാ…”

 

ഞാൻ എന്റെയുള്ളിൽ തോന്നിയ കാര്യമങ്ങു പറഞ്ഞു…. മറുപടിയായിയൊരു ചിരിയാണ് കിട്ടിയത്… അപ്പോ പെണ്ണിന് ഞാനവിടെ കിടന്നു വിലസിയതിലൊന്നും പരാതിയില്ല…. ന്നാലും എന്നെയൊന്നു കളിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചോദിച്ചത് തന്നെ….

 

“അല്ല ചാരുവേ നീയിപ്പോ ഇവിട… അത് ചോയ്ക്കാൻ ഞാൻ വിട്ടു പോയി.. ഇവിടെ താമസം ഒക്കെ എങ്ങനാ…?

 

അടുത്തു വല്ലതുമാണേൽ ഒന്നു നേരമിരുട്ടിയാൽ മതില് ചാടാമെന്നുള്ള പ്ലാനിൽ ഞാൻ ചോദിച്ചു… പക്ഷെ ചാരുവിനത് നേരത്തേ തന്നെ മനസിലായിരുന്നു

 

“പൊന്നു മോനെ ഇവിടെ മതില് ചാടിയാലും എന്നെ കാണാൻ പറ്റൂല…”

 

“അതെന്താ.. അങ്ങനെ…?

 

“സെക്യൂരിറ്റി കേറ്റി വിടില്ല.. അത്രതന്നെ… ഇനിയിപ്പോ അയാളുടെ കണ്ണു വെട്ടിച്ചാലും എന്നെ കാണണേൽ നീ ഏഴാമത്തെ ഫ്ലോറിൽ വലിഞ്ഞു കയറണം…. റിസ്ക് ആണ് മോനെ…”

 

കൊലുസു കുലുങ്ങും പോലവളൊന്ന് പൊട്ടിച്ചിരിച്ചു…. അപ്പൊ ഫ്ലാറ്റിൽ ആണ് താമസം… ഒറ്റക്കായിരിക്കോ…

 

“അപ്പൊ നീ അവിടെ ഒറ്റക്കാണോ..?

 

“ഏയ്‌ അല്ലെടാ… ഒരു ഫ്രഡ് കൂടെയുണ്ട്… അവളെന്തോ ഷോപ്പിങ് ഒക്കെയായിട്ട് വെളിയിൽ പോയതാ വരാൻ ലേറ്റ് ആകും..”

 

“നീ പോയില്ലേ…?

 

“ഇല്ലെടാ…അവൾടെ ഓഫീസിലെ ഫ്രഡ്സ് ഒക്കെ കാണും കൂടി ചിലപ്പോ… എനിക്കൊന്നും വയ്യ അവരുടെ മുൻപിൽ പോയി നിൽക്കാൻ…”

 

എന്തോ മടിപിടിച്ചത് പോലവൾ പറഞ്ഞു

 

“ഏഹ്…. ചാരുലത മിസ്സിനും മടിയോ ആളുകളെ ഫേസ് ചെയ്യാൻ…?

 

ഞാനൊരത്ഭുതം കേട്ടത് പോലെ ചോദിച്ചു…

 

“നേരാടാ… എനിക്കിങ്ങനെയുള്ള കാര്യങ്ങളിലൊക്കെ കൊറച്ചു മടിയ..”

 

അങ്ങനെ ഓരോന്നും പറഞ്ഞു പരസ്പരം കളിയാക്കിയും ഇടക്കൊക്കെ അവളെ പൊക്കി പറഞ്ഞും ഞാൻ സമയം തള്ളി നീക്കി…. ഒരു പത്തുമണിയോടടുപ്പിച്ചു ഞങ്ങൾ സംസാരിച്ചു…. അങ്ങനെ നല്ല സ്മൂത്തായി സൊള്ളിക്കോണ്ടിരിക്കുമ്പോളാണ് അജയന്റെ വിളി വന്നത്….. പതിവില്ലാതെയീ തെണ്ടിയെന്തിനാ ഇപ്പൊ വിളിക്കണേ…. ചാരുവിനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ അവന്റെ call എടുത്തു..

 

“എന്താടാ റീചാർജ് വല്ലതും വേണോ…?

 

എടുത്തപാടെ ഞാനവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു… ചെവി പൊട്ടുന്നൊരു തെറി തന്നെയായിരുന്നു മറുപടി….

 

“നീ കൂടുതൽ എനിക്കിട്ട് താങ്ങാതെ ഒന്ന് വീട് വരെ വാ… ഞാനാ കലുങ്കിന്റ സൈഡിൽ കാണും…”

 

“എന്തെടാ അജയാ.. വീട്ടിൽ എന്തെങ്കിലും പ്രശ്നം..”

 

പതിവില്ലാതെ രാത്രി വീട്ടിലേക്ക് വരാൻ പറഞ്ഞയവനോട് ഞാൻ ചോദിച്ചു…

 

“വീട്ടിൽ പ്രശ്നം ഒന്നുമില്ല… നീയൊന്ന് എളുപ്പം വരാൻ നോക്ക്… ഒരിടം വരെ പോണം…”

 

എത്ര ചോദിച്ചിട്ടും മൈരൻ കാര്യം തെളിച്ചു പറയുന്നില്ല….. എല്ലാം നേരിട്ട് പറയാമെന്നാണ് പറയുന്നേ…കാൾ കട്ട്‌ ചെയ്തിട്ടും കാര്യമെന്താണെന്ന് മനസിലാവാതെ ഇരിക്കപൊറുതി കിട്ടാത്ത ഞാൻ ഇട്ടിരുന്ന ഷർട്ടും മാറി താക്കോലുമെടുത്തു പുറത്തേക്ക് നടന്നു…… സ്റ്റെപ്പിറങ്ങി വന്നപ്പോളെ കണ്ടു കെട്ടിയോനും കെട്ടിയോളും താഴെയിരുന്നെന്തോ പറഞ്ഞു ചിരിക്കുന്നത്…

 

“നിങ്ങൾക്കാർക്കും ഉറക്കവുമില്ലേ…?

 

ഞാനവരുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു… ഇവടെന്നു കേട്ട ഭാവമില്ല രണ്ടിനും….

 

“അതേ ഞാനൊന്ന് അജയന്റെ അടുത്തു പോവാ.. എന്തോ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു… വീട്ടിലേക്ക് ചെല്ലാനാ പറഞ്ഞെ…”

 

വിഷയം ഞാൻ അവതരിപ്പിച്ചപ്പോളേക്കും അവിടുന്ന് നൂറു കൂട്ടം ചോദ്യങ്ങൾ… അങ്ങന പോണേ… നാളെ കണ്ടാൽ പോരെ… സീരിയസ് കേസ് വല്ലതും ആണോ എന്നൊക്കെ പറഞ്ഞു…. പത്തു മിനിറ്റുകൊണ്ട് വരാം വാതിൽ ചാരിയിട്ടാൽ മതിയെന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു….

 

“എടാ എന്നാ നീ വീടിന്റെ ചാവിയും കൊണ്ടു പൊയ്ക്കൊ… പുറത്തൂന്ന് പൂട്ടിയാൽ മതി… ഞങ്ങൾ കിടക്കാൻ പോവാ… ”

 

അച്ഛൻ അതും പറഞ്ഞു എണീറ്റ് പോയി… ഞാൻ പിന്നെ വീടിന്റെ താക്കോലും തേടിപ്പിടിച്ചു വെളിയിലിറങ്ങി…..മുൻവശത്തെ വാതിലും പൂട്ടി വണ്ടിയുമെടുത്തു അജയൻ പറഞ്ഞു സ്ഥലത്തേക്ക് വിട്ടു……

 

എത്താറായപ്പോളെ കണ്ടു കുളിച്ചൊരുങ്ങി നല്ല വേഷവും മാറി ഫോൺ കുത്തി സർവേ കല്ലിലിരിക്കുന്ന അജയനെ…

 

“എവിടായിരുന്നു മൈര… ഇരുന്നിരുന്നു ചന്തിയിലെ തൊലി പോയി…”

 

എന്നെ കണ്ടപാടേ അവൻ ചാടി കേറി പിറകിലേക്കിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *