ചീറ്റിങ്ചീറ്റിങ് 

ചീറ്റിങ്

Cheating | Author : Ansiya

“ഇക്കാ അതൊന്നും വേണ്ട ട്ടോ.. നിക്ക് പേടിയാ….”

“ന്റെ മുത്തേ അതിന് നീയാണെന്ന് അവൻ എങ്ങനെ അറിയും വെറുതെ ഒന്ന് പറ്റിക്കാൻ ആണ്…”

“സംഭവമൊക്കെ ശരി തന്നെ എങ്ങാനും അറിഞ്ഞാൽ ഉള്ള അവസ്‌ഥ ഹെന്റുമ്മാ…. ഓർക്കാൻ കൂടി വയ്യ….”

“അത് ഓർത്ത് എന്റെ നൂറു പേടിക്കണ്ട… അതൊന്നും അറിയാൻ പോകുന്നില്ല…. അത് മാത്രമല്ല വേറെ ഒരു സിം എടുക്കാം അപ്പൊ പിന്നെ പേടിക്കണ്ടല്ലോ….??

“അത് നോക്കാം….”

“എന്ന നൂറു മോള് ഉറങ്ങാൻ നോക്ക് ബാക്കി കാര്യങ്ങളൊക്കെ പ്ലാൻ ചെയ്ത് ഞാൻ വിളിക്കാം….”

“ഒക്കെ….”

എന്റെ പേര് നൂർജഹാൻ എന്നാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ ആണ് സ്വദേശം അവിടെ നിന്നും അഞ്ച് കിലോമീറ്റർ അകലെക്കാണ് എന്നെ കെട്ടിച്ചു കൊടുത്തത്… ഇപ്പൊ അഞ്ചു വർഷം ആകുന്നു എനിക്കും ഇക്കാ സുഹൈലിനും ഒരു മോള് മൂന്ന് വയസ്സായ ആയിഷു….. ഇക്കാക് എന്നെക്കാളും ഒൻപത് വയസ്സ് കൂടുതൽ ഉണ്ട് അതായത് ഇപ്പൊ ഇക്കാക്ക് മുപ്പത്തി അഞ്ച് വയസ്സ് ഉണ്ട്…. കല്യാണം കഴിഞ്ഞു നാല് വർഷം ആയപ്പോഴാണ് ഇക്കാ ഗൾഫിൽ പോകുന്നത് ഇപ്പൊ പോയിട്ട് ഒരു വർഷം ആകുന്നു… വീട്ടിൽ ഇക്കാടെ ഉമ്മയും ഉപ്പയും ഒരു അനിയനും ആണ് ഉള്ളത് അനിയൻ പെണ്ണ് നോക്കുന്നു ഒരു വീട് വെക്കണം എന്ന ഉദ്ദേശത്തോടെ ആണ് ഇക്കാ ഗൾഫിലേക്ക് പറക്കുന്നത് ഒരു കൊല്ലം കൊണ്ട് തന്നെ പറമ്പ് എടുത്ത് അതിൽ വീട് പണി തുടങ്ങി…..

ഇപ്പോ ഇക്കാടെ ഒരാഗ്രഹം ഇപ്പോഴത്തെ അല്ല കുറച്ചായി തുടങ്ങിയിട്ട് ഇക്കാടെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട് സമപ്രയാക്കാർ അല്ല മൂന്നോ നാലോ വയസ്സിന് മൂത്ത സതീഷേട്ടൻ അയാളെ ഒന്ന് പറ്റിക്കണം രണ്ട് വീട് അപ്പുറമാണ് അയാളുടെ വീടും … വാട്സപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാതെ സ്വസ്ഥമായി കൂലി പണിക്ക് പോയിരുന്ന സതീഷേട്ടന് ഒരു മാസം മുന്പാണ് ഇക്കാ ഒരു ഫോണ് കൊടുത്തു വിടുന്നത്… ഇപ്പൊ അതിൽ വാട്സപ്പ് ഓപ്പൺ ആക്കിയിരിക്കുന്നു അതിലേക്ക് മെസ്സേജ് അയച്ച് ചേട്ടനെ പറ്റിക്കണം അതാണ് ഇക്കാടെ ആഗ്രഹം…. ഫോൺ കൊടുത്തു വിട്ട അന്ന് തുടങ്ങിയതാണ് ഇക്കാ ഇതും പറഞ്ഞെന്നോട് അടി…. സുഹൈലിന്റെ പെണ്ണ് എന്നിതിലുപരി സ്വന്തം പെങ്ങൾ എന്ന നിലയിലാണ് സതീഷേട്ടൻ എന്നെ കണ്ടിരിക്കുന്നത്… ആ ഞാനാണ് മെസ്സേജ് അയച്ചത് എന്ന് അറിഞ്ഞാൽ അയ്യേ…. അതും ഇക്കാ നാട്ടിൽ ഇല്ലാത്ത സമയം… തെറ്റ് ധരിക്കാൻ വേറെ എന്തെങ്കിലും വേണോ…. അവസാനം ഇക്കാടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഒക്കെ പറഞ്ഞു.. അതും പുതിയ സിം എടുത്തിട്ട്…
അന്ന് വൈകുന്നേരം തന്നെ ഇക്കാ വിളിച്ച് എന്നോട് ടൗണിൽ പോയി സിം എടുക്കാൻ പറഞ്ഞു… വേണ്ടാത്ത പണിയാണ് ആകെ നാറും എന്നൊക്കെ പറഞ്ഞെങ്കിലും ഇക്കാടെ ഒടുക്കത്തെ നിർബന്ധം കാരണം നാല് മണിക്ക് ഞാൻ അടുത്തുള്ള ഓട്ടോ വിളിച്ച് ടൗണിലേക്ക് പുറപ്പെട്ടു… വെളിയിൽ ഇറങ്ങുമ്പോ പർദ്ദ മാത്രമായിരുന്നു എന്റെ വേഷം.. അതിലും ശരീര വടിവ് വ്യക്തമായി കാണാൻ സാധിക്കും വിധം ടൈറ്റ് ആയിരുന്നു… ഓരോരുത്തരുടെ തറപ്പിച്ചുള്ള നോട്ടം കണ്ട ഉരുകി പോകുന്നത് പോലെ തോന്നും … അതിന് മാത്രം ഉണ്ടോ ഞാൻ എന്നൊക്കെ തോന്നുമെങ്കിലും ഉണ്ടെന്ന് എനിക്ക് തന്നെ നല്ല ബോധ്യം ഉണ്ട്… മോളെ പ്രസവിച്ചു കഴിഞ്ഞപ്പോഴാണ് തടി കുറച്ചു കൂടിയത് മൂന്നും പിന്നും കൂടി അങ്ങനെ പറയുന്നതാകും ശരി… പർദ്ദയുടെ ഉള്ളിൽ നടക്കുമ്പോ കയറി ഇറങ്ങുന്ന എന്റെ ബാക്കിലേക്കാണ് കൂടുതൽ കണ്ണുകൾ ചെന്നെത്തുന്നത്… ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്ന എനിക്കിപ്പോ ഒന്നും തോന്നാറില്ല… അല്ലങ്കിൽ അത് മൈന്റ് ചെയ്യാറില്ല…. കയ്യിൽ കിട്ടിയ നമ്പറും എടുത്ത് ഞാൻ കടയിൽ നിന്നും ഇറങ്ങുമ്പോ തൊട്ട് മുന്നിൽ സതീഷേട്ടൻ…

“എന്താ നൂറു ഇവിടെ…??

“ഞ.. ഞാൻ കടയിൽ റീചാർജ്ജ് ചെയ്യാൻ വന്നതാ…”

“ഞാനും… നെറ്റും കുന്തവും ഇല്ലാതിരുന്ന എനിക്ക് നിന്റെ കെട്ടിയോൻ തന്ന പണി….”

“മഹ്… ”

ഞാൻ ചിരിച്ചു കൊണ്ട് ഒന്ന് മൂളി….

“ഇന്നലെ സുഹൈൽ മെസ്സേജ് അയച്ചിരുന്നു…. വരുന്നത് ഒന്നും പറഞ്ഞില്ല…??

“ഇല്ല വീട് പണി എന്തെങ്കിലും ആയിട്ടേ വരു…”

“അതാ നല്ലത്… നിനക്ക് പോകാൻ വണ്ടി ഉണ്ടോ…??

“അതാ…”

“എന്ന പൊയ്ക്കോ… എന്തെങ്കിലും വേണോ…??

“ഹേയ്… ശരി…”

അവിടെ നിന്നും നടന്നു നീങ്ങുമ്പോ മനസ്സ് വല്ലാതെ നീറുകയായിരുന്നു… ഒരു പച്ചപാവം മനുഷ്യൻ അയാളെ കളിപ്പിക്കാൻ എന്നെക്കൊണ്ട് ആവുമെന്ന് തോന്നുന്നില്ല… വരുന്നിടത്ത് വെച്ച് കാണാം… വീട്ടിൽ ചെന്ന് ഞാൻ ഫോണിൽ ടുഅൽ ആപ്പിൽ നിന്നും വാട്സാപ്പ് എടുത്ത് പുതിയ നമ്പർ വെച്ച് അക്കൗണ്ട് തുടങ്ങി.. നെറ്റിൽ നിന്നും കിട്ടിയ ഒരു കുഞ്ഞിന്റെ ഫോട്ടോ പ്രൊഫൈൽ ആക്കി.. ആദ്യ മെസ്സേജ് ഇക്കാക്ക് തന്നെ വിട്ടു…. കാത്തിരുന്ന പോലെ മറുപടി…

“ചാലു ആക്കിയ…??

“ഇപ്പൊ…”

“എന്ന ഒരു ഹായ് വിട്ടു നോക്ക്…”

“വേണോ…??

“നീ അയക്കടി…”

“ആ…”

“പിന്നെ പ്രൊഫൈൽ ഫോട്ടോ മാറ്റിയേക്ക്…”

“ഫോട്ടോ വേണ്ടേ…??

“ഞാനിപ്പോ ഒന്ന് അയച്ചു തരാം അത് ഇട്ടോ…”

അവിടെ നിന്നും ഒരു മിനുറ്റ് കഴിഞ്ഞപ്പോ ഇക്കാടെ മെസ്സേജ് വന്നു… ചുണ്ടിന്റെ ഒരു പിക്.. സൂക്ഷിച്ചു നോക്കിയപ്പോ എന്റെ ഫോട്ടോ തന്നെ …തെല്ലൊരു ദേഷ്യത്തോടെ ഞാൻ വേണ്ടന്ന് പറഞ്ഞു…. അത് തന്നെ ഇടണം എന്ന ഇക്കാടെ വാശി തന്നെ ജയിച്ചു… സതീഷേട്ടന്റെ നമ്പർ എടുത്ത് അതിലേക്ക് ഒരു ഹായ് എന്നയച്ചു… ലാസ്റ്റ് സീൻ കാണുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്… ഒറ്റ ടിക്കെ വന്നുള്ളൂ ഫോൺ എടുത്ത് വെച്ച് ഞാൻ എന്റെ പണിയിലേക്ക് കടന്നു…. രാത്രിയിൽ മോളെ ഉറക്കി കിടക്കാൻ നേരം നെറ്റ് ഓണക്കിയപ്പോ ഇക്കാടെ മെസ്സേജും സതീഷേട്ടൻ അയച്ചതും വന്നു… ഹലോ ആരാണ് എന്ന മറുപടി നോക്കി ഞാൻ ഒരു മിനുറ്റ് ഇരുന്നു… ആളിപ്പോ ഓണ്ലൈനിൽ ഉണ്ട്…മറുപടി വന്ന എന്ന ഇക്കാടെ മെസ്സേജിന് റിപ്ലേ കൊടുത്ത് ഞാൻ വീണ്ടും അയാൾക്ക് മെസ്സേജ് അയച്ചു…

“നമ്മളെ മറന്നോ…???

ഇക്കാക്കും അത് ഫോർവെർഡ് ചെയ്തു ഞാൻ കാത്തിരുന്നു….

“എനിക്ക് മനസ്സിലായില്ല….??

“ഒന്ന് ട്രൈ ചെയ്ത് നോക്ക് സതീഷേട്ടാ…??

“വിനു ആണോ…??

“അല്ല ഭാസ്‌കരൻ…”

“ഏത് ഭാസ്‌കരൻ…??

“എന്റെ പൊന്നു ചേട്ടാ ഞാൻ വിനുവല്ല… ഞാൻ പാത്തു…”

“ഏത് പാത്തു… എനിക്കൊന്നും അറിയില്ല…”

“അതാണ് പറഞ്ഞത് മറന്നു എന്ന്…”

ഇതെല്ലാം ഇക്കാക്ക് വിട്ട് കൊടുത്ത് ഞാൻ പറഞ്ഞു മതി ഇക്കാ അയാളെ കളിപ്പിക്കാനൊന്നും പറ്റില്ല….

“നീയൊരു വോയ്സ് മെസ്സേജ് അയക്ക് അപ്പൊ അവൻ വീഴും…”

“അത് വേണ്ട ശബ്ദം മനസ്സിലാകും….”

“ഒന്ന് മാറ്റി പറഞ്ഞ മതി… അതിനുള്ള കുരുട്ടു ബുദ്ധിയൊന്നും അയാൾക്കില്ല”

ഞാൻ സതീഷേട്ടന്റെ ചാറ്റ് റൂം തുറന്ന് ശബ്ദം അടക്കി പിടിച്ച് ഒരു വോയ്സ് അയച്ചു…

Leave a Reply

Your email address will not be published. Required fields are marked *