ചെകുത്താൻ – 3 1അടിപൊളി  

അവളുടെ മുഖം വല്ലാണ്ട് വാടി പോയിരുന്നു കണ്ണുനീർ മണി മണിയായി ഉറ്റി വീണു

ഞാൻ : എന്തേലും പറഞ്ഞാൽ അപ്പൊ തന്നെ കരഞ്ഞോളും ചേ….

പുറമെ ദേഷ്യം ആണെകിലും അകമേ ഞാൻ ചിരിക്കുക ആയിരുന്നു അവളുടെ ചുമന്നു തുടുത്ത പേടിച്ചു അരണ്ട മുഖം കണ്ട് കൊണ്ട്….

ഞാൻ : ഏതാടി നിനക്ക് ഇപ്പോൾ ഒന്നും പറയാൻ ഇല്ലേ…..ചോദിച്ചത് കെട്ടില്ലെടി….

എന്റെ ശബ്‌ദം ഉയർന്നു

അവൾ എങ്ങലടിച്ചു കരയാൻ തുടങ്ങി

അലീന : അത്… എനിക്ക്…. മ്മ്മ്.. നിന്നോ..

ഞാൻ : ഷ്ഷു ……മിണ്ടരുത്…. 🤫

അവൾ ഒച്ച അടക്കി

ഞാൻ : അപ്പൊ എങ്ങെനെയാ എന്നോട് ക്ഷേമിച്ചോ ഇല്ലയോ …എന്താടി ഒന്നും മിണ്ടാതെ…..

അലീന : മ്മ്മ്….

ഞാൻ : തെളിച്ചു പറയെടി…..

അലീന : ഞാൻ… ഞാൻ…നിന്നോട് ക്ഷെമിച്ചു…. 😔

ഞാൻ : മ്മ്…. നല്ല കൂട്ടി 😏

അവൾ തിരിഞ്ഞു നടക്കാൻ പോയി…..

ഞാൻ : ഡി… എങ്ങോട്ടാ ഞാൻ പോകാൻ പറഞ്ഞോ നിന്നോട്.. ഇവിടെ വാടി

അവൾ എന്റെ മുന്നിൽ വന്നു നിന്നു

ഞാൻ :ആ ജ്യൂസ്‌ എടുക്കേണ്ടി….

അവൾ ആ ജ്യൂസ്‌ എടുത്തു എന്റെ മുഖത്തേക്ക് നോക്കി

ഞാൻ : കുടിപ്പിച്ചു താടി….

അവൾ മനസ്സിലാവാതെ എന്നെ നോക്കി നിന്നു

ഞാൻ : എന്താടി പറഞ്ഞത് മനസ്സിലായില്ലേ ആ ജ്യൂസ്‌ എടുത്ത് എന്നെ കുടിപ്പിക്കാൻ

ഒരു കനത്തിൽ പറഞ്ഞു

അവൾ പേടിച്ചു ഗ്ലാസ് എന്റെ ചുണ്ടിലേക് വച്ചു തന്നു ഞാൻ അത് പതിയെ കുടിച് ഇറക്കി അതിന് അനുസരിച്ചു അവൾ ഗ്ലാസ് ചെരിച്ചു തന്നു….

ഞാൻ : മതി നിർത്ത്….

അവൾ ഗ്ലാസ് മാറ്റി

കുടിക്ക്….

അലീന : ഏഹ .. എന്ത്

ഞാൻ : ബാക്കി കുടികെടി….

എന്നെ അത്ഭുതപെടുത്തി അവൾ അത് കുടിച്ചു

ഞാൻ : മ്മ് ഇനി എനിക്ക് താ….

അവൾ മടിച്ചു കൊണ്ട് എന്റെ ചുണ്ടിൽ വച്ചു തന്നു ഞാൻ ബാക്കിയുള്ള ജ്യൂസ്‌ മുഴുവൻ കുടിച് ഇറക്കി

ഞാൻ : എന്താടി നിന്റെ ചുണ്ടിൽ വല്ല മധുരവും ഉണ്ടോ എന്താ അറിയില്ല ഇപ്പോൾ ഇതിന് വല്ലാത്തൊരു മധുരം നല്ല ടെസ്റ്റ്‌

അവൾ നാണിച്ചു തലതായ്‌തി നിന്നു ചെറുതായി ആ ചുണ്ടിൽ ചിരി വിരിഞ്ഞു😌…

ഞാൻ : നിനക്ക് എന്റെ കാര്യത്തിൽ നല്ല ശ്രെദ്ധ ആണെന്ന് അമ്മയും മുത്തശ്ശിയും പറയുന്നത് കെട്ടല്ലോ ശെരിയാണോ…

അലീന : മ്മ്മ്ച്…..

ഞാൻ : എന്തെ അപ്പൊ ശ്രെദ്ധ ഇല്ലേ…

അലീന : മ്മ്മ്…..

അവൾ ഒന്ന് മുളി

ഞാൻ : നീ എന്തിനാ എന്റെ കാര്യം നോക്കുന്നെ എന്നെ ഇഷ്ടമാണോ

അവൾ എന്തെന്ന് അറിയാതെ എന്റെ മുഖത്തേക് നോക്കി നിന്നു കുറെ നേരം കണ്ണീർ വരാൻ തുടങ്ങി

ചോദിച്ചത് കേട്ടില്ലേ ഇഷ്ടമാണോ ന്ന്…

അവൾ : മ്മ്മ്… ഇഷ്ട്ട….

ഞാൻ : ആരെ….

അവൾ : നിന്നെ……

അവളെ എന്റെ മുഖത്തേക് നോക്കി കൊണ്ട് പറഞ്ഞു….

ഞാൻ : അതുകൊണ്ട് ആണോ അന്ന് എന്നെ തല്ലിയെ….. അത്രക് ഇഷ്ടാണോ എന്നെ

അവൾ : മ്മ്മ്…. ഒരുപാട്….

അവൾ തല തായ്‌തി കൊണ്ട് പറഞ്ഞു

ഞാൻ : മ്മ്… എന്നാ പൊക്കോ….

അവൾ എന്തിനോ വേണ്ടി കാത്തുനിന്ന പോലെ എന്നെ നോക്കി

ഞാൻ : എന്തെ പോണില്ലേ….ഓഹ് സോറി.. ന്നാ.. ഗ്ലാസ്..

കാലിയായ ജ്യൂസ്‌ ഗ്ലാസ് അവൾക്കു നേരെ നീട്ടി അവൾ അത് വാങ്ങി….പക്ഷെ അവൾക്ക് വേണ്ടത് കിട്ടിയില്ല… അവളുടെ കാലുകൾ പതിയെ തിരിച്ചു നടന്നു ഉള്ളിൽ ഒരായിരം തിരമാലകൾ അടിക്കുന്നുണ്ട് അവളുടെ മനസ്സിൽ ….

പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു അവളെ എന്റെ നേരെ തിരിച്ചതും എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ ചേർന്നതും ഒരു നിമിഷം അവളുടെ കയ്യിലെ ഗ്ലാസ് ഞാൻ വാങ്ങി അവിടെ വച്ചു അവളുടെ ചുമരിനോട് അടുപ്പിച്ചു നിർത്തി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവൾ എന്നെ പിടിച്ചു മാറ്റി… മുഖത്തേക് നോക്കി

ഞാൻ : എന്തെ അവളോട് ചെയ്ത പോലെ നിന്നോടും ചെയ്തു എന്ന് കരുതിയോ ഇത് കാമം കൊണ്ട് അല്ല സ്നേഹം കൊണ്ട എന്റെ പെണ്ണിനോട് ഉള്ള അടങ്ങാത്ത സ്നേഹകൊണ്ട്….

അവൾ ഞെട്ടി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അവളുടെ കരയുന്നുണ്ട് ചുണ്ട് വിറയ്ക്കുന്നുണ്ട്…

അവൾ : നീ ഇപ്പൊ… എപ്പോ എന്താ പറഞ്ഞെ

ഞാൻ : അതേടി എന്റെ പെണ്ണിനെ എനിക്ക് ഇഷ്ടമാണെന്ന്… എന്നെ ഈ ലോകത്തു ഏറ്റവും സ്നേഹിക്കുന്ന നിന്നെ എങ്ങനെ ആടി കണ്ടില്ലെന്ന് നടക്കുന്നെ… അതുകൊണ്ട് ദാ പെണ്ണെ ഇത് എന്റെ ഈ ഹൃദയം അത് ഇനിയുള്ള ജീവിതകാലം മുഴുവൻ നിനക്ക് ഉള്ളതാ എന്റെ പെണ്ണിന് മാത്രമായി ഉള്ളതാ

Leave a Reply

Your email address will not be published. Required fields are marked *