ഇന്നേവരെ ദീപ്തി ഇതിൽ ഏതെങ്കിലും ഇട്ടതായിട്ട് ഞാൻ കണ്ടിട്ടില്ല. അവൾ എപ്പോഴും ജീൻസും ഷർട്ടും ആണ് ഇടുന്നത്.
രാജി നിനക്ക് അറിയും പോലെ ഞാനിതൊന്നും ഇടാറില്ല. ഇതെല്ലാം ഇവിടെ വേസ്റ്റ് ആയി കിടക്കുവാ. നിനക്ക് വേണ്ടി പുതിയ ഡ്രസ്സ് ഇപ്പോൾ മേടിക്കുന്നതിനേക്കാളും നല്ലത് നീ ഇതെടുത്തോ. എന്തായാലും നീ പുറത്തൊന്നും പോകുന്നില്ല. അപ്പോ ഈ ഡ്രസ്സ് ഒക്കെ ഇനി നിനക്കുള്ളതാ നീ ഇനി വീട്ടിൽ ഇവ ഉപയോഗിച്ചാൽ മതി.
അവൾ അതും പറഞ്ഞ് ഹാളിലോട്ട് തിരിച്ചുപോയി. ഞാൻ അവൾ പറഞ്ഞത് കേട്ടതിന്റെ ഷോക്കിൽ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല.
ഹോ മേടത്തിന് സാരി കളക്ഷൻ ആണല്ലോ കൂടുതൽ. എല്ലാം നല്ല അടിപൊളി സാരികൾ. ഇതൊക്കെ ഉടുത്താൽ എന്ത് ഭംഗി ഉണ്ടാകുമെന്ന് അറിയാമോ. അവര് സ്വയം പറയുകയാണ്. പക്ഷേ ഇത് കേട്ട് ദീപ്തി നിന്നു.
രമണി നീ ഒരു കാര്യം ചെയ്യ്. നീ രാജിയെ സാരി ഉടുപ്പിക്ക്. പിന്നെ ബ്ലൗസ് ഒക്കെ ഷേപ്പ് ചെയ്യേണ്ടിവരും. അതെല്ലാം ഞാൻ ഒന്നും എൻറെ ഷേപ്പിലോട്ട് മാറ്റിയിട്ടില്ല. ഞാൻ അതൊന്നും തൊട്ടിട്ടു പോലുമില്ല. എല്ലാം ഫ്രീ സൈസ് ആയിരിക്കും. സോ രമണി ഈ കാര്യങ്ങളൊക്കെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്. ഇനിമുതൽ രാജിയുടെ ഡ്രസ്സിങ്ങും നിൻറെ ചുമതലയായിരിക്കും. നീ വേണം എല്ലാം നോക്കാൻ. ചിലതൊക്കെ ഇവളുടെ ഷേപ്പിലോട്ട് മാറ്റേണ്ടിവരും. നിൻറെ മോള് ടൈലറിംഗ് പഠിക്കുകയാണെന്നല്ലേ നീ പറഞ്ഞേ. അവളെ ഏൽപ്പിച്ചോ ആ പരിപാടി’
ഓക്കേ മാഡം ഞാൻ എന്തായാലും ചെയ്യാം.
രമണിചേച്ചി ദീപ്തിയോടായി പറഞ്ഞു എൻറെ അടുത്തേക്ക് നടന്നു
തുടരും
ഷംന സാജിദ
