ചേലാമലയുടെ താഴ്വരയിൽ – 3 1

അണ്ണാൻ തിന്നു ബാക്കിയായ മാങ്ങാ അണ്ടി മാവിന്റെ ചുവട്ടിൽ അവിടെ ഇവിടെ ആയി കിടക്കുന്നു……..

വളരെ പഴയ രീതിയിൽ ഉള്ള ഒരു വീട്……..മുറ്റത്ത്‌ ഒരു കുട്ടി കളിച്ചുകൊണ്ടിരുന്നു….. ഒരു നാല് അഞ്ജു വയസ് കാണും….. നല്ല തടിച്ചു ഉരുണ്ടു ഒരു…. കൊച്ചു സുന്ദരൻ… വാര്യരെ കണ്ടതും

അച്ചാച്ചൻ വന്നേ…. എന്ന് പറഞ്ഞു കയ്യിലേ കളിപ്പാട്ടം അവിടെ വലിച്ചെറിഞ്ഞു… ഓടി വന്നു……..

വാര്യർ കുല… ഉമ്മറത്തു വച്ചു
..
കുട്ടിയെ എടുത്തു…..

വാ മോനെ….. വരൂ അകത്തേക്കു കയറൂ….. അയാൾ എന്നെ അകത്തേക്കു ക്ഷണിച്ചു..

മരം കൊണ്ടുള്ള ഉമ്മറ പടി തോളിലെ തോർത്തു കൊണ്ട് ഒന്ന് പൊടി തട്ടി………

ഞാൻ ഇരുന്നു…….. വാര്യർ അവിടെ എനിക്കഭിമുഖം ആയി ഇട്ടിരുന്ന ചാരു കസാലയിൽ ഇരുന്നു മടിയിൽ പേരക്കുട്ടിയും……

ഡാ….. അമ്മ എവിടെ ?? നീ പോയി അമ്മയെ വിളിച്ചു കൊണ്ട് വാ…. ഇവിടെ ഒരു മാമൻ വന്നിട്ടുണ്ട് വേഗം വരാം പറയൂ…
അവൻ മടിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് ഓടി…..

എന്റെ മീനു മോളുടെ മോനാ…..
നല്ല കുസൃതി ആ…. ഇപ്പോൾ മോനെ കണ്ടത് കൊണ്ട് ആണ്…. ഒന്നും പറയാതെ ഇരിക്കുന്നേ…
മോളെ കല്യാണം കഴിച്ചു അയച്ചത് കുറച്ചു വടക്കോട്ടാ… ഭർത്താവും വീട്ടുകാരും എല്ലാം വർഷങ്ങൾ ആയി മദിരാശിയിൽ ആയിരുന്നു…… ആദ്യം ഒന്നും വലിയ കുഴപ്പങ്ങൾ ഇല്ലായിരുന്നു പിന്നെ പിന്നെ അവന്റെ കുടിയും ദുർനടപ്പും സഹിക്കാൻ വയ്യാതായപ്പോൾ മോൾ തന്നെ പറഞ്ഞു എന്നോട് ഇനിയും ഇങ്ങിനെ തുടരാൻ വയ്യ അച്ഛാ…. എന്നെ എങ്ങിനെ എങ്കിലും ഒന്ന് കൊണ്ടുപോകൂ എന്ന്….. പിന്നെ ഒന്നും ആലോചിച്ചില്ല….. അവളെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു… കൊണ്ട് വരുമ്പോൾ അവൾക്കു മാസം അഞ്ചായിരുന്നു…..

ഹാ എല്ലാം കഴിഞ്ഞു ഇപ്പോൾ കൊല്ലം… നാലാകുന്നു ഇത് വരെ അവൻ ഒന്ന് വരികയോ ഒരു കത്തെഴുതുകയോ ഒന്നും ഉണ്ടായില്ല… ഇപ്പോൾ… ഞങ്ങള് എല്ലാം മറന്നു തുടങ്ങി……
ചിലപ്പോൾ എനിക്ക് തോന്നും നന്നായി ഒന്ന് അനുവേശിക്കാതെ എടുത്തു പിടിച്ചു കല്യാണം നടത്തേണ്ടിയിരുന്നില്ല എന്ന്……. പിന്നെ എന്റെ വിനീത് മോനെ കാണുമ്പോൾ….. എല്ലാം മറക്കും….

…വാര്യർ പഴയ കഥകൾ… ഓരോന്ന് പറഞ്ഞു…….. അതിനിടയിൽ ഒരു സ്ത്രീ കയ്യിൽ കുറച്ചു പച്ച പുല്ലും… ഒരു അരിവാളും ആയി…. മുറ്റത്തു കൂടെ വരുന്നു….

അമ്മാളൂ നീ കണ്ടോ… ആരാ ഇ വന്നിരിക്കണേ ??? അവരോടു വാര്യർ… എന്നെ നോക്കി കൊണ്ട് ചോദിച്ചു..

അവർ പുല്ല് കെട്ടും അരിവാളും തിണ്ണയിൽ വച്ചു എന്നെ ഒന്നുകൂടി നല്ലോണം നോക്കി….

ഇത് ??…….

ഹേ…… എന്റെ അമ്മാളൂ… നിനക്ക് ഇനിയും മനസിലായില്ലേ ??

ഇമ്മടെ കണ്ണന്റെ പേരകുട്ടിയാ…
ഇമ്മടെ ബംബയിൽ ഉള്ള മാലതി കുഞ്ഞിന്റെ മോൻ…..

ഹാവൂ……. ഞാൻ എന്താ ഇ കാണുന്നെ ?? മാളൂന്റെ മോനാണോ… ശിവ ശിവ….. കണ്ടിട്ടു അറിഞ്ഞില്യ എന്റെ കുട്ട്യേ ???….
അവർ ഉമ്മറത്തേക്ക് കയറി വന്നു… എന്റെ അടുത്ത് വന്നു കയ്യിലും കവിളിലും എല്ലാം തൊട്ടു തലോടി സ്നേഹത്തോടെ… എന്റെയും അമ്മയുടെയും എല്ലാം വിശേഷങ്ങൾ ചോദിച്ചു…
കാഴ്ചയിൽ ഏതാണ്ട് അമ്മമയെ പോലെ തോന്നും.. പക്ഷെ അത്ര തന്നെ തടിയില്ല….. പിന്നെ പൊതുവെ വാരസ്യാർക്കെല്ലാം… നല്ല വെളുപ്പു നിറം ആണല്ലോ…
പക്ഷെ…. നല്ല സ്നേഹമായ അവരുടെ പെരുമാറ്റം…. അമ്മമയെ..പോലെ തന്നെ തോന്നി..
ചിലപ്പോൾ ഗ്രാമത്തിന്റെ വിശുദ്ധി ആകും…. ഇവിടെ ഉള്ളവർ എല്ലാം ഇത്രയും സ്നേഹ സമ്പന്നർ ആകാൻ കാരണം…

കൊലുസ്സിന്റ കിലുക്കം കേട്ട് ഞാൻ തിരിഞ്ഞു നോക്കി…….. ഒരു കയ്യിൽ ഒരു പാത്രത്തിൽ നിറയെ പലഹാരങ്ങൾ…. ഒരു കയ്യിൽ വലിയ പിച്ചള ഗ്ലാസിൽ പാൽ വെള്ളം…. മീനാക്ഷി എന്ന മീനു ചേച്ചി….. കൂടെ ഗുണ്ടു മാണിയും.. അവരുടെ സാരി തലപ്പിൽ തൂങ്ങി കൊണ്ട്………
വന്നൂന് തനൂജ തൊട്ടുകടവിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു…….സുഗാണോ ?? അവരുടെ ശബ്ദം ഏതോ സിനിമാ നടിയുടെ പോലെ ആണ് എനിക്ക് തോന്നിയത്….

മം… സുഖം… ഞാൻ ചിരിച്ചു കൊണ്ട് ഗ്ലാസ്‌ വാങ്ങി കൊണ്ട് അവരെ നോക്കി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *