ചേലാമലയുടെ താഴ്വരയിൽ – 4 5

ചേച്ചിയും മോളു അകത്തേക്ക് കയറി..

കത്തിച്ചു വച്ച ഒരു നിലവിളക്ക്… ഒരു വാഴ ഇലയിൽ അരിയും പൂവും…. അതിനടുത്തു ഒരു ജോല്സ്യനെ പോലെ ഒരാൾ…
കവടി നിരത്തി….. പ്രശ്നം പറയുകയാണ്….

ഞാൻ പൂമുഖത്തേക്കു കയറി

ഇത് എന്റെ മാളുവിന്റെ മോനാ എന്നെ നോക്കി അച്ചാച്ചൻ പൂശാലിക് പരിചയപ്പെടുത്തി…

ഓ ….. മുംബൈയിൽ നിന്ന് വന്ന …… അയാൾ എന്നെ അടി മുടി ഒന്ന് നോക്കി……

കഴിഞ്ഞ വർഷം മുടങ്ങിയ കരിങ്കുട്ടി കർമം … നടത്തണം അതും എത്രയും പെട്ടെന്ന് നടത്തിയാൽ അത്രയും നന്ന്.. പിന്നെ കാടും പടലും പിടിച്ചു പൂജ മുടങ്ങി കിടക്കുന്ന പാമ്പിൻ കാവ് ഒന്ന് നന്നായി വൃത്തിയാക്കിക്കോളൂ….. അവിടെത്തെ പൂജയും ഇക്കുറി നന്നായി തന്നെ നടന്നോട്ടെ…… വേറെ പ്രത്യകിച്ചും ദോഷങ്ങൾ ഒന്നും കാണാൻ ഇല്ല…. പിന്നെ എല്ലാറ്റിനും വേണ്ട ചാർത്തു ഞാൻ തരാം…….

അയാൾ കബഡികൾ… എല്ലാം വാരി കൂടി സഞ്ചിയിൽ ആക്കി…
പോകാനുള്ള തയ്യാറെടുപ്പിൽ…

ഗുരുനാഥാ ചായ കുടിച്ചിട്ട് പോകാം.. ( ജ്യോത്സ്യന്മാരെ കുറച്ചു അതികം ബഹുമാനത്തോടെ അന്ന് ഗുരുനാഥാ എന്ന് വിളിച്ചിരുന്നു )

ജാനു ഏട്ടത്തി അപ്പോഴേക്കും ചായയും…… ഒരു ഇലയിൽ പഴവും ആയി വന്നു…. ഇറങ്ങുന്നതിനു മുൻപ് അച്ചാച്ചൻ അയാൾക്കു കൊടുക്കാനുള്ള ദക്ഷിണ കൊടുത്തു….
അയാൾ പടി ഇറങ്ങി പോയി…

നേരം സന്ധ്യ ആകുന്നു… ഞാൻ ഒന്ന് മേല്കഴുകി.. ഉമ്മറത്തു ഇന്ന് വാങ്ങിയ പുതിയ പാവക്കുട്ടിയോടെ ഒറ്റക് വർത്താനം പറഞ്ഞു കളിച്ചു കൊണ്ടിരിക്കുന്ന ലച്ചു മോളോട് അമ്മമ്മ… ലച്ചു ഇന്ന് പട്ടണത്തിൽ പോയിട്ട് ലച്ചു അമ്മാമ്മക് എന്താ ഒന്നും കൊണ്ടുവരാഞ്ഞേ ???

അമ്മാമ്മക് കൊണ്ടുവന്നിട്ടുണ്ടല്ലോ….

അതെയോ ?? എന്താ കൊണ്ട് വന്നേ ? ഇത് പോലുള്ള പാവയാണോ ????

ഹഹഹഹ….. അയ്യേ പാവകൊണ്ടു കളിക്കുക കുട്ടികൾ അല്ലെ ?? അമ്മാമ്മക് സാരി… യാ .. അവൾ അമ്മാമ്മയുട കളിയാക്കി യുള്ള ചോദ്യം കേട്ടു ചിരിച്ചു……. കൊണ്ട് പറഞ്ഞു…

എന്നിട്ട് എവിടെ ലച്ചു മോളെ…. സാരി ??

അതൊക്കെ അമ്മ മോളിലെ മുറിയിൽ കൊണ്ട് വച്ചു…. കുറച്ചു കഴിഞ്ഞ അമ്മ എടുത്തു തരും
..ട്ടോ…

നിനക്ക് എന്താ നിന്റെ കുട്ടൻ മാമൻ അവിടെന്നു കഴിക്കാൻ വാങ്ങി തന്നെ ???? അമ്മമ്മ വീണ്ടും അവളുടെ രസമുള്ള സംസാരം കേൾക്കാൻ പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.

ഐസ് ക്രീം….. ഇത്ര വലിയ ഐസ് ക്രീം അവൾ രണ്ടു കൈകൊണ്ടു വലിപ്പം വിവരിച്ചു കൊണ്ട് അമ്മാമ്മക് പറഞ്ഞു കൊടുത്തു..

ഹഹഹ….. എന്റെ ലച്ചു പെണ്ണേ… ഇത്ര വലിയ ഐസ് ക്രീം ഉണ്ടോടി.
.നീ അമ്മമ്മയെ പറ്റിക്കാൻ പറയുന്നതാ….

അപ്പോൾ അവൾ പിന്നെ വലിപ്പം കുറച്ചു കാണിച്ചു…. ഇത്രയും ഉണ്ട് അമ്മമ്മേ സത്യം….

മം…. മം…… അമ്മമ്മ ചിരിച്ചു കൊണ്ട്… മുറുക്കൽ തുടർന്നു……..

അമ്മമ്മേ അമ്മമ്മകും അച്ചാച്ചനും എടുത്തതാ… ഇതാ നോക്കൂ ചേച്ചി അവർക്കു വേണ്ടി ഞങ്ങൾ എടുത്ത ഡ്രസ്സ്‌ കൊണ്ട് വന്നു അമ്മമ്മക്
കാണിച്ചു കൊടുത്തു…

ഓഹ് എന്തിനാ എന്റെ തനൂ
ഞങ്ങൾക്ക്……ഇപ്പോൾ ഇതൊക്കെ എടുത്തേ ??? നിങ്ങൾ കുട്ടികൾക്കല്ലേ വേണ്ടത് ??

അമ്മമ്മ ചേച്ചിയുടെ കയ്യിൽ നിന്ന് അവർക്കു വേണ്ടി എടുത്ത സെറ്റു മുണ്ടും അച്ചാച്ചന് എടുത്ത മുണ്ടും വാങ്ങിക്കൊണ്ടു ….

നിങ്ങൾ ജാനു വിനു എടുത്തില്ലേ ??
ഉണ്ട് അമ്മമ.. അമ്മക്കും എടുത്തു.. ചേച്ചി… ഡ്രസ്സ്‌ എല്ലാം അമ്മക്ക് കാണിച്ചു കൊടുത്തു…

നന്നായി….. മോളെ..

അമ്മമ്മ അതെല്ലാം എടുത്തു അച്ചാച്ചൻ കിടക്കുന്ന മുറിയിൽ.. അച്ചാച്ചന് കാണിക്കാൻ കൊണ്ട് പോയി….

നേരം…. ഏകദേശം എട്ടു മണി ആകുന്നു… വിശക്കാൻ തുടങ്ങി…. ഉച്ചക്ക് കഴിച്ച ബിരിയാണി…… എല്ലാം ബസ് ഇറങ്ങി ഉള്ള നടത്തത്തിൽ തന്നെ തീര്നിന്നുന്നു….

അത്താഴം കഴിഞ്ഞു…… ഇന്ന് അഛ്ചന്റെ കുടിയും… നാട്ടുവർത്തമാനകളും ഉണ്ടായില്ല… മൂപ്പർ നേരെത്തെ തന്നെ കിടന്നു… പകലുള്ള പണിയുടെ ഷീണം ആകും…

ഞാനും ലച്ചു മോളു റൂമിൽ കളിച്ചു കൊണ്ടിരുന്നു… പുതിയ പാവയെ അവൾ താഴെ വെക്കുന്നില്ല… വാതിൽ റ്റ്പടിയിൽ….. ചേച്ചിയുടെ കാൽ പെരുമാറ്റം കേട്ട് ഞാൻ ..മേശയിൽ കത്തിച്ചു വച്ച വിളക്കിന്റെ തിരി അല്പം കൂട്ടി..

Leave a Reply

Your email address will not be published. Required fields are marked *