“പറ.”
“എന്റെ അമ്മയും അച്ഛനും മരിച്ചിട്ട് ഉണ്ടോ???”
കാർത്തിക എന്റെ മുഖത്തേക്ക് നോക്കിട്ട്.
“ആ ചോദ്യം എന്നിലും വന്നിരിക്കുന്നു ഏട്ടാ..
മൊത്തത്തിൽ ഞാനും ഇപ്പൊ കൺഫ്യൂഷൻ ആണ്…”
“എന്തൊ എനിക്കും അങ്ങനെ തോന്നുന്നു…”
അപ്പൊ തന്നെ കാർത്തിക…
“ഏട്ടാ…
എനിക്ക് ഇങ്ങനെ സംശയം വെച്ച് കൊണ്ട് നടക്കുന്നത് ഇഷ്ടം അല്ലാ. അത് തീർക്കണം.”
“അതായത്…
നമുക്ക് ഒന്ന് അനോഷിച്ചു നോക്കിയാലോ.”
“ഹം ഏട്ടാ…
എന്റെ കോൺടാക്ട് കളിൽ നിന്ന് ഞാനും ശ്രെമിക്കാം.
ചേട്ടന്റെ കോൺടാക്ട് കളിൽ നിന്നും ചേട്ടനും നോക്ക്.
ലാസ്റ്റ് നമുക്ക് ഒരു തീരുമാനത്തിൽ എത്താം.”
“അതേ….. നീ പറഞ്ഞതാ ശെരി.”
ആ കാര്യം ഞങ്ങൾ അവിടെ അവസാനിപ്പിച്ചു.
“ഓ അന്ന് ഏട്ടനെ തല്ലിയ കവിൾ ഒന്ന് കാണിക്കുവോ.”
“എന്നതിനാ വീണ്ടും തല്ലാൻ ആണെങ്കിൽ തരില്ല.”
“അതിന് അല്ലാ…. ഒരു കിസ്സ് തരാൻ ആണ് ”
“എന്നാൽ ഇന്നാ..”
“അയ്യടാ അങ്ങനെ ഇപ്പൊ കാർത്തിക ips ന്റെ ചുമ്പനം മേടിക്കണ്ട.”
“പിന്നെ നിനക്ക് എന്താടി വേണ്ടേ..”
എന്ന് പറഞ്ഞു കെട്ടിപിടിച്ചപ്പോൾ അർച്ച അമ്മ പുറകിൽ വന്ന് നിന്നിട്ട്..
“എന്റെ കുട്ടികളെ പരിസര ബോധം എങ്കിലും വേണം കേട്ടോ.”
ഞാൻ അപ്പൊ തന്നെ അവളുടെ മേത്തു നിന്ന് കൈ എടുത്തു എഴുന്നേറ്റു.
“ഈ അമ്മക്ക് വരാൻ പറ്റിയ സമയം.
ഏട്ടൻ ഒന്ന് റൊമാന്റിക് മൂഡിലേക് വന്നതാ.
കളഞ്ഞു.. ഹും..”
കാർത്തി അത് കേട്ട് മുഖത്ത് ഒരു ചിരി യും വന്നു.
“ഇപ്പൊ ഈ പെണ്ണിന് കുശുമ്പ് കുറച്ച് കൂടുന്നുണ്ടാട്ടോ.. നിന്നെ കിട്ടിയത് കൊണ്ട് ഇപ്പൊ ഞങ്ങളെ ആരെയും ഇവൾക് വേണ്ടാതായി.”
“എനിക്ക് ഒന്നും വേണ്ടാ നിങ്ങളെ..
എനിക്ക് എന്റെ ഏട്ടനെ മതി…”
“അമ്പഡീ….
ദേ നിന്റെ ഉള്ളിൽ കിടക്കുന്ന ആൾ ഇങ് പുറത്തേക് വരട്ടെ അപ്പൊ അറിയാം എന്നെ നീ തേടി വരും എന്ന്..
ഇവന്റെ അല്ലെ കുരിപ്പ് നിന്നെ ക്ഷ വരെ വരപ്പിക്കും.”
അപ്പൊ തന്നെ കാർത്തി അർച്ചമ്മയോട് ചോദിച്ചു അതെന്ന അമ്മേ.
അർച്ചമ്മ ഞങ്ങൾ ഇരുന്ന വരാന്തയിൽ തന്നെ ഇരുന്നു. കാർത്തിക ആണേൽ അർച്ചമ്മയുടെ മടിയിലേക് കിടന്ന്.
“അതൊ.
ഇവളെ എനിക്കും സുഭാദ്ര കും നോക്കാൻ എളുപ്പം ആയിരുന്നു. ഒരു പാവം. ഇവൾക്ക് നിന്നെ കണ്ടോണ്ട് അങ്ങ് കിടന്നാൽ മതി.
പക്ഷേ നിയോ.
പാവം സുഭദ്ര യേ ക്ഷ മാത്രം അല്ലാ എല്ലാം വരയിപ്പിക്കും ആയിരുന്നു.
പക്ഷേ എന്താണെന്നു അറിയില്ല. ആ കുഞ്ഞി വാവ ആയിരുന്നപ്പോളും നിനക്ക് ഇവളെ മതിയായിരുന്നു.
ഇവൾക്കോ ഇവനെ എല്ലാം കാണിച്ചു കൊണ്ട് കിടക്കലും ആയിരുന്നു പണി.
നിനക്ക് അറിയോടാ.
ഇവൾക്ക് ചെറുപ്പത്തിൽ തുണി ഉടുക്കുന്നത് പോലും ഇഷ്ട്ടം ഇല്ലാ നിന്റെ കൂടെ കിടകുമ്പോൾ. ഉഡുപ്പികൻ നോക്കിയാൽ കിടന്ന് കരയും.”
അത് പറഞ്ഞപ്പോൾ കാർത്തിക കണ്ണ് തുറന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു.
“അതേ അമ്മേ ഇപ്പോഴും ഒരു മാറ്റവും ഇല്ലാ.”
അത് പറഞ്ഞു ഞങ്ങൾ ചിരിച്ചു.
അപ്പോഴേക്കും അവളുടെ അനിയത്തിയും വന്നു.
പിന്നെ ഞങ്ങൾ കളിയും തമാശയും ആയി കുറച്ച് നേരം അവിടെ ചിലവാക്കി പിന്നെ ഞങ്ങൾ മുകളിലത്തെ ഞങ്ങളുടെ റൂമിൽ ചെന്ന് അവൾ ഇരിക്കാറുള്ള ബാൽ കെണിയിൽ കാർത്തിയും കാർത്തികയും കെട്ടിപിടിച്ചു ഇരുന്നു.
കാർത്തിയുടെ നെഞ്ചിൽ തല ചാച്ചു അവൾ കിടന്നു കൊണ്ട് ചോദിച്ചു.
“ഏട്ടാ ഇനി എന്നാ ഏട്ടന്റെ ജോലി..
പുതിയത് തേടി പിടിക്കണോ..
അതൊ.
വേണ്ടാ ഏട്ടനെ ഞാൻ നോക്കിക്കോളാം എനിക്ക് ഇല്ലേ വരുമാനം.”
കാർത്തി ഒന്ന് ചിരിച്ചിട്ട്.
“ഞാൻ ഇപ്പോഴും ഒരു റോ ആണ്..
അത് മരിക്കുന്നവരെ അങ്ങനെ തന്നെ ആയിരിക്കും.
പിന്നെ..
എനിക്ക് ചെലവ് ഒന്നും ഇല്ലായിരുന്നാലോ ഇത്രയും വർഷം.
അതുകൊണ്ട് എന്റെ കാർത്തിക എന്നെ നോക്കാൻ ജോലി ചെയ്യണ്ട. നിന്നെയും നമ്മുടെ കുഞ്ഞിനേയും അച്ഛൻ അമ്മ അനിയത്തി വേണേൽ എന്റെ കാർത്തു ഒന്നുടെ പെറ്റു ഒരു കുഞ്ഞിനേയും തന്നാൽ അത്രയും നോക്കാൻ ഉള്ളത് ഈ പാവം പട്ടാള കാരന്റെ കൈയിൽ ഉണ്ട്.
കാർത്തിക ഞെട്ടി എന്റെ നേരെ നോക്കി.
“അതേ കാർത്തു..
ജോലി ചെയ്താൽ സാലറി കിട്ടിലെ..
