ജലവും അഗ്നിയും – 3 3

അവനെ പ്രൊപ്പോസ് ചെയ്തല്ലോ?

വേണ്ടാ. ചിലപ്പോ അവൻ നോ പറഞ്ഞാൽ മൊത്തം കൈയിൽ നിന്ന് പോകും.
പിന്നെ?

എന്തായാലും അവൻ വരുവോ എന്ന് നോക്കാം.”

അത്‌ പറഞ്ഞു അവൾ ബെഡിൽ കയറി തലവണ യെയും പൊതി പിടിച്ചു കിടന്നു.

കുറച്ചു നേരം കഴിഞ്ഞു അനിയത്തി യും വിളിച്ചു. അത്‌ കഴിഞ്ഞു ഉറക്കത്തിലേക് വീണു.

ഇതേ സമയം അവൻ.

“എന്താണ് തനിക് അവളുടെ കണ്ണുകളാൽ ആകർഷിക്കുന്നെ.

അവളോട് പ്രണയം പോലുള്ള വികാരം തോന്നുന്നേ?

എന്തായാലും വ്യാഴാഴ്ച കാണാൻ പോകണം.

അവളെ കാണുമ്പോൾ എന്തോന്ന് ഇല്ലാത്ത ഒരു അനുഭൂതി അല്ലോ.

എന്നാലും അവൾക് ധായിരം ഉണ്ട്.

ഒറ്റക്ക് ആണേലും അങ്ങോട്ട് വന്നല്ലോ.

പക്ഷേ ഞാൻ അവളെ കടത്തി വീട്ടില്ലെങ്കിൽ എന്തായേനെ.

ആൾ കൊള്ളാം ചിന്തിക്കാൻ ഉള്ള കഴിവ് കുറച്ചു കുറവ് എന്ന് ഉള്ള് .

കാർത്തിക IPS.”

അതും പറഞ്ഞു അവൻ പൂർണ ചന്ദ്രനെ
നോക്കി കിടന്നു.

അങ്ങനെ ദിവസംങ്ങൾ കടന്നു പോയി.

വ്യാഴാഴ്ച ആയിരിക്കുന്നു.

കാർത്തിക നല്ല തിടുക്കം അർന്ന പണിയിൽ ആയിരുന്നു വേറെ ഒന്നും അല്ലാ തലമുടി ഒക്കെ നിറ്റ് ആയി ചിമ്പി ഒരുക്കി. കണ്ണുകൾ എയ്ലെനർ ഒക്കെ വരച്ച് കണ്ണാടിയിൽ നോക്കി.

പിന്നെ അവളുടെ അനിയത്തി ബര്ത്ഡേക് മേടിച്ചു തന്നാ ഡ്രസ്സ് തന്നെ ഇട്ടു ജിൻസും ടി ഷർട്ടും ആണ്.

എന്നിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക് തന്നെ തോന്നി തന്റെ ഭംഗി ക് അന്നും ഇന്നും ഒരു കുറവ് പോലും ഇല്ലാ.

പിന്നെ ഫ്ലാറ്റ് പൂട്ടിയാ ശേഷം താഴെ വന്നു ഒരു ടാക്സി വിളിച്ചിരുന്നു അവിടെ നിന്ന് അന്ന് പറഞ്ഞപോലെ മുബൈലെ റോയൽ ഹോട്ടലിന്റെ ഫ്രണ്ടിൽ ഉള്ള ഒരു ബെഞ്ചിൽ തന്നെ ഇടാം പിടിച്ചു അവനെയും കത്ത് കാർത്തിക നിന്നു. അവളുടെ സ്റ്റേഷൻ പരിധിയിൽ നിന്ന് വളരെ അകലെ ആയത് കൊണ്ട് ആർക്കും തന്നെ പരിചയം കാണില്ല എന്ന് അവൾക് അറിയാം അവനും അത് സൈഫ് ആണെന്ന് കരുതി കൊണ്ട് ആണ് ഇത്രയും ദൂരം വന്നത് തന്നെ.

ഓരോ ബസും സ്റ്റോപ്പിൽ നിർത്തുമ്പോഴും അവളുടെ കണ്ണുകൾ അവനെ തേടി കൊണ്ട് ഇരുന്നു.

തനിക് സിവൽ സർവീസ് റിസൾട്ട്‌ നോക്കിയതിനേക്കാൾ കൂടുതൽ ആകാംഷ
ആയി ആണ് അവനെ കത്ത് ഇരിക്കുന്നത് എന്ന് മനസിലായി.

അവൻ ഏത് വേഷത്തിൽ ആയിരിക്കും വരുവാ.

ആ ചോട്ടാ താടി ഒക്കെ വടിച്ചു നല്ല നീറ്റു ആയ വേഷത്തിൽ എത്തിയാൽ മതി ആയിരുന്നു.

അവന്റെ കൂടെ ഇന്ന് മുഴവനും ചെലവഴിക്കണം.

കാർത്തിക യേ നീ ആദ്യം ആയിട്ട് ആട്ടോ ഒരു ആണിന്റെ കൂടെ ഇങ്ങനെ വാക്കുകളും പ്രവർത്തികളും കൺട്രോൾ ചെയ്യണം.

അവൾ എല്ലാം മനസിൽ പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ അവനെ കാത് ഇരുന്നു. കടൽ കാറ്റ് അവളുടെ കർകുന്തലുകളെ മുഖത്തേക് തട്ടി ഇടുന്നുണ്ടെങ്കിലും അവയെ കാർത്തിക ചെവിയുടെ പുറകിലേക്ക് നിറ്റ് ആയി കയറ്റി വെച്ച് ആകാംഷ യോടെ അവനെ കാത്തിരുന്നു.

സമയം പോയിക്കൊണ്ട് ഇരുന്നു.

“എന്താണ് അവൻ വരാതെ ഒരു മണിക്കൂർ ആയി. ഇനി അവൻ വരില്ലേ?

യേ അങ്ങനെ..

ഞാൻ ടൈം പറഞ്ഞില്ലല്ലോ.

ഓ ഷിറ്റ്….

ഇനി രാത്രി വരെ ഇവിടെ നിൽക്കേണ്ടി വരുമോ? എന്റെ പ്ലാൻ ഒക്കെ ആകെ വെള്ളത്തിൽ ആക്കുമോ?

സമയം 1മണി ആയി കഴിഞ്ഞിരിക്കുന്നു.”

കാർത്തിക്കക് വിശന്നു തുടങ്ങി അതിന്റെ ഒപ്പം അവൻ ഇനി വരിലെ എന്നുള്ള വിഷമം കൂടി വന്നു.

എന്തായാലും ഇവിടെ വരെ വന്നത് അല്ലെ വൈകുന്നേരം വരെ നിൽകാം.

പിന്നെ അവൾ അവിടെ നിന്ന് പതുകെ നടന്ന് ഒരു പാനിപൂരി തട്ട് കടകാരന്റെ അടുത്ത് ചെന്ന് പാനി പൂരി വാങ്ങി കഴിച്ചു.

അതിലുടെ നടന്ന് സമയം കളഞ്ഞു തിരിച്ചു അവൾ വന്നിരുന്ന ബെഞ്ചിൽ തന്നെ വന്ന് ഇരുന്നു സമയം നോക്കി.

“ഓ

മൂന്ന് മണി ആയി.

അവനെ ഒക്കെ ചായകുടിക്കാൻ വിളിച്ച എന്നെ വേണം പറയാൻ.”

എന്ന് പറഞ്ഞു എഴുന്നേറ്റത്തും ഒരു ലോറി താൻ നിന്നിരുന്ന ന്റെ ഓപ്പോസിറ്റ് റോയൽ ഹോട്ടൽ ന്റെ മുന്നിൽ നിർത്തിയാ ശേഷം പോയി.

പോയതും കാർത്തിക യുടെ കണ്ണുകൾ തിളങ്ങി.

“ചോട്ടാ…

അയ്യേ ഇവൻ ഇത് എന്ത് ചുമ്മാട് പണിക് പോയിട്ട് വരുന്നതോ.”

ഇതേ സമയം അവൻ.

“ചെടാ ഇനി അവൾ എവിടെ ആയിരിക്കും?”
എന്ന് പറഞ്ഞു ഹോട്ടലിൽ നിന്ന് തിരിഞ്ഞു നോക്കിയതും കണ്ണും മിഴിച്ചു അവന്റെ മുന്നിൽ തന്നെ മുഖത്തോട് മുഖം നോക്കി നില്ക്കു വായിരുന്നു കാർത്തിക.

Leave a Reply

Your email address will not be published. Required fields are marked *