ജലവും അഗ്നിയും – 3 3

ഈ മുഖം എന്റെ മനസിൽ വന്നാ പതിച്ചേ.

പിന്നീട് ഉള്ള രാത്രികളിലെ ഉറക്കം എനിക്ക് നഷ്ടമാകുകയാണ് ചെയ്തേ.

എനിക്ക് നിന്നെ ഇഷ്ടം ആണ്……..

ഈ പണികൾ നിർത്തി. എന്റെ നാട്ടിലേക്ക് പോകടാ.എനിക്ക് നിന്നെ എന്നും കണ്ടു കൊണ്ട് ഇരിക്കലോ.”

ഇത്‌ പറഞ്ഞതോടെ അവൻ അവിടെ നിന്ന് പോയി.

കാർത്തിക്കക് അവൾ പറഞ്ഞതിന്റെ അബദ്ധം മനസിലായില്ല.
താൻ അവനെ പ്രൊപ്പോസ് ചെയ്തു പോയിരിക്കുന്നു.

വേണ്ടാ എന്ന് മനസിൽ കരുതിയത് ഇപ്പൊ അവനോട് പറഞ്ഞിരിക്കുന്നു.

“ഒന്ന് പോ മേഡം.

മേഡം എവിടെ ഇരിക്കുന്നു ഞാൻ എവിടെ കിടക്കുന്നു.

സ്വന്തം എന്ന് പറയാൻ എനിക്ക് ആരും ഇല്ലാ.

അച്ഛൻ ആരാ അമ്മ എടുണെന്നു പോലും എനിക്ക് ഓർമ്മ ഇല്ലാ.

ആ ഞാൻ എങ്ങനെ എല്ലാം ഉള്ള മേഡത്തെ.

പിന്നെ ഈ പണി.

എനിക്ക് ജീവിക്കാൻ ഉള്ളത് ആണ്. എന്നെങ്കിലും ഈ തെരുവിൽ കിടന്നു മരിക്കും.

അത് എവിടെ ആയാലും എന്താ.”

“എടാ ഞാൻ….

നീ..”

കാർത്തിക്കക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി.

“വാ മേഡം നമുക്ക് നടത്തം തുടങ്ങാം.”

“ഉം.”

“മേഡത്തിന്റെ അച്ഛനും അമ്മയും.”

“അവരും പോലീസുകാർ തന്നെയാ.”

“ആഹാ അപ്പൊ കുടുബം മൊത്തം പോലീസ് അല്ലെ.

അങ്ങോട്ട് ആണോ എന്നെ പറഞ്ഞു വിടുന്നെ ബെസ്റ്റ്.”

അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.

“താൻ ഞാൻ പറയുന്നത് കേൾക്.

എന്താണെന്നു എനിക്ക് പറയാൻ പറ്റണില്ല.

എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ പഴയ ജന്മത്തിൽ എന്തൊ ബന്ധം ഉള്ള പോലെ.

എനിക്ക് നിന്നെ കണ്ടമുതൽ ആണ്.

ഞാൻ പറയുന്നത് കേൾക്.

ഈ തെരുവിൽ കിടന്നു മരിക്കാൻ നിന്നെ സമ്മതിക്കില്ല.

നീ പാലക്കാട് ഉള്ള ഞങ്ങളുടെ മംഗലശേരി തറവാട്ടിലേക് വരണം അവിടെ എന്തെങ്കിലും ജോലി ചെയാം.

ഞാൻ നിന്നെ നോക്കിക്കോളാം.”
അവൻ ഒന്ന് ചിരിച്ചു.

“മേഡം അത് വിട്ടില്ലേ.”

“ഇല്ലാ.”

അവൻ ഒന്ന് ആലോചിച്ചു ഇരുന്നു.

അവന്റെ മനസിലൂടെ പലതും കടന്നു പോയി.

അന്ന് ആ ബൈക്ക് ആക്‌സിഡന്റ്ൽ ഒരു മിന്നായം പോലെ കണ്ടെങ്കിലും തനിക്കും ആ അവസ്ഥ ആണെന്ന് എങ്ങനെ ഞാൻ പറയും.
സ്വന്തം എന്ന് പറയാൻ തനിക്കും ആരും ഇല്ലാ.

“മേഡം. ഞാൻ നോക്കാം. ”

കാർത്തികയുടെ മുഖത്ത് സന്തോഷം ആയി.

പിന്നീട് കാർത്തിക തന്റെ കുടുബത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞു അമ്പലത്തിൽ പോകുന്നതും എല്ലാം അനിയത്തിയുടെ കുസൃതി കളും ഒക്കെ.

അതൊക്കെ കേട്ട് അവനും കൊതി തോന്നി. തനിക്കും കാർത്തികയെ പോലെ ഒരു ഫാമിലി ഉണ്ടായിരുന്നേൽ എന്ന്.

അങ്ങനെ സമയം രാത്രി ആയി.

“എടാ നമുക്ക് ഇവിടത്തെ പമ്പിൽ പോയാലോ?”

“എന്തോന്ന്??”

“ബാറിൽ.”

“പോകാം.

അല്ലാ മേഡം ഒക്കെ അടിക്കുവോ.”

“ഇടക്ക്. ഇയാളോ?”

“ഓസിന് കിട്ടിയാൽ അടിക്കും അല്ലാതെ കുടിക്കില്ല മൊത്തം വ്യാജൻ അല്ലെ ലിവർ വരെ പോകും.”

“എന്നാ വാ നമുക്ക് ബിയർ അടിക്കം.

ആദ്യം ഈ ഭായി ലുക്ക്‌ മാറ്റം.

ദേ ആ തുണി കടയിൽ കയറാം.”

എന്ന് പറഞ്ഞു അവനെയും കൊണ്ട് അങ്ങോട്ട്‌ പോയി.

താൻ ഒരു ips കാരി എന്നുള്ള ചിന്ത ഒക്കെ കാർത്തിക മറന്നു പോയി.

പക്ഷേ അവന് അത്‌ നന്നായി അറിയാം ആയിരുന്നു.

അവിടെ ചെന്ന് നല്ല ഡ്രസ്സ് ഒക്കെ മേടിച്ചു ഇട്ട്. അവനെ കണ്ടതോടെ.
കാർത്തിക മനസിൽ പറഞ്ഞു.

ഇവന് ഇത്രയും ലുക്ക്‌ ഉണ്ടായിരുന്നോ. ഓ ആ താടിയും വടിച്ചു മുടിയും വെട്ടിയാൽ ഒടുക്കത്തെ ലുക്ക്‌ ആയിരിക്കും ആ മോന്ത കാണാൻ.ബോഡി ഒക്കെ സൂപ്പർ. മാസിൽസ് ഒക്കെ പാകത്തിന് ഉണ്ട്.

നിന്നെ ഞാൻ വിടില്ലടാ. എന്റെ നാട്ടിൽ എത്തികോട്ടെ. നിന്നെ നല്ല ഒരാൾ ആക്കി നിന്നെ കൊണ്ട് തന്നെ എന്നെ കെട്ടിക്കും.

അതേ സമയം അവന്റെ മനസിൽ.

ആരെങ്കിലും കണ്ടാൽ പണി ആക്കുമോ. ഒരു തൊപ്പി കൂടി വാങ്ങി തലയിൽ വേകം.

ഈ പെണ്ണിന്റെ കണ്ണുകൾ എന്നെ പിടിച്ചു നിർത്തുവല്ലോ.

“ആൾ ഇപ്പൊ സൂപ്പർ ആയല്ലോ..

വാ പോകാം.”

ഒരു തൊപ്പിയും വാങ്ങി അടുത്തുള്ള പമ്പിലേക് കയറി.

ഡാൻസ് ഒന്ന് കളിച്ചില്ല ബിയർ കുടി ആയിരുന്നു.

അവൻ പയ്യെ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ.

തനിക് ഇതിൽ നല്ല വിൽ പവർ ആണ് എന്ന് പറഞ്ഞു ഒരു കുപ്പി ൽ അവന് ഇച്ചിരി കൊടുത്ത ശേഷം ബാക്കി മുഴുവൻ അവൾ കുടിച് ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *