ജാതകം ചേരുമ്പോൾ – 1 16

ചേച്ചിമാർ അടുത്ത് ഉണ്ടെങ്കിലും പുറത്തൊന്നും പോവാൻ പറ്റാത്തത് കൊണ്ട് ആകെ മൂഡ് ഓഫ് ആയിരുന്നു. അങ്ങനെ എന്റെ ദേവു ചേച്ചി എന്റെ ദൈവം ഇടപെടേണ്ടി വന്നു 😘

 

ചേച്ചി ബിസ്സിനെസ്സ്ന്റെ ആവശ്യത്തിന് പോയി വന്നതേ ഉള്ളു വീട്ടിൽ. വന്നപ്പോഴേ എന്നെ വന്നു കെട്ടി പിടിച്ചു ഒരു ഉമ്മ തന്നെ എന്നിട്ട് ചോദിച്ചു ചേച്ചിടെ പൊന്നെന്താ ഇന്ന് വീട്ടിൽ ഇരിക്കുന്നെ എന്ന്.

സാധാരണ ഞാൻ രാവിലെ പോയാൽ മിക്ക ദിവസങ്ങളിലും രാത്രി ആവും എത്താൻ അങ്ങന അപൂർവ മായി മാത്രം കണ്ട് ചോദിച്ചതാണ് കക്ഷി പക്ഷെ ചേച്ചിക്ക് അറിയില്ലല്ലോ ചേച്ചിടെ പൊന്ന് കൊറച്ചു ദിവസമായി വീട്ടിൽ തന്നെ ആണ് എന്ന് പുവർ മി 😔

 

ഞാൻ അധികം മൈൻഡ് ഒന്നും ചെയ്യാൻ പോയില്ല

ഈ കൊറച്ചു ദിവസം അങ്ങനെ തന്നെ ആണ് ട്ടോ ഞാൻ. എല്ലാവരോടുമുള്ള എന്റെ പ്രതിഷേധം അങ്ങനെ ആയിരുന്നു ഞാൻ കാട്ടിയിരുന്നത്

 

പിന്നെ ദേവു ചേച്ചിടെ ഈ സ്നേഹ പ്രകടനം ഒക്കെ എന്നോട് മാത്രെ ഉള്ളു ട്ടോ ഞാൻ കുഞ്ഞല്ലേ 😪

 

ചേച്ചിക്ക് മനസിലായി ഞാൻ എന്തോ ധർമ സങ്കടത്തിൽ ആണ് എന്ന്

 

ദേവു ചേച്ചി :” ചേച്ചിടെ ചക്കര എന്താടാ മിണ്ടാതെ ഇരിക്കുന്നെ ”

 

ശോ ഈ ചേച്ചി എന്നെ കോഞ്ചിച്ചു വഷളാക്കും

 

എന്തായാലും ഞാൻ മിണ്ടിയില്ല എന്നിട്ട് സോഫയിൽ ഇരിക്കുന്ന മാതശ്രീയെ ഒന്ന് നോക്കി

 

ചേച്ചിക്ക് കാര്യം മനസിലായി എന്നിട്ട് എന്റെ ചെവിയിൽ വന്നു പതുക്കെ പറഞ്ഞു

 

“അമ്മ വഴക്ക് പറഞ്ഞോ” എന്നിട്ട് ഒരു ചിരി

 

ഞാൻ മുഖത്ത് നോക്കിയിട്ട് പിന്നെയും മൗനം പാലിച്ചു

 

പെട്ടന്ന് ചേച്ചി ചാടിയെഴുന്നേറ്റു എന്നിട്ട്

 

“അമ്മ എന്താ എന്റെ ചെക്കനെ പറഞ്ഞെ”ഒരു കുസൃതി നിറഞ്ഞ ദേഷ്യത്തിൽ ആയിരുന്നു ചേച്ചി അത് പറഞ്ഞത്

 

ഞാൻ ചേച്ചി തല ചെരിച്ചു നോക്കി ഞാൻ എന്താ ഈ കാണുന്നെ ദിവ്യ പ്രകാശം അല്ലേ അത് ✨

 

അമ്മ :”പൊയ്ക്കോണം രണ്ടും അവളും അവളുടെ ഒരു അനിയനും. നിന്റെ അനിയൻ ലോകം മുഴുവൻ തെണ്ടി നടന്ന് പ്രശ്നം ഉണ്ടാക്കുമ്പോൾ നിന്റെ ഈ നാവ് എവിടെ ആയിരുന്നു. ഇവൻ കാരണം എത്ര പേര് തീ തിന്നണം എന്ന് അറിയോ നിനക്ക്.”

 

ചേച്ചി തമാശക്ക് ആണ് അത് ചോദിച്ചതെങ്കിലും അമ്മ ദേഷ്യത്തിൽ തന്നെ മറുപടി. ചേച്ചി ആകെ തരിച്ചു നിൽക്കുകയാണ് ചേച്ചി മാത്രം അല്ല ഞങ്ങളും കാരണം അമ്മ ഞങ്ങൾ അങ്ങനെ ദേഷ്യപ്പെട്ടു ഞങ്ങളോട് സംസാരിക്കാറില്ല.

 

അമ്മ തുടർന്നു ” ഇവനോട് ഞാൻ കൊറച്ചു ദിവസം മുൻപ് പറഞ്ഞതാ മോനെ അമ്മ എന്റെ കുട്ടീ നെ കുറിച്ച് ദുസ്വപ്നം ഒക്കെ കാണണു മോൻ ആവശ്യം ഇല്ലാത്തത്തിൽ ഒന്നും പോയി ചാടല്ലേ എന്ന് ”

 

ഇത് പറഞ്ഞപ്പോളേക്കും അമ്മയുടെ കണ്ണിൽ നിന്നും ഈറൻ പൊഴിഞ്ഞിരുന്നു

 

പിന്നെയും തുറന്നു

“എന്നിട്ട് എന്തായി ആ ദിവസം തന്നെ പുതിയ പ്രശ്നം ഒപ്പിച് വന്നിരിക്കുന്നു നിന്റെ ഈ പുന്നാര അനിയൻ. ഞാൻ ഇങ്ങനെ കുറച്ചു അയഞ്ഞു നിൽക്കുന്നത് കൊണ്ടല്ല നിങ്ങൾക്കൊക്കെ എന്നെ ഒരു വിലയും ഇല്ലാത്തത്. ഇനി ഞാൻ പറയുന്നത് കേട്ടാൽ മതി എല്ലാരും. നാളെ തൊട്ട് ഞാൻ പറയാതെ ആരും ഈ വീടിന്റെ പടിക്ക് പുറത്ത് ഇറങ്ങരുത്. അതിനാണ് നിന്നോട് ഇന്ന് തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞത്”

 

ഇത്രയും പറഞ്ഞു അമ്മ റൂമിലോട്ട് വിട്ടു

 

എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ 😶

 

എല്ലാരും ഒരു അദ്ധാളിപ്പോടെ നിൽക്കുകയാണ്

 

ഒരാൾ ഒഴിച്ച് നന്ദു ചേച്ചി

 

നന്ദു ചേച്ചീനെ കുറിച്ച് കൊറച്ചു കാര്യം കൂടെ പറഞ്ഞു തരാം നന്ദു ചേച്ചി ആണ് അമ്മടെ മനസാക്ഷി സൂക്ഷിപ്പ്ക്കാരി

 

അമ്മക്ക് ചേച്ചിയെ ആണ് ഏറ്റവും വിശ്വാസം. പിന്നെ ഏറ്റവും വലിയ പ്രത്യേക എന്തെന്ന് വച്ചാൽ പുള്ളിക്കാരി ഇടക്ക് ചില സ്വപ്നങ്ങൾ കാണും. വെറും സ്വപനം ആണെങ്കി കൊഴപ്പം ഇല്ല പക്ഷെ ചിലത് അങ്ങനെ നടക്കും 😱

 

ചേച്ചി മുഖം എന്നെ തന്നെ നോക്കി ഇരിക്കാണ് കാരയുന്നുമുണ്ട്

 

ഇവൾ ഇത് എപ്പോ കരഞ്ഞു 🤔

Leave a Reply

Your email address will not be published. Required fields are marked *