എല്ലാരുടേം ശ്രദ്ധ അപ്പൊ നന്ദു ചേച്ചിടെ നേർക്ക് തിരിഞ്ഞു
ചേച്ചിയും റൂമിലോട്ട് പോയി ബാക്കി ചേച്ചി മാരും കൂടെ പോയി എല്ലാവരുടേം മുഖത്ത് ഒരു ഭയം ഞാൻ കണ്ടു. അതിന്റെ കാരണം ഏകദേശം അറിയാമായിരുന്നു ചേച്ചി പിന്നെയും സ്വപ്നം കണ്ടിരിക്കുന്നു
ആദ്യം ഒക്കെ സ്ഥിരമായി ഓരോന്ന് കാണുമായിരുന്നു ചേച്ചി ദുസ്വപ്നങ്ങൾ പിന്നെ അമ്മയും അച്ഛനും കൂടെ കുടുംബ തിരുമേനി യോ മന്ത്രവാദിയോ അങ്ങനെ ആരുടെക്കയോ കയ്യിൽ നിന്ന് ചരട് വാങ്ങി കെട്ടി കൊടുത്തു പിന്നെ അങ്ങനെ കണ്ടില്ല എന്നാ പറഞ്ഞെ. എന്താണോ ആവോ….
അങ്ങനെ ആ വലിയ ഹാളിൽ ഞാൻ മാത്രമായി
പുറത്ത് നല്ല മഴയും
ഇത്രയൊക്കെ നടന്നിട്ടും ന്വമിന്റെ പിതാശ്രീ എവിടെ പോയി
തുടരും……
