ജാനി – 5 6

ജാനി :ഇല്ല ജിൻസി പോയികഴിഞ്ഞു ദേവിനെ വിളിച്ചിരുന്നു അതിന് ശേഷം ഒരു വിവരവും ഇല്ല

ജിൻസി :ഇനി അവിടെയെങ്ങാനും കൂടാൻ തീരുമാനിച്ചു കാണുമോ

ജാനി :നീ ഒന്ന് മിണ്ടാതിരുന്നേ ജിൻസി നീ യും ആ ജെയ്സനെ പോലെ തുടങ്ങുവാണോ

ജിൻസി :അവൻ അതിന് എന്ത് ചെയ്തു

ജാനി :എന്ത് ചെയ്തില്ലാ എന്ന് ചോദിക്ക് ഇന്നലെ എന്റെ വീട്ടിൽ വന്നേക്കുന്നു

ജിൻസി :സത്യമാണോ നീ പറയുന്നത്

ജാനി :അതേടി അമ്മയെയും അച്ഛനേയുമെല്ലാം അവൻ കയ്യിലെടുത്തു

ജിൻസി :അവൻ ആള് കൊള്ളാല്ലോ

ജാനി :എന്ത് കൊള്ളാം മിക്കവാറും അവന്റ മരണം എന്റെ കൈ കൊണ്ടായിരിക്കും

ഇതേ സമയം ജൈസനും കിരണും

കിരൺ :എന്തായെടാ കാര്യങ്ങൾ

ജൈസൺ :നീ പറഞ്ഞപോലെ അവളുടെ അച്ഛനെയും അമ്മയെയും ഞാൻ കയ്യിലെടുത്തിറ്റുണ്ട് പക്ഷേ അവൾ അടുക്കുന്നില്ല

കിരൺ :അടുക്കുന്നില്ലേങ്കിൽ അടുപ്പിക്കണം അതാണ് നിന്റെ അടുത്ത ജോലി

ജെയ്സൺ :അതെങ്ങനെയടാ

കിരൺ :നീ അവളുമായി കൂടുതൽ സമയം ചിലവഴിക്കണം അവളുടെ കോമ്പറ്റിഷൻ വരുകയല്ലേ അവളുടെ പ്രാക്ടീസിനോക്കെ നീ കൂടെ ഉണ്ടാകാണം എപ്പോഴും നീ അവളുടെ കൂടെ ഉണ്ടാകും എന്ന തോന്നൽ അവളിൽ ഉണ്ടാക്കിയാൽ നീ ജയിച്ചു

ജെയ്സൺ :നീ മുത്താണ് കിരണേ നാളെ മുതൽ ഈ ജെയ്സൺ വിടാതെ അവളുടെ പുറകേ ഉണ്ടാകും

പിറ്റേദിവസം കോളേജിൽ ജാനിയും മെറിനും

മെറിൻ :കോംമ്പറ്റിഷൻ ഇങ്ങ് അടുത്ത് വരുകയല്ലേ ജാനി

ജാനി :അതേ ഇന്ന്‌ മുതൽ സ്പെഷ്യൽ പ്രാക്ടീസ് തുടങ്ങണം

മെറിൻ :ഉം നീ നന്നായി ശ്രമിച്ചാൽ ഇത്തവണയും മെഡൽ നമ്മുടെ കോളേജിനു ലഭിക്കും

പെട്ടെന്നാണ് മെറിൻ അവർക്ക് പുറകിൽ ജെയ്സൺ നിൽക്കുന്നത് കണ്ടത്

മെറിൻ :ജാനി ജെയ്സൺ വന്നിട്ടുണ്ട്

ജെയ്സൺ ഉടനെ അവരുടെ അടുത്തേക്ക് എത്തി

ജെയ്സൺ :ഹലോ ജാനി അച്ഛനും അമ്മക്കുമെല്ലാം സുഖമല്ലേ

ജാനി :അവർക്ക് ഒരു സുഖക്കേടുമില്ല നീയായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി

ജെയ്സൺ :ഹോ ഈ ലാൻഡ്രിയുടെ ഒരു കാര്യ
ജാനി :ക്ലാസ്സിന് സമയമായില്ലേ മെറിനേ വാ പോകാം

ജെയ്സൺ :നിക്ക് ജാനി കുറച്ച് കഴിഞ്ഞു പോകാം

ജാനി :ക്ലാസ്സിൽ പോകാൻ നോക്ക് ജൈസാ നീ അവസാനവർഷമല്ലേ നമുക്ക് പിന്നീട് സംസാരിക്കാം

ജാനിയും മെറിനും ക്ലാസ്സിലേക്കെത്തി ബെഞ്ചിൽ ഇരുന്നു

ജാനി :ഈ ജെയ്സനെ കൊണ്ട് വലിയ കഷ്ടമായല്ലോ

മെറിൻ :എന്ത് കഷ്ടം പാവമല്ലേടി

പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിലേക്ക് വന്നത് ടീച്ചർ ക്ലാസ്സ്‌ എടുക്കുവാൻ തുടങ്ങി

അല്പനേരത്തിനു ശേഷം

മെറിൻ :ജാനി നീ അങ്ങോട്ടേക്കൊന്നു നോക്കിയേ

ജാനി :എങ്ങോട്ടേക്ക്

മെറിൻ :ആ ജനലിലോട്ട് നോക്കെടി

ജാനി വേഗം തന്നെ ജനലിലേക്ക് നോക്കി ജാനി അവിടെ കണ്ടത് ജനലിനപ്പുറം ജാനിയെ നോക്കി നിൽക്കുന്ന ജൈസനെയാണ് ജാനിയെ കണ്ടയുടനേര ജെയ്സൺ ജാനിയെ നോക്കി പതിയെ ചിരിച്ചു

“ഇവനെ ഞാൻ എന്ത് ചെയ്യാനാ ”

ജാനി വേഗം കൈകൊണ്ടു ജെയ്സനോട്‌ പോകാൻ ആങ്ങ്യം കാണിച്ചു

“ജാനി ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌ ” ഇത് കണ്ട ടീച്ചർ ജാനിയോടായി പറഞ്ഞു

ജാനി :ടീച്ചർ അത്

ടീച്ചർ :ഞാൻ പറഞ്ഞത് കെട്ടില്ലേ ജാനി പുറത്തു പോകാൻ

ജാനി വേഗം ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി പുറത്തു കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു

“ഇതിനാണോ ലാൻഡ്രി ഇത്ര ദൃതിയിൽ ക്ലാസ്സിലേക്ക് പോയത് “ജാനിയുടെ അടുത്ത് വന്നിരുന്ന് കൊണ്ട് ജെയ്സൺ പറഞ്ഞു

ജാനി :എല്ലാം നീ കാരണമാ എന്നെ നീ പഠിക്കാനും സമ്മതിക്കില്ലേ

ജെയ്സൺ :പിന്നെ ഒരു പഠിപ്പിസ്റ്റ് വന്നിരിക്കുന്നു ഫസ്റ്റ് ഇയർ ആയതല്ലേ ഉള്ളു

ജാനി :ഒന്ന് പോയിതരാമോ

ജെയ്സൺ :എന്താ ജാനി ഇങ്ങനെ ഞാൻ നിന്റെ ഫ്രണ്ട് അല്ലേ

ജാനി :അതാ ഞാൻ ചെയ്ത തെറ്റ്

ജെയ്സൺ :എന്താണെന്ന് അറിയില്ല നല്ല ഉറക്കം വരുന്നു

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുടെ മടിയിലേക്ക് വേഗം തല വച്ചു കിടന്നു

ജെയ്സൺ :ഹാ എന്താ സുഖം

ജാനി :മര്യാദക്ക് എണീക്ക് ജൈസാ

ജെയ്സൺ :എന്താ ലാൻഡ്രി എനിക്ക് ഉറക്കം വന്നിട്ടല്ലേ

ജാനി വേഗം ജെയ്സനെ തള്ളി താഴെയിട്ട ശേഷം ബെഞ്ചിൽ നിന്ന് എഴുനേറ്റു
ജെയ്സൺ :എന്താ ലാൻഡ്രി ഇത്

ജാനി :ഇനി എങ്ങാനും എന്റെ പുറകേ വന്നാലുണ്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *