ജെയ്സൺ :പറ്റില്ല ഞാൻ അവളെ ആഗ്രഹിച്ചുപോയി ഇനി മറക്കാൻ പറ്റില്ല
കിരൺ :അങ്ങനെയാണല്ലേ കാര്യങ്ങൾ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഒരു വഴിയുണ്ട്
ജൈസൺ :അന്ന് ചെയ്തതു പോലെ എന്തെങ്കിലുമാണെങ്കിൽ പറയണമെന്നില്ല
കിരൺ :അത് പോലൊന്നുമല്ല ജാനിയെ കയ്യിലെടുക്കണമെങ്കിൽ ആദ്യം നീ അവളുടെ അച്ഛനേയും അമ്മയേയും കയ്യിലെടുക്കണം
ജെയ്സൺ :നീ എന്താ പറഞ്ഞു വരുന്നത്
കിരൺ :നീ അവളുടെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കയറി പറ്റണം ജാനിയെ പോലുള്ള കുട്ടികൾക്ക് അവരുടെ അച്ഛനും അമ്മയുംമാണ് എല്ലാം അവരെ കയ്യിലെടുത്താൽ പകുതി പണി കഴിഞ്ഞു
ജെയ്സൺ :സംഗതി കൊള്ളാം പക്ഷേ
കിരൺ :ഒരു പക്ഷെയുമില്ല നീയൊന്നു ശ്രമിച്ചു നോക്ക്
അടുത്ത ദിവസങ്ങളിൽ ജാനി ജെയ്സനോട് ചെറിയ അകൽച്ച പാലിച്ചു ജെയ്സനും ജാനിയോട് അധികം മിണ്ടാൻ പോയില്ല അങ്ങനെ ആ ആഴ്ചയിലെ ശനിയാഴ്ച ജാനിയുടെ വീട്
അമ്മ :നിനക്കിന്ന് ബേക്കറിയിൽ പോകണ്ടേ ജാനി
ജാനി :ഇന്ന് ഞാൻ ലീവാ അമ്മേ കുറച്ചു അസൈൻമെന്റ് ഒക്കെ എഴുതാനുണ്ട്
അമ്മ :ഉം ശെരി നീ എനിക്കാ തുണിയൊക്കെ..
റ്റിംഗ് ടോങ് പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്
അമ്മ :ഇതിപ്പോൾ ആരാ ജാനി പോയി കതക് തുറന്നു കൊടുക്ക്
ജാനി വാതിലിനടുത്തേക്ക് എത്തി പതിയെ വാതിൽ തുറന്നു പുറത്തു നിൽക്കുന്ന ആളെ കണ്ട് ജാനി ഒന്ന് നെട്ടി
ജാനി :ജൈസാ നീ..
ജെയ്സൺ :അതെ ലാൻഡ്രി ഞാൻ തന്നെ
ജാനി :നീ എന്താ ഇവിടെ
ജെയ്സൺ :നിന്റെ വീടിനേയും വീട്ടുകാരെയുമൊക്കെ ഒന്ന് കാണാമെന്ന് കരുതി
ജാനി :നിനക്ക് എന്താ വട്ടായോ അമ്മയെങ്ങാനും വരുന്നതിനു മുൻപ് വേഗം പോകാൻ നോക്ക്
ജെയ്സൺ :അമ്മ വന്നാൽ എന്താ ഞാൻ അമ്മയെ കൂടി കാണാനാ വന്നത്
ജാനി :പ്ലീസ് ജൈസാ ഒന്ന് പോ
“ആരാ ജാനി അത് “പെട്ടെന്നാണ് ജാനിയുടെ അമ്മ അങ്ങോട്ടേക്ക് വന്നത്
അമ്മ :ആരാ ജാനി ഇത്
ജാനി :അത് അമ്മേ
ജെയ്സൺ :ആന്റി ഞാൻ ജെയ്സൺ ജാനിയുടെ അകന്ന ഫ്രണ്ടാ
അമ്മ :അകന്ന ഫ്രണ്ടോ
ജാനി :ഹേയ് ഇവൻ തമാശ പറയുന്നതാ അമ്മേ എന്റെ കോളേജ് മേറ്റാ ജെയ്സൺ ഇതുവഴി പോയപ്പോൾ കയറിയതാ
അമ്മ :എന്നിട്ടാണോ നീ ഇങ്ങനെ വെളിയിൽ നിർത്തിയിരിക്കുന്നത് അകത്തേക്ക് വാ മോനേ
ജാനി :ഹേയ് അവന് എന്തൊ തിരക്കുണ്ട് അമ്മേ അവൻ പൊയ്ക്കോട്ടെ
ജെയ്സൺ :എന്ത് തിരക്ക് ആന്റി വിളിച്ച സ്ഥിതിക്ക് കുറച്ച് നേരം ഇരുന്നിട്ട് പോകാം
ജെയ്സൺ വേഗം വീട്ടിനുള്ളിലേക്ക് കയറി
അമ്മ :മോനേ ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും കൊണ്ട് വരാം
അമ്മ വേഗം അടുക്കളയിലേക്ക് പോയി
ജാനി :എന്താ നിന്റെ ഉദ്ദേശം
ജെയ്സൺ :ഒരു ഉദ്ദേശവുമില്ല വെറുതെ ഇരുന്നപ്പോൾ ഇങ്ങോട്ടോന്ന് വരണമെന്ന് തോന്നി അത്ര തന്നെ
ജാനി :നിനക്ക് പോകാൻ വേറേ എത്ര സ്ഥലങ്ങളുണ്ട് ഇങ്ങോട്ടെക്കെന്തിനാ
പെട്ടെന്നാണ് അമ്മ അങ്ങോട്ടേക്ക് വന്നത്
“ജാനി നീ ഇതുവരെ കൂട്ടുകാരനോട് ഇരിക്കാൻ പറഞ്ഞില്ലെ ഈ പെണ്ണിന് ഒരു മര്യാദയുമില്ല മോൻ വാ ”
അമ്മ ജെയ്സനെ കസേരയിൽ ഇരുത്തിയ ശേഷം കൊണ്ട് വന്ന ജ്യൂസ് ജെയ്സനു നൽകി
അമ്മ :മോനെ ഇവൾ കോളേജിൽ എങ്ങനെയാ വല്ല പ്രശ്നവുമുണ്ടോ
ജെയ്സൺ :ഹേയ് ജാനി നല്ല കുട്ടിയാ ആന്റി പിന്നെ നമ്മുടെ കോളേജിന്റെ ഇത്തവണത്തെ മെഡൽ പ്രതീക്ഷയും
അമ്മ :സത്യം പറഞ്ഞാൽ ഇവൾക്ക് അത്രയും വലിയ കോളേജിൽ അഡ്മിഷൻ കിട്ടുമെന്ന് പോലും ഞങ്ങൾ വിചാരിച്ചിരുന്നതല്ല എല്ലാം വിധിയുടെ കളികൾ
ജെയ്സൺ :ശെരിയാ ആന്റി നമ്മൾ വിചാരിക്കുന്നത് പോലെയാകില്ല പലപ്പോഴും കാര്യങ്ങൾ നടക്കുന്നത്
അമ്മ :അതിരിക്കട്ടെ മോന്റെ അച്ഛനും അമ്മയുമൊക്കെ
ജെയ്സൺ :അച്ഛനും അമ്മയും മലേഷ്യയിലാണ് അമ്മ ഇടയ്ക്കിടെ നാട്ടിൽ വരാറുണ്ട്
അമ്മ :മലേഷ്യയിലെന്താ മോനെ
ജെയ്സൺ :അവിടെ ബിസിനസ്സാണ് ആന്റി കേട്ടിട്ടില്ലേ ജെയ്സൺ കമ്പനിസിനെ പറ്റി
അമ്മ :ജെയ്സൺ കമ്പനിനീസോ ആ ജെയ്സൺ ആണോ ഇവിടെ ഇരിക്കുന്നത്
ജെയ്സൺ :അതേ ആന്റി ഞാൻ ആ ജെയ്സൺ തന്നെയാ
അമ്മ :അയ്യോ എടി ജാനി നിനക്കിത് നേരത്തേ പറഞ്ഞുകൂടായിരുന്നോ
ജാനി :അതിനിപ്പോൾ എന്താ അമ്മേ ഇവനും നമ്മളെ പോലൊരു മനുഷ്യൻ തന്നെയല്ലേ
അമ്മ :ഈ പെണ്ണ് മോൻ ഒന്നും കാര്യമാക്കണ്ട അല്ലെങ്കിലും ഇവൾ ഇങ്ങനെ തന്നെയാ ആരോട് എന്ത് പറയണം എന്നറിയില്ല
