മെറിൻ :കം ഓൺ ജാനി ഫാസ്റ്റ് ഫാസ്റ്റ്
ജാനി കൂടുതൽ വേഗത്തിൽ നീന്തി
മെറിൻ :സൂപ്പർ ജാനി ഇതൊരു പുതിയ റെക്കോർടാ ദാ നോക്ക് ജൈസാ ഇവളുടെ ഏറ്റവും മികച്ച ടൈമിംങ്ങാ
ജാനി വേഗം തന്നെ പൂളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി
ജാനി :നോക്കട്ടേ മെറിനെ
മെറിൻ :ദാ നോക്ക് ഇതുവരെ നടന്ന കോമ്പറ്റിഷനുകളിൽ വച്ചു ബെസ്റ്റ് ടൈമിംഗ് നിന്റെതാ ജാനി
ജെയ്സൺ :സത്യമാണോ ജാനി
ജാനി :അതെ ആദ്യമായിട്ടാ ഇത്ര നല്ല ടൈമിംഗ് കിട്ടുന്നത്
ജെയ്സൺ :പൊളിച്ചു ലാൻഡ്രി
ജെയ്സൺ വേഗം തന്നെ ജാനിയെ കെട്ടിപിടിച്ചു അതോടെ അവളുടെ മാറിടങ്ങൾ അവന്റെ ദേഹത്ത് അമർന്നു തണുത്തിരുന്ന അവളുടെ ശരീരത്തിൽ ചൂട് അനുഭവപ്പെടാൻ തുടങ്ങി ജാനി വേഗം തന്നെ ജെയ്സനെ വിട്ടു മാറി നിന്നു
ജെയ്സൺ :സോറി ജാനി ഞാൻ സന്തോഷത്തിൽ ചെയ്തു പോയതാ
ജാനി :മെറിനെ ഇന്നത്തക്ക് ഇത്രയും മതി എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്
ജാനി വേഗം ജെയ്സന്റെ മുഖത്ത് നോക്കാതെ അവിടെ നിന്ന് പുറത്തേക്കു പോയി
സംഭവിച്ച കാര്യങ്ങൾ ഓർത്ത് ജാനി വീട്ടിലേക്ക് നടക്കുവാൻ തുടങ്ങി പെട്ടെന്നാണ് ആരോ തന്റെ പുറകിലൂടെ വരുന്നതായി ജാനിക്ക് തോന്നിയത് ജാനി പതിയെ തിരിഞ്ഞു നോക്കി പോസ്റ്റിനു പുറകിൽ മറഞ്ഞു നിൽക്കുന്ന ജെയ്സനെയാണ് ജാനി കണ്ടത് ജാനിയെ കണ്ടയുടനെ ജെയ്സൺ പതിയെ തിരിഞ്ഞോടാൻ തുടങ്ങി ഇത് കണ്ട ജാനി ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു
ആ ഞായറാഴ്ച ജാനിയും ജിൻസിയും ബേക്കറിയിൽ
ജാനി :ഹോ ജെയ്സനെ കൊണ്ട് എന്ത് ശല്യമാണെന്നറിയാമോടി എവിടെ തിരിഞ്ഞാലും അവനുണ്ട് പിന്നെ പിന്നെ നിനക്ക് ജെയ്സനെ വീട്ടിൽ വിളിക്കുന്ന പേര് എന്താണെന്ന് അറിയാമോ കുട്ടു കുട്ടുമോൻ പറ്റിയ പേര് അല്ലേ
ജിൻസി :മതിയാക്ക് ജാനി കുറച്ച് ദിവസമായിട്ട് നിനക്ക് ജെയ്സനെ കുറിച്ചല്ലാതെ മറ്റൊന്നും പറയാനില്ലല്ലോ നിനക്ക് അവനോട് എന്തെങ്കിലും തോന്നുന്നുണ്ടോ
ജാനി :എന്ത് തോന്നാൻ നീ ഒന്ന് പോയേ ചുമ്മാ ഓരോന്ന് പറയാതെ അല്ല ഞായറാഴ്ചയായിട്ട് ആരെയും കാണുന്നില്ലല്ലോ മെറിനെ
ജിൻസി :ശെരിയാ ബോറടിക്കുന്നു നമുക്ക് റാപ്പിട് ഫയർ കളിച്ചാലോ ജാനി
ജാനി :അത് കൊള്ളാം
ജിൻസി :എന്നാൽ ഞാൻ ആദ്യം ചോദിക്കാം ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയണം
ജാനി :ശെരി തുടങ്ങിക്കോ
ജിൻസി :ടീ or കോഫി
ജാനി :”ടീ
ജിൻസി :ഐസ്ക്രീം or ചോക്ലേറ്റ്
ജാനി :ചോക്ലേറ്റ്
ജിൻസി :പെൻ or പെൻസിൽ
ജാനി :പെൻസിൽ
ജിൻസി :ജെയ്സൺ or ജോ
ജാനി :ജെയ്സ..നീ എന്താ ചോദിച്ചത്
ജിൻസി :നീ എന്താ ജാനി മുഴുവനും പറയാത്തത്
ജാനി :നീ ഒന്ന് പോയേ ഇതൊക്കെയാണോ ചോദിക്കുന്നത്
ജിൻസി :നിന്റെ മനസ്സിൽ ഇപ്പോൾ ജെയ്സൺ ആണെന്ന് മനസ്സിലായില്ലേ എനിക്ക് അപ്പഴേ സംശയമുണ്ടായിരുന്നു ഇപ്പോൾ ഉറപ്പായി
ജാനി :നീ എന്തൊക്കെയാ പറയുന്നത് എനിക്ക് അങ്ങനെ ഒന്നുമില്ല
ജിൻസി :നീ ഒന്നും പറയണ്ട ജാനി എനിക്ക് എല്ലാം മനസ്സിലായി ഇതിൽ ഒരു തെറ്റുമില്ല ജോ പോയിട്ട് എത്രനാളായി ഇതുവരെ വല്ല വിവരവും ഉണ്ടോ എന്നാൽ ജെയ്സൺ നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ അവനു നിന്നെ ജീവനാണെന്നാ എനിക്ക് തോന്നുന്നത് നീ നാന്നായി ആലോചിച്ചു നോക്ക് ജാനി
അന്നത്തെ ദിവസം ജാനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല അവൾ പലതും ആലോചിച്ചു കിടന്നു ശേഷം പതിയെ എഴുനേറ്റു ടേബിളിനടുത്തേക്ക് വന്നു ശേഷം പതിയെ അത് തുറന്ന് ജെയ്സൺ നൽകിയ സ്വിമ്മിംഗ് ഗ്ലാസ് കയ്യിലെടുത്ത് നോക്കാൻ തുടങ്ങി പെട്ടെന്നാണ് അതിനുള്ളിൽ ജോ നൽകിയ ടവൽ കണ്ടത്
“ഞാൻ എന്താ ചെയ്യുക എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ”
രണ്ട് ദിവസത്തിനു ശേഷം സ്വിമ്മിംഗ് കോമ്പറ്റിഷനായി മറ്റു പല കോളേജിലെ പല കുട്ടികളും സെന്റ് ജോർജ് കോളേജിൽ എത്തിചേർന്നു ജാനിയും മത്സരത്തിനായി തയ്യാറായി
മെറിൻ :ജാനി ഒന്നും പേടിക്കണ്ട നീ തന്നെ ജൈക്കും
ജെയ്സൺ :ജാനി ഉറപ്പായും ജയിക്കണം നീ ജയിച്ചാ എല്ലാവരുടെയും മുൻപിൽ വെച്ച് നിന്നെ ഞാൻ എന്റെ ഗേൾ ഫ്രണ്ട് ആക്കും
ജാനി :ഒന്ന് പോയേ ജൈസാ
ജെയ്സൺ :ഞാൻ പറഞ്ഞത് സത്യമാ നീ ജയിച്ചാൽ നീ എന്റെ പെണ്ണാണെന്ന് ഞാൻ വിളിച്ചു പറയും നിനക്ക് എന്നെ ഇഷ്ടമില്ലേങ്കിൽ അങ്ങ് തോറ്റേക്ക്
ജെയ്‌സണെ നോക്കി ഒന്ന് ചിരിച്ച ശേഷം ജാനി പൂളിനടുത്തേക്ക് നടന്നു ജാനിയും മറ്റു കുട്ടികളും മത്സരത്തിനായി തയ്യാറായി നിന്നു വെടിയൊച്ച കേട്ടയുടനെ കുട്ടികൾ പൂളിലേക്ക് എടുത്ത് ചാടി നീന്താൻ തുടങ്ങി ജാനി വളരെ ശക്തമായി നീന്തി
