എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു മുഖമുയർത്തിയ അച്ഛൻ അവരെ നോക്കി നിൽക്കുന്ന എന്നെ കണ്ടു. ക്ഷണ നേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു. അച്ഛന്റെ മുഖം മാറിയത് കണ്ടു എന്തുപറ്റിയെന്ന ഭാവത്തോടെ നെറ്റി ചുളുക്കി അമ്മയും തിരിഞ്ഞു നോക്കി. എന്നെ ക്ണ്ടതോടെ ഓഹ് ഇതാണോ കാര്യമെന്ന് ഭാവത്തിൽ നിസ്സംഗതയാണ് ആ മുഖത്തു കാണാനായത്.
ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു.
” അച്ഛാ ഞാൻ ഇറങ്ങുവാ.. ”
“അതിനു നീ ഇന്നലെ വന്നതല്ലെയുള്ളു? പിന്നെന്താ ഇപ്പൊ പോകുന്നത്?”
“അത് നാളെ ഓഡിറ്റ്‌റെ കാണാൻ പോകണം.” ഞാൻ പെട്ടന്ന് വായിൽ വന്നൊരു കള്ളം പറഞ്ഞു.
അച്ഛനത് കേട്ട് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി.
“എന്തിനാ അജൂ നീയിങ്ങനെ കള്ളം പറയുന്നത്? ” അമ്മ ദേഷ്യത്തോടെ ചോദിച്ചു.
” ഞാനെന്തു കള്ളം പറഞ്ഞുവെന്നാണ്? ” ഞാൻ വീണിടത്തു കിടന്നുരുണ്ടു.
എന്തോ പറയാനായി തുടങ്ങിയ അമ്മയെ അച്ഛൻ കയ്യുയർത്തി വിലക്കി. പിന്നെ എന്നോടായി പറഞ്ഞു.
” ഞാൻ പറഞ്ഞത് ഇഷട്പെടാത്തത് കൊണ്ടാണ് നീയിപ്പോൾ പോകുന്നത്. അത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വലിയ പാടൊന്നുമില്ല. കാരണം ഞങ്ങളാണ് നിന്റെ രക്ഷിതാക്കൾ. ഇനിയിപ്പോൾ ഇറങ്ങുമ്പോൾ ഒരു വഴക്ക് വേണ്ട. നീ പോയി വാ.. ”
ശരിയെന്ന ഭാവത്തോടെ തല കുലുക്കി ഞാൻ തിരിഞ്ഞു.
” ഡാ ഒന്നു നിന്നെ … ” അച്ഛനാണ്.
ഞാൻ തിരിഞ്ഞു പുള്ളിയുടെ മുഖത്തേക്ക് നോക്കി.
പുള്ളി ഇരുന്നിടത്തു നിന്നൊന്ന് എഴുന്നേറ്റ് കൈ വിടർത്തി ശ്വാസം വലിച്ചു വിട്ടു. പിന്നെ കർക്കശ്യം നിറഞ്ഞ പതിവ് ശൈലിയിൽ പറഞ്ഞു.
“ഞാൻ പറഞ്ഞ കാര്യങ്ങൾ കാര്യമായൊന്ന് ആലോചിക്ക്. ചൊല്ലിക്കോട്, തല്ലിക്കോട്, തള്ളിക്കള എന്നതാണ് പണ്ടു കാരണവന്മാർ പറഞ്ഞിരിക്കുന്നത്. അവസാനത്തെത് ചെയ്യിക്കാൻ ഞങ്ങളെ നീ നിർബന്ധിതരാക്കരുത്. ഉം പോയി വാ…”
ഒന്നും മിണ്ടാതെ ഞാൻ തല താഴ്ത്തി തിരിച്ചു നടന്നു. മനസ്സിൽ ദേഷ്യം പുകയുകയായിരുന്നു. ഏതു നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്?. മൈര്.
ഞാൻ വണ്ടിയിൽ കയറി. സൈഡ് ഗ്ലാസിൽ അച്ചനും, അമ്മയും ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് കണ്ടു.
Objects in the mirror are closer than they appear.
പക്ഷേ ഇവിടെ they are far away than they appear.
അവരോടുള്ള ദേഷ്യം ഞാൻ ആക്‌സിലറേട്ടറിലേക്ക് പകർന്നപ്പോൾ നാലു മണിക്ക് മുൻപ് തന്നെ ആലുവയെത്തി.
ഫ്ലാറ്റിൽ എത്തിയപ്പോൾ എന്തോ ഒരാശ്വാസം. ജീവപര്യന്തം ശിക്ഷ അനുഭവിക്കന്നത് പോലെയാണ് വീട്ടിൽ നിന്നപ്പോൾ തോന്നിയത്. ഇപ്പോൾ ആണെങ്കിൽ പരിധികളില്ലാത്ത സ്വാതന്ത്ര്യം പോലെ.
ഒന്ന് പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു. നേരെ വണ്ടിയെടുത്തു മറൈൻ ഡ്രൈവിലേക്ക് വിട്ടു. വണ്ടി പാർക്കിങ്ങിലിട്ട് കുറച്ചു നേരം ബെഞ്ചിൽ സ്ഥാനം പിടിച്ചു.
കാറ്റു കൊണ്ട് കടലും നോക്കി കുറേ നേരമിരുന്നു. എന്തൊക്കെയോ ചിന്തകൾ തലയ്ക്കുള്ളിലൂടെ കടന്നു പോയി. ഒന്നു മനസ്സ് ശാന്തമായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു.
തിരികെ പോകാം എന്ന് കരുതി വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് ആഷിക്കിന്റെ കടയിൽ ഒന്ന് കേറിയാലോ എന്ന് തോന്നിയത്. ബാറിൽ വച്ചു കമ്പനിയായ ഒരു ചങ്ക് ആണ്. ഇവിടെ പെന്റ മേനകയിൽ ആശാന് രണ്ടു മൊബൈൽ ഷോപ്പ് ഉണ്ട്. പിന്നെ കുറച്ചു കുഴലിന്റെ ഇടപാടുമുണ്ട്.
നേരെ റോഡ് ക്രോസ്സ് ചെയ്തു അവന്റെ ഷോപ്പിലേക്ക് നടന്നു. സ്റ്റെപ് കയറുമ്പോൾ ആണ് ഐഷു വേറൊരു പെൺ കുട്ടിയോടൊപ്പം സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്.
“ഐഷുമ്മ ”
വിളി കേട്ട് നോക്കിയ ഐഷു എന്നെ കണ്ടോന്ന് ഞെട്ടി. പിന്നെ പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി.
“ഇതെന്താ ഇവിടെ?”
“ഒന്നുലിക്ക.. ഇവൾക്കൊരു ഫോൺ നോക്കാൻ ഇറങ്ങിയത. എന്റെ ഫ്രണ്ട് ആണ് ആതിര..”
ഞാൻ ഐഷുന്റെ കൂടെയുള്ള കുട്ടിയെ നോക്കി ഒന്നു ചിരിച്ചു. തിരിച്ചവളും. 😇
