ജീവിതം മാറ്റിയ യാത്ര – 6

പിറ്റേന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ തന്നെ ഞാന്‍ ചേച്ചിയോട് പറഞ്ഞു.

‘ ചേച്ചീ, ഇന്ന് ഞായറാഴ്ചയല്ലേ, എന്തായാലും ചേച്ചിക്ക് അന്വേഷണം ആരംഭിച്ചു എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുകയും വേണം. നമുക്ക് ഒരുമിച്ച് ആ വിട്ടിലൊന്ന് പോയി അയാളെയും ഭാര്യയെയും കണ്ടാലോ? ചിലപ്പോള്‍ ചേച്ചി പറഞ്ഞത് പോലെ വല്ല കച്ചിത്തുരുമ്പും തടയാനും മതി’.

‘ ഒ കെ, അതെന്തായാലും വേണം. അയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്താനാകില്ലല്ലോ’. ചേച്ചി പറഞ്ഞു.

രാവിലെ 10 മണിയോടെ ഞങ്ങള്‍ ശ്രീലകം എന്ന കൊട്ടാരത്തിലെത്തി. ഡോര്‍ തുറന്നത് രാജിയുടെ ചെറിയമ്മയായിരുന്നു. ഒരു മദാലസ. കടിയൊടുങ്ങാത്ത സാധനമാണെന്ന്് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. രാജി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുള്ളതുകൊണ്ടായിരിക്കണം, എനിക്ക് അരിശം ഉറഞ്ഞ് കയറുകയാണ് ചെയ്തത്.

‘ ശരത്തില്ലേ?’ ചേച്ചി ചോദിച്ചു.

ശരത് സാര്‍ എന്ന് വിളിക്കാതെ ശരത് എന്ന് മാത്രം വിളിച്ചത് അവള്‍ക്ക് ഒട്ടും രസിച്ചിട്ടില്ലെന്ന് മുഖത്ത് നിന്ന് മനസ്സിലായി.

‘ ഇല്ല ബിസിനസ്സ് സംബന്ധമായ എന്തോ യാത്രയിലാണ്. നാളെയേ വരൂ’.

‘ശരി, ഒരു പരാതി കിട്ടിയിട്ടുണ്ട് അത് അന്വേഷിക്കാനാണ് വന്നത്’ ചേച്ചി പറഞ്ഞു.

‘ ഇരിക്കൂ’ അവര്‍ പറഞ്ഞു. ചേച്ചി ഇരുന്നു, എന്ന മാത്രമല്ല കാലില്‍ കാല്‍ കയറ്റി വെക്കുകയും ചെയ്തു. മനപ്പൂര്‍വ്വം ആ സ്ത്രീയെ പ്രകോപിപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

‘ ആന്താ പെണ്‍കുട്ടിയുടെ പേര്?’ ചേച്ചി ചോദിച്ചു.

‘രാജശ്രീ, രാജി എന്ന് വിളിക്കും. അച്ഛനില്ലാത്ത കുട്ടിയാണല്ലോ എന്ന് കരുതി അത്ര ഓമനിച്ചാണ് ഞങ്ങള്‍ അവളെ വളര്‍ത്തിയത്. ഒന്നിനും ഒരു കുറവും വരുത്തിയില്ല. എന്നിട്ടും അവള്‍ ആരുടെയോ കൂടെ ഓടിപ്പോയി. നന്ദിയില്ലാത്ത നായ…’ ആ സ്ത്രീ അവസാനം പറഞ്ഞത് എനിക്ക് ഒട്ടും സഹിക്കാനായില്ല, കരണക്കുറ്റിക്ക് നോക്കി ഒന്ന് പൊട്ടിക്കാനുള്ള ആഗ്രഹത്തോടെ ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. പക്ഷെ ചേച്ചിക്ക് കാര്യം മനസ്സിലായി. ഉടന്‍ തന്നെ അവര്‍ എന്റെ തുടയില്‍ കൈവെച്ച് എഴുന്നേല്‍ക്കരുത് എന്ന അര്‍ത്ഥത്തില്‍ ഒന്നമര്‍ത്തി. എനിക്കാണെങ്കില്‍ ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നു…

അവരുടെ ഫോണിലേക്ക് ഇടയ്ക്കിടെ വാട്‌സ് ആപ്പ് മെസ്സേജ് വരുന്നതും, സംസാരിക്കുന്നതിനിടയില്‍ അവര്‍ മെസ്സേജ് ശ്രദ്ധിക്കുന്നതും, ഞാന്‍ നോട്ട് ചെയ്തിരുന്നു. മെസ്സേജ് വരുമ്പോള്‍ അവരുടെ കണ്ണില്‍ ഒരു പരിഭ്രമം മിന്നി മറയുന്നതും ഞാന്‍ ശ്രദ്ധിച്ചു.

‘ ആ ഫോണ്‍ ഒന്ന് തരൂ…’ ഞാന്‍ ചേച്ചിയെ അനുകരിച്ച് പോലീസ് സ്‌റ്റൈലില്‍ ചോദിച്ചു. അവരൊന്ന് പരിഭ്രമിച്ചു. മെസ്സേജ് ഡിലീറ്റ് ചെയ്യാനായി ശ്രമിക്കുമ്പോഴേക്കും ഞാന്‍ ആ ഫോണ്‍ അവരുടെ കയ്യില്‍ നിന്ന് ബലമായി പിടിച്ചെടുത്തിരുന്നു.

‘ മിസ്റ്റര്‍, എന്റെ അനുവാദമില്ലാതെ എന്റെ ഫോണ്‍ തൊടാന്‍ തന്നോടാര് പറഞ്ഞു. നിനക്കൊന്നും ശ്രീലകം കുടുംബത്തെ മനസ്സിലായിട്ടില്ല. എല്ലാറ്റിനേയും ഞാന്‍ കളി പഠിപ്പിക്കും’ ആ സ്ത്രീ ദേഷ്യത്തില്‍ പറഞ്ഞു…

‘ നിര്‍ത്തെടീ നായിന്റെ മോളേ…’ ചേച്ചിയുടെ അലര്‍ച്ചയില്‍ ഞാനും ഭയന്ന് പോയി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *