ജീവിതം സാക്ഷി – 1

” ഇത് ഇക്ബാല്‍ റാസി…എന്‍റെ അടുത്ത ഫ്ലാറ്റിലാ ….റാസിക്കാ..ഇതെന്‍റെ കൂടെ പത്തു വരെ പഠിച്ചവനാ ..ജോജി ‘

ജോജിയെ റാസി ഇറുകെ പുണര്‍ന്നു ..

മാത്തപ്പന്‍ ഇപ്പോള്‍ കുവൈറ്റിലാണ്‌. പേരന്റ്സ്‌ അവിടെ ആയതു കൊണ്ട് പത്തു കഴിഞ്ഞു അവനും അങ്ങ് പോയി .പക്ഷെ പഠിത്തം ഒക്കെ ഓസ്ട്രേലിയയില്‍ .

” ഓസ്ട്രലിയയില്‍ പഠിക്കുന്ന നീയെങ്ങനെ റാസിക്കയുമായി കമ്പനി ആയെടാ …അതും പുറത്തൊക്കെ അടുത്ത ഫ്ലാറ്റിലുള്ളവര്‍ അധികം കമ്പനി ആകാറില്ലല്ലോ’

ബീയര്‍ മൊത്തി കുടിച്ചു കൊണ്ട് ജോജി ചോദിച്ചു

” അത് …അത് വാറ്റ് ബന്ധമാടാ “

” പിന്നെ കുലുക്കി തക തകയും’ റാസി പൂരിപ്പിച്ചിട്ടു പൊട്ടി ചിരിച്ചു

” അതെന്നാടാ വാറ്റ് ബന്ധം ?”

” അതേയ് …നമ്മളിവിടെ അടി പഠിച്ചു തുടങ്ങിയിട്ടല്ലേ പിരിഞ്ഞത് …സംഗതി ബീയര്‍ ആണേലും കുവൈറ്റില്‍ സാധനം കിട്ടൂല്ലല്ലോ … അടുത്തൊരു മലയാളിയെ കണ്ടു മുട്ടിയപ്പോള്‍ പതുക്കെ അടുത്ത് കൂടി ചോദിച്ചു ….ഒരു ഫോണ്‍ കോളില്‍ വാറ്റ് നമ്മുടെ പടിക്കലെത്തും …റാസിക്കയുടെ ഫ്ലാറ്റില്‍ വെച്ചാ അടി … മൂപ്പരുടെ ഭാര്യ എനിക്കാന്നു പറയുന്നത് കൊണ്ടൊന്നും മിണ്ടുവേല “……..തുടരും ……..

Leave a Reply

Your email address will not be published. Required fields are marked *