ജീവിതവും ജീവിത മാറ്റങ്ങളും – 3 22അടിപൊളി 

“അച്ചു ഞാൻ പറഞ്ഞല്ലൊ എല്ലാം എന്റെ തെറ്റ..! ഞാനാണ് വിശ്വൻസാറിനെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്..!””

ഒഴുകിയിറങ്ങിയ കണ്ണുകളോടെ അത്രേം പറഞ്ഞുനിർത്തിയ കൃപേച്ചി വീടിന്റെ സിറ്റൗട്ടിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയ സേഷം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി.. കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ അമർത്തി തുടച്ച് മാറ്റികൊണ്ട് വീണ്ടും തുടർന്നു..

““മോനെ അച്ചു.. വിശ്വൻസാർ ഇതിൽ തെറ്റുകാരനല്ല.! ഞാനാണ് തെറ്റുകാരി.! സാറിനെ നി ഇവിടുന്ന് പോകാൻ അനുവാദിക്കണം.. നിന്റെ കാല് ഞാൻ പിടിക്കാം.. ഇദ്ദേഹത്തെ നി പോകാൻ അനുവദിക്കണം..!””

അത്രേം പറഞ്ഞുനിർത്തിയ കൃപേച്ചി വീണ്ടും ഏങ്ങലടിച്ച് നിന്ന് കരയാൻ തുടങ്ങി,,, ഞാൻ വിശ്വനാഥന്റെ മുഖത്തേക്കൊന്ന് നോക്കി,,, ഞാനൊന്ന് ഒച്ചവെച്ചാൽ താൻ നാട്ടുകാരുടെ മുന്നിൽ നാണംകെട്ട് തൊലിയുരിഞ്ഞ് നിൽക്കേണ്ട അവസ്ഥ വരുമെന്ന് മനസ്സിലാക്കിയതുകൊണ്ടുതന്നെ ഒരക്ഷരം പോലും മിണ്ടാതെ ഒരു ദയനീയ ഭാവത്തോടെ വിശ്വനാഥനും എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു,,,

ഞാൻ വിശ്വനാഥന്റെ മുഖത്തുനിന്നും നോട്ടം മാറ്റി കൃപേച്ചിയെ നോക്കി..

““ആ ഫോണിങ്ങ് തന്നെ..!””

ചേച്ചിയുടെ കയ്യിലുള്ള ഫോണിലേക്ക് വിരൾ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.. ‘ഇപ്പോൾ ഫോണെന്തിന’ എന്ന ഭാവത്തോടെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കി.. അതേ സംശയത്തോടെ വിശ്വനാഥനും എന്റെ മുഖത്തെക്ക് നോക്കി..

““ഇങ്ങ് താ””

എന്ന് പറഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്ന ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി.. അതേസമയം എന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ വിശ്വനാഥനും കൃപേച്ചിയും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കിയ സേഷം രണ്ടുപേരും വീണ്ടും എന്റെ മുഖത്തേക്കുതന്നെ നോക്കി നിന്നു..

ചേച്ചിയുടെ കയ്യിൽനിന്നും ഫോൺ വാങ്ങി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് നീങ്ങി നിന്ന ഞാൻ ഫോണിന്റെ ക്യാമറ ഓൺ ചെയ്തസേഷം..

““ചേച്ചി സ്വല്പം അങ്ങോട്ട്‌ ചേർന്ന് നിന്നെ””

ഫോണിന്റെ ക്യാമറ വിശ്വനാഥന്റെ നേരെ ഫോക്കസ് ചെയ്ത് നിർത്തികൊണ്ട് കൃപേച്ചിയോട് ഞാൻ പറഞ്ഞു..

““അച്ചു നീയിത് എന്തൊക്കെയാ ഈ..””

““നാട്ടുകാരെ വിളിച്ചുണർത്തണൊ.?””

കൃപേച്ചി എന്തോ പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നതും ഞാൻ ഇടയിൽ കയറി ചേച്ചിയോട് ചോദിച്ചു.! അതിന് എന്റെ മുഖത്തേക്ക് ഒരു വിഷമത്തോടെ നോക്കിയ കൃപേച്ചി തിരിഞ്ഞ് വിശ്വനാഥനെ ഒന്ന് നോക്കിയസേഷം വിശ്വനാഥന്റെ അടുത്തേക്ക് നടന്നുചെന്ന് അയാളുടെ ഇടതുസൈഡ് ചേർന്ന് തല താഴ്ത്തി നിന്നു,,, ഞാൻ പറഞ്ഞതിന് എതിരൊന്നും പറയാതെ വിശ്വനാഥാനും ഒരു പ്രെതിമയെപോലെ അനങ്ങാതെ അവിടെ നിന്നു..

““തലയൊന്ന് ഉയർത്തിക്കെ””

ഫോൺക്യാമറയുടെ മുന്നിൽ തലതാഴ്ത്തി നിൽക്കുന്ന കൃപയെച്ചിയോട് ഞാൻ പറഞ്ഞു.. ഞാൻ പറഞ്ഞതുകേട്ട് കൃപേച്ചി മടിച്ചുമടിച്ച് തല പതിയെ ഉയർത്തി..

അവരെ അങ്ങനെ ചേർത്തുനിർത്തി ഒരു മൂന്നാല് ഫോട്ടൊ എടുത്ത ഞാൻ.. അവരെ നിർബന്ധിച്ച് പല പോസിൽ നിർത്തി കുറേ ഫോട്ടോസുംകൂടി എടുത്തു.. സേഷം അപ്പോൾത്തന്നെ ആ ഫോട്ടോസ് മുഴുവൻ ഞാനെന്റെ നമ്പറിലേക്ക് watsapp ചെയ്തു ഒപ്പം എന്റെ മെയിലിലേക്കും അയച്ചു..

““അപ്പൊ ഇനി എങ്ങനെയ കാര്യങ്ങൾ””

ഫോൺ തിരികെ ചേച്ചിയുടെ നേരെ നീട്ടികൊണ്ട് ഞാൻ ചോദിച്ചു..

““മോനെ… ഞാനെന്നാൽ പൊക്കോട്ടെ””

എന്റെ മുന്നിലേക്ക്‌ വന്നുനിന്ന വിശ്വനാഥൻ എന്നോട് വളരെ ഭവ്യതയോടെ ചോദിച്ചു..

““ഉം.. എന്ന വിശ്വനാഥൻ മുതലാളി ഇനി സാമയം കളയാതെ വീടുപറ്റാൻ നോക്ക്””

ഞാനത് പറഞ്ഞ് നിർത്തിയതും.. ഒരു ജയിൽ പുള്ളിയോട് അടുത്താഴ്ച്ച നിന്റെ റിലീസ് ആണെന്ന് പായുമ്പോൾ ഉണ്ടാവുന്ന സന്തോഷമായിരുന്നു വിശ്വനാഥന്റെ മുഖത്ത് ഞാൻ കണ്ടത്,,,, പിന്നെ ഒന്നും മിണ്ടാതെ, കൃപേച്ചിയെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ വിശ്വനാഥൻ അവിടുന്ന് റോഡിലേക്ക് നടന്നു..

““ഒന്ന് നിന്നെ””

സ്വല്പം മുന്നിലേക്ക്‌ നടന്നകന്ന വിശ്വനാഥനെ ഞാൻ പിന്നിൽ നിന്നും വിളിച്ചു.. പിന്നിൽ നിന്നുള്ള എന്റെ വിളി കേട്ട് വിശ്വനാഥൻ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി.. ‘ഇനി എന്ത’ എന്ന ഭാവത്തോടെ,,,, അതേസമയം ഞാൻ വിശ്വനാഥന്റെ അടുത്തേക്ക് ചെന്നു, എന്റെ പിന്നാലെ കൃപേച്ചിയും..

Leave a Reply

Your email address will not be published. Required fields are marked *