ജീവിത സൗഭാഗ്യം – 10 2

“എന്ത് പറ്റി നിനക്കു? നീ എന്താ വിയർത്തിരിക്കുന്നെ? ലേറ്റ് ആയതു കൊണ്ട് ഞാൻ നിന്നെ വിളിച്ചതാ. സമയം ഒരുപാട് ആയി. എഴുന്നേൽക്ക്”

മീര: ഉറങ്ങി പോയി കുട്ടാ….

മനോജ്: ഹ്മ്മ്… നീ എന്താ പേടിച്ചിരിക്കുന്നെ? സ്വപ്നം വല്ലതും കണ്ടോ?

മീര: ഹാ… എന്തോ കണ്ടു….

മനോജ്: ആവശ്യം ഇല്ലാത്ത എന്തെങ്കിലും ചിന്തിച്ചു കിടന്നിട്ടുണ്ടാവും. എഴുന്നേൽക്ക് വേഗം…

മീര വേഗം എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

അടുത്ത ദിവസം സിദ്ധു ഓഫീസിൽ എത്തി, സ്നേഹ അവനെ കണ്ടപാടെ ഓടി വന്നു ചോദിച്ചു…

“സിദ്ധു ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ട്?”

സിദ്ധു: ഞാൻ ലീവ് ആണ്. കുറച്ച കാര്യങ്ങൾ സ്നേഹയെ പറഞ്ഞു ഏല്പിച്ചിട്ട് ഞാൻ ഇറങ്ങും.

സ്നേഹ: അപ്പോ എനിക്ക് പണി തരാൻ വന്നതാണോ?

സിദ്ധു: ഞാൻ എന്ത് പണി തരാനാ സ്നേഹ… തനിക്ക്?

സ്നേഹ: (പതിയെ ചിരിച്ചു കൊണ്ട്) സിദ്ധു എന്ത് തന്നാലും ഞാൻ സ്വീകരിക്കും.

സിദ്ധു: ഉവ്വ… നീ കോൺഫറൻസ് ഹാൾ ലേക്ക് ഇരിക്ക്.

സ്നേഹ: ഓക്കേ…

സിദ്ധു നേരെ കോൺഫറൻസ് ഹാൾ ലേക്ക് നടന്നു.

സിദ്ധു: സ്നേഹ നീ പ്രോഗ്രസ്സ് പറ.

സ്നേഹ: Hoardings നു ഞാൻ മൂന്ന് quotation എടുത്തിട്ടുണ്ട്. FM Ad നും quotation കിട്ടിയിട്ടുണ്ട്. CLUB FM ഉം RADIO MANGO ഉം സെയിം റേറ്റ് ആണ്.

സിദ്ധു: ഓക്കേ.

സ്നേഹ: TV Ad നു ഏതൊക്കെ പ്രോഗ്രാംസ് ൽ ആണ് വേണ്ടത് എന്ന് സെലക്ട് ചെയ്യണം. അത് ചെയ്തു കഴിഞ്ഞാൽ നമുക്ക് റേറ്റ് കിട്ടും.

സിദ്ധു: ഓക്കേ…. ഒരു കാര്യം ചെയ്യൂ… രണ്ടു എന്റർടൈൻമെന്റ് channels ഉം രണ്ടു ന്യൂസ് channels ഉം നമുക്ക് ചെയ്യാം. അവരുടെ prime time suggestions ഉം പാക്കേജ്‌സ് റേറ്റ് ഉം എടുക്ക്. എന്നിട്ട് നമുക്ക് ഇരിക്കാം.

സ്നേഹ: ഓക്കേ സിദ്ധു.

സിദ്ധു: പിന്നെ സ്നേഹ… കേരളത്തിലെ എല്ലാ PVR സ്ക്രീൻ ലും 1 മിനിറ്റ് ad നു കൂടി quotation എടുക്ക്.

സ്നേഹ: സിദ്ധു, ഇതൊരു മാസ്സ് campaign ആണല്ലോ.

സിദ്ധു: അതെ… ഒരു കാര്യം കൂടി. HYATT ഉം Marriott ഉം ആയിട്ട് ഒരു മീറ്റിങ് ഫിക്സ് ചെയ്യൂ…. നാളെ കിട്ടിയാൽ അത്ര നല്ലത്.

സ്നേഹ: ഓക്കേ സിദ്ധു…

സിദ്ധു: ഞാൻ ഒരു acterss നെ നോക്കുന്നുണ്ട്. ഒരു dancer കൂടി ആണ്.

സ്നേഹ: ഞാൻ പറഞ്ഞത് ഒന്ന് മനസ്സിൽ വെക്കൂ സിദ്ധു… ഒരുപാട് മൊറാലിറ്റി ഒന്നും നോക്കണ്ട. നമ്മുടെ ജോസഫ് ചേട്ടനെ പോലെ ഉള്ളവർക്ക് ഒക്കെ അങ്ങനെ ഉള്ള shows ആണ് വേണ്ടത് (സ്നേഹ അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചു)

സിദ്ധു: എന്നെ അവസാനം മാമ ആക്കുവോ

സ്നേഹ: അങ്ങനെ ആണെങ്കിൽ ഞാനും കൂടെ അതിൽ പാർട്ട് അല്ലെ…

സിദ്ധു: ശരി, നമുക്ക് നോക്കാം….

സിദ്ധു സ്നേഹയോട് ഇതെല്ലം ചെയ്യാൻ പറഞ്ഞിട്ട് ഇറങ്ങി…

സ്നേഹ: സിദ്ധു…. ശരിക്കും ഇന്ന് ലീവ് എന്തിനാ?

സിദ്ധു: ചെറിയ ഒരു പേർസണൽ ആവശ്യം ഉണ്ട് ഡോ…

സ്നേഹ: Any help ?

സിദ്ധു: ഹേയ്…. No ….

സിദ്ധു ഇറങ്ങിയപ്പോൾ തന്നെ മീര യെ വിളിച്ചു. അവളുടെ രണ്ടു മൂന്നു മെസ്സേജസ് കിടപ്പുണ്ടായിരുന്നു. സ്നേഹ ആയിട്ട് ഇരുന്നത് കൊണ്ട് അവളെ വിളിക്കാനും മെസ്സേജ് റിപ്ലൈ ചെയ്യാനും സിദ്ധു നു പറ്റീട്ടില്ല.

മീര: പറ ഡാ… നീ എന്താ മെസ്സേജ് നു റിപ്ലൈ തരാത്തത്?

സിദ്ധു: ഡീ ആ സ്നേഹ ആയിട്ട് മീറ്റിംഗ് ൽ ആയിരുന്നു.

മീര: അവൾ ആയിട്ട് എന്ത് മീറ്റിംഗ്?

സിദ്ധു: ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട്. ഇന്ന് ഞാൻ ലീവ് അല്ലെ, സൊ കുറെ പണി ഉണ്ട്. അതെല്ലാം ഒന്ന് പറഞ്ഞു ഏല്പിച്ചതാ..

മീര: എന്ത് പണി?

സിദ്ധു: ഹോട്ടൽസ് ഫൈനലിസ് ചെയ്യണം. FM Ad റേറ്റ് എടുക്കണം. ഇവെന്റ്റ് നു ഒരു Actress കൊണ്ടുവരണം.

മീര: വല്യ event ആണല്ലോ അപ്പോൾ.

സിദ്ധു: ഹ്മ്മ്…

മീര: അവൾ കുറെ കൊഞ്ചി കുഴഞ്ഞു കാണുമല്ലോ…

സിദ്ധു: അവൾക്ക് അങ്ങനെ ആണല്ലോ…

മീര: കൂടുതൽ അങ്ങ് തലയിൽ കേറ്റണ്ട.

സിദ്ധു: ഹമ്…

മീര: നീ ഇപ്പോ എവിടെയാ?

സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി.

മീര: നിമ്മി ഡി ഫ്ലാറ്റ് ലേക്ക് പോവാണോ?

സിദ്ധു: ഹ്മ്മ്….

മീര: എൻ്റെ അടുത്ത് ഒന്ന് വന്നിട്ട് പോകുവോ?

Leave a Reply

Your email address will not be published. Required fields are marked *