ജീവിത സൗഭാഗ്യം – 10

സിദ്ധു അവളെ തന്നെ നോക്കി ഇരുന്നു. അവളുടെ ഉയർന്ന നെറ്റിയിൽ ചെറിയ ചുവപ്പു പൊട്ട്. കറുത്ത പുരികങ്ങൾ വില്ലു പോലെ തന്നെ ആയിരുന്നു. കാതുകളിൽ ജിമിക്കി കമ്മലുകൾ കിടന്നാടിക്കൊണ്ടിരുന്നു. അവളുടെ മൂക്കിലെ ഡയമണ്ട് വച്ച മൂക്കുത്തി, ഇടക്കിടക്ക് വെട്ടി തിളങ്ങി.

“ശരിക്കും ഒരു ദേവീ ശില്പം പോലെ തന്നെ….” സിദ്ധു മനസ്സിൽ മന്ത്രിച്ചു.

നിമ്മി വേഗം കാർ തുറന്നു അകത്തു കയറി ഇരുന്നു സ്വന്തം ഹാൻഡ് ബാഗ് പിന്നെ സീറ്റ് ലേക്ക് വച്ച് കൊണ്ട് അവനോട് ചോദിച്ചു.

“നീ എന്താ ലേറ്റ് ആയത്?”

സിദ്ധു അവളുടെ ചോദ്യം കേട്ടില്ല. അവൻ അപ്പോളും നിമ്മിയുടെ സൗന്ദര്യത്തിൽ മുഴുകി ഇരുന്നു.

നിമ്മി അവന്റെ ഇടതു കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും ചോദിച്ചു…

“സിദ്ധു… നീ ഏതു ലോകത്താ?”

സിദ്ധു വേഗം ഞെട്ടി തിരിഞ്ഞു കൊണ്ട്..

“എന്താ നിമ്മീ?”

നിമ്മി: നീ എന്ത് ആലോചിക്കുവാടാ? നിനക്കു പേടി ഉണ്ടോ?

സിദ്ധു: ഏയ്… ഞാൻ എന്തോ ആലോചിച്ചു.

നിമ്മി: എന്ത്? നീ എന്താ ലേറ്റ് ആയത്?

സിദ്ധു: മീര വിളിച്ചു ഇടക്ക്, വരുന്ന വഴു അവളെ കണ്ടിട്ട് ആണ് വന്നത്.

നിമ്മി: എന്ത് പറഞ്ഞു അവള്?

സിദ്ധു: പോയി അര്മാദിക് എന്ന്.

നിമ്മി: ഹഹ…. ഒരുപാട് മാറി അല്ലെ അവൾ?

സിദ്ധു: ഹമ്…

നിമ്മി അവനോട് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു..

“നിനക്കു സങ്കടം ഉണ്ടോ അവൾ ഇങ്ങനെ മാറിയതിൽ”

സിദ്ധു: ഏയ് ഇല്ല.

നിമ്മി: ഉറപ്പ് ആണല്ലോ അല്ലെ…

സിദ്ധു: അതെ നിമ്മീ…

നിമ്മി: നീ എന്താ ആലോചിച്ചുകൊണ്ടിരുന്നേ?

സിദ്ധു: ഏയ് ഒന്നല്ല… നിന്നെ ഈ ഡ്രസ്സ് ൽ കണ്ടപ്പോ നല്ല ഭംഗി.

നിമ്മി: കുർത്ത ആണോ നല്ലത്.

സിദ്ധു: നല്ല ഭംഗി ഉണ്ട്. ഇങ്ങനെ കണ്ടിട്ട് തോന്നുന്നു, സാരി ൽ നീ ഇതിലും ഭംഗി ആയിരിക്കും എന്ന്.

നിമ്മി: സാരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം, പിന്നെ ഓഫിസ് ൽ എപ്പോളും ഇടതു പോവാനുള്ള ബുദ്ധിമുട്ട് ഓർത്തു ഞാൻ ഉടുക്കാറില്ല. ഒരു ദിവസം ഞാൻ സാരി ഉടുത്ത നിന്റെ കൂടെ വരാം. നീ കഴിച്ചില്ലല്ലോ.

സിദ്ധു: ഇല്ല.

നിമ്മി: ഹ്മ്മ്… ഫുഡ് ഉണ്ട് അവിടെ.. ചെന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം.

സിദ്ധു: ഹ്മ്മ്…

കാർ പാർക്ക് ചെയ്തു ലിഫ്റ്റ് ലേക്ക് നടക്കുമ്പോളും, പിന്നിൽ നടന്ന സിദ്ധു നിമ്മിയെ തന്നെ വീക്ഷിക്കുക ആയിരുന്നു. നാടൻ വേഷത്തിൽ കാണുമ്പോ നിമ്മി ക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു. പിന്നഴകിലും അവൾ മികച്ചു നിന്നു. നിമ്മിയുടെ കാൽ പാദങ്ങൾ സിദ്ധു നെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.

ഡോർ തുറന്നു അകത്തു കയറിയ നിമ്മി ബാഗ് കൊണ്ട് ചെന്ന് ടേബിൾ ലേക്ക് വച്ചിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ സോഫ യിലേക്ക് പിടിച്ചു ഇരുത്തി കൊണ്ട് അവൻ്റെ ശരീരത്തിലേക്ക് അമർന്നു അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.

നിമ്മി: സിദ്ധു…. എനിക്ക് വേണം എന്നും നിന്നെ…. ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എനിക്ക്…. മീരയെ ഓർത്തു മാത്രം ആണ് ഞാൻ ഇത്ര നാൾ അത് കണ്ട്രോൾ ചെയ്തത്….

അവൻ്റെ നെഞ്ചിൽ അമർന്നു കൊണ്ട് അവൻ്റെ ചുണ്ടുകളിൽ തൻ്റെ ചുണ്ടുകൾ ചേർത്ത് വച്ച് കൊണ്ട് അവൾ പറഞ്ഞു…

“ഞാൻ പോയി ലഞ്ച് എടുത്തു വെക്കട്ടെ സിദ്ധു… കഴിച്ചിട്ട് നമുക്ക് ഇരിക്കാം ഇങ്ങനെ… എൻ്റെ പൊന്നിന് വിശക്കും…..”

സിദ്ധു അവളുടെ കണ്ണിലെ തിളക്കം നോക്കി പുഞ്ചിരിച്ചു….

(തുടരും…..)

Leave a Reply

Your email address will not be published. Required fields are marked *