ജീവിത സൗഭാഗ്യം – 12 2

സിദ്ധു: മനോജ്, എന്താ ഈ പറയുന്നത്? അങ്ങനെ ഒന്നും എൻ്റെ അറിവിൽ ഇല്ല.

മനോജ്: ഉറപ്പല്ലേ…

സിദ്ധു: പിന്നെ… അങ്ങനെ ഒന്നും ഇല്ല.

മനോജ്: ഹ്മ്മ്… സിദ്ധു… ഞാൻ വെറുതെ പറഞ്ഞതല്ല ഡാ… നീ ആയിട്ട് അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ, എനിക്ക് പ്രശ്‍നം ഇല്ല ഡാ. സന്തോഷം മാത്രമേ ഉള്ളു.

സിദ്ധു: മനോജ്… എന്താ ഈ പറയുന്നേ…

മനോജ്: ശരിക്കും പറഞ്ഞതാ… നിനക്കു അറിയുവോ? അവൾ ഒരു സ്വപ്ന ജീവി ആണ്. എനിക്ക് അവൾ പ്രതീക്ഷിക്കുന്ന ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ കൂടുതലും ജോലി, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് അങ്ങ് ഓടി കൊണ്ടിരുന്നു. ആ ഓട്ടത്തിൽ അവളെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരു സെക്സ് ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അവൾ എപ്പോളും ഒരുപാട് എന്ജോയ് ചെയ്യുന്ന ഒന്ന് ആണ് അത്. എനിക്ക് അത് അറിയാം. അതുകൊണ്ട് ആണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്. പിന്നെ അവൾ നിന്നെ അങ്ങനെ കെട്ടിപിടിച്ചപ്പോ ശരിക്കും മനസ്സിൽ എവിടെയോ ഒരു സന്തോഷം ഒക്കെ തോന്നി. നീ പേടിക്കേണ്ട, ഞാൻ ഭ്രാന്തു പറയുന്നതൊന്നും അല്ല. അവൾ ശരിക്കും നിൻ്റെ പ്രെസെൻസിൽ ഹാപ്പി ആയി. ആ സന്തോഷം ഞാൻ കളയുന്നത് എന്തിനാ സിദ്ധു.

സിദ്ധു ഒന്നും മിണ്ടാതെ മനോജ് ൻ്റെ കൂടെ നടന്നു അവൻ്റെ മുഖത്തു നോക്കി. ഒന്നും മനസിലാവാതെ വല്ലാത്ത ഒരു അമ്പരപ്പിൽ.

സിദ്ധു: മനോജ്. അവൾക്ക് എന്നോടുള്ള അടുപ്പം എനിക്ക് അറിയാം. പക്ഷെ അത് മനോജ് കരുതുന്നത് പോലെ അല്ല. അങ്ങനെ ചിന്തിക്കരുത് പ്ളീസ്.

മനോജ്: ഞാൻ അങ്ങനെ ഒന്നും കരുതുന്നില്ല സിദ്ധു. ഞാൻ പറഞ്ഞത്, ഇനി അങ്ങനെ ഉണ്ടെങ്കിലും, ഇനി അങ്ങനെ മുൻപോട്ട് ഉണ്ടായാലും അത് നീ ആണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നാണു.

സിദ്ധു: മനോജ്… നീ ഇതൊന്നു നിർത്തിക്കെ… പോയി കിടന്നുറങ്ങ്… വേറൊന്നും വിചാരിച്ചു കൂട്ടണ്ട….

മനോജ് സിദ്ധു നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ശരിക്കും പറഞ്ഞതാ. എനിക്ക് നിന്നെ വിശ്വാസം ആണ്.”

സിദ്ധു: വിഷമിക്കേണ്ട… അവൾ സേഫ് ആണ്… നിങ്ങളുടെ ലൈഫ് ഉം… സമാധാനം ആയിട്ട് പോയി ഉറങ്ങിക്കോ… ഞാൻ ഉണ്ട് കൂടെ…

——————————————————————————————————————–

പിറ്റേന്ന് ഓഫീസിൽ എത്തിയ സിദ്ധു സ്നേഹയോടൊപ്പം ഒഫീഷ്യൽ തിരക്കിലായി.

സ്നേഹ: സിദ്ധു, ഇന്നലെ ലീവ് എടുത്ത് ഇവിടെ പോയതാ? വിളിച്ചിട്ടും എടുക്കുന്നുണ്ടായിരുന്നില്ലല്ലോ. വല്ല ചുറ്റികളിയും ആണോ? ഞാൻ മീര നെ ഒന്ന് വിളിക്കണം എന്ന് ആലോചിച്ചത് ആണ്. പിന്നെ വേണ്ട എന്ന് വച്ചു.

സിദ്ധു: മീരയെ യോ? എന്തിനു?

സ്നേഹ: സിദ്ധു… നിങ്ങൾ തമ്മിൽ ക്ലോസ് ആണെന്ന് എല്ലാര്ക്കും അറിയാം. പല കഥകളും പ്രചരിക്കുന്നും ഉണ്ടായിരുന്നു, പിന്നെ അവൾ പോയതിനു ശേഷം ആണ് എല്ലാം ഒന്ന് കെട്ടടങ്ങിയത്. പക്ഷെ സത്യം ആർക്കും ശരിക്കും അറിയില്ലെങ്കിലും, എനിക്ക് ഉറപ്പ് ഉണ്ട് നിങ്ങൾ തമ്മിൽ നല്ല ക്ലോസ് ആണെന്ന്, അവൾ അത്രക്ക് സിദ്ധു ൻ്റെ അടുത്ത ഇടപഴകുന്നുണ്ട്. അത് വെറുതെ വരില്ലല്ലോ.

സിദ്ധു: നീ ജോലി ചെയ്യാൻ നോക്ക്.

സ്നേഹ: അത് ഞാൻ സിദ്ധു പറയുന്നത് പോലെ തന്നെ ചെയ്യും. പക്ഷെ ഉള്ളിൽ എവിടെയോ ഒരു കള്ളത്തരം ഉണ്ടല്ലോ മോനെ.

സിദ്ധു: എൻ്റെ പൊന്നു സ്നേഹ, നിനക്ക് വേറെ പണി ഒന്നും ഇല്ലേ?

സ്നേഹ: ഓക്കേ… ഞാൻ വിട്ടു…

സിദ്ധു: നമുക്ക് ഒന്ന് പുറത്തു പോണം ഉച്ച കഴിഞ്ഞു, ഒരു ഡിസ്കഷൻ വേണ്ടി.

സ്നേഹ: ഇവിടെ?

സിദ്ധു: പനമ്പിള്ളി നഗർ.

സ്നേഹ: ഓക്കേ. ഹോട്ടൽ ഹയാത്ത് ഫൈനലൈസ് ചെയ്യട്ടെ? എവെന്റ്റ് ടീം ഫൈനലൈസ് ആക്കി ഇന്നലെ ഞാൻ.

സിദ്ധു: ഓക്കേ.

സ്നേഹ: ഹോട്ടൽ പോവണോ?

സിദ്ധു: ഏയ്… ഹയാത്ത് അറിയാവുന്നതല്ലേ…

സ്നേഹ: ഓക്കേ.

നിമ്മി യോട് തലേ ദിവസം നടന്ന കാര്യങ്ങൾ പറയണോ വേണ്ടയോ എന്ന ആലോചന അവനെ അലട്ടിക്കൊണ്ടിരുന്നു. അവൾ വിളിച്ചപ്പോൾ ഒക്കെ അവൻ എന്തോ മറക്കുന്നു എന്ന് അവൾക്ക് തോന്നുകയും ചെയ്തു. അത് അവൾ പറയുന്നു ഉണ്ടായിരുന്നു.

മീര വിളിച്ചിട്ട് ഇന്നലെ എന്തായിരുന്നു എന്നൊക്കെ ചോദിച്ചു. മീര യെ അവൻ ഈസി ആയി ഹാൻഡിൽ ചെയ്തു. പക്ഷെ നിമ്മി യെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല സിദ്ധാർഥ് നു. നിമ്മി മീരയെക്കാൾ തൻ്റെ ചെറിയ മാറ്റങ്ങൾ കറക്റ്റ് ആയി റീഡ് ചെയ്യുന്നുണ്ട് എന്ന് അവന് മനസിലായി.