ജീവിത സൗഭാഗ്യം – 25 4അടിപൊളി 

നിമ്മി: ആരാ?

സൈമൺ: M G Road ഷോപ് ലെ പുതിയ പയ്യൻ ആണ്. അവൻ്റെ ഒരു ചെറിയ അതിമോഹം. എന്താ ചെയ്യണ്ടത്?

നിമ്മി: നഷ്ടം എന്തെങ്കിലും?

സൈമൺ: നഷ്ടം ഒന്നും ഇല്ല.

നിമ്മി: സിദ്ധു ആണെങ്കിൽ എന്താ പറയുക?

സൈമൺ: തീർത്തു കളഞ്ഞേക്കാൻ…

നിമ്മി: അവൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?

സൈമൺ: ഒരു അമ്മയും പെങ്ങളും, അച്ഛൻ ഇല്ല.

നിമ്മി: പെങ്ങളുടെ കല്യാണം കഴിഞ്ഞതാണോ?

സൈമൺ: അല്ല, അതിനു വേണ്ടി ആണ് അവൻ മോഷ്ടിച്ചത്.

നിമ്മി നന്ദിനിയോട് ഒന്ന് ആലോചിച്ചതിനു ശേഷം…

നിമ്മി: സൈമൺ… അൻപത് പവൻ സ്വർണവും അവളുടെ കല്യാണ ചിലവും അവൻ്റെ വീട്ടിൽ കൊണ്ട് ചെന്ന് കൊടുത്തേക്ക്. എന്നിട്ട് സൈമൺ അവളുടെ കല്യാണം നടത്തികൊടുക്കണം അച്ഛൻ്റെ സ്ഥാനത്തു നിന്ന്.

സൈമൺ: (കണ്ണ് നിറച്ചു കൊണ്ട്) ശരി ചേച്ചി.

നിമ്മി: വീണ്ടും അവൻ ഇങ്ങനെ എന്തെങ്കിലും കാണിച്ചാൽ, പിന്നെ ഒന്നും എന്നോട് ചോദിക്കേണ്ട, സിദ്ധു ൻ്റെ വാക്കുകൾ പോലെ, തീർത്തു കളഞ്ഞേക്ക്.

സൈമൺ: ശരി ചേച്ചി…. ചേച്ചീ….

നിമ്മി: എന്താ സൈമൺ…

സൈമൺ: ഞങ്ങളുടെ സിദ്ധു സർ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, നിങ്ങളുടെ രണ്ടു പേരുടെയും ഉള്ളിൽ.

അത് പറഞ്ഞതും സൈമൺ ൻ്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു… അവൻ്റെ ശബ്ദം ഇടറി.

നിമ്മി: (നിറകണ്ണുകളോടെ) സൈമൺ…

സൈമൺ: ചേച്ചി…

നിമ്മി: നീ കരയിപ്പിക്കാതെടാ എന്നെ കൂടി. നീ ചെല്ല്, അവൻ്റെ നിസ്സഹായത കൊണ്ട് ആണ് അവൻ മോഷ്ട്ടിച്ചത് എങ്കിലോ? അതുകൊണ്ട് നീ ചെല്ല്. ആ കല്യാണം നടത്തി കൊടുക്ക്.

നിമ്മി വേഗം ഫോൺ കട്ട് ചെയ്തു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇരു കവിളിലൂടെ ഒഴുകി ഇറങ്ങി.

ഇതേ സമയം, അലനും ജോവിറ്റയും അവരുടെ ഡാഡി പറഞ്ഞത് അനുസരിച്ചു തറവാട്ടിൽ വെയിറ്റ് ചെയ്യുകയാണ്. പുതിയ ഒരു ജ്വല്ലറി കൂടി തുടങ്ങാൻ ആണ്. ഇത് വരെ ഇട്ടതിൽ വച്ച് ഏറ്റവും വലുത് ആണത്രേ വരാൻ പോവുന്നത്. അതിനുള്ള എഗ്രിമെന്റ് എല്ലാം റെഡി ആക്കാൻ ആണ് അലനോടും ജോയോടും വരാൻ പറഞ്ഞത്.

തങ്ങളുടെ ഗ്രൂപ്പ് ൻ്റെ ലീഗൽ അഡ്വൈസർ ഉം അവിടെ എത്തിയിട്ടുണ്ട്.

ഡാഡി: അല്ലു…

അലൻ: ഹാ… ഡാഡി…

ഡാഡി: ഇനി ജ്വല്ലറി കൂടി നീ നോക്കണം. ഞാൻ ഉണ്ടാവും എന്നാലും നീ അതിൽ കൂടി ഇടപെട്ടു തുടങ്ങിക്കോളൂ. പിന്നെ നിനക്ക് അറിയില്ലല്ലോ നമ്മുടെ ബിസിനസ് ലെ ഇൻവെസ്റ്റർസ് നെ. അതായിരുന്നല്ലോ നിനക്ക് എന്നോടുള്ള പരാതിയും.

അലൻ: ഡാഡി അത്…

ഡാഡി: എനിക്ക് മനസിലാവും മോനെ… ജോ…

ജോ: ഡാഡി…

ഡാഡി: ജോയും കൂടി എല്ലാം അറിഞ്ഞിരിക്കണം. എൻ്റെ അപ്പൻ അപ്പൂപ്പൻമാരുടെ കാലം മുതൽ ഉള്ള ബന്ധം ആണ് ഇവരും ആയിട്ട്. നമ്മൾ നശിച്ചാൽ പോലും അവർക്കു ഒരു പോറൽ പോലും വരാൻ പാടില്ല. നിധി കാക്കുന്നത് പോലെ ഈ സ്വത്ത് കൊണ്ട് നടക്കണം. ഇപ്പോൾ അവരെ എനിക്കും നിങ്ങളുടെ മമ്മി ക്കും മാത്രമേ അറിയാവൂ. ഇനി മുതൽ നിങ്ങൾ രണ്ടു പേരും അറിയും, നിങ്ങൾ രണ്ടു പേരും മാത്രമേ അറിയാൻ പാടുള്ളു, ആരാണ് നമ്മളുടെ പിന്നിൽ എന്ന്. മനസിലായോ രണ്ടു പേർക്കും?

അലനും ജോയും ഒരുമിച്ചു സമ്മതം മൂളി….

അപ്പോഴേക്കും അലൻ്റെ തറവാട്ടു മുറ്റത്തു ഒരു കാർ വന്നു നിന്നു… ഒരു ചുവപ്പ് കളർ റേഞ്ച് റോവർ ഇവോക്‌….

തൻ്റെ ഡാഡി യും മമ്മി യും ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു അലനും ജോ യും, കൂടെ ചെറിയ ഒരു അസൂയയും അനിഷ്ടവും.

നാല് പേരും പുറത്തു സിറ്റ് ഔട്ട് ലേക്ക് ഇറങ്ങി വന്നു, തങ്ങളുടെ അതിഥിയെ സ്വീകരിക്കാൻ.

ഡ്രൈവർ സീറ്റ് ൽ സൺഗ്ലാസ് വച്ച ഒരു ലേഡി ഇരിക്കുന്നത് ഫ്രണ്ട് ഗ്ലാസ് ലൂടെ അലന് കാണാൻ സാധിച്ചു – വ്യക്തത ഇല്ലാത്ത ഒരു കാഴ്ച.

മമ്മിയും ഡാഡിയും കാർ നു അടുത്തേക്ക് ഇറങ്ങി ചെല്ലുന്നത് അലൻ കണ്ടെങ്കിലും, അവനിൽ, ഒരുപാട് കേട്ടിരിക്കുന്ന ആ ആൾ, അത് ആര് ആണ് എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു മുന്നിൽ നിന്നത്. അലനിൽ മാത്രം അല്ല ജോ യിലും.

ഡ്രൈവർ സീറ്റ് ൽ നിന്നും സൺഗ്ലാസ് ഊരി മാറ്റി, കാർ ൻ്റെ എൻജിൻ ഓഫ് ചെയ്തു കൊണ്ട് പുറത്തിറങ്ങിയ രൂപം കണ്ടു അലനും ജോ യും വായ പൊളിച്ചു നിന്നു. ഗോതമ്പ് നിറം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും, വെണ്ണ തോൽക്കും ഉടൽ എന്ന് പറയില്ലേ, അത് അന്വർഥമാക്കിയ രൂപം. ഒട്ടും അധികം വണ്ണം ഇല്ലാതെ വെളുത്തു മെലിഞ്ഞ, ആവശ്യത്തിന് പൊക്കം ഉള്ള, ആരെയും ഒറ്റ നോട്ടത്തിൽ കീഴടക്കുന്ന സൗന്ദര്യം. വളരെ സിമ്പിൾ ആയിട്ടുള്ള കറുപ്പും ചുവപ്പും ഇടകലർന്ന ബോർഡർ ഓട് കൂടിയ ഒരു വെള്ള കളർ കോട്ടൺ സാരി. പഴയ നമ്പൂതിരി തറവാട്ടിലെ അന്തർജനങ്ങളെ ഓർമിപ്പിക്കുന്ന വേഷ വിധാനം. ഒരു തമ്പുരാട്ടി പെണ്ണ്.

1 Comment

Add a Comment
  1. ‘ഹേ പുരുഷാ…. നിൻ്റെ പേരോ കാപട്യം….

    സ്വന്തം സ്വത്ത് തൻ്റെ പിന്തുടർച്ചകളിൽ മാത്രമേ കൈ മാറ്റം ചെയ്യപ്പെടാൻ പാടുള്ളു എന്ന സ്വാർത്ഥതയിൽ വിവാഹം എന്ന സമ്പ്രദായം നീ നടപ്പിൽ വരുത്തി. ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ ഒരു പുരുഷന് മാത്രം സാധിക്കില്ല എന്ന് മനസിലാക്കിയ നീ, പാതിവ്രത്യം എന്ന സമ്പ്രദായം നടപ്പിൽ വരുത്തി, അത് അവളിൽ അടിച്ചേൽപ്പിച്ചു. പതിവ്രത അല്ലാത്തവളെ നീയും നീയുൾപ്പെടുന്ന പുരുഷാധിപത്യ സമൂഹവും പിഴച്ചവൾ എന്ന് മുദ്ര കുത്തി. എന്നിട്ട് അടിച്ചമർത്തപ്പെട്ട വിഭാഗം ആയി, നീ ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തെ ഇരുളിൽ മുറിക്കുള്ളിൽ അടച്ചിട്ടു.” absolutely agree. But, the female half of the society forced males to bring out the warrior in him, the chivalrous element in him. Without that restrainign lure, men will become philosophical and move about in his nagging expatrate syndrome. without this feminine component man would not have conquered teh world and brought it to this shape, in terms of technology and quality of life. women are closer to nature, she is part of nature. her body needs love, it has no gender distinction, both male and female love sher body appreciates. Enjoyed the story tremendously and look forward to mroe such stories.

Leave a Reply

Your email address will not be published. Required fields are marked *