ഇതൊക്കെ സത്യമാണോ ?.. സംശയത്തോടെ വിമൽ ഡോക്ക്ടർ ചോദിച്ചു ഈ കേസ് നടക്കുമ്പോൾ വിമൽ ഡോക്ക്ട്ടർ വിദേശത്ത് ആയിരുന്നത് കൊണ്ടാണ് ഇത് അറിയാതിരുന്നത്സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെട്ടി നുറുക്കി കർണ്ണാടകയിലെ ഏതോ കൊക്കായിൽ വലിച്ചെറിഞ്ഞവനാണ് ..
ആ പെണ്ണിന്റെ ഒരു പൊടി പോലും കിട്ടിയില്ല അടക്കം ചെയ്യാൻ പോലും ….. അവസാനം അവന്റൊരു കീഴടങ്ങലും കുറ്റ സമ്മതവും . ബാബു ഡോക്ക്ടർ ദേഷ്യത്തോടെ പറഞ്ഞു നിർത്തി… വിമൽ ഡോക്ക്ടർ ഓർത്തു കൊണ്ടിരുന്നത് ഈ ഹോസ്പ്പിറ്റിലിൽ കണ്ട രൂപമല്ലാതെ .., അൻവറിന്റെ പത്രത്തിലെ മുഖം ഇതിന് മുമ്പ് താൻ എവിടെ വെച്ചാണ് കണ്ടത് എന്നായിരുന്നു…..,,
നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി., പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു.. അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു .പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല …, കോടതി സമയം ആയി …
കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു…..,
ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി വധശിക്ഷ നൽകണം എന്ന് വാദിഭാഗത്തിന്റെ അപ്പീൽ വിധി പറയനായി മാറ്റി വെച്ച ദിവസമായിരുന്നു …,,
എന്നാൽ ആരും പ്രതീക്ഷിക്കാത്ത കാര്യം കോടതി മുറ്റത്തു നടന്നു. ,, ജനങ്ങളുടെ കൂട്ടായ്‌മ ഇല്ലാതെ പോലീസിന്റെ അകമ്പടി ഇല്ലാതെ അൻവർ കോടതി വളപ്പിലേക്ക് കാല് എടുത്തു വെച്ചു …, ജയിൽ പുള്ളിയുടെ വേഷം കണ്ടതും കോടതി വളപ്പിലെ സുരക്ഷാ അധികൃതർ പോലീസിനെ വിവരമറിയിച്ചു …. പോലീസുക്കാർ നിമിഷങ്ങൾക്കകം അൻവറിനെ പൊതിഞ്ഞു..
പഴം ചക്കയിൽ ഈച്ച എന്ന പോലെ കോടതിവളപ്പും പരിസരവും എല്ലാവരും തിങ്ങി നിറഞ്ഞു…, അവസരം കിട്ടിയാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിക്ക് വധശിക്ഷ വേണമെന്നും പോലീസിന്റെ കഴിവ് കൊണ്ട് മാത്രമാണ് പ്രതി പിടിയിലായതെന്നും ഇല്ലങ്കിൽ മറ്റൊരു ക്രൂരത കൂടി പ്രതി ചെയ്യും എന്ന് പ്രോസിക്യൂഷൻ വാദിച്ചു… ..
വാദം മുഖവിലക്ക് എടുത്ത് കൊണ്ട് ജഡ്ജി ഉത്തരവിട്ടു പ്രതിക്ക് പരോൾ ഇല്ലാത്ത കർശന ജീവപര്യന്ത്യം “ എല്ലാ കണ്ണുകളും അൻവറിലേക്ക് നീണ്ടു . ഭാവ മാറ്റമില്ലാതെ അൻവറും. പോലീസ് ബസ്സിൽ അൻവറിനെ കയറ്റുമ്പോൾ ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ..
ആരെ വെട്ടി നുറുക്കനാ ഡാ.. പോയതെന്ന് , അങ്ങനെ കേട്ടാൽ അറയ്ക്കുന്ന പല കമന്റുകളും ജനകൂട്ടത്തിൽ നിന്നും അൻവർ കേട്ടു . പ്രകൃതി പെട്ടന്നു കറുത്തു അപ്രതീക്ഷിതമായ ചെറുമഴ എല്ലാരെയും നനയിച്ചു ..,
കൂട്ടത്തിൽ പ്രായമായൊരു സ്ത്രീ പറഞ്ഞു..അവന് ശിക്ഷ നൽകിയത് ആ ആത്മാവിന് സന്തോഷമായി അതാ ഈ മഴ . അത് കേട്ടു നിന്ന ചില പത്രക്കാർ കയ്യിൽ കരുതിയ നോട്ട്സിൽ പേന കൊണ്ട് അത് കുറിച്ചിട്ടു ..,
ഉച്ചയ്ക്ക് മുമ്പ് അൻവർ കീഴടങ്ങി എന്നറിഞ്ഞിരുന്നു.. ഇപ്പൊ നേരം ഇരുട്ടി ഇത് വരെ ഭായിയെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ ,, ഒന്നര വർഷത്തെ നേരിട്ടുള്ള പരിജയമേ ഉള്ളു അൻവറിനെ . വയസ്സിന് ഇളയത് ആണെങ്കിലും ഭായ് എന്നെ താൻ വിളിക്കാറുള്ളൂ..
എല്ലാവരും അൻവറിനെ വെറുക്കുമ്പോഴും അവസരം കിട്ടുമ്പോയൊക്കെ ഉപദ്രവിക്കുമ്പോഴും ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന അൻവറിനെ ഒരു ദുഷ്ടനായി കാണാൻ തനിക്ക് സാധിച്ചിട്ടില്ല …..,, അപ്പോഴാണ് സെല്ലിന് മുന്നിൽ കൂടി ഒരു പോലീസ് പോവുന്നത് രാഹുലിന്റെ ശ്രേദ്ധയിൽ പ്പെട്ടത് , സാർ. .. മ്മ്മ്… എന്താ അല്ലാ .. അൻവർ. ..
മടിയോടെ രാഹുൽ ചോദിച്ചു. അവനെ ഇനി പുലർച്ച നോക്കിയ മതി ഐജിയും സൂപ്രണ്ടും ഒക്കെ അവൻ ഇന്നല പോയ ടൂറിന്റെ വിശേഷങ്ങൾ ചോദിച്ചറിയുവാ . തൊട്ടും തലോടിയും….
രാഹുൽ നിശബ്ബ്ദ്ദമായി നിലത്തിരുന്നു.., ഇനി പുലർച്ചെ കൊണ്ടു വന്നിടും നിശ്ചലമായ ഒരു ശവത്തെ പോലെ ,,, ഇത് പോലുള്ള കാഴ്ച്ച എത്ര വട്ടം കണ്ടത താൻ എന്നാലും അവൻ വേദന കൊണ്ട് ഒന്ന് കരഞ്ഞു കണ്ടിട്ടില്ല…..,
