ജീവൻറ ജീവനായ പ്രണയം – 1 Like

താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് … തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു…., അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ .. 3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,,

പരോൾ പോലും ഇല്ലാതെ , അൻവർ .. എങ്ങനുണ്ട് ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് … അൻവർ മറുപടി പറയാതെ ഡോക്ക്ടറെ ഒന്ന് നോക്കുക മാത്രം ചെയ്തു . ഡോക്ക്ടർ അൻവറിനെ സൂക്ഷ്‌മമായി ഒന്ന് ശ്രദ്ധിച്ചു , മെലിഞ്ഞുണങ്ങിയ ഒരു രൂപം മുടി പറ്റെ വെട്ടി നിരത്തിയിരിക്കുന്നു .. ചികിത്സയ്ക്കിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തല്ല് കൊണ്ട് ചതഞ്ഞ പാടുകൾ കണ്ടിരുന്നു…. 25 വയസ്സ് ഈ പ്രായത്തിൽ ഇവൻ ചെയ്ത തെറ്റ് എന്താവും..,,

ആ മുഖത്തേക്ക് നോക്കി നിൽക്കും തോറും ഡോക്ക്ടർ വിമലിന് ഒരു അനുകമ്പ തോന്നി അൻവറിനോട് .. പിന്നിലുള്ള നഴ്സിനോട് ബിപി ചെക്ക് ചെയ്യാൻ പറഞ്ഞു ഡോക്ക്ടർ നഴ്സിന്റെ മുഖഭാവവും തൊടാൻ അറയ്ക്കുന്നതും കണ്ട ഡോക്ക്‌ടർ നഴ്‌സിനെ മാറ്റി നിർത്തി ബിപി ചെക്ക് ചെയ്‌തു…,, അൻവർ കണ്ണടച്ചു കിടക്കുക ആയിരുന്നു .

റൗൺസിങ് കഴിഞ്ഞു റൂമിൽ കയറി തന്റെ കസേരയിൽ വന്നിരിക്കുമ്പോൾ ഡോക്ക്ടർ സിസ്റ്ററോട് പറഞ്ഞു… അൻവർ നമ്മുടെ പേശ്യന്റ് ആണ് , അത്കൊണ്ട് തന്നെ നമ്മുടെ ജോലി ചെയ്യാൻ നമ്മൾ അറയ്ക്കാനോ വെറുക്കാനോ നിൽക്കരുത് .. ഡോക്ക്ടർ ഒരു ജയിൽ പുള്ളിയെ അസുഖം വന്നാൽ പരിചരിക്കാം പക്ഷെ ഇവനെ…

സിസ്റ്റർ ദേഷ്യം പ്രകടിപ്പിക്കാൻ ആവാതെ നിന്നു ,, മ്മ്മ്… എന്താ ഒരു പക്ഷെ , ഡോക്ക്ടർക്ക് അവനെ അറിയാത്തത് കൊണ്ടാണ് അറിഞ്ഞിരുന്നെങ്കിൽ ഡോക്ക്ടർ അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ലായിരുന്നു ..

തെറ്റ്ക്കാരൻ ആയത് കൊണ്ടാണല്ലോ അവനിപ്പോ ജയിലിൽ., അത് കൊണ്ടാണല്ലോ അവനീ ക്രൂര മർദ്ദനം ഏറ്റുവാങ്ങിയതും ഇവിടെ എത്തിയതും…. സൊ സിസ്റ്റർ അതൊന്നും നമ്മുടെ വിഷയമോ നമ്മളെ ബാധിക്കുന്നതോ അല്ല…., ചികിത്സയ്ക്കുക ശുശ്രുഷിക്കുക അത് മാത്രം നോക്കിയ മതി….,, ഡോക്ക്ടർ വിമൽ പറഞ്ഞു നിർത്തി , നേഴ്സ് പിന്നൊന്നും മിണ്ടിയില്ല ….

അൻവറിനെ ജയിലിലേക്ക് കൊണ്ട് പോവാനായി ICU വിലേക്ക് കയറിയ ഡോക്ക്ടറും നഴ്സും ഞെട്ടി തരിച്ചു… നിങ്ങളെന്താ ഡോക്ക്ടർ പറയുന്നത് ICUവിൻ വാതിലിന്റെ പുറത്തു നിന്ന്‌ അവിശ്യസിനതയോടെ ചോദിച്ചു സൂപ്രണ്ട് ,,,

അറിയില്ല സാർ കുറച്ചു മുമ്പ് അവൻ ഇവിടെ ഉണ്ടായതാണ്.സൂപ്രണ്ടിന്റെ നെറ്റിത്തടം വിയർപ്പ് പൊടിഞ്ഞു… പിന്നെ ഹോസ്പ്പിറ്റിൽ മുഴുവനും ടൗണുകളും പോലീസ് നെട്ടോട്ടം ആയിരുന്നു…,, ഡോക്ക്ടർ വിമൽ അൻവറിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം പ്രതീക്ഷിച്ചിരുന്നില്ല .., ഇപ്പൊ എന്തായി എന്ന ഭാവമായിരുന്നു നഴ്സിന്റെ മുഖത്ത്‌ ..

പലരും ഹോസ്പ്പിറ്റിലിൽ അടക്കം പറയുന്നത് ഡോക്ക്ടർ വിമൽ കേട്ടു.., അതിൽ കൂടുതലും അൻവറിന്റെ മരണം ആഗ്രഹിക്കുന്ന വാക്കുകൾ ആയിരുന്നു… ആർക്കൊക്കെയോ തടവ് പുള്ളി പുറത്തു ചാടിയതിന്റെ ഭയവും ,, നേരം ഇരുട്ടി തുടങ്ങി ഇത് വരെ അൻവറിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല പോലീസിന് ICU വിന് കാവൽ നിന്ന രണ്ടു കോൺസ്റ്റബൾസിന് സസ്‌പെൻഷൻ .

സൂപ്രണ്ടിന് മേലധികാരികളുടെ വഴക്കും ഉത്തരവുകളും ,,, സായാഹ്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റ് പോയി . പോലീസിന്റെ അനാസ്ഥ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു…….,

ഡോക്ക്ടർ വിമലും ആ ന്യൂസ് കണ്ടു. ജീവപര്യന്തം പ്രതിയാണോ അൻവർ ?.. ഒരു ജയിൽ പുള്ളി എന്നതിനപ്പുറം മറ്റൊന്നും താൻ അന്വേക്ഷിച്ചിട്ടില്ല അൻവറിനെ കുറിച്ച് …

ഡോക്ക്ടർ ന്യൂസ് പേപ്പറിൽ കണ്ണോടിച്ചു …. വയിച്ചത് വിശ്വസിക്കാൻ ആവാതെ ഡോക്ക്ടർ പകച്ചിരുന്നു അൻവറിന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു ,, സ്വയം ഇല്ല എന്ന് തലയനക്കി കൊണ്ടിരുന്നു ഡോക്ക്ട്ടർ ,,

എന്താ ഡോക്ക്ടർ തനിയെ ഇരുന്നൊരു ആലോചന ഡോക്ക്ടർ ബാബുവിന്റെ ചോദ്യമായിരുന്നു അത് ഡോക്ക്ടർ വിമൽ പത്രം മേശയ്ക്ക് മുകളിൽ ബാബു ഡോക്ക്ടർക്ക് നേരെ ഇട്ടു . ആ… ഇവനെ ഇനി കിട്ടും വരെ എല്ലാരുടെ സമാധാനവും പോവും.. ഡോക്ക്ടർ ബാബു പറഞ്ഞു ,

Leave a Reply

Your email address will not be published. Required fields are marked *