പാതിരാത്രിയിൽ എപ്പോഴോ രണ്ടു പോലീസുകാർ അൻവറിനെ ഇരുണ്ട സെല്ലിന് ഉള്ളിൽ കൊണ്ടുവന്നു തള്ളിയിട്ടു….., ചുമർ ചാരി അവശനായി ഇരിക്കുന്ന അൻവറിനെ നോക്കി , രാഹുൽ ചോദിച്ചു
എന്തിനാ വീണ്ടും പിടി കൊടുത്തത് അറിയില്ലെ ഭായിക്ക് .. ഇവരെ കയ്യിൽ കിട്ടിയാൽ ഭയിയെ കൊന്ന് കോലവിളിക്കും എന്ന് ,..
ഒരു പ്രതികരണവും ഇല്ലാതെ അൻവർ രാഹുലിനെ നോക്കി ഇരുന്നു…, രാഹുൽ തുടർന്നു… ഭായിക്ക് അറിയോ ഭാര്യയുടെ കാമുകനെ കയ്യോടെ പിടിച്ചു കുത്തി കീറി പോലീസിൽ കീഴടങ്ങുമ്പോൾ ഒട്ടും കുറ്റബോധം തോന്നിയില്ല..,,
പക്ഷെ ഇപ്പൊ തോന്നുന്നു ഭായ് ചെയ്തത് പോലെ കൊല്ലേണ്ടത് വഞ്ചിച്ചവളെ ആയിരുന്നു.. അവളെ ഞാൻ സ്നേഹിച്ചത് പോലെ മറ്റൊരാൾ അവളെ സ്നേഹിച്ചത് അവളുടെ തെറ്റല്ല… എന്നാൽ അവൾ അങ്ങോട്ടും അതെ സ്നേഹം നമ്മളെ ചതിച്ചു കൊണ്ട് അന്യപുരുഷന് നൽകുമ്പോൾ …. ജീവിതത്തിൽ ആണത്തമുള്ള ഒരുത്തനും അത് പൊറുക്കാൻ ആവില്ല…. അവനെ അല്ലായിരുന്നു അവൾക്കായിരുന്നു ആ കുത്ത് കൊടുക്കേണ്ടിയിരുന്നത്….
ഇപ്പോഴും അവൾ ചെയ്ത തെറ്റിന് ശിക്ഷ എനിക്കാണ് അവളിപ്പോഴും…., രാഹുൽ പല്ല് കടിച്ചു … പെണ്ണെന്ന വർഗം എല്ലാം വഞ്ചകിമരാണ് ഭായ് ,,,എന്താ… ഡാ .. നീ പറഞ്ഞത്. എല്ലാ പെണ്ണും വഞ്ചകി എന്നോ .. ആരാ നിന്നോട് ..
പറഞ്ഞ…ഇത് … കിതപ്പോടെ അൻവർ രാഹുലിന്റെ കഴുത്തിന് കേറി പിടിച്ചു കൊണ്ട് ചോദിച്ചു….., രാഹുൽ പ്രതികരിക്കാൻ പോലും മറന്ന് കണ്ണും തള്ളി അൻവറിന്റെ ഭാവമാറ്റം കാണുക ആയിരുന്നു… .,,, ഇല്ല… പെണ്ണ് വഞ്ചിക്കില്ല…. പെണ്ണ് വഞ്ചിക്കില്ല … .. പെണ്ണ്. ..വ…ഞ്ചി.. .ക്കി… അൻവറിന്റെ ബോധം മറഞ്ഞു വീണു. ഭായ് …. ഭായ് … എണീക്ക്… രാഹുൽ തട്ടി വിളിച്ചു …, ശരീരത്തിനും മനസ്സിനും ബാധിച്ച തളർച്ചയിൽ അൻവർ മയക്കത്തിലേക്ക് ഊളിയിട്ടു ….
രാഹുൽ ഓർത്തു , ഈശ്വര ഇതെന്ത് ജന്മം വഞ്ചിച്ച കാമുകിയെ വെട്ടി നുറുക്കിയിട്ട് ഇത്ര വർഷം തടവറയേക്കാളും കൂടുതൽ മാനസിക ശാരീരിക ശിക്ഷ അനുഭവിച്ചു…., എന്നിട്ട് ഇപ്പോഴും പറയുന്നു പെണ്ണ് വഞ്ചകി അല്ലെന്ന് ,,
അപ്പോൾ എല്ലാരും പറയും പോലെ ഇയാൾ ഇല്ലാത്ത സംശയത്തിന്റെ പേരിൽ ഒരു പാവം പെണ്ണിനെ കൊന്നതാണൊ ,, ഇയാളൊരു ദുഷ്ട്ടൻ ആണെങ്കിൽ എന്തിന് തടവ് ചാടിയിട്ട് ഒരു രാത്രിക്ക് ശേഷം കോടതിയിൽ കിഴടങ്ങി …..?.
ശരിക്കും വിചിത്രമാണ് ഈ ഭായിന്റെ കാര്യം , ആ പെണ്ണിനെ വീട്ടിൽ ആരുമില്ലാത്ത സമയത്തു പോയി കൊന്നു എന്നാണ് പറയുന്നത് ..,, ഫ്ലാറ്റിലെ സിസി ടീവിയിൽ പതിഞ്ഞിട്ടുണ്ട് ഭായി നിശ്ചലമായ ആ പെണ്ണിന്റെ ശരീരം എടുത്തു കൊണ്ട് പുറത്തേക്ക് പോവുന്നത്….
മണിക്കൂറുകൾക്ക് മുമ്പ് അതിനുള്ളിൽ ബഹളം കേട്ടുവെന്ന സാക്ഷി മൊഴിയും ഉണ്ട് , കർണ്ണടകത്തിലെ ഒരു ഡെയ്ഞ്ചർ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു പോലും .., ആ കൊക്കയിലേക്ക് പരിശോധനയ്ക്കായി ഇറങ്ങി ചെല്ലുക എന്നത് അസാധ്യമാണ് , വന്യമൃഗങ്ങൾ അതൊക്കെ ക്ഷണ നേരം കൊണ്ട് തിന്നു തീർത്തു കാണും.
സിസിടിവിയിലെ ദൃശ്യങ്ങളും ഭായിയുടെ കുറ്റ സമ്മതവും ആണ് ഈ ജീവപര്യന്ത്യം കിട്ടാൻ കാരണം ,, ഇതൊക്കെ മാധ്യമങ്ങളിൽ വായിച്ചുള്ള അറിവാണ് .. പക്ഷെ എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. ക്രൂരമനസ്സിന് ഉടമയായ ഒരാളുടെ പെരുമാറ്റം അല്ല ഭായിയുടെ , പിന്നെ എന്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ…
ഇതൊക്കെ ആരോട് ചോദിക്കാൻ …! ഉത്തരങ്ങൾ പിടി തരാത്ത ആ സെല്ലിൽ രാഹുലും ഒരു മൂലയിൽ ചുരുണ്ടു കൂടി…,
(തുടരും )
