അമ്മ മൈഗ്രെയ്ൻ ഉള്ള ആളാണ്. പലപ്പോഴും സന്ധ്യ കഴിഞ്ഞാൽ തലവേദനകൊണ്ട് മരുന്ന് കഴിച്ച് കിടക്കും. ആദ്യമൊക്കെ വയ്യെങ്കിലും ജോലി ഒക്കെ ചെയ്യുമായിരുന്നു. പിന്നെ എൻ്റെ നിർബ്ബന്ധം കൊണ്ടാണ് ജോലികളൊക്കെ മാറ്റിവെച്ച് റെസ്റ്റെടുക്കുന്നത്. അപ്പോഴൊക്കെ രാത്രിയിലെ ഫുട് രാധാമ്മ കൊണ്ടത്തരുമായിരുന്നു. പിന്നെപ്പിന്നെ ഞാനും കുറച്ചൊക്കെ പാചകം പഠിച്ചു. കൊറച്ച് കഞ്ഞി , ഒരു ചമ്മന്തി , ഒരു കിഴങ്ങ് വരട്ടിയത് ഒരു തോരൻ.. അങ്ങനെ തീരെ കോംപ്ലിക്കേറ്റഡ് അല്ലാത്ത കൊറച്ച് സാധനങ്ങൾ. അതുകൊണ്ട് അമ്മയ്ക്ക് വയ്യാത്ത ദിവസങ്ങളിലെ ഞങ്ങളുണ്ട് ഡിന്നർ ഇതാണ്.
മിസ്സ് സ്ലാബിൽ ഭിത്തിയിൽ ചാരിയിരുന്ന് ഉറങ്ങിപ്പോയി. മിക്സി ഓൺ ചെയ്ത് ശബ്ദം കേട്ടു ഇടക്ക് ഉണർന്നെങ്കിലും വീണ്ടും ഉറക്കം തന്നെ. ഞാൻ പിന്നെ വിളിച്ചില്ല. എല്ലാം കൊണ്ട് ഡൈനിങ് ടേബിളിൽ നിരത്തി വിളമ്പി വെച്ചു. എന്നിട്ടാണ് മിസ്സിനെ വിളിച്ചത്. വിളിക്കാൻ പോയപ്പോ മിസ്സിൻ്റെ ഇരുപ്പ് കണ്ടിട്ട് ഒരു ഐഡിയ തോന്നി. കഴപ്പ് അല്ലാതെന്ത്. പയ്യെ ചെന്ന് വയും തുറന്ന് ഇരുന്ന് ഉറങ്ങുന്ന മിസ്സിൻ്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. പക്ഷെ അനക്കം കണ്ടില്ല. വീണ്ടും കൊടുത്തു. അപ്പോ ഒന്ന് ഞരങ്ങി. ഭാഗ്യം ജീവനൊണ്ട്.
പിന്നെ ഒന്നും നോക്കിയില്ല. മിസ്സിൻ്റെ ചുണ്ട് അങ്ങ് കടിച്ചെടുത്തു. അൽപ്പം മുറുക്കെ തന്നെ ഞാൻ അത് ആസ്വദിച്ചു. പെട്ടന്ന് മിസ്സ് ഉണർന്നു. കാണുന്നത് എൻ്റെ ഈ അതിക്രമം. എന്തോ പറയാൻ വന്നെങ്കിലും ശബ്ദം ഒരു മുരൾച്ച പോലെയേ പുറത്തേക്ക് വന്നുള്ളൂ. തുടരാൻ ആഗ്രഹിച്ചെകിലും മിസ്സ് എന്നെ തള്ളി മാറ്റി. എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് മിസ്സ് കൈകൊണ്ട് ചുണ്ട് തുടച്ചു. ആൾ നല്ല ദേഷ്യത്തിലാണ്. ഇപ്പോ അടുത്തേക്ക് ചെന്നാൽ നല്ല പിച്ച് കിട്ടും.
മിസ്സ്: എന്തോന്നാട… ഉറങ്ങുന്ന സമയത്ത് പോലും മനുഷ്യനെ വെറുതേ വിടത്തില്ലേ???
ഞാൻ: ഞാൻ വന്നപ്പോ മിസ്സ് ഇരുന്ന് ഉറങ്ങുവാ. വിളിക്കാം എന്ന് വെച്ചപോ…… അതും കുറ്റം..
മിസ്സ്: ഇങ്ങനാണോടാ വിളിക്കുന്നത്.?
ഞാൻ: അത്പിന്നെ ഒരു വെറൈറ്റി ആയിക്കോട്ടെന്ന് വിചാരിച്ച്. പിന്നെ പറയാതിരിക്കാൻ വയ്യ മിസ്സെ… മിസ്സ് ഉറങ്ങുന്ന കാണാൻ എന്താ ഭംഗി.
മിസ്സ്: ഓ മതി മതി.. ഓരോന്ന് കാണിച്ചിട്ട് എന്നെ സോപ്പിട്ടാൽ മതിയല്ലോ..
മിസ്സ് വയറിൽ ഒന്ന് തടവിക്കൊണ്ട് അടുത്തിരുന്ന ഫോൺ ഓണക്കി നോക്കി.
“ടാ സമയം ഇത്രേമായോ?? എനിക്ക് വിശക്കുന്നെടാ. നീ എന്തെങ്കിലും ഉണ്ടാക്കിയോ..?”
ഞാൻ: ഹും… ഒണ്ടാക്കി വെച്ചിട്ടൊണ്ട് വാ..
മിസ്സ് നേരെ ഡൈനിങ് റൂമിലേക്ക് ഓടി. അവിടെ ചെന്ന് കണ്ടപ്പോ തന്നെ ഞെട്ടി. ഓരോ കറിയും എടുത്ത് രുചിച്ച് നോക്കി. എന്നിട്ട് നേരെ എൻ്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചു.
മിസ്സ്: ആദി… എന്ത് പറയാനാ . …. അടിപൊളി. എൻ്റെ ചെക്കന് ഇങ്ങനൊരു കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എൻ്റെ മാതാവേ..!!
എൻ്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾവന്ന് നിറഞ്ഞെങ്കിലും ഞാൻ പുറത്തൊന്നും കാണിക്കാതെ ഒരു പുഞ്ചിരിയിൽ ഒതുക്കി. നമ്മുക്കറിയാല്ലോ കാര്യം.
പണ്ട് ബ്രൂസ് ലീ പറഞ്ഞപോലെ ഒരുപാട് അടവ് പഠിച്ചവനെക്കാളും പേടിക്കേണ്ടത് ഒരു അടവ്‌തന്നെ ഒരുപാട് തവണ പഠിച്ചവനെ ആണെന്ന്. എനിക്ക് ഇത് മാത്രേ ഒണ്ടാക്കാൻ അറിയുള്ളൂ എന്ന് എനിക്ക് അറിയാമല്ലോ..
നല്ല വിശപ്പ് കൊണ്ടാകാം മിസ്സ് കൂടുതൽ ഒന്നും പറയാതെ കഴിക്കാനിരുന്നു. പിന്നെ കുറച്ച് നേരത്തേക്ക് സ്പൂൺ പാത്രത്തിൽ മുട്ടുന്ന ശബ്ദമല്ലാതെ മൊത്തം ഒരു മൗനം. കഴിച്ച് കഴിയാറായപ്പൊ മിസ്സ് മൗനം വെടിഞ്ഞു.
മിസ്സ്: സത്യം പറഞ്ഞാ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു. പിന്നെ ഈ കഞ്ഞി കുടിക്കുമ്പോ ഫുൾ പഴയ കര്യങ്ങൾ ഓർമ്മവന്നു. പണ്ട് ഓർഫനേജിൽ ആയിരുന്നപ്പോ മിക്കദിവസവും കഞ്ഞിയായിരുന്നു. കറിയൊന്നും അത്രക്ക് ടേസ്റ്റ് ഇല്ലെങ്കിലും ഞങ്ങൾക്ക് ആർക്കും യാതൊരു പരിഭവവും ഇല്ലായിരുന്നു. കാരണം ഞങ്ങളെ പോലുള്ളവർക്ക് അതെങ്കിലും ദിവസവും കിട്ടുന്നുണ്ടെല്ലോ എന്ന ആശ്വാസമായിരുന്നു ഞങ്ങൾക്ക്. അങ്ങനെയാ ഞങ്ങളെ വളർത്തിയതും. പിന്നെ പഠിക്കാൻ ഒക്കെ പോയപ്പോ ഹോസ്റ്റൽ ഫുട് ആയി. പിന്നെ ട്രെയിനിങ്ങിന് പോകുമ്പോഴും ഹോസ്റ്റൽ ഫുട് തന്നെ. കൂടെ ഫ്രണ്ട്സ് ഒക്കെ അവരുടെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടുവരുമ്പോൾ ശെരിക്കും വിഷമം തോന്നിയിട്ടുണ്ട്. അത് കഴിക്കുമ്പോ എന്ത് ടേസ്റ്റ് ആണെന്നോ. അപ്പോഴൊന്നും കുക്കിംഗ് പഠിക്കാൻ തോന്നിയില്ല. പഠിപ്പിച്ച് തരാനും ആരുമില്ലായിരുന്നു. അതാണ് മെയിൻ റീസൺ. പിന്നെ ഞാൻ ഇവിടെ രാധാമ്മ ഉണ്ടാക്കിയ ആഹാരം സ്വന്തം മോളെ പോലെ എനിക്ക് വിളമ്പി തരുമ്പോ സത്യത്തിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞിട്ടുണ്ട്. കിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും അത്രക്ക് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അങ്ങനൊരു അമ്മയെയും അവരുടെ സ്നേഹവും. ഇപ്പൊ എനിക്ക് എല്ലാവരും ഉള്ളപോലെ. എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഇപ്പൊ ആളുകളുണ്ട്.
