പക്ഷെ അപ്പോഴത്തെ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ ഞാൻ പറഞ്ഞു… “കുഞ്ഞേ… എന്തായാലും അശ്വിനോടെ ഒന്ന് വന്നോട്ടെ… എന്നിട്ടു നമുക്കെന്താണ് വച്ച തീരുമാനിക്കാം… കുഞ്ഞയുടെ തീരുമാനത്തോടൊപ്പം ഞങ്ങളുണ്ടാവും… അത് തീർച്ച…”
അത് പറഞ്ഞത് വീണ്ടും എന്നെ കെട്ടിപിടിച്ചു കുഞ്ഞ… “എന്നെ വെറുക്കല്ലേ മോളെ…”
“എന്താ കുഞ്ഞേ ഈ പറയുന്നേ… കുഞ്ഞായല്ലേ നമ്മൾക്കാകെയുള്ളു….” ഞാൻ പറഞ്ഞുകൊണ്ട് കുഞ്ഞയുടെ പുറകിൽ മെല്ലെ തലോടി…
പിന്നീട് ഒരു മരണ വീട് പോലെ ഒരു ശ്മാശാനമൂകതയായിരുന്നു അവിടെ അശ്വിൻ വരുന്നത് വരെ…
അവൻ വന്നതും പോയി കുളിച്ചു വന്നു ചായയും കുടിച്ചു… അപ്പോഴും കുഞ്ഞ അടുക്കളപ്പടിയിൽ ഇരിക്കുവായിരുന്നു.
ഞാൻ അശ്വിനോട് കാര്യങ്ങളൊക്കെ പതിയെ അവതരിപ്പിച്ചു. കുഞ്ഞ എല്ലാം കേട്ടുകൊണ്ട് തന്നെ അപ്പുറത്തു ഇരിപ്പുണ്ടായിരുന്നു.
“കുഞ്ഞക്ക് ഈ കുഞ്ഞു വേണോ?” അവൻ്റെ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി… പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു ആ സമയത്തു.
ഞാൻ അപ്പോഴേക്കും കുഞ്ഞയെ വിളിച്ചു. വാടി തളർന്ന മുഖവുമായി കുഞ്ഞ അടുക്കളവാതിലിൽ പാതി മറഞ്ഞു നിന്നു.
“കുഞ്ഞേ… ഇവൻ ചോദിച്ചത് കെട്ടായിരുന്നോ…?” ഞാൻ കുഞ്ഞയെ നോക്കി ചോദിച്ചു…
“എനിക്കറിയില്ല… ” വിങ്ങിക്കൊണ്ടായിരുന്നു കുഞ്ഞ അത് പറഞ്ഞത്…
“അപ്പൊ അത് കളയാനുള്ള തീരുമാനം എടുക്കാറായിട്ടില്ല… അത് സാരില്ല കുഞ്ഞേ… ഡീ അച്ചു.. നീ ഇനി കുഞ്ഞെടെ കാര്യങ്ങൾ കുറച്ചു കൂടുതൽ നോക്കണം… നമുക്ക് ആദ്യം ഇതേക്കുറിച്ചു അറിയാവുന്ന ആരോടെങ്കിലും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടെന്നു അറിയാലോ…. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടെന്നു…” അവൻ പെട്ടെന്ന് വീടിൻ്റെ ഒരു മുതിർന്ന കാരണവരെ പോലെ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അത് ഒരു വലിയ ആശ്വാസമായി… എനിക്കവനോടുള്ള മതിപ്പു വീണ്ടും കൂടിയതേയുള്ളു.
അതിനു ശേഷം മൂന്നു മാസം ഡോക്ടറെ പോയി കാണാനും അടുക്കളയിലെ കാര്യങ്ങളുമൊക്കെ ഞാനും അശ്വിനും കൂടെയാണ് ചെയ്തത്. ഒരു കുടുംബംപോലെ എന്നെ തോന്നൽ അന്നേരമാണ് ഉള്ളിൽ വന്നത്. അപ്പോഴേക്കും കുഞ്ഞയുടെ വയറൊക്കെ വീർത്തു വന്നു തുടങ്ങി. കെട്ടിയോൻ ദുബായിലാണെന്നാണ് ഞങ്ങൾ അയല്പക്കത്തു ചോദിച്ചവരോടൊക്കെ പറഞ്ഞത്. തമ്മിൽ പിണങ്ങി മാറി നിൽക്കുന്നു എന്നതായിരുന്നു പുറത്തറിയിച്ച കഥ. കുഞ്ഞ അപ്പോഴേക്കും കുഞ്ഞിനെ വരവേൽക്കാനായി മാനസിക തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ കൂടെ അനിയനോ അനിയത്തിയായോ കിട്ടാൻ പോകുന്നതിനിടെ സന്തോഷമായിരുന്നു.
പക്ഷെ ആ സന്തോഷമെല്ലാം തകരാൻ അധികസമയം വേണ്ടി വന്നില്ല. ഒരു മാസം കൂടി കഴിഞ്ഞപ്പോഴേക്കും കുഞ്ഞക്ക് വേദനവന്നതും ഞങ്ങൾ ആശുപതിയിൽ എത്തിച്ചു. ഡേറ്റിനു മുന്നേ വേദന വന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷെ പേടിച്ചത് പോലെ തന്നെ അതിൽ ഞങ്ങൾക്ക് ആ വാവയെ നഷ്ടമായി.
എല്ലാവരും ആകെ വിഷമത്തിലായിരുന്നു. തിരികെ വീട്ടിൽ വന്നിട്ട് കുഞ്ഞ ഒരാഴ്ച മുറിയിൽ തന്നെ അടച്ചിരിപ്പായിരുന്നു. എന്നാലും ഞാൻ തന്നെ എല്ലാം ചെയ്‌തു കൊടുത്തു. നിർബന്ധിച്ചു കൊണ്ടുപോയി കുളിപ്പിക്കും. ഇല്ലെങ്കിൽ അങ്ങനെ തന്നെ അങ്ങ് ഇരിക്കും. നിർബന്ധിച്ചു ആഹാരവും മരുന്നും കഴിപ്പിക്കും. ഒരാഴ്ച ആയപ്പോഴേക്കും ഞാൻ തളർന്നു.
വാവക്കായി വാങ്ങിയ തുണികളും കളിപ്പാട്ടങ്ങളും ഒക്കെ ഞങ്ങൾ അടുത്തുള്ള ഒരനാഥാലയത്തിൽ കൊടുത്തു. അതിൻ്റെ അടുത്ത് ശനിയാഴ്ച അശ്വിനോട് പറഞ്ഞിട്ട് കുഞ്ഞയെയും കൊണ്ട് ഞങ്ങൾ ഊട്ടിയിലേക്ക് പോയി. ഒരു കൂട്ടുകാരൻ്റെ ടാക്സി കാറിൽ ഞങ്ങൾ കുഞ്ഞയെ നിർബന്ധിച്ചു കൊണ്ട് പോയി. അവിടെ രണ്ടു ദിവസം കറങ്ങി നടന്നു… തണുപ്പും കാലാവസ്ഥാ വെത്യാസവുമൊക്കെ ആയപ്പോഴേക്കും കുഞ്ഞയും ഒന്ന് മിണ്ടി തുടങ്ങി.
രണ്ടാമത്തെ ദിവസം അവൻ രണ്ടു ബിയർ ഒപ്പിച്ചുകൊണ്ടു വന്നു. ആദ്യമായാണ് ഞാൻ ബിയർ കുടിക്കാൻ പോകുന്നത്. അതിൻ്റെ ഒരു ഉത്സാഹവും പേടിയും ഒക്കെയുണ്ട്. രണ്ടു മുറിയുള്ള ഒരു കോട്ടജ് ആണ് എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ കുഞ്ഞ പോയി കിട്ടുന്നതിന് ശേഷമായിരുന്നു നമ്മുടെ ബിയർ പരിപാടി.
