എല്ലാം അവസാനിച്ചു.. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. എന്റെ ആക്രാന്തം എല്ലാത്തിന്റെയും അവസാനമായി. ചേച്ചി പറയും പോലെ ഇനി എന്തെന്ന് അറിയാത്ത അവസ്ഥ. എന്റെ മനസ്സുനിറയെ വിഷമവും കുറ്റബോധവും നിരാശയും ഒക്കെയായി. ആ നിമിഷത്തെ ഓർത്ത് ഞാൻ പലതവണ മനസ്സിൽ ശപിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ല.
അമ്മയുടെ കരച്ചിൽ നന്നായി കേൾക്കാം. ഒപ്പം “പെഴച്ചവനെ.. പൊലയാടി മോനെ, തായോളി.. ഈ തെറികൾ വലിയ ഉച്ചത്തിൽ അമ്മ എന്നെ വിളിക്കുന്നുണ്ട്. നിന്നെ കൊല്ലും എന്നൊക്കെ ആക്രോശിച്ചുകൊണ്ട് കതകിൽ ചവിട്ടുകയും ആഞ്ഞടിക്കുകയുമൊക്കെ ചെയ്യുന്നു. ഇപ്പൊ കതക് തുറന്നാൽ അമ്മ എന്നെ കൊല്ലും. ഉറപ്പാണ്. പിന്നീടായാലും അതെ അവസ്ഥയാണ്. അമ്മയുടെ കൈ കൊണ്ട് തന്നെ അവസാനം.. എന്ത് ചെയ്യും..?? ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ..!!!
ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെ ആയി. ഇനി എന്ത് ചെയ്യും..?? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. എന്തായാലും ചേച്ചി വരുന്നതിനു മുന്നേ എന്തേലും ചെയ്യണം, അല്ലേൽ അത് അവളെ കൂടി ഇല്ലാതെയാക്കുന്നതിനു തുല്യമാണ്. എന്ത് ചെയ്യും..??
ഒടുവിൽ നാടുവിടുക എന്ന വഴി മനസ്സിൽ തെളിഞ്ഞു. കയ്യിൽ കിട്ടിയ ഏതൊക്കയോ ഒന്ന് രണ്ടു ഡ്രെസ്സുകൾ ബാഗിൽ കുത്തി നിരച്ച് ചേച്ചി പലപ്പോഴായി തന്ന ഒരു രണ്ടായിരം രൂപയോളം പൈസയും എടുത്തു.
അമ്മയുടെ വഴക്ക് ഒരൽപം കുറഞ്ഞപ്പോൾ ഞാൻ മുറി പതിയെ തുറന്ന് പുറത്തിറങ്ങി. പക്ഷെ ചെന്ന് നിന്നത് അമ്മയുടെ മുന്നിൽ, കയ്യിൽ ഇരുന്ന ചൂൽ കൊണ്ട് അമ്മ എന്നെ കുറെ തല്ലി.. ആദ്യ അടിയിൽ തന്നെ ഞാൻ നിലത്തു വീണു. അമ്മ എന്നെ അവിടിട്ടടിച്ചു.. അഹങ്കാരി, തന്തക്കു പറയിപ്പിക്കാൻ ഉണ്ടായവനെ എന്നൊക്കെ പറഞ്ഞു.. ഒരു തവണ അടിക്കുമ്പോഴും “എനിക്ക് വേദനയെക്കാൾ നാണക്കേടായിരുന്നു.. അങ്ങനെ അവസാനം ഞാൻ കരഞ്ഞു.. “അടിക്കല്ലേ അമ്മെ എന്ന് കാലിൽ വീണു കരഞ്ഞു.. എന്നിട്ടും അമ്മ അടി നിർത്താതെ ആയപ്പോൾ മനസ്സിൽ ദേഷ്യവും സങ്കടവും എല്ലാം ഇരച്ചു കയറി.
അങ്ങനെ മനസ്സിലേക്ക് കേറിവന്ന ദേഷ്യവും വിഷമവുമൊക്കെ ഇരട്ടിച്ചപ്പോൾ കിട്ടിയ ഗ്യാപ്പിൽ ഞാൻ അമ്മയേയും തള്ളിക്കളഞ്, ബാഗും എടുത്ത് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയോടി.. അമ്മയുടെ കരച്ചിലും വഴക്കും ചെവിയിൽ നിന്നും കുറഞ്ഞു കുറഞ്ഞു വന്നു.. ഇനി എങ്ങോട്ട്, എങ്ങനെ, എന്ത് ഇതൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ അവിടുന്ന് രക്ഷപെട്ടോടി..!!
വീട് വിട്ടിട്ട് ഇന്നേക്ക് ആറു ദിവസമായി. കയ്യിലാണെങ്കിൽ കഷ്ടിച്ച് 600 രൂപ കൂടി കാണും. നല്ല വിശപ്പ്. ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല, വിശപ്പില്ലാഞ്ഞിട്ടല്ല കാശില്ലാഞ്ഞിട്ടാണ്. വീട്ടിലേക്ക് മടങ്ങി പോയാലോ..?? പോകണമെന്നുണ്ട്. എന്നാലന്ന് അമ്മ പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ നിന്നും പോയിട്ടില്ല. അമ്മയുടെ മുഖത്ത് നേരെ നോക്കാൻ ഇപ്പോഴും ചമ്മലാണ്. കുറ്റബോധം അല്ല, എന്നാൽ മറ്റെന്താണ് മനസ്സ് നിറയെ എന്നറിയില്ല.
“എന്ത് ചെയ്യും.? എങ്ങോട്ട് പോകും.? എന്നൊന്നും അറിയില്ല. ഒരു കാര്യം ഉറപ്പാണ് എന്നെ കാണാതെ, എൻറെ ഒരു വിവരവും അറിയാതെ അമ്മയും ചേച്ചിയും നല്ലപോലെ വിഷമിക്കുന്നുണ്ട്. അത് ആലോചിക്കുമ്പോൾ എനിക്കും വിഷമം വരും. ഈ കാര്യങ്ങളൊക്കെ അമ്മ ആരോടേലും പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ നാടുവിടാൻ കാരണം ഇതാണ് എന്ന്. അങ്ങനെയാണെങ്കിൽ ഇനി ഞാൻ ആ നാട്ടിലേക്ക് ചെന്നിട്ട് കാര്യമില്ല.
കയ്യിലുള്ള 600 രൂപ തീർക്കാൻ മനസ്സ് വരുന്നില്ല. എടുത്തിറങ്ങിയ 3 ഡ്രസ്സുകളും മുഷിഞ്ഞു. നാട്ടിലെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, എന്നെ കാണാനില്ല എന്നമ്മ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ, ഉറപ്പായും പോലീസ് എന്നെ കണ്ടെത്തി നാട്ടിലെത്തിക്കും. അങ്ങനെയും സംഭവിച്ചേക്കാം. അവരോടൊന്ന് മിണ്ടാനെങ്കിലും പറ്റിയിരുന്നേൽ അല്പം വിഷമം കുറഞ്ഞേനേ. ഫോൺ വിളിച്ചാലോ ചേച്ചിയെ..?? വേണ്ട..
