അന്നേരം ഈ ചെറുക്കൻ കേറി വന്നു…
അന്നേരത്തെ ആ ഒരു അവസ്ഥയിൽ ഞാൻ ഇത്തിരി ചൂടായി…
ഞാൻ അറിഞ്ഞോ ചെറുക്കൻ തൊട്ടാൽ തലകറങ്ങുന്ന ആളാണ് ന്നു…
ഞാൻ നോക്കുമ്പോൾ ആൻ മിസ്സ് ഇരിന്നു ചിരിക്കുന്നുണ്ട്…
ആഹ് സാരമില്ല നീ അന്നേ ക്ലാസ്സിലോട്ട് പൊക്കോ..
ഞാൻ പയ്യെ എണിറ്റു ക്ലാസ്സിലോട്ട് പോയി…
അവരാതം എന്നല്ലതെ ഇതിനെ എന്താണ് വിശേഷിപ്പിക്കേണ്ടേ..
അന്നത്തെ ദിവസം ഞാൻ ഉറങ്ങിയില്ല…
പിറ്റേന്ന് രാവിലെ ഞാൻ ഹോസ്റ്റലിൽനിന്ന് കോളേജിലേക്ക് നടക്കുവാരുന്നു… ഒറ്റക്കെ ഒണ്ടാരുന്നോളു..അനൂപ് എന്തോ കാര്യത്തിന് നേരത്തെ പോയി..
ഞാൻ നടന്നു പോകുമ്പോൾ പുറകിൽ നിന്നെ ജോഹാൻ എന്ന് ആരോ വിളിച്ചു..
ഞാൻ തിരിഞ്ഞു നോക്കി
നോക്കുമ്പോൾ ആൻ മിസ്സ്.. എന്റെ കിളി പോയി..
ആഹ് മിസ്സ്…
ഞാൻ ആകെ ചമ്മി ഇരിക്കുവാരുന്നു..
ഗുഡ് മോർണിംഗ്…
ഗുഡ് മോർണിംഗ് മിസ്സ്..
എന്താടോ ഇത്ര മസിൽ പിടുത്തം.. താൻ ഇപ്പൊ തലകറങ്ങി വീഴുവോ..
ഏഹ്.. ഇല്ല..
പുള്ളിക്കാരി എന്നെ നല്ലോണം കളിയാക്കി..
ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു നടന്നു..
ഞാൻ എന്താ പറയേണ്ടേ എന്ന് ആലോചിച്ചു നടക്കുവാരുന്നു..
പുള്ളിക്കാരി ആണേൽ എന്നെ ചെറിയ ചിരിയോടെ നോക്കുന്നുണ്ട്…
പതിയെ ഞാൻ പുള്ളികാരിയെ ഒറ്റ കണ്ണുകൊണ്ട് നോക്കി.
അവരെ കാണാൻ നല്ല ഭംഗിയോണ്ട്…
വെറുതെ തോന്നുന്ന ഭംഗിയല്ല എന്തോ ഒരു പ്രേത്യേകത ഒണ്ട്.. എന്തോ ഒരു ആകർഷണം പോലെ..
ഒരു നിമിഷം ഞാൻ അവരുടെ ഭംഗി ആസ്വദിച്ചു..
നീ പെണ്ണുങ്ങളുടെ മുന്നിൽ പയങ്കര നേർവസ് ആണല്ലേ..
അതെന്നാ മിസ്സ് അങ്ങനെ ചോദിച്ചേ..
ഇന്നലെ അവിടെ കിടന്നു എന്നാ ഒക്കെയാ കാണിച്ചു കൂട്ടിയത്… അതുകൊണ്ട് ചോദിച്ചതാ..
അത്… അങ്ങനെ ഒന്നും ഇല്ലാ..
ഞാൻ നേർവസ് ഒന്നും അല്ല..
അല്ലെ..
ആ… അത് ചെറുതായിട്ട്…
അല്ല കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ അടുത്ത് സംസാരിക്കുമ്പോൾ ചെറിയ ഒരു ഇത് ഉണ്ടാവുമല്ലോ..
ഹോ ഞാൻ അത്രെയും പറഞ്ഞൊപ്പിച്ചു..
ആണോ ഓഹ് അതിന്റെ ഭാഗമായിട്ടായിരിക്കും തല കറങ്ങി വീണത്.. അല്ലെ..
അവര് ചിരിച്ചു..
ആ ചിരി കാണാൻ നല്ല ഭംഗി ഒണ്ടായിരുന്നു…
ഞങ്ങൾ പിന്നെ ഓരോരോ കാര്യങ്ങൾ പറഞ്ഞു കോളേജിന്റെ വാതുക്കേൽ എത്തി..
ഉയ്യോ താമസിച്ചല്ലോ…
അപ്പോളാണ് ഞാൻ സമയം നോക്കുന്നത്…
താമസിച്ചു.. വെറുതെയല്ല ആരെയും കാണാത്തതു..
ഞാൻ അന്നേൽ വേഗം ക്ലാസ്സിലോട്ട് പോകുവാ…
നിക്ക്… നീ തലകറങ്ങത്തില്ലേൽ ഞാൻ ഒരു കാര്യം പറയട്ടെ…
ഏഹ്… എന്താ…
പെട്ടെന്ന് അവരുടെ കൈ എന്റെ ചെവി കൂട്ടിപ്പിടിച്ചു അവരുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു എന്റെ കവിളിൽ അവർ ഒരു ഉമ്മ തന്നു..
ഒരു നിമിഷം എന്റെ ഹൃദയം ഇടിച്ചില്ല…
ഒരു ചെറിയ ചിരി ഓടെ അവര് കോളേജ് ഗേറ്റ് കടന്നു പോയി..
ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കൊണ്ടുവന്നു..
ചുറ്റിനും നോക്കി ആരും ഇല്ല്ല…
എന്റെ ദൈവമേ.. ഇപ്പോ ഇവിടെ എന്നാ നടന്നെ… ഞാൻ പയ്യെ എന്റെ കവിളിൽ തലോടി…
ആരും കണ്ടില്ലെന്നു മനസിലായ ഞാൻ ക്ലാസ്സില്ലേക്കു ഓടിപോയി..
ഞാൻ ക്ലാസ്സിൽ കേറി താമസിച്ചതെന്നന്ന് ചോദിച്ചു രണ്ടു തെറി പറഞ്ഞു സാറ് എന്നെ ക്ലാസിൽ കേറ്റി. കോപ്പ് എന്റെ ചങ്ക് നിന്ന് കാത്തുവാ..
പുള്ളികാരിയെ പോലെ ഒരാൾ എന്നെ വഴിയിൽ വെച്ച് ഉമ്മ വെച്ച് എന്ന് ഓർക്കുമ്പോൾ എന്റെ ചങ്ക് കാത്തുവാ… ആരും കണ്ടില്ല. എന്നാലും…
ആ ക്ലാസിൽ സാറ് ഏതാണ്ടൊക്കെ പറഞ്ഞേച്ചും ഇറങ്ങി പോയി..എന്റെ മനസ്സിൽ മുഴുവൻ രാവിലെ നടന്ന കാര്യമായിരുന്നു. പുള്ളികാരിയെപ്പോലെ ഒരാൾ എന്നെ വഴിയിൽ വെച്ച് ഉമ്മ വെച്ച് എന്ന് പറയുമ്പോൾ…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എനിക്ക് കുറച്ചു സന്തോഷവും തോന്നി..
അടുത്ത പീരിയഡ് ഏതാടാ..
സിവിൽ…
മൈര്… സിവിലോ..
അതെ എന്നാടാ.. പുള്ളികാരി വർക്ക് ഒന്നും തന്നില്ലല്ലോ പിന്നെ നീ കിടന്നു വെപ്രാളംപ്പെടുന്നേ എന്നാ..
ഏഹ്… ഒന്നുല്ല…
എന്റെ ചങ്ക് പടപട ഇടിച്ചു തുടങ്ങി…
രാവിലെ നടന്ന കാര്യം ഓർത്തു എനിക്ക് പേടിയായി..
അല്ല..
പേടി അല്ല എന്തോ ഒരു ഏക്സൈറ്റ്മെന്റ്… ഒരു പക്ഷെ എന്നെ ആദ്യവായിട്ടു ഉമ്മ വെച്ച പെണ്ണ് എനിക്ക് ക്ലാസ്സ് എടുക്കാൻ വരുന്നതിന്റെ ആണോ…
ഞാൻ ഇങ്ങനെ ഓരോന്ന് ഒക്കെ ആലോചിച്ചു കൂട്ടുമ്പോൾ പുള്ളിക്കാരി ക്ലാസ്സിൽ വന്നു..എല്ലാരേം നോക്കുന്ന കൂട്ടത്തിൽ എന്നെയും നോക്കി..
