ട്യൂഷൻ ക്ലാസിലെ പ്രണയം – 6 42

 

💭 ശ്ശേ.. ഒറ്റെണ്ണത്തിനെയും കാണാൻ കൊള്ളില്ല. ഓരോ പഠിപ്പി ചോണ്ണികൾ. ആ സയൻസ് ബാച്ചിൽ ചേർന്നാൽ മതിയായിരുന്നു. എന്ത്‌ ലുക്കുള്ള പെമ്പിള്ളേരാ അവിടെ..ഹോ… 💭

 

ഞാനും സയൻസിൽ ചേർന്നാൽ മതിയായിരുന്നു . ചേർന്നാൽ പൊട്ടും അതുകൊണ്ട് ആണ് ചേരാഞ്ഞേ . പിന്നെ റെസ്റ്റില്ലാതെ സ്കൂൾ ട്യൂഷൻ ട്യൂഷൻ സ്കൂൾ എന്ന് പറഞ്ഞ് നടക്കേണ്ടി വരും. ഇതാണെങ്കെ ആവശ്യം ഉണ്ടെങ്കിൽ പോവാം വരാം. ലാസ്റ്റ് എന്തെങ്കിലും ചെയ്ത് പാസായാൽ മതി. എല്ലാം ദിവസവും ബെഞ്ച് റോട്ടെഷൻ ചെയുന്നത് കാരണം ഞാനും അവനും ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ ആ.. ഇരിക്കേണ്ടത്. ഞാൻ അവിടെ ഇരുന്നതും അവൻ വന്നു ഉന്തി അവൻ അറ്റത്ത് ഇരുന്നു. അവൻ സ്വകാര്യത്തിൽ എന്നോട് ചോദിച്ചു.

 

” എടാ മൈ.. 👀 നീ എന്താടാ സാർ നോട്‌ പറഞ്ഞെ. ”

” അത് ഞാൻ അപ്പോത്തെ ഒരു ഇതിൽ പറഞ്ഞതല്ലേ ”

” ശ്ശെ… പിടിക്കാണെങ്കെ നാണം കെട്ടീന്ന് 😮‍💨”

” അതിനു ഒന്നും ഉണ്ടായില്ലല്ലോ ”

” അങ്ങേരു ആയോണ്ട് കൊയപ്പല്ല്യ ”

” സാർ തിരിച്ചു ചോദിക്കില്ല എന്നുള്ള ധൈര്യത്തിലാ ഞാ.. അങ്ങനെ പറഞ്ഞെ.. 😆 ”

” നാ..യി.. 😄 ”

🗣️ ” അശ്വിൻ…… ”

” ആ… ”

” എടാ പ്രസേന്റ് പ്രസേന്റ് ”

” പ്രസേന്റ് സാർ…. ”

” സാറെ ആ വിളി അത്ര പന്തി ഇല്ലല്ലേ ”

” ശരിയാ.. മിണ്ടാത്തെ ഇരിക്കാം ”

 

സാർ ഹാജർ ഒക്കെ എടുത്ത് പഠിപ്പിക്കാൻ തുടങ്ങി.പിന്നെ അങ്ങോട്ട് സമയം പോകുന്നെ ഇല്ലായിരുന്നു. ഞാൻ അങ്ങനെ പോസ്റ്റ്‌ മാതിരി അവിടെ ഇരുന്നു.

Skip……………

ഇന്റർ ബെൽ അടിച്ചതും ഞാൻ ഫുള്ളാക്കിയ നോട്ട് കൊണ്ട് സ്റ്റാഫ് റൂമിക്ക് പോകാൻ നിന്നു.

 

” നീ എങ്ങോട്ടാ ബോക്കും തൂക്കി ”

” നോട്ട് കാണിക്കാൻ. ആ ഇക്കണോമിക്സിന്റെ തള്ള അല്ലെ പറഞ്ഞെ നോട്ട് ഫുള്ളക്കി എന്ന് സബ്‌മിറ്റ് ചെയ്യണം ന്ന്. ”

” അയ്യോ… നീ ഫുള്ളക്കി ”

” പിന്നെ ഞാൻ നിന്നെപ്പോലെയാ ”

” എടാ.. ചതിയാ..! അല്ല ഇന്ന് ഫുള്ളാക്കീലെങ്കെന്താ.. ”

” ഫുള്ളാക്കീലെങ്കെ സീ മാർക്ക് കുറയ്ക്കും ന്നാ തള്ള പറഞ്ഞെ ”

” അയ്യോ… 🫤”

” നീ ഇന്ന് ഈ ബുക്ക്‌ കൊണ്ടോയ്ക്കോ. എന്നിട്ട് നാളെ കാണിച്ചോ. ഇന്ന് വന്നിട്ടില്ലെന്ന് പറഞ്ഞ മതി ” ഞാൻ ഇത് സൈൻ ചെയ്ത് കൊണ്ടരാം ”

” എന്നാ.. വാ ”

” നീ എങ്ങോട്ടാ.. എടാ നീ ഇന്ന് വന്നിട്ടില്ല ”

” അപ്പൊ ക്ലാസ് എടുക്കാൻ വരുമ്പോ കാണൂലെ ”

” അതിന് ഇന്ന് ആ പിരീഡ് ഇല്ല ”

” ഹൂ.. ”

 

ഞാൻ മിസ്സിന്റെ സൈൻ കിട്ടിയതും അവന് ബുക്ക്‌ കൊടുത്തു.

 

Skip….Skip…..Skip…….Skip………Skip…………..Skip……………….

 

𝚃𝚒𝚖𝚎 4 :43 𝚙𝚖

 

ഉച്ചക്കാലത്തെ ബ്രേക്കും കഴിഞ്ഞ് വൈകുന്നേരത്തെ ദേശിയ ഗാനവും കഴിഞ്ഞുള്ള അവസാനത്തെ പിരീഡിന്റെ അവസാന ഘട്ടം എത്തി. അങ്ങനെ ഇന്നത്തെ ദിവസം കഴിയാൻ പോകുന്നു. ബെല്ലടി കേട്ടതും ചന്ത പോലെയായി ക്ലാസ് റൂം. അങ്ങനെ സ്കൂൾ കഴിഞ്ഞ് സ്കൂൾ ഗേറ്റ് കടന്നതും മഴ പെയ്തു.

 

” എടാ മഴ പെയ്തല്ലോ ”

” നീ പേടിക്കല്ലേ ഞാൻ സെറ്റാക്കാം ”

” എനിക്കെന്ത് പേടി. അല്ല നീ എന്ത് സെറ്റാക്കാം ന്ന് ”

അവന് ബാഗിൽ നിന്ന് കുടയെടുത്തു.

 

” അപ്പൊ നീ കുടയൊക്കെ കൊണ്ടരും അല്ലെ ”

” ഞാൻ എടുത്തതല്ല. ഞാൻ കാണാതെ അമ്മ കുത്തി കയറ്റിയതാ. ക്ലാസിന്ന് ബേഗ് തുറന്നപ്പോ കണ്ടതാ ”

” അത് കൊണ്ട് ഇപ്പൊ ഉപകാരയില്ലേ ”

” 😏 ”

കുറച്ചു ദൂരം കുടയിൽ പോയി. മഴ തോർന്നപ്പോൾ ഞാൻ വീട്ടിലേക്ക് വേഗം നടന്നു.ചെറുതായ് ഒന്ന് നനഞ്ഞിരുന്നു വീട്ടിൽ ചെന്നതും അമ്മ എന്റെ നേർക്ക്

 

” ടാ നിനക്ക് കോട കൊണ്ടോയി കൂടായിരുന്നോ ”

” അതിന് ഞാൻ നനഞ്ഞിട്ടില്ലല്ലോ ”

” യെ.. ഹേ നെഞ്ഞിട്ടില്ല.നീ ഓണഞ്ഞിയ വന്നേ ”

” ഹും… 😒”

” പോയി നനഞ്ഞ പടി നിക്കാതെ ആ തുണി ഒക്കെ അഴിച്ചിട്ട് പോയി കുളിക്ക് ”

” ആ കുളിച്ചോളാം ”

” എടാ അത് അഴിച്ചിട്ട് കുളിക്കട നീരറങ്ങും പോയി കുളിക്കട ചെക്കാ.. ”

” ആ… ന്നി ഒന്ന് ചായകുടിച്ചിട്ട് ”

” അമലേ… പോയി കുളിക്കടാ…….. ”

 

💭 ഇനി കുളിച്ചിലേൽ അമ്മ അടിക്കും എന്നാ അവസ്ഥയാകും. വെറുതെ എന്തിനാ അമ്മേനെ തല്ലീന്ന പേര് കേക്കണേ 😌🙂 💭

Leave a Reply

Your email address will not be published. Required fields are marked *