💭ഇനി ഇന്ന് ക്ലാസ്സുണ്ടൊവോ. വെറുതെ വന്നോ. എന്തായാലും വന്നു. ഇനി അതിനുള്ളിൽ കയറീട്ട് ആലോചിക്കാം പോണോ പോവണ്ടെന്ന്. 💭
അത് ആലോചിച്ച് ഞാൻ ആ ഷെഡ്ഡ് നുള്ളിൽ കയറി. ഒരു പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു ഡസ്ക്കും രണ്ട് ബെഞ്ചും. പിന്നെ അഞ്ചാറു കസേരയും. അത്ര തന്നെ. ഏറി പോയാൽ ഇതിനുള്ളിൽ ഒരു പത്തു പേർക്ക് സുഗമായി ഇരുന്ന് പഠിക്കാം.
അവളുടെ പിൻ ഭാഗം കണ്ടിട്ട് എനിക്കരയാവുന്ന കുട്ടിയാണെന്ന് മനസിലായി.
ഞാൻ അവളുടെ അടുത്തേക്ക് പോയി.ഞാനവളുടെ മുന്നിൽ നിന്നതും
💭അയ്യേ ഇവളായിരുന്നോ ഇവിടെ പഠിക്കുന്നെ പെണ്ണ്🫤💭
—- : ടാ…. അമലൂസേ നീ വന്നോ….
{ ഇവളുടെ പേര് അപർണ. ഇവൾ എന്റെ വീടിനടുത്താ താമസിക്കുന്നെ. ഇവൾക്ക് എന്റെ വീട്ടുക്കാരുമ്മായും പ്രേത്തേക്കിച് എന്റെ അമ്മയുമായും നല്ല കമ്പനിയാ.ഇവള് ആയിട്ട് എനിക്ക് വലിയ കമ്പനിയൊന്നും ഇല്ല. ഞാനും അവളും ഒന്ന് മുതൽ പത്തു വരെ ഒന്നിച്ചു ഒരു സ്കൂളിലാണ് പഠിച്ചിരുന്നേ. പ്ലസ് one ആയപ്പോൾ അവൾകും എനിക്കും ഒരേ സ്ഥലത്തു തന്നെ +1 ന് അഡ്മിഷൻ കിട്ടി. ഞങ്ങൾ ഒരേ സബ്ജെക്ട് ആണ് പഠിക്കുന്നെ.പക്ഷെ ഒരു ചെറിയ മാറ്റം അവൾ കോമേഴ്‌സ് ഫസ്റ്റ് ലാംഗ്വേജ് ഹിന്ദി ആണ് എടുത്തെ, ഞാൻ ഫസ്റ്റ് ലാംഗ്വേജ് മലയാളവും
(അവൾ C2B ലും ഞാൻ C2A ലും )
ഇവളാണെങ്കിൽ സ്കൂളിലും ക്ലാസിലുമൊക്കെ ഒരു ഒറ്റപെട്ട പ്രകൃതമാ. അതികം ആരുമായി കൂട്ട് കൂടില്ല. അധികം കൂട്ടുകാരികളില്ല. ഏതുനേരം പഠിക്കുന്നത് കൊണ്ടാവാം അവളോട് അധികമാരുംകൂട്ടുകൂടിയില്ല. പക്ഷെ എന്നോട് അങ്ങനെയല്ല. അവൾക്ക് എന്നോട് മാത്രം ആ സ്വഭാവം ഇല്ല. സ്കൂളിലോഴികെ എന്നെ എവിടേലും വച്ച് കണ്ടാൽ എന്തെങ്കിലുമൊക്കെ ചിരിച്ചോണ്ട് പറഞ്ഞോടിരിക്കും. എനിക്ക് അതൊന്നും വലിയ ഇഷ്ടമല്ലായിരുന്നില്ല .ഞാൻ അങ്ങനെയൊന്നും അവളുടെ മുന്നിലേക്ക് പോവല്മില്ലായിരുന്നു. പക്ഷെ പറയാതിക്കാൻ വയ്യ അവൾ ക്കു നല്ല ഭംഗിയാ. നല്ല രസമാ അവളുടെ മുഖം കാണാൻ.
തുടർന്നു…
ഇവളെപ്പോ എന്നെ കണ്ടാലും എന്നെ ഇങ്ങനെയാ വിളിക്കാ. എനിക്ക് വീട്ടിലല്ലാതെ പുറത്ത് നിന്ന് കേൾക്കുന്നത് എനിക്ക് വല്ലാത്തൊരു ചടപ്പാണ്.
” എടി പെണ്ണെ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാടി എന്നെ അങ്ങനെ വിളിക്കെത്.ന്ന്. നീ കാരണ എന്റെ ക്ലാസിത്തെ പിള്ളേർ അറിഞ്ഞേ. ഒരു മാതിരി ആക്കുന്ന പോലെയാ എന്നെ വിളിക്കുന്നെ. ”
അപർണ : സൊ…റി😊
” ഒക്കെ ചെയ്തിട്ട് ഓളെ സോറി.
അപ്പൊ നിന്റെ അമ്മയാണല്ലേ എന്നെ ഇവിടെ തളച്ചത്. ”
അപർണ : ആവോ എനിക്കാറായില്ല 😌
ആ പറച്ചിലിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. ഞാനത് ശ്രദ്ധിക്കാൻ പോയില്ല.
“അല്ലടി പെണ്ണെ നീ മാത്ര ഉള്ളൂ എവിടെ. ബാക്കി ഒക്കെ എവിടെ? ”
അപർണ : അതോ. ഞാൻ മാത്രമേ പ്ലസ് ടൂ ന് പഠിക്കുന്നുള്ളു. ബാക്കി ഉള്ളോരൊക്കെ പത്തിൽ പഠിക്കുന്നവരാ. അവർക്ക് രാവിലെയാ ക്ലാസ്. എനിക്ക് ഈ നേരത്തും.
” എപ്പളാ ക്ലാസ് കഴിയുന്നത് ”
അപർണ : നമ്മുക്കൊരു ഒരു ആറരക്ക് തുടങ്ങിയാൽ ഒരു എട്ടര വരെ. ചില ദിവസങ്ങളിൽ 8.00 വരെ ഉണ്ടാവുള്ളു.
” അല്ല നീ ഒറ്റക്ക് രാത്രി നടന്ന് പോകും ”
അപർണ : പിന്നെ രാത്രി ഞാൻ ഒറ്റക്ക് പോവേ. അച്ഛൻ വരും വിളിക്കാൻ. ഇനിപ്പോ നീ ഉണ്ടല്ലോ.
” ഞാനോ ”
അപർണ : ആ നീ തന്നെ. നിന്റെ അമ്മയാ പറഞ്ഞെ ഇനി ഞാൻ നിന്റൊപ്പം വന്നാമത്തീന്ന്. പിന്നെ എന്റെ അച്ഛനും പറഞ്ഞു നിന്റെ ഒപ്പം പോന്നോന്ന്
💭അയ്യോ ഇനി ഇവളെയും ചുവന്നു നടക്കേണ്ടി വരോ ഭഗവാനെ..💭
” അല്ലടി പഠിപ്പിക്കുന്ന ടീച്ചർ എവിടെ ഇവിടെ ഇല്ലന്നാണല്ലോ ഓരെ വീട്ടുകാർ പറഞ്ഞെ ”
അപർണ : ആ ചേച്ചി അച്ഛമേനെ കൊണ്ട് ഡോക്ടറെ കാണിക്കാൻ പോയതാ. ഞാനും വരുമ്പോ പോകുന്നുണ്ടായിരുന്നു. അപ്പളാ ചേച്ചി പറഞ്ഞേ നീ വരുന്നുണ്ടെന്നും ഞാൻ വൈകാണെങ്കിൽ അവന്റെ ഓപ്പം എന്നോട് വീട്ടിൽ പൊയ്ക്കൊള്ളാൻ.
