” ഓ ഹോ. അങ്ങനെയാണോ. അല്ല നീ ചേച്ചീന്നാണോ വിളിക്കാ. എന്താ ഓരെ പേര് ”
അപർണ : ഞാനും ഇവിടെത്തേ പിള്ളേര് മൊത്തം ചേച്ചീന്ന് തന്നെയാ വിളിക്കാ. ചേച്ചീന്ന് വിളിക്കുന്നതാ അവർക്ക് ഇഷട്ടം.
” പേരെന്ത്”
അപർണ : അനശ്വര. അമ്മു ന്നാ ചേച്ചീടെ വീട്ടിൽ വിളിക്കാ.
” എടീ ഇപ്പൊ ഏഴ് മണിയായി ഇനി ടീച്ചർ വന്നാ പഠിപ്പിക്കോ. നമ്മുക്ക് പോയാലോ. ”
അപർണ : ആ അത് ഞാനും പറയാനിരിക്കയിരുന്നു. ഞാൻ ഇവിടെ ഒറ്റക്ക് ബോറടിച്ചിരിക്കായിരുന്നു. നീ വന്നിട്ട് പോവാന്ന് വിചാരിച്ചതാ.
” എന്നാ വാ പോവാം ”
ഞാൻ പോവാൻ വേണ്ടി പുറത്തേക്ക് നടന്നതും
അപർണ : ടാ പോകല്ലേ. ചേച്ചീടെ വീട്ടിൽ പറയണം
” എന്തിന് ”
അപർണ : പിന്നെ ആരോടും പറയാതെ പോവേ
” എന്നാ നീ പോയിട്ട് പറഞ്ഞിട്ട് വാ ”
അപർണ : നീ പോവല്ലേ. ഞാൻ ഇപ്പൊ വരേ പോവലെ…
അവൾ പറയാൻ മെല്ലെ ഓടിയാണ് പോയത്.
💭ശ്ശേ ഇവളായിരുന്നോ പെണ്ണ്. ഞാൻ വേറെആരെങ്കിലും ആണെന്ന് വിചാരിച്ചു ഓരോന്നു ആലോചിച്ച് കൂട്ടി 💭
ഞാൻ സ്കൂട്ടറിനടുത്തേക്ക് നടന്നു
അവൾ എന്റെ അടുത്തേക്ക് വരുന്നു.
അപർണ : ഞാൻ വിചാരിച്ചു നീ എന്നെ കൂട്ടാതെ പോയീന്ന്
” അതിന് ഞാൻ പോയില്ലല്ലോ വണ്ടി എടുക്കാൻ വന്നതല്ലേ. ”
അപർണ : നീ എന്നെ കൂട്ടാതെ പോവില്ലെന്ന് എനിക്കറയാം. ഞാൻ വെറുതെ പറഞ്ഞു നോക്കിയതാ.
” ആാ…. വാ കേറ് പോവാ 😒”
അവൾ കയറുന്നതിനു മുന്നേ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.ഒന്നു ബ്രേക്ക് പിടിച്ചു ചെറുതായി ആക്സിലേറ്റർ കൊടുത്തു.
🛵🔑🔛 🛵💨
അപർണ : പോവല്ലേ നിക്ക് ഞാൻ കേറീല.
“വെ..ങ്ങട്ട് കേറടി പെണ്ണെ ”
അവൾ എന്റെ തോളിൽ കൈവെച്ചു കേറിയിരുന്നു.
ഇവൾ എന്റെ ദേഹത്തു തൊടുമ്പോൾ മേലാകെ ഒരു കുളിരുന്ന പോലെ
അപർണ : ആ പോവാം
” കുറച്ചങ് പിന്നിലേക്ക് നീങ്ങിയിരിക്കെ.. ”
അപർണ : ആാാ…
ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് തിരിച്ചു.
പോകുന്നുണ്ടായിൽ ഞാൻ അവളോട് ചോദിച്ചു .
” എടീ ചേച്ചീനെ കാണാൻ എങ്ങനെയാ നല്ല ലുക്ക് ആണോ ”
അപർണ : അറിഞ്ഞിട്ടെന്തിനാണാവോ?
” വെറുതെ ഒന്നു അറിയാൻ ചോയിച്ചതാ ”
അപർണ : നീ ചേച്ചീനെ കാണാനാണോ അതോ പഠിക്കണന്നോ വന്നത്.
” ഹോ… നിനക്ക് താല്പര്യമുണ്ടെങ്കിൽ പറഞ്ഞ മതി ”
അവൾ കുറച്ചേരാം ഒന്നും മിണ്ടാതെ ഇരുന്നിട്ട് പറഞ്ഞു.
അപർണ : എടാ.. ചേച്ചീനെ കാണാൻ നല്ല രസാടാ.. സുന്തരിയാ. എന്തായാലും എനെക്കാളും ലുക്കണ്ട്.
” ങേ നിന്നെക്കാളും ലുക്കാ ചേച്ചി. അപ്പൊ എന്തായാലും ഒന്നും കാണണം. ”
അപർണ : അതെന്തിനാ. നീ നാളെ എന്തായാലും കാണ്ണൂലെ.
” അതെന്നെ നാളെ കാണുന്ന കാര്യ പറഞ്ഞെ. ”
💭 അപ്പോ ഇവളെകാളും ലുക്കാ ചേച്ചി. ഇവളെ കാണാൻ തന്നെ എന്ത് രസാ അപ്പൊ ആ ചേച്ചിയോ..😋 💭
അപർണ : എടാ. നിന്റെ ഫോൺ റിങ് ചെയ്യുന്നു. എടാ.. എടാ….
” ആ…. എന്താടി. ”
അപർണ : നീ എന്ത് ആലോചിച്ച് ഇരിക്ക. നിന്റെ ഫോൺ അടിക്കുന്നു ”
“അത് അടിച്ചോട്ടെ. ഞാൻ വണ്ടി ഓടിക്കല്ലേ”
അപർണ : ഞാൻ എടുക്കണോ. രണ്ടു പ്രാവശ്യം റിങ് ചെയതായിരുന്നു.
” വേണ്ട നീ എടുക്കണ്ട ”
💭പണ്ടാരടക്കിയ ഫോൺ പിന്നെയും അടിച്ചു. ഏത് തന്തയില്ലാത്തോനാണ് ഇ ങ്ങനെ വിളിച്ചു വെറുപ്പിക്കുന്നെ 💭
അപർണ : എടാ ഞാൻ എടുക്കാ
” വേണ്ട അത് എന്റെ പോക്കറ്റില ”
ഞാൻ ഒരു ക്കൈ കൊണ്ട് ഡ്രൈവ് ചെയ്ത് ഫോൺ എടുക്കാൻ നോക്കി. ഫോൺ പോക്കറ്റിൽ കുടുങ്ങിയത് കാരണം. എനിക്ക് എടുക്കാൻ കഴിഞ്ഞില്ല.
💭മൈര് ഈ ഫോൺ കീഷേന്ന് കിട്ടുന്നൂല്ലല്ലോ 💭
അപർണ : കിട്ടിന്നില്ലല്ലേ അതാ ഞാൻ എടുക്കാൻ പറഞ്ഞെ
അവൾ എടുക്കാൻ പോയതും ഫോൺ കട്ടായി
” ഹൂൂൂ ”
പിന്നെയും റിങ് ചെയ്തു.ഞാൻ എടുക്കാൻ പോയതും
