ഡോക്ടർ തിരക്കിലാണ് – 11 Like

പരീക്ഷാവേളയിലെ എൻറെ നിയന്ത്രണങ്ങളിലെയും ഞാൻ ചെയ്ത പണികളോടുമുള്ള അമർഷം അവൾക്ക് അങ്ങോട്ട് മാറുന്നില്ല!
“അതെനിക്കൊരു നാണക്കേടേ അല്ലെടീ പെണ്ണേ നീയെത്ര കളിയാക്കിയാലും!”
ഞാൻ ചിരിച്ചുകൊണ്ട് എണീറ്റു!
വീർപ്പിച്ച മുഖത്തെ കപട ഗൌരവത്തോടെ മുഖവും വെട്ടിച്ച് അലക്കിയ തുണികൾ നിറച്ച ബക്കറ്റും എടുത്ത് വിരിയ്കുവാനായി “ഡോ:റസിയാബീഗം” മുറ്റത്തേയ്ക് ഇറങ്ങി…..
എൻറെ ഒരു മുണ്ട് എടുത്ത് വിരിച്ചിട്ട് അടുത്തത് എടുത്ത് കുടഞ്ഞ് അയയിലേയ്കിട്ട് ഒന്ന് നേരേ വലിച്ചിട്ട റസിയ മുറ്റത്ത് ഒരു ആളനക്കം പോലെ തോന്നി മുണ്ടിലെ പിടി വിടാതെ എത്തിനോക്കി…..
ഒരായിരം അഗ്നിഗോളങ്ങൾ തലയിൽ പതിച്ച പോലെ സ്തംഭിച്ച് പോയ റസിയ ഒന്ന് ഉറക്കെ നിലവിളിയ്കാൻ പോലുമാവാതെ ഇടിവെട്ടേറ്റ മട്ടിൽ നിന്നുപോയി! ഒരു പ്രതിമകണക്കേ…..
മുറ്റത്ത് രണ്ട് ആൾരൂപങ്ങൾ…….
നടുക്കത്തിൻറെ കൂടെ ആ മങ്ങിയ രൂപങ്ങളും കാഴ്ചയിലേയ്ക് തെളിഞ്ഞ് വന്നു…..
പുതുമനയ്കൽ ചന്ദ്രസേനനും റസിയാ മൻസിലിൽ മുഹമ്മദ് കുട്ടിയും!!!!!!!

അച്ചനും ഉപ്പയും!

അൽപ്പം പിന്നാലെ കരഞ്ഞ് കലങ്ങിയ മുഖങ്ങളുമായി നടന്നടുക്കുന്നവരും കാഴ്ചയിലെത്തി! സുബൈദയും സുരേഖയും…!

ഉമ്മയും അമ്മയും!

അവരുടെ പിന്നിൽ ശ്രീക്കുട്ടിയും ലിജോയും!

അകത്ത് നിന്ന് ചലനമറ്റ് നിൽക്കുന്ന റസിയയെ കണ്ട് അമ്പരന്ന് സിറ്റൌട്ടിലേയ്ക് ഇറങ്ങി വന്ന ഞാനും അവളെപ്പോലെ തന്നെ തറഞ്ഞ് നിന്നു…..

റസിയയ്ക് എതിരേ എനിയ്ക് അഭിമുഖമായി നിരന്ന് ഈ ആറു പേർ……!!!!!!
—-
ഇനി ബാക്കി വേണോ?????

Leave a Reply

Your email address will not be published. Required fields are marked *