ഡോക്ടർ തിരക്കിലാണ് – 6

“അതെങ്ങനാ നട്ടുനടപ്പോ കാര്യങ്ങളോ വല്ലോമറിയ്വോ.
കല്യാണം കഴിഞ്ഞാ പെണ്ണുങ്ങളവരുടെ പഴേ തൂണീം
പെറുക്കിക്കോണ്ടല്ല കെട്ടിയോൻറെ കൂടെ പോണേ.
എല്ലാം പുതിയത് കെട്ടിയോൻ വാങ്ങണം. ഇനി ഞാനെൻറെ ഉപ്പാടെ കാശിന് യാതൊന്നും വാങ്ങില്ല. വാങ്ങിത്തന്നോണം. അതിനി വീട്ടിലെ കാശെടുക്കാതെ വല്ല കോളജിലും കേറി മര്യാദയ്ക് പണിയെടുത്ത്
കെട്യോളെ പോറ്റാന്നോക്ക്.”

“ഉത്തരവേ…..”

ഞാൻ പറഞ്ഞു അല്ലാതെന്ത് ചെയ്യാൻ.

“ഒരു കാര്യം ചെയ്യാം നമുക്കീ പോണവഴി അതൂടങ്ങ് വാങ്ങാം. എന്നാപ്പിന്നതൂടങ്ങ് എടുക്കാമ്മേലാരുന്നോ നെനക്ക്?”

അതുവേണ്ടാഞ്ഞല്ലേ? ഇനി ഞാനിടുന്ന തുണിയൊക്കെ എന്റിക്കാക്കേടിഷ്ടത്തിന് മാത്രമൊള്ളത് മതി. ചുരിദാറോ സാരിയോ എന്താന്നേ ഞാൻ പറയൂ.
എന്റിഷ്ടത്തിനൊള്ളത് ഞാൻ ശ്രീയേട്ടന് വേണ്ടീം ഒറ്റയ്ക് പോയി വാങ്ങിച്ചോളാം”

ഞങ്ങളുടെ മുൻ നിശ്ചയപ്രകാരം തന്നെ രാവിലെ എട്ടുമണിയോട് കൂടി ഞങ്ങൾ ഇരുവരും ശ്രേയയുടെ ആന്റിയുടെ വീട്ടിലെത്തി.

ഞങ്ങൾ രജനിയാന്റിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവർ സ്ഥലത്തില്ല.

“റസിയേച്ചീം ശ്രേയേച്ചീം ഒരുങ്ങാനായി പോയി. നിങ്ങളാണ്ടെ ആ മുറീലോട്ട് ചെല്ല് ചേട്ടൻറെ ഡ്രസ്സൊക്കെ ആ കട്ടിലേലിരുപ്പുണ്ട്.”
ഞങ്ങളെ സ്വീകരിച്ച ശ്രേയയുടെ കസിൻ ശ്രുതി പറഞ്ഞു.
വർഗ്ഗീസ് ഞങ്ങൾ വാങ്ങിയ മുണ്ടും ഷർട്ടുമൊക്കെയിട്ട് അടിച്ച് കസറിയാണ് വന്നിരിയ്കുന്നത്.

കാറിൽ ഒരുമിച്ച് പോന്ന അവൻ തിരികെ ബസ്സിനങ്ങ് പോകും.

ഞാൻ സിവിൽസർവ്വീസ് കോച്ചിംഗിന് എൻറെയൊപ്പം
ഉണ്ടായിരുന്ന ബാംഗ്ളൂർ സ്വദേശിയുടെ വിവാഹത്തിന് സുഹൃത്തുക്കൾക്കൊപ്പം ഒരു ടൂർ പോലെ നാലഞ്ച് ദിവസം എന്ന് പറഞ്ഞാണ് മനസ്സുകൊണ്ട് അച്ചനമ്മമാരുടെ അനുഗ്രഹവും യാജിച്ച് വീട്ടിൽ നിന്നും ഇറങ്ങിയത്.
വർഗ്ഗീസും ഒരു കൂട്ടുകാരൻറെ വിവാഹം എന്ന് പറഞ്ഞ്.

ഒരുങ്ങി സാരിയുമുടുത്ത് വന്നപ്പോൾ റസിയ ആളാകെ മാറി.

മണവാട്ടിയായുള്ള വലിയ മേക്കപ്പോ അലങ്കാരങ്ങളോ യാതൊന്നുമില്ല.

പക്ഷേ മുടി അൽപ്പം വാർമുടി കൂടി ഉപയോഗിച്ച് ചന്തിയ്കൊപ്പം ഇറക്കത്തിൽ പിന്നിയിട്ട് കുറശ്ശ് മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.

ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നത് പോലെ.

വന്നപ്പോഴേ വർഗ്ഗീസ് കളം കൈയിലെടുത്തിരുന്നു.

“ടീ ശ്രേയേ സുന്ദരനും സുമുഖനുമായ ഒരു കോട്ടയം അച്ചായൻ ഫ്രീയുണ്ട് കെട്ടോ. ഒരിന്റർകാസ്റ്റ് മാര്യേജ് നടത്തി വയനാട്ടുകാർക്ക് മാതൃകയാകാൻ നിനക്ക് താൽപ്പര്യമുണ്ടേൽ ഞാനായിട്ട് അതിനെതിരല്ല.”

“എന്റച്ചായാ. ഇങ്ങനൊരു മൊതലിനെ കണ്ടപ്പത്തന്നെ എനിക്കും തോന്നിയതാ. എന്ത്
ചെയ്യാം വേറെ ബുക്കിങ്ങായിപ്പോയല്ലോ.”

“അന്നാപ്പിന്നിതിനൊക്കെ സോൾഡൌട്ട് എന്നൊരു ബോർഡും തൂക്കി നടക്കാമ്മേലേ മനുഷനെ മെനക്കെടുത്താണ്ട്.”

വർഗ്ഗീസ് പതിയെ പറഞ്ഞപ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങി.

“പത്ത് പത്താകാറായി. വാ നമുക്കങ്ങോട്ട് കേറാം”

രജനിയാന്റി കൈയിലിരുന്ന മൊബൈലിൽ നോക്കിയിട്ട് പറഞ്ഞു. ഞങ്ങൾ വഴിയിൽ നിന്ന് രജിസ്റ്റർ ഓഫീസിലേയ്ക് കയറി. ഇന്നലേ കാണേണ്ടവരെ കണ്ട് രജനിയാന്റി ഓഫീസിൽ എല്ലാം റെഡിയാക്കി വച്ചിരുന്നു.

ശാന്തിക്കാരൻ തിരുമേനി പറഞ്ഞ ശുഭമൂഹൂർത്തത്തിൽ പത്തിനും പത്തരയ്കും ഇടയിൽ തന്നെ ഞങ്ങൾ ഇരുവരും വിവാഹ രജിസ്റ്ററിൽ ഒപ്പ് വച്ചു.

അങ്ങനെ ശ്രീകാന്ത് ചന്ദ്രനും റസിയാബീഗവും ഭാരതസർക്കാരിന് മുന്നിൽ നിയമപരമായി ഭാര്യാഭർത്താക്കന്മാരായി.

“എൻറെ രജനിയാന്റീ ആന്റിയ്ക് രണ്ട് പിള്ളേരൊള്ള കാര്യം ആ ക്ളെർക്കിനറിയില്ലെന്ന് തോന്നുന്നു.
ആണ്ടവൻറെ നോട്ടം കണ്ടില്ലേ. ഇവരുട കൂട്ടുകാരിയാന്നാവും ഓൻ കരുതുന്നേ.
അടുത്ത രജിസ്റ്ററിനും ഞാൻ സാക്ഷിയാകണോ കർത്താവേ.”

“മിണ്ടാതെടാ ചെക്കാ വല്ല മനുഷേരും കേക്കും”

വർഗ്ഗീസിൻറെ തോളിൽ ചെറിയ ഒരടി കൊടുത്തിട്ട് ആന്റി ശാസിച്ചു.

“ചടങ്ങുകൾ ഒന്നും നടത്തിയില്ലേലും ഇനി ഇതിവടെ അവകാശാ. നീയിതങ്ങ് ആ മുടിയുടെ വകരിച്ചേലോട്ടങ്ങ് തൊട്ടുകൊടുത്തേടാ ശ്രീക്കുട്ടാ.”

രജനിയാന്റി തുറന്ന് പിടിച്ച സിന്ദൂരച്ചെപ്പ് എൻറെ നേരേ നീട്ടി.

ഞാൻ കുങ്കുമച്ചെപ്പിൽ നിന്ന് ഒരു നുള്ള് കുങ്കുമം തൊട്ടെടുത്ത് റസിയയുടെ സീമന്തരേഖയിൽ പെരുവിരലിനാൽ ചാർത്തിക്കൊടുത്തു.

സുമംഗലി ആയതിൻറെ അടയാളം.

ചടങ്ങിന് ശേഷം രജനിയാന്റിയുടെ വീട്ടിൽ തൂശനിലയിൽ പപ്പടം പഴം പായസം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

ഈ കാര്യം എന്നെ അറിയിക്കാതെ രഹസ്യമായുള്ള പദ്ധതി ആയിരുന്നു.

സദ്യ കഴിഞ്ഞ് ഞങ്ങൾ സംസാരിച്ച് നിന്നപ്പോൾ വർഗ്ഗീസ് പറഞ്ഞു;

“ശ്രേയ. നല്ല കൊച്ച്. അവളെ ഞാൻ നമ്മടെ ശ്രീക്കുട്ടീടേം ലിറ്റിമോടേം ഗണത്തി പെടുത്തി.
പക്ഷേ രജനിയാന്റി. ആന്റി വെറും പാവാടാ. ആ പാവത്തിനെ ഞാൻ സഹായിക്കണോന്ന്…”

ഞാൻ ഞെട്ടലോടെ അവനെ നോക്കി. അവൻ ഒരു ആക്കിയ ചിരിയോടെ തലയാട്ടി:

“എനിക്ക് വേണ്ടിയല്ലടാ. ഈ പാവത്തിന് ഒരുപകാരം അത്രേയൊള്ളു. എനിക്കെൻറെ ശ്രീദേവിയാന്റി ഒണ്ടല്ലോ ശാലിനീടമ്മ.”

ഞാൻ വീണ്ടും ഞെട്ടി. അവൻ നാണിച്ച് ചിരിച്ച് കാൽനഖം കൊണ്ട് കളം വരച്ച് പറഞ്ഞു:

“എനിക്ക് നാണായിട്ടാടാ അതുനിന്നോട് പറയാഞ്ഞത്”

“ദേ… ശ്രീക്കുട്ടാ നിങ്ങളന്നാ ഇറങ്ങിയ്കോ. പാതിരാവാകുമ്പളേലും അങ്ങ് ചെല്ലണ്ടേ. മണി പന്ത്രണ്ടാകാറായി.”

ആന്റി വാതിൽക്കൽ വന്ന് വിളിച്ച് പറഞ്ഞു.

“ആ വെക്കം ചെല്ലടാ. എനിക്കും മൂന്നുമണിക്ക് ആന്റീടെ പിള്ളാര് സ്കൂളീന്ന് വരുന്നേന് മുന്നേ ഇവടന്ന് പോകണ്ടതാ”

അവൻ പതിയെ പറഞ്ഞു. ഞാൻ അവനെ കടുപ്പിച്ച് ഒന്ന് നോക്കിയിട്ട് വീടിനുള്ളിലേയ്ക് കയറി.
പന്ത്രണ്ടായപ്പോൾ ഞങ്ങൾ വണ്ടിയെടുത്തു. റസിയ എന്നോടൊപ്പം മുന്നിലും ശ്രേയ പിന്നിലും.

“വയനാട് എവിടെയാ ശ്രേയേ?”

“ബെത്തേരി അവിടുന്നൊരു പതിനഞ്ച് മിനിട്ടിൻറെ ഡ്രൈവ്. പതിനൊന്നേലുവാകും നമ്മളങ്ങ്
ചെല്ലുമ്പ.”

ഞാൻ ചിരിച്ചു.

“ചേട്ടായീ മടുക്കുമ്പ പറഞ്ഞാ മതി കൊറശ്ശ് ഞാനൂടോടിയ്കാം”

ശ്രേയ വീണ്ടും പറഞ്ഞു.

“ഡ്രൈവിംഗിൽ മടുപ്പോ ശ്രീയേട്ടനോ. ഡ്രൈവർക്ക് എവിടേലും പോകണ്ടപ്പ നാനൂറ്റേഴുമായി വൈകുന്നേരം പൊള്ളാച്ചീ പോയി പച്ചക്കറീമെടുത്ത് രാവിലെ വന്നിട്ട് കോളേജി പോകുന്നയാളാ ശ്രീയേട്ടൻ.”

“നീയിതൊക്കെ എങ്ങനറിഞ്ഞെടീ”

ഞാൻ അതിശയത്തോടെ ചോദിച്ചു.

“പിന്നെ. കെട്ടാമ്പോണ ചെക്കനേപ്പറ്റി വിശദമായന്വേഷിക്കാണ്ടാരേലും
കല്യാണം നടത്തുവോ…?”

റസിയ ഒരു കുസൃതിച്ചിരിയോടെ മറുചോദ്യം എറിഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നിൽ ചാരിയിരുന്ന ശ്രേയയിൽ നിന്നും കൂർക്കംവലി ഉയർന്ന് തുടങ്ങി.

“ആ സീറ്റുബെൽറ്റ് ഇട്ടിരുന്ന് നീയും ഒന്ന് മയങ്ങിക്കോടീ ഏതായാലും രാത്രി ഒറക്കളയ്കാനുള്ളതല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *