തണൽ – 2 3

നീനു… ഇത് ആരാ വന്നേക്കുനെ നോക്ക്യ.. അഭിരാമി നീനുവിനോട് വിളിച്ചുപറഞ്ഞു. നീനു ടീവിയിൽ നിന്നും കണ്ണുപറിച്ച് ഞങ്ങൾ നിൽക്കുന്നിടത്തേക്ക് നോക്കി.

എന്നെ കണ്ടതും ആ കുഞ്ഞികണ്ണുകൾ വിടർന്നു.

ഹായ്… എന്നും പറഞ്ഞ് അവൾ എന്റെ നേർക്ക് ഓടിവന്നു. ഞാനെന്റെ രണ്ട് കൈകളും കൊണ്ട് അവളെ വാരിയെടുത്തു.

പോവാം… നീനു ഒരു കുസൃതി ചിരിയോടെ എന്നെ നോക്കി കൊഞ്ചി.

മ്മ്…. ഞാൻ അവളെ നോക്കി തലയാട്ടികൊണ്ട് മൂളി.

അതിനുശേഷം ഞാൻ നോക്കിയത് അഭിരാമിയുടെ മുഖത്തേക്കാണ് . അവളും ഒരു ചിരിയോടെ പോകാം എന്നു പറഞ്ഞു.

അഭിരാമി വാതിൽ പൂട്ടിയതിനുശേഷം ഞങ്ങൾക്കൊപ്പം വന്നു.

ഇപ്പോൾ ഞങ്ങളെ കണ്ടാൽ ഫാമിലി കോസ്റ്റും ഇട്ടുവരുന്ന ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞും ആണേനെ പറയു.

നടക്കുന്നതിനിടയിൽ ഞാൻ അഭിരാമിയെ ഒളികണ്ണിട്ട് നോക്കി.

ആ.. സൗന്ദര്യം ഒരു നദി കണക്കെ വഴിഞ്ഞൊഴുകുക്കയാണ്. എന്നെക്കാൾ ഒരല്പം മാത്രമേ ഉയരക്കുറവൊള്ളൂ അവൾക്ക്. എന്നെ തൊട്ടുരുമ്മി നടന്നുനീങ്ങുന്ന ആ ദേവി രൂപത്തെ ഞാൻ ആവോളം കണ്ട് നിർവൃതിയടഞ്ഞു.

ആ തങ്കം തോൽക്കുമുടലിനെ വരിഞ്ഞു ചുറ്റിയത്തിന്റെ പേരിൽ ആ മജന്ത വർണ്ണ ചേലക്ക് പോലും അഹങ്കാരമുള്ളതുപോലെ.
സാരി നന്നായി ചേരുന്നുണ്ട്. നടത്താതിനിടെ ഞാൻ അവളോട് പറഞ്ഞു.

അത് കേട്ടതും തിളങ്ങുന്ന മുഖത്തോടെ അവൾ എന്നെ നോക്കി. ആ കവിളുകളിൽ രക്തവർണ്ണം. ആ കണ്ണുകളിൽ നിറഞ്ഞ ലാസ്യത. ആ നോട്ടത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഭാവങ്ങൾ.

ഈ.. സാരി രമ്യ തന്നതാണോ… ഞാൻ ചോദിച്ചു. അതിനവൾ എന്നെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.

ഇതിനിടയിൽ നീനുമോൾ എന്റെ മാറിൽ കിടന്ന് എന്റെ ഡ്രിം ചെയ്ത തടിയിൽ വിരലുകളോടിച്ച് ഇക്കിളി ഇട്ടപോൽ ചിരിച്ചുകൊണ്ടിരുന്നു.

അഭിരാമി ഇടയ്ക്ക് നീനുവിനെ നോക്കുണ്ട്. ആ കരി മഷിയെഴുതിയ മിഴികളിൽ നീനുവിന്നോടുള്ള അസൂയ എനിക്ക് വ്യക്തമായി മനസ്സിലായി. കാറിനടുത് എത്തിയതും ഞാൻ കാറിന്റെ കീക്ക് വേണ്ടി കൈ നീട്ടി.

എന്നാൽ അവൾ അതെനിക്ക് തന്നില്ല. ആ മുഖത്ത് ചെറിയ ഒരു നാണം പോലെ.

ഞാൻ ഓടിച്ചോട്ടെ… അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കൊഞ്ചികൊണ്ട് എന്നോട് അനുവാദം ചോദിച്ചു.

മ്മ്… ഞാൻ ഒരു ചിരിയോടെ മൂളി.

എന്റെ അനുവാദം കിട്ടിയതും അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഞാൻ നീനുവിനെയും കൊണ്ട് ഫ്രണ്ട് സീറ്റിലേക്കും കയറിയിരുന്നു.

അവൾ കീ തിരിച്ച് കാറ് സ്റ്റാർട്ട്‌ ചെയ്തു. ശേഷമവൾ എന്റെ മുഖത്തേക് ഒന്ന് നോക്കി. ആ മുഖം കണ്ടാലറിയാം അവൾ ഒരുപാട് ഹാപ്പിയാണെന്ന്.

ഞാൻ ഒരു ചിരിയോടെ കണ്ണുകൾ കൊണ്ട് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു.

അവൾ പതിയെ ഗിയർ മാറ്റി വണ്ടി മൂവ് ചെയ്യിച്ചു. ശേഷം ഓരോ ഗിയറും ഉയർത്തി വണ്ടി വേഗത കൂട്ടി.

ആഹാ… നന്നായി ഓടിക്കുന്നുണ്ടാലോ… കുറച്ച് ദൂരം കഴിഞ്ഞതും ഞാനവളെ പ്രശംസിച്ചു.

എനിക്ക് കാറോടിക്കാൻ പേടിയാ. പക്ഷേ ഇന്നെന്തോ.. ഒരു ധൈര്യം പോലെ . അവൾ ഡ്രൈവിങ്ങിനിടെ എന്നെ നോക്കാതെ പറഞ്ഞു.

ഞാൻ അൽപനേരം അവളെ തന്നെ നോക്കിയിരുന്നു. ഇന്ന് അഭിരാമിയെ കാണാൻ വല്ലാത്തൊരു വശ്യത. സാരി ഉടുത്തതുകൊണ്ടാണോ.. എനിക്ക് അറിയാൻ കഴിയുനില്ല. ഇന്നവളുടെ മുഖത്തിന് ഒരല്പം തിളക്കം കൂടിയതുപോലെ.

ഞാൻ നോക്കുന്നത് അറിഞ്ഞതുകൊണ്ടാണെന് തോനുന്നു ആ കവിളുകളിൽ രക്തം ഇറച്ചുകയറി. ആ മുഖം അസ്തമയ സുര്യനെ പോലെ ചുവപ്പ് നിറമണിഞ്ഞു. ആ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു ചിരി തങ്ങിനിന്നു.
കണ്ണും മനസ്സും നിറഞ്ഞ ആ യാത്ര അവസാനിച്ചത് ഓഡിറ്റോറിയത്തിന് മുന്നിലാണ്. വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിർത്തിയ ശേഷം ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു.

ഇറങ്ങാം… അവൾ ചിരിയോടെ ചോദിച്ചു.

ഞാൻ ചിരിച്ചുംകൊണ്ട് തലയാട്ടി.

ഞാൻ തന്നെ ആദ്യം കാറിൽ നിന്നും പുറത്തേക്കിറങ്ങി. പുറകെ അവളും

മോളെ ഇങ്ങ് താ.. അവൾ നീനുവിന് വേണ്ടി കൈ നീട്ടികൊണ്ട് പറഞ്ഞു.

ഞാൻ നീനുവിനെ അവൾക്ക് കൈമാറി. രമ്യയുടെ കല്യാണം പ്രമാണിച്ച് ഓഡിറ്റോറിയം പല വർണ്ണത്തിൽ മിന്നുന്ന ബുൾബുകളാൽ അലകരിച്ചിരിക്കുന്നു. അവ എന്നെ നോക്കി കണ്ണുചിമ്മി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *